ജീവിതമാകുന്ന നൗക – 12അടിപൊളി  

മാറാനുള്ള ഡ്രസ്സ് ബാഗിൽ ഉണ്ട്. ക്ലീൻ ചെയ്യാനുള്ള wipesum.

വണ്ടിയിൽ എത്തിയ ഉടനെ പോയ്സൺ rucksack ബാഗ് പരിശോദിച്ചു. ഒരു ചെറിയ ടോർച്ച, ചെറിയ നൈറ്റ് വിഷൻ ബൈനോക്കുലർ, കൈയിൽ പിടിക്കുവാൻ പാകത്തിലുള്ള ഒരു ബോംബ് ഡിറ്റക്ടർ. സ്ട്രോയോട് കൂടിയുള്ള ഒരു വാട്ടർ പൗച്ച. അല്പം മുഷിഞ്ഞ ഒരു സൽവർ കമീസ് ഡ്രസ്സ്, പിന്നെ പാകിസ്ഥാനികൾ ധരിക്കുന്ന ഒരു ജോഡി ചെരുപ്പ്. അതും അല്പം പഴക്കം ഉള്ള ടൈപ്പ്.

പോയ്സൺ ഒന്നും സംസാരിച്ചില്ല. നേരെ ജിപ്സിയുടെ പുറകിലേക്ക് കയറി. ദേവക് സാമ്പ സെക്ടർ 8 ലേക്ക് ജിപ്സി പായിച്ചു.

വഴിയിലുള്ള ചെക്ക് pointകളിൽ ഒന്നിൽ പോലും അവരെ തടഞ്ഞില്ല. യാത്രയിൽ ഉട നീളം അവർ തമ്മിൽ യാതൊരു സംസാരവും ഉണ്ടായില്ല ഏകദേശം ഒന്നരയോടെ ഒരു ഇട വഴിയുടെ അവസാനമായി ജിപ്സി നിന്ന്.

ഇരുട്ടിൻ്റെ മറവിൽ ദേവക് നാഥ് മുൻപിൽ നടന്നു പിന്നാലെ പോയ്സണും. ഒരു ചെറിയ കുന്ന് കയറിയതും ദൂരെ ഒരു ആഭരണം പോലെ ഇൻറ്റർനാഷണൽ ബോർഡർ ഇന്ത്യൻ സൈഡ് ഫെൻസിങ്ങും LMG പൊസിഷനുകൾ ഫെൻസ് ലൈറ്റുകളും വ്യക്തമായി. വീണ്ടും അര കിലോമീറ്റർ കൂടി നടന്നപ്പോൾ കാട് നിറഞ്ഞ ഒരു ഭാഗത്തു എത്തി. കുറ്റി ചെടികൾ വകഞ്ഞു മാറ്റി ദേവക് കൈയിലുള്ള ടോർച്ച ഒരു പാറയുടെ മറവിലേക്ക് അവിടെ നുഴഞ്ഞു കയറ്റക്കാർക്കായി ഉണ്ടാക്കിയ ചെറിയ തുരങ്ക കവാടം പ്രത്യക്ഷമായി. കഷ്ടിച്ച് ഒരാൾക്ക് പോകാൻ പാകത്തിനുള്ള ഒരു തുരങ്കം.
പിന്നെ ബാഗിൽ നിന്ന് ടോർച്ച ബാൻഡ് തലയിൽ ധരിച്ചു. ബോംബ് ഡിറ്റക്ടർ എടുത്ത് ദേവകിന് നൽകി. അതിനു ശേഷം ഇട്ടിരുന്ന ജാക്കറ്റുള്ളിൽ നിന്ന് beretta ഗൺഉം സൈലെന്സർ ഊരി സേഫ്റ്റി ചെക്ക് ചെയ്തതിനു ശേഷം rucksack ബാഗിലേക്ക് ഇട്ടു. അരയിൽ നിന്ന് 4 ഇഞ്ച് മാത്രം നീളമുള്ള ഒരു കത്തിയും ബാഗിലേക്കിട്ടു. ഇടതു കാലിൽ ബാഗ് അതിൻ്റെ വള്ളികൾ ഉപയോഗിച്ചു ബന്ധിച്ച ശേഷം ജാക്കറ്റ്‌ ഊരി ദേവകിന് നൽകി. കഠിനമായ തണുപ്പുണ്ട്. എങ്കിലും പോയ്സണിന് അതൊന്നും വക വെക്കാൻ ഉള്ള സന്ദർഭമല്ല. ഒരേ ഒരു ലക്ഷ്യമേ ഉള്ളു IEM നേതൃത്വം.

ബോംബ് ഡിറ്റക്ടർ വാങ്ങിയ ശേഷം തുരങ്കത്തിലേക്ക് ഇഴഞ്ഞു കയറി.

ദേവക് കുറച്ചു നേരം കൂടി പുറത്തു തന്നെ കാത്തു നിന്നു. പിന്നെ അടുത്തുള്ള BSF commanding center ലേക്ക് പോയി.

ഉള്ളിലേക്ക് കയറിയതും പോയ്സൺ ഹെഡ്‍ലാംപ് ഓണാക്കി. പിന്നെ മെറ്റൽ ഡിറ്റക്ടർ വെച്ച മുൻപിൽ പരിശോദിച്ചു മുൻപോട്ട് സാവധാനം ഇഴഞ്ഞു നീങ്ങി.ഓരോ പ്രവിശ്യവും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോദിച്ചു പരിശോധിച്ചാണ് നീങ്ങിയത്. ഏകദേശം മൂന്നര മണിക്കൂർ ആയപ്പോൾ തുരങ്കത്തിൻ്റെ അവസാന ഭാഗം എത്താറായി എന്ന് പോയ്‌സൺ മനസ്സിലായി കാരണം ഇരിക്കാനുള്ള സ്പേസ് ഉണ്ട്.

ഹെഡ് ലാംപ് ഓഫ് ചെയ്‌ത് ശേഷം കാലിലെ കെട്ടഴിച്ചു ബാഗ് എടുത്തു. ബാഗിൽ നിന്ന് നൈറ്റ് വിഷിൻ എടുത്തു ധരിച്ചു. പിന്നെ electrolyte അടങ്ങിയ ഡ്രിങ്ക് സിപ്പ് ചെയ്‌തു കുടിച്ചു. പിന്നെ ഇരുന്നു കൊണ്ട് തന്നെ ബോഡി ഒന്ന് സ്ട്രെച്ച് ചെയ്‌തു.

വീണ്ടും മെറ്റൽ ഡിറ്റക്ടർ പിടിച്ചു കൊണ്ട് കുനിഞ്ഞു തന്നെ മുന്നോട്ട് നീങ്ങി. പത്തടി കൂടി മുന്നോട്ട് പോയപ്പോൾ മുകളിലേക്ക് കയറുവാൻ പാകത്തിന് ചെറിയ ഒരു മര എണിയും മുകളിലായി മരത്തിൻ്റെ ഒരു ഡോറും കണ്ടു. പിന്നെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു ഏണിയും അത് നിന്നിരുന്ന ഇടവും ശരിക്കും പരിശോദിച്ചു. പിന്നെ കുറച്ചു നേരം നിന്ന് പുറത്തു നിന്ന് ഏതെങ്കിലും ശബ്‌ദം കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു. പിന്നെ ബാഗിൽ നിന്ന് റിവോൾവർ എടുത്തു സൈലെൻസർ ഘടിപ്പിച്ചു ശേഷം അരയിൽ തിരുകി.
പിന്നെ മുകളിൽ ഉള്ള ട്രാപ് ഡോറും മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോദിച്ചു. പിന്നെ പയ്യെ തള്ളി തുറക്കാൻ ശ്രമിച്ചു. സാധിക്കുന്നില്ല പുറത്തു നിന്ന് ലോക്ക് ചെയ്തിട്ടുണ്ട്.

ഷോൾഡർ ഉപയോഗിച്ചു തള്ളിയാൽ ഒരുപക്ഷേ തുറക്കാൻ സാധിച്ചേക്കാം. ഒരു പക്ഷേ ഏണിയുടെ പടി ഓടിയാനുള്ള സാദ്യതയും ഉണ്ട്. പിന്നെ ശബ്‌ദം. വാച്ചിലെ സമയം നോക്കി. ഓരോ നിമിഷവും വിലപ്പെട്ടതാണ്.

ലോക്ക് എവിടെയാണ് എന്ന് identify ചെയ്‌തു. സാദാ ബോൾട്ട ടൈപ്പ് ആണ് വിടവിലൂടെ കാണാം പക്ഷേ bolt കട്ട് ചെയ്യാൻ പറ്റില്ല. കത്തിയെടുത്തു അതിൻ്റെ നേരെ കുത്തി തുടങ്ങി. പലക ശരിക്കു ഉണക്ക് അകത്തത് കൊണ്ട് വലിയ കുഴപ്പമില്ലാതെ കുത്തി കളയാൻ പറ്റുന്നുണ്ട്. ഇരുപതു മിനിറ്റു കൊണ്ട് ബോൾട്ട ഇരിക്കുന്ന ഭാഗമൊഴികെ മുഴുവൻ കുത്തി കളഞ്ഞു. ഇനി ഈസിയായി തുറക്കാം. ഒറ്റ പ്രശ്നമേ ഉള്ളു ആരോ ഇങ്ങോട്ട് വന്നു എന്ന് പാകിസ്ഥാനികൾ മനസ്സിലാക്കും. പക്ഷേ ഒഴുവാക്കാൻ സാധിക്കില്ല.

പോയ്സൺ ഒന്നു കൂടി ശബ്ദങ്ങൾക്കായി കാതോർത്തു. നൈറ്റ് വിഷനിൽ പറ്റി പിടിച്ചിരിക്കുന്ന പൊടിയൊക്കെ തുടച്ചു നീക്കി. പിന്നെ പിസ്റ്റൾ കൈയിലെടുത്തു മറു കൈ കൊണ്ട് ട്രാപ് ഡോർ കുറച്ചു പൊക്കി നിരീക്ഷിച്ചു. മൂന്നു സൈഡ് കാണാം. ആരും തന്നെ ഇല്ല. പാക് ranger പോസ്റ്റ് ഉണ്ട്. പക്ഷേ അൽപം മാറിയാണ് ഉള്ളത്. ആരെങ്കിലും ഇങ്ങോട്ട് നോക്കിയാൽ മാത്രമേ കാണുവാൻ സാധിക്കു.അതും നൈറ്റ് വിഷൻ ഉണ്ടെങ്കിൽ മാത്രം. പത്തടി മാറി കുറച്ചു മരങ്ങൾ ഉണ്ട്. അതിൻൻ്റെ പിന്നിലോട്ട് മാറണം.

പോയ്സൺ പുറത്തേക്കിറങ്ങിയ ശേഷം ട്രാപ് ഡോർ പതുക്കെ അടച്ചു. പിന്നെ മരത്തിൻ്റെ മറവു ലക്ഷ്യമാക്കി നീങ്ങി.

മരങ്ങളുടെ മറവിൽ എത്തിയതും പോയ്‌സൺ ചുറ്റു പാടും നിരീക്ഷിച്ചു. നേരത്തെ കണ്ട 3D മാപ്പിൽ താൻ ഇപ്പോൾ എവിടെയാണ് എന്ന് സ്വയം വിലയിരുത്തി. പിന്നെ ദിശ മനസ്സിലാക്കാൻ വാച്ചിലെ കോംപസ്സ് ഒന്ന് നോക്കി. ഇനി കിലോമീറ്ററുകൾ താണ്ടാനുണ്ട്. പിന്നെ പതുക്കെ നടന്നു തുടങ്ങി. ഇടയ്ക്കിടെ പട്രോളിംഗ് പാർട്ടിയുടെ ടോർച്ച വെളിച്ചമോ ശബ്ദമോ ഉണ്ടോ എന്ന് ശ്രദ്ധിക്കും
മുഴുവൻ പൈൻ കാടുകളാണ്. പുല്ലു പോലുമില്ല. അതി കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്. പോരാത്തതിന് മൂടൽമഞ്ഞുമുണ്ട്. ഏകദേശം മൂന്ന് കിലോമീറ്റർ ആയപ്പോഴേക്കും സമയം 5 മണി കഴിഞ്ഞിരിക്കുന്നു. ഒന്ന് രണ്ട് വീടുകൾ കാണുന്നുണ്ട്. ആദ്യം കത്തി ഉപയോഗിച്ചു ഒരു കുഴി ഉണ്ടാക്കി . പിന്നെ വേഗം തന്നെ ഒരു മറവിൽ നിന്ന് വസ്ത്രങ്ങൾ മാറി. കൈയും മുഖവും ഒക്കെ wipes ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം ഇട്ടിരുന്ന വസ്ത്രങ്ങളും ഷൂസും എല്ലാം ഊരി പാകിസ്താനി വസ്ത്രങ്ങൾ ധരിച്ചു. പിന്നെ id കാർഡും ലൈസൻസും പണവും സൽവാറിൻ്റെ പോക്കറ്റിലേക്ക് ഇട്ടു. ബാക്കിയുള്ള ഡ്രിങ്കും കുടിച്ചു. പിന്നെ വസ്ത്രങ്ങളും തോക്കും കത്തിയുമൊക്കെ ബാഗിലാക്കി കുഴിയിൽ ഇട്ട് മൂടി. മാറ്റി വെച്ചിരിക്കുന്ന wipe വെച്ച് കൈ ഒന്ന് കൂടി വൃത്തിയാക്കിയ ശേഷം ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നീങ്ങി. ബസ് സ്റ്റോപ്പിൽ അധികം ആളുകൾ ഇല്ല. ബസ് വരുന്നത് വരെ ഒരു കെട്ടിടത്തിൻ്റെ മറവിൽ നിന്നു. ആകാശം തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *