ജീവിതമാകുന്ന നൗക – 12അടിപൊളി  

എൻ്റെ സംസാരം ഇഷ്ടപ്പെടാതെ അർജ്ജു സംസാരിക്കാൻ തുടങ്ങിയപ്പോൾ ബ്ലാക്‌മെയ്‌ലിങ് കാർഡ് ഇറക്കിയതാണ്.

പെട്ടന്ന് തന്നെ അവൻ്റെ ദേഷ്യം ഇരട്ടിച്ചു. അവൻ്റെ ഭാഗത്തു നിന്ന് ഒരു പ്രതീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചത് കൊണ്ട് കൈ വീശിയുള്ള അവൻ്റെ അടി ഈസിയായി ബ്ലോക്ക് ചെയ്യാൻ എനിക്ക് സാധിച്ചു.

അവൻ്റെ പ്രവർത്തി കണ്ട് രാഹുൽ അവനെ ‘ശിവാ’ എന്ന് ഉറക്കെ വിളിച്ചിരിക്കുന്നു.

അടിക്കാൻ ശ്രമിച്ചതിൽ ഉള്ള കുറ്റബോധം കൊണ്ടാണോ അതോ ശിവ എന്ന് രാഹുൽ വിളിച്ചത് കൊണ്ടാണോ എന്നറിയില്ല അവൻ അപ്പോൾ തന്നെ തിരിഞ്ഞു നിന്നു

അതിൻ്റെ ആത്മവിശ്വാസത്തിൽ വീമ്പടിച്ചതാണ് വിനയായത്. തിരിഞ്ഞു ഒരു കിക്ക്. അത് ഞാൻ ബ്ലോക്ക് ചെയ്‌തെങ്കിലും ബാലൻസ് തെറ്റി താഴെ വീണു പോയി. അത്യാവശ്യം പവർ ഉണ്ടായിരുന്നു.

ചെവിയുടെ ഭാഗത്തു അവൻ്റെ കാല് കൊണ്ട് തല അകെ വേദന തോന്നി. പെട്ടന്ന് താഴെ നിന്ന് ചാടി എഴുന്നേറ്റു അവനിട്ട് ഒരിടിയെങ്കിലും തിരിച്ചു കൊടുക്കണം. ആദ്യത്തെ ഇടി അവൻ്റെ മുഖത്തിന് ലക്ഷ്യമാക്കിയാണ് ചെയ്‌തത്‌. അവൻ്റെ താടിയിൽ കൊണ്ടപ്പോൾ എൻ്റെ കൈ നല്ല പോലെ വേദനിച്ചു. രണ്ടാമത്തെ അവൻ്റെ ബോഡി മാസ്സ്. അതും ലക്‌ഷ്യം കണ്ടു.

തിരിച്ചു എന്നെ ചവിട്ടിക്കൂട്ടും എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ രാഹുൽ അവനെ വട്ടം പിടിച്ചിരുന്നു. മാത്രമല്ല സ്വിച്ചിട്ട പോലെ അവൻ്റെ ദേഷ്യവും പോയിരിക്കുന്നു. ഇനി തുടരാൻ താത്പര്യമല്ല എന്ന് അവൻ്റെ സംസാരത്തിൽ നിന്ന് മനസ്സിലായി
എല്ലാവരും അന്ധാളിച്ചു നോക്കുന്നുണ്ട് .

കവിളും ചെവിയുമൊക്കെ നല്ല പോലെ വേദനിക്കുന്നുണ്ട്. അവൻ്റെ താടിക്ക് ഇടിച്ച എൻ്റെ fist ഉം നല്ല പോലെ വേദനിക്കുന്നുണ്ട്. എന്തായാലും അവനും നല്ല വേദന കാണും.

success അന്ന success ഒന്നിന് പകരം രണ്ട്‌ എണ്ണം തിരിച്ചു കൊടുക്കാൻ സാധിച്ചു.

അർജ്ജുവിൻ്റെ മുഖത്തു യാതൊരു വികാരവും ഇല്ല. പതിവിലും വിപിരിതമായി രാഹുലിനു അർജ്ജുവിനോട് ദേഷ്യം ഉണ്ടായിട്ടുണ്ട്. അവൻ ഒരു icepack എടുത്തു തന്നു. നന്നായി അല്ലെങ്കിൽ നീര് വരാൻ ചാൻസ് ഉണ്ട്.

ഞാൻ അവിടെ ഒരു കസേരയിലേക് ഇരുന്നു. എൻ്റെ ചുണ്ട് പൊട്ടിയിട്ടുണ്ട്. അവൻ്റെ കിക്ക്‌ ബ്ലോക്ക് ചെയ്തപ്പോൾ എൻ്റെ തന്നെ കൈ കൊണ്ടതായിരിക്കണം. എന്നാലും ഇങ്ങനയൊക്കെ കിക്ക് ചെയ്യാൻ പാടുണ്ടോ? അതും ഒരു പെണ്ണിനെ. ബ്ലോക്ക് ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോൾ തീരുമാനം ആയേനെ. അവന് എന്നോട് ഇത്രയും ദേഷ്യമുണ്ടോ? ഓർത്തപ്പോൾ എനിക്ക് സങ്കടവും ദേഷ്യവും തോന്നി എന്നാലും ഞാൻ പുറത്തു കാണിച്ചില്ല

ജെന്നി പോണം എന്ന് പറഞ്ഞതും രാഹുൽ അവളെ വിളിച്ചു കൊണ്ട് അവൻ്റെ റൂമിൽ കയറി വാതിലടച്ചു. മണി ചേട്ടന് നല്ല വിഷമം ആയിട്ടുണ്ട്. അർജ്ജു നേരെ ബാൽക്കണിയിലേക്ക് പോയി. എന്തോ ആലോചിച്ചു കൊണ്ടാണ് നിൽപ്പ്. അവൻ്റെ മുഖത്തു ഇടിച്ച എൻ്റെ കൈക്ക് നല്ല വേദന ഉണ്ട്. അവനും നല്ല വേദന കാണണം.

ഐസ് വെച്ചോളാൻ പറഞ്ഞതും ആള് റൂമിൽ കയറി വാതിലടച്ചു.

ഞാൻ മണി ചേട്ടൻൻ്റെ അടുത്ത് ഒന്ന് സംസാരിച്ചേക്കാം എന്ന് കരുതി ആളുടെ റൂമിലേക്ക് നടന്നു . വർക്ക് ഏരിയ കഴിഞ്ഞുള്ള ചെറിയ ബാൽക്കണിയിൽ നിന്നാണ് ആളുടെ റൂമിലേക്കുള്ള എൻട്രി. പുള്ളിക്കാരൻ അവിടെ നിന്ന് സംസാരിക്കുന്നുണ്ട്. പുള്ളി നാട്ടിൽ പൊക്കണം എന്നൊക്കെ പറയുന്നുണ്ട്. ആൾക്ക് വിഷമം ആയി എന്ന് തോന്നുന്നു. അപ്പുറത്തു ജേക്കബ് അങ്കിളാണെന്നു എനിക്ക് മനസ്സിലായി. ഫോൺ വിളിച്ചു കഴിഞ്ഞതും ഞാൻ ആളോട് സോറി പറഞ്ഞു. അതോടെ ആൾ ഫ്ലാറ്റ്.

പിന്നെ കുറെ നേരം മണി ചേട്ടൻൻ്റെ അടുത്തു സംസാരിച്ചു നിന്നു. ആള് ഒരു സാധു മനുഷ്യൻ ആണ്. പെട്ടന്ന് തന്നെ പുള്ളിയുടെ അടുത്തു കൂട്ടായി.
രാവിലെ ഫ്ലാറ്റ് അസോസിയേഷൻകാർ വന്ന് വഴക്കുണ്ടാക്കിയ കാര്യമൊക്കെ പുള്ളി പറഞ്ഞു.

ചുമ്മാതല്ല വന്നപ്പോൾ എല്ലാവരുടെയും മുഖത്തു ഒരു വാട്ടമുണ്ടായിരുന്നത്.

എപ്പോഴോ ജെന്നിയും രാഹുലും മുറിയിൽ നിന്നിറങ്ങി വന്നു. ജെന്നി എൻ്റെ അടുത്തു വന്ന് ഒരു വളിച്ച ചിരി പാസാക്കിയിട്ട് ഹോസ്റ്റലിലേക്ക് തിരിച്ചു പോകുകയാണ് എന്ന് പറഞ്ഞിറങ്ങി. രാഹുലും ഒന്നും പറയാതെ കൂടെയിറങ്ങി. ഇനി ഇവിടെ നടന്ന കാര്യങ്ങൾ ഒക്കെ ഹോസ്റ്റലിൽ പോയി ജെന്നി പറയാതിരുന്നാൽ മതിയായിരുന്നു.

രാഹുൽ പെട്ടന്ന് തന്നെ തിരിച്ചെത്തി വീണ്ടും അവൻ്റെ റൂമിൽ കയറി വാതിലടച്ചു.

മണി ചേട്ടൻ ഉച്ച ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ പുള്ളിയെ സഹായിക്കാണം എന്ന് തോന്നി. പക്ഷേ എന്തു ചെയ്യണം എന്നൊരു നിശ്ചയവുമില്ല കാര്യം ഉണ്ടാക്കാൻ ഒന്നുമറിയില്ല അടുക്കള വശത്തേക്ക് പോകാറേ ഇല്ല. ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ അമ്മ ഇല്ലാത്ത കൊച്ചാണ് കുക്കിംഗ് പഠിക്കണം എന്നൊക്കെ പറഞ്ഞപ്പോളാണ് സമ്മതിച്ചത്.

ഫുഡ് ഒക്കെ മണി ചേട്ടൻ ആണ് ഉണ്ടാക്കിയത്. എൻ്റെ വക ഓംലെറ്റ്. മണി ചേട്ടൻ പറഞ്ഞു തന്ന പോലെ ഉണ്ടാക്കിയത്. കൊള്ളാമെല്ലോ പരിപാടി. കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ട് പേരും റൂമിൽ നിന്നിറങ്ങി വന്നു. അത് അല്ലെങ്കിലും അങ്ങനെയാണെല്ലോ ഫുഡടിക്കാൻ എന്തായാലും എത്തും. അന്ന് ജേക്കബ് അങ്കിളിൻ്റെ അടുത്തും കണ്ടതാണല്ലോ.

വൈകിയത് കൊണ്ടാണോ എന്നറിയില്ല നല്ല ഫാസ്റ്റായി കഴിക്കുന്നുണ്ട്. രണ്ട് പേരും എന്നെ നോക്കുന്നു പോലുമില്ല.

അർജ്ജുവിൻ്റെ മുഖത്തു ഞാൻ നോക്കി. നീരുണ്ടോ എന്നറിയാൻ സാധിക്കില്ല. അതിനുമാത്രം കട്ടിയിലാണ് മുടി .

ഞാനാണ് ഓംലെറ്റ് ഉണ്ടാക്കിത് എന്ന് മണി ചേട്ടൻ വലിയ കാര്യമായി പറഞ്ഞു. വേണ്ടായിരുന്നു എന്നാലും കേൾക്കാൻ ഒരു സുഖമുണ്ട്.

അത് പറഞ്ഞപ്പോൾ രണ്ട് പേരും ഒന്ന് മടിച്ചു. അവരുടെ മുഖ ഭാവം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അർജ്ജു അത് കണ്ട് കാണണണം അവൻ എന്നെ പുച്ഛിച്ചു.

കഴിച്ചു കഴിഞ്ഞപ്പോൾ രണ്ടും കൂടി ബാൽക്കണിയിൽ പോയി എന്തൊക്കെയോ കുശുകുശുക്കുന്നുണ്ട്. എന്നെ പുറത്താക്കാനുള്ള വല്ല പ്ലാനുമായിരിക്കണം.

ഞാൻ മണിച്ചേട്ടനെ നിർബന്ധിച്ചു കൂടെ ഇരുത്തി ഫുഡ് വിളംബി ആദ്യമൊന്നും പുള്ളി സമ്മതിച്ചില്ല. എൻ്റെ ഫുഡ് കഴിച്ചു കഴിഞ്ഞപ്പോളാണ് മണി ചേട്ടൻ ഐസ്ക്രീമിൻ്റെ കാര്യം ഓർത്തു പറഞ്ഞത്. എല്ലാവര്ക്കും എടുത്തു കൊടുക്കാവോ എന്ന് ചോദിച്ചു.
ഫ്രിഡ്ജിൽ പോയി നോക്കിയപ്പോൾ അധികമില്ല. അത് മൊത്തം ഒരു വലിയ ബൗളിലാക്കി മണി ചേട്ടൻ്റെ അടുത്ത് പോയിരുന്നു കഴിക്കാൻ തുടങ്ങി.

“അവർക്ക് ?”

“ഇത് എനിക്ക്മാത്രമുള്ളതേ ഉള്ളു മണി ചേട്ടാ”

പുള്ളി ഒന്ന് ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

കറക്റ്റ് ടൈമിൽ രാഹുൽ പോയി ഐസ്ക്രീം തപ്പുന്നുണ്ടായിരുന്നു. വന്നത് പോലെ തന്നെ തിരിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *