ഫാൻ ബോയ്

” ഡാ നീ എന്താ ഇങ്ങനെ മിയിച്ചിരിക്കുന്നത് എന്താ നിന്റെ അഭിപ്രായം ”

” എന്താ…… എന്താ പറഞ്ഞത് ”

” നീ ഈ ലോകത്ത് ഒന്നും അല്ലെ…….. ഡാ ഞാൻ പറഞ്ഞിരുന്നില്ലേ അബുവിന്റെ കഥ….. അത് ഞാൻ ചെയ്യാൻ പോകുകയാ…. ഇന്നലെ ദിനേശനെ കണ്ട് കഥ പറഞ്ഞിരുന്നു ….. അവനും കഥ ഇഷ്ട പെട്ടു അവന്റെ അമ്മാവനെ കൊണ്ട് പ്രൊഡ്യൂസ് ചെയ്യിക്കാം എന്നും അവൻ ഏറ്റിട്ടുണ്ട് ”

” ആഹാ കാൺഗ്രജുലേഷൻഡ് സാറേ ”

” അത് ഞങ്ങൾ തന്നോടാ പറയേണ്ടത് ”

ഒരു ചെറുചിരിയോടെ അലീന മാഡം അത് പറഞ്ഞപ്പോൾ ഞാൻ ഒന്നും മനസിലാവാതെ തോമസ് സാറിനെ നോക്കി.

” പടത്തിൽ നിനക്ക് ഒരു റോൾ ഉണ്ട്…. നായകന്റെ കൂട്ടുകാരൻ ആയിട്ട് ”

” നായകന്റെ കൂട്ടുകാരനോ……. സാറെ എനിക്ക് കോമഡി ഒന്നും ശെരി ആവില്ല…… എന്തെങ്കിലും സീരിയസ് റോൾ ഉണ്ടോ വില്ലൻ സൈഡിൽ ആയാലും മതി ”

” ഡാ നീ വിചാരിക്കുന്നത് പോലെ നായകന്റെ പിന്നാലെ ചളി പറഞ്ഞു നടക്കുന്ന കൂട്ടുകാരൻ അല്ല…… നായകനെ പല സമയത്തും രക്ഷിക്കുന്നത് നീ ആണ്‌ ….. നിനക്ക് ഞാൻ സ്ക്രിപ്റ്റ് വായിക്കാൻ തരാം അപ്പോൾ നിന്റെ ഡൗട് ഒക്കെ തീരും ”

ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അന്ന്. ഇത്രയും നാൾ ഞാൻ കഷ്ട്ടപെട്ടതിന് ഫലം ഉണ്ടാകാൻ പോകുന്നു. പിന്നെ എന്റെ ചൈൽഡ്ഹൂഡ് ക്രഷ് നെ ആദ്യമായി നേരിൽ കണ്ടിരിക്കുന്നു. ചെറുപ്പത്തിൽ ഞാൻ ആരാധിച്ചിരുന്ന പല നടൻമാരെയും നേരിൽ കണ്ടെങ്കിലും അലീന മാഡത്തെ കണ്ടപ്പോൾ തൊട്ട് എന്തെന്ന് അറിയാത്ത ഒരു സന്തോഷം തോന്നി. പക്ഷെ ഞാൻ മാക്സിമം നല്ല കൂട്ടി അവൻ നോക്കി. കാരണം തോമസ് സർ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആൾ ആണ്‌ മാത്രമല്ല എപ്പോൾ എന്റെ ജീവിതത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ പോകുന്ന വെക്തി കൂടെ ആണ്‌ അദ്ദേഹം ഈ സമയത്ത് എന്നിൽ നിന്നും അബദ്ധം ഒന്നും പറ്റാത്തിരിക്കാൻ ഞാൻ ശ്രെദ്ധിച്ചു. അതുകൊണ്ട് അലീന മേഡം പോകുന്നത് വരെ തോമസ് സർ തന്ന തീരകഥയും ആയി ഞാൻ റൂമിൽ തന്നെ കൂടി.

ഞാൻ കഥ ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തിർത്തു. എനിക്ക് കിട്ടിയിരിക്കുന്ന കഥാപാത്രം
നായകന്റെ ഗാങ്ലെ കലിപ്പന്റേത് ആണ്‌. രണ്ട് മുന്ന് മാസ്സ് സീൻസും പിന്നെ നായകനെ ഒരു പ്രേശ്നത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതും എന്റെ കഥാപാത്രം ആണ്‌. കഥ എനിക്ക് നന്നായി ഇഷ്ട്ടപെട്ടു എന്റെ കഥാപാത്രവും നല്ലത് ആണ്‌. പക്ഷെ അപ്പോഴാണ് എനിക്ക് ചെറിയ ഭയം തോന്നിയത്. ഞാൻ റൂമിന് പുറത്തിറങ്ങി തോമസ് സർന്റെ അടുത്തേക്ക് ചെന്നു.

” എന്താടാ വായിച്ചു തീർന്നോ ”

” ആ …… പക്ഷെ സാറെ സർ പറഞ്ഞ റോൾ എന്നെ ചെയ്യാൻ അവർ സമ്മതിക്കുമോ ”

” ആര് സമ്മതിക്കാൻ ഞാൻ അല്ലെ ഡയറക്റ്റ് ചെയ്യാൻ പോകുന്നത് ”

” അല്ല….. ദിനേശനേ കുറിച്ച് ചില കഥകൾ ഞാൻ കേട്ടിട്ടുണ്ട് അയാൾ എന്നെ ഈ റോളിന് സമ്മതിക്കുമോ ”

” ഡാ നിന്റെ റോൾ ഒരു പുതുമുഖം ചെയ്യുന്നത നല്ലത് എന്ന് എനിക്ക് ഈ കഥ വായിച്ചാപ്പഴേ തോന്നിയതാ. എക്സ്റ്റബ്ലിഷ് അയ ഒരു നടൻ ചെയ്താൽ ആ കറക്ടർ പ്രെഡിറ്റബിൾ ആയി പോകും. പുതിയ ഒരാൾ ഇത് ചെയ്യുമ്പോയെ ഒരു സർപ്രൈസ്‌ വർക്ക്‌ആകു ”

” ചില സമയങ്ങളിൽ നായകന് മുകളിൽ ഈ കഥപാത്രം നിൽക്കുന്നുണ്ട് ദിനേശ്

അതിന് സമ്മതിക്കുമോ ”

” ഈ കഥ അവന് ഇഷ്ട്ടപെട്ടു ചെയ്യാം എന്ന് ഏറ്റതാ… മാറ്റങ്ങൾ ഒന്നും അയാൾ ആവിശ്യ പെട്ടിട്ട് ഇല്ല…. ഇനി ഏതെങ്കിലും മാറ്റങ്ങൾ വന്നാലും നിനക്ക് ഈ സിനിമയിൽ ഒരു റോൾ ഉറപ്പാ………. നിന്റെ കഥാപാത്രത്തിന് നല്ല മസ്സിൽ ഒക്കെ ഉണ്ടായാൽ നന്നായിരിക്കും…. നീ ആ സിഗ്നൽന്റെ അടുത്തുള്ള ജിമ്മിൽ പോയി തുടങ്ങിക്കോ ഞാൻ വിളിച്ചു പറയാം ”

” ഹേയ് ജിമ്മിൽ പോകേണ്ട ആവിശ്യം ഒന്നും ഇല്ല ഞാൻ പണ്ടേ ഫിറ്റ്‌ അല്ലെ ”

തോമസ് ചേട്ടൻ പുച്ഛഭാവത്തിൽ ചിരിച്ചുകൊണ്ട് എന്നെ അടിമുടി ഒന്ന് നോക്കി. അപ്പോഴാണ് ഞാനും എന്റെ ശരീരം നോക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടർ പണി എന്റെ ജീവിതക്രമം തന്നെ മാറ്റി മറിച്ചിരുന്നു. ഞാൻ ചെറുതായി തടിച്ചിരിക്കുന്നു പിന്നെ വയറും വെച്ചിട്ടുണ്ട് . ഞാൻ തലചൊറിഞ്ഞു കൊണ്ട് തോമസ് ചേട്ടനെ നോക്കി.

” നിന്ന് ഇളിക്കാതെ പെട്ടെന്ന് തന്നെ നിന്റെ പഴയ ഷേപ്പ്ലേക്ക് വരാൻ ഉള്ള പണി നോക്ക് ”

ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിൽ എന്റെ ഭക്ഷണക്രമം ഒക്കെ താളം തെറ്റിയിരുന്നു . പലപ്പോഴും കഴിക്കാൻ സമയം കിട്ടാറുമില്ല. ഒടുവിൽ കഴിക്കുന്നതോ ഫാസ്റ്റ്ഫുഡും. ഇടക്ക് ഒന്ന് മെലിഞ്ഞപ്പോൾ കുറച്ച് തടിവെക്കാൻ നോക്കിയതാ ഇപ്പോൾ കൈ വിട്ടുപോയി ഈ അവസ്ഥയിൽ ആയി. തോമസ് ചേട്ടന്റ ഉറപ്പിൽ ഞാൻ അപ്പോൾ ചെയ്തുകൊണ്ടിരുന്നു വർക്കുകൾ എല്ലാം ഒഴിവാക്കി. എന്റെ ഡയറ്റും ജിമ്മും ആയി കുറച്ച് നാൾ കഴിഞ്ഞു.

അപ്പോഴാണ് വെള്ളിടി പോലെ കോറോണയുടെ വരവ് പുറകെ ആദ്യ ലോക്ക്ഡൗണും.
” തോമസ് ചേട്ടാ ഇനി എന്ത് ചെയ്യും ”

” നീ പേടിക്കണ്ട നമ്മുക്ക് നോകാം ”

തോമസ് ചേട്ടൻ തന്ന ധൈര്യത്തിൽ ഞാൻ എന്റെ കാത്തിരിപ്പ് തുടർന്നു. ലോക്ക് ഡൗൺനിൽ ചില അയവുകൾ വന്നപ്പോൾ ഒരു ദിവസം തോമസ് ചേട്ടൻ എന്നോട് പറഞ്ഞു.

” ഡാ ഞാൻ നാട്ടിൽ പോകുകയാ….. കുറച്ച് കഴിഞ്ഞേ വരൂ ”

” ചേട്ടൻ ഇപ്പോൾ പോയാൽ എങ്ങനെയാ ”

” ഡാ കുറച്ച് നാൾ അഴില്ലേ അവളെ കണ്ടിട്ട്. ഞാൻ ഒന്ന് പോയി തല കാണിച്ചിട്ട് വരാം ”

ഒരു മൂളിപ്പാട്ടും പാടി തോമസ് ചേട്ടൻ പോയപ്പോൾ ഇനി എന്ത് എന്ന ഭാവത്തിൽ ഞാൻ നിന്നു. ചേട്ടൻ പോയതിൽ പിന്നെ എന്നെ വിളിച്ചിട്ടില്ല. കുടുംബം ആയിട്ട് ഇരിക്കുവല്ലേ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് വിചാരിച്ചു ഞാനും വിളിച്ചില്ല.

അപ്പോയെക്കും ഞാൻ എന്റെ ബോഡി ഒക്കെ ബിൽഡ് ചെയ്ത് ഒരു കള കുട്ടനെ പോലെ ആയിരുന്നു. ജിമ്മിൽ നിന്നും വന്ന് കുളിക്കുന്നതിനു മുൻപ് ഞാൻ ഫോൺ ചുമ്മാ നോക്കികൊണ്ട് ഇരിക്കുമ്പോൾ ആണ്‌ ഞാൻ അത് കാണുന്നത്. ദിനേശ്ന്റെ പേജിൽ അവന്റെ അടുത്ത സിനിമയുടെ അനൗൻസ്മെന്റ് പോസ്റ്റർ ഇട്ടിരിക്കുന്നു. എനിക്ക് ആദ്യം അത് വിശ്വസിക്കാൻ ആയില്ല.ഞാൻ പെട്ടെന്ന് യൂട്യൂബിൽ ഞാൻ ഫോളോ ചെയ്യുന്ന ഒരു ചാനൽന്റെ വീഡിയോ കണ്ട് നോക്കി.

” കോവിഡ് വിലക്കുകൾ മാറി സിനിമ മേഖല വീണ്ടും സജീവം ആകുന്നു. സൂപ്പർ സ്റ്റാർ ദിനേശ് കുമാർ തന്റെ പുതിയ സിനിമ അനൗൺസ് ചെയ്തിരിക്കുന്നു. ഒരു ഇടവേളക്ക് ശേഷം തോമസ് പി ആണ്‌ സംവിധാനം. പി ആൻഡ്‌ എഫ് പ്രൊഡക്ഷൻസും ദിനേഷും ചേർന്നാണ് ചിത്രം നിർമ്മിക്കുക. ചിത്രികരണം ഈ ആഴ്ച തന്നെ തുടങ്ങുമെന്ന് ആണ്‌ റിപ്പോർട്ടുകൾ ”

ന്യൂസ്‌ കണ്ടതും ഞാൻ വല്ലാണ്ടായി. തോമസ് ചേട്ടൻ എന്നെ വിളിച്ചു പറഞ്ഞില്ലല്ലോ. ഇനി എന്നെ ഒഴിവാക്കിയോ എന്റെ മനസ്സിൽ സംശയങ്ങൾ ഉണർന്നു. ഞാൻ പെട്ടെന്ന് തോമസ് ചേട്ടനെ വിളിച്ചു. കുറെ കഴിഞ്ഞാണ് ചേട്ടൻ ഫോൺ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *