ഫാൻ ബോയ്

” ദിനേശ് മാറുമ്പോൾ വേറെ പ്രൊഡ്യൂസർനെ നോക്കണ്ടേ”

” അബു പറയുന്നത് നമ്മൾക്ക് തന്നെ പ്രൊഡ്യൂസ് ചെയ്തുകൂടെ എന്ന……. അവന്റെ കൂടെ അലിയും ഉണ്ടാകും ”

” അപ്പൊ എന്റെ കഥപാത്രം പുതിയ സ്ക്രിപ്റ്റിൽ ഉണ്ടോ “
” നിന്റെ കഥാപാത്രം നായകന്റെ ഫ്രണ്ട് ആയിട്ടല്ലേ….നായകന്റെ കൂടെ നിൽക്കുന്ന കഥാപാത്രം ആണ്‌…. പിന്നെ നായകന്റെ ഒരു വിഷമം ചേച്ചിയുടെ വിവാഹം അല്ലെ…. ഒരു ഘട്ടത്തിൽ നിന്റെ കഥപാത്രവും നായകന്റെ ചേച്ചിയും തമ്മിൽ പ്രണയത്തിൽ ആകുന്നതും വിവാഹം കഴിക്കുന്നതും ആണ്‌ മറ്റൊരു ഹൈലൈറ്….. സച്ചിന്റെ കാര്യം ഒക്കെ മലയാളികൾ പറയുമെങ്കിലും ഇപ്പോഴും വലിയ എജ് ഡിഫറെൻസ് മലയാളിക്ക് ഒരു പ്രോബ്ലം ആണ്‌.. അത് അങ്ങ് നമുക്ക് ഉടക്കാം…….. പിന്നെ വേറെ ഒരു പ്രോബ്ലം ഉള്ളത് പ്രൊഡ്യൂസർന്റെ കാര്യത്തിൽ ആണ്‌ എനിക്ക് സംവിധാനവും പ്രൊഡക്ഷൻനും ഒത്ത് നോക്കാൻ കഴിയില്ല ഒരു ബേക്കപ്പ് പ്രൊഡ്യൂസർ വേണം ”

” ഞാൻ പ്രൊഡ്യൂസ് ചെയ്താലോ ഇച്ചായ ”

പെട്ടെന്ന് അലീന മേഡം അത് പറഞ്ഞപ്പോൾ ഞാനും തോമസ് സാറും ഒരുമിച്ചു അവരെ നോക്കി.

” ഇച്ചായൻ ഒരു ഗ്യാപ് കഴിഞ്ഞു സംവിധാനം ചെയ്യുന്നത് അല്ലെ….. എനിക്കും ആ സിനിമയുടെ ഭാഗം ആകണം എന്നുണ്ട്….. എന്നെ കെട്ടിയതിനു ശേഷം ആണ്‌ ഇച്ചായന്റെ പടങ്ങൾ പൊട്ടിയത് എന്ന ചിത്തപെരും മാറ്റം ”

” ഏയ് അത് വേണ്ട നിന്റെ സേവിങ്സ് എടുത്ത് ഇപ്പോൾ ഈ പടം ചെയ്യേണ്ട……. പടം എങ്ങാനും പാളിയാൽ പിന്നെ ഒന്നും കാണില്ല ”

” ഇച്ചായന് സ്ക്രിപ്റ്റ്ഇൽ വിശ്വാസം ഉണ്ടല്ലോ….. പിന്നെ എന്താ പ്രശ്നം ഞാൻ ഇത് ചെയ്യാൻ തീരുമാനിച്ചു”

” ഒക്കെ അപ്പോൾ ഇനി ഉള്ളത് നായികന്റെ ചേച്ചിയുടെ കഥാപാത്രം ആണ്‌…. അബു അഞ്ജലി മേനോൻനോട്‌ കഥപറയാൻ പോയിട്ടുണ്ട് ”

” അഞ്‌ജലി ആ കഥാപാത്രം ചെയ്യുന്നെങ്കിൽ പൊളിക്കും ”

എനിക്കും ഇപ്പോൾ ഒരു വിശ്വാസം ഒക്കെ തോന്നി തുടങ്ങി. ഞാനും തോമസ് സാറും അന്ന് വൈകിട്ട് തന്നെ കൊച്ചിക്ക് വിട്ടു. നമ്മുടെ ഫ്ലാറ്റിന് തഴെ തന്നെ അബു നിൽപ്പുണ്ടായിരുന്നു. തോമസ് ചേട്ടനെ കണ്ടപ്പോൾ തന്നെ അയാൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.

” ചേട്ടാ അഞ്‌ജലി മേഡം നോ പറഞ്ഞു ”

” എന്താ അവർക്ക് കഥഇഷ്ട്ടപെട്ടില്ലേ ”

” ഇല്ല ചേട്ടാ ഡേറ്റ്സ് ആണ്‌ വിഷയം ലോക്ക്ഡൗൺന് മുൻപ് കമ്മിറ്റ് ചെയ്ത പടങ്ങൾ തീരാൻ ഉണ്ടെന്ന് ”

“അത് കുഴപ്പം ഇല്ലെടാ ….. നമുക്ക് വേറെ ആരെയെങ്കിലും നോക്കാം…… ഹാ ഇത് ആണ്‌ സജിയുടെ റോൾ ചെയ്യാൻ ഞാൻ വിചാരിക്കുന്ന ആൾ ‘”

എന്നെ ചുണ്ടി കാണിച്ചുകൊണ്ട് തോമസ് ചേട്ടൻ പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് അബു എനിക്ക് കൈ തന്നു.

” എനിക്ക് അറിയാം ഇയാളെ …… എന്റെ കഴിഞ്ഞപടത്തിന്റെ സെറ്റിൽ ഉണ്ടായിരുന്നു ”

” ആഹാ അപ്പൊ നിങ്ങൾക്ക് പരസ്പരം അറിയാം അല്ലെ……. ഡാ നിന്നോട് ഞാൻ വരാൻ പറഞ്ഞതെ ആ ഫെലിക്സ് കാണാൻ ചെല്ലാൻ പറഞ്ഞിട്ടുണ്ട്….. നി സ്ക്രിപ്റ്റ് എടുത്തിട്ടില്ലേ….
.. നമുക്ക് അവനോട് ചെന്ന് കഥപറയാം ”

തോമസ് ചേട്ടനും അബുവും ഫെലിക്സ്നെ കാണാൻ പോയി. ഞാൻ റൂമിലേക്ക് കേറി. തോമസ് ചേട്ടൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അലീന മേഡത്തോട് ഒന്ന് നല്ലത് പോലെ യാത്ര പറയാൻ പോലും പറ്റിയില്ല. ഞാൻ ഫോൺ എടുത്ത് അവരെ ഒന്ന് വിളിച്ചല്ലോ എന്നെ വിചാരിച്ചു. പക്ഷെ എന്ത് പറയും എന്നു ഒരു പിടിയും ഇല്ലായിരുന്നു. ഞാൻ വാട്സാപ്പ്ആപ്പിൾ ഒരു മിസ്സേജ് ഇട്ടു.

” താങ്സ് ”

ഉടനെ റിപ്ലേ വന്നു.

“എന്തിന് ”

ഞാൻ വോയ്‌സ് നോട്ട് അയച്ചു.

” ഈ പടം പ്രൊഡ്യൂസ് ചെയ്യുന്നതിന്….. പിന്നെ ഇന്നലെ രാത്രിക്കും ”

അവർ അത് കണ്ടെങ്കിലും റിപ്ലൈ വന്നില്ല.

രാത്രി ഏറെ വൈകി തോമസ് ചേട്ടൻ വന്നു. ഞാൻ അപ്പോഴും അവർ പോയ കാര്യം എന്തായെന്ന് അറിയാൻ കാത്തിരിക്കുക ആയിരുന്നു.

” നി എന്താ ഉറങ്ങിയില്ലേ ”

” ഇല്ല ചേട്ടാ …… എന്തായി പോയ കാര്യം ഫെലിക്സ് ഓക്കേ ആണ്‌ പെട്ടെന്ന് തന്നെ പടം തുടങ്ങനാ അവൻ പറയുന്നത്…. നമ്മുക്കും അത് തന്നെ ആണ്‌ ആവിശ്യം. ”

” നി കിടന്നോ ഞാൻ അലീനയെ ഒന്ന് വിളിക്കട്ടെ ”

തോമസ് സർ ഫോൺ എടുത്ത് മേഡത്തിനെ വിളിച്ചു.

” എടിയേ….. ഫെലിക്സ് ഒക്കെ ആണ്‌ പെട്ടെന്ന് തന്നെ പടം തുടങ്ങണം നീ നാളെ തന്നെ ഇങ് പോര്…. പിന്നെ വേറെയൊരു കാര്യം ഉണ്ട് അത് നേരിട്ട് പറയാം…. ”

പിറ്റേന്ന് വൈകിട്ട് ഞാൻ ജിമ്മിൽ നിന്നും വരുമ്പോൾ അലീന മേഡവും അബുവും അവിടെ ഉണ്ടായിരുന്നു. ഞാൻ മേഡത്തെ നോക്കി ഒന്ന് ചിരിച്ചു. അവരും ഒന്ന് ചിരിച്ചു.

തോമസ് ചേട്ടൻ അപ്പോൾ അലീന മേഡത്തോട് പറഞ്ഞു.

” ഡി പിന്നെ അഞ്‌ജലി മേനോൻ അഭിനയിക്കില്ല …. പിന്നെ ആര് എന്ന് സംസാരിച്ചപ്പോൾ അബു ആണ്‌ നിന്റെ പേര് പറഞ്ഞത് എനിക്ക് അത് നല്ലതാണ് എന്ന തോന്നിയത് ……. എന്താ നിന്റെ അഭിപ്രായം ”

” ഇത് ഞാൻ അങ്ങോട്ട് ചോദിക്കാൻ ഇരുന്നതാ…… എനിക്ക് ഒക്കെ ആണ്‌ ”

ഒരു ചെറു ചിരിയോടെ മേഡം അത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ആണ്‌ ലഡ്ഡു പൊട്ടിയത്. കാരണം എന്റെ കഥാപാത്രത്തിന് ഒരു പാട് കോമ്പിനേഷൻ ഉള്ളത് ആ
കഥാപാത്രവും ആയിട്ട് ആയിരുന്നു.

” അപ്പോൾ നമുക്ക് ഈ സിനിമ മാർക്കറ്റ് ചെയ്യാൻ എളുപ്പം ആയിരിക്കും. തോമസ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്നു. അലീന വിവാഹശേഷം സിനിമയിലേക്ക് തിരിച്ചു വരുന്നു ”

പിന്നീട് പെട്ടെന്ന് ആണ്‌ എല്ലാം നടന്നത്. ഷൂട്ടിംഗ് തുടങ്ങി . ഞാൻ ആദ്യം ആയി ക്യാമറക്ക് മുന്നിൽ നിന്ന് ഡയലോഗ് പറഞ്ഞു. സിനിമയിൽ ഉടനീളം ഉള്ള കഥാപാത്രം ആണ്‌ എന്റെത് എങ്കിലും സീൻസ് കുറവ് ആയിരുന്നു. സെറ്റിൽ വെറുതെ ഇരിക്കുന്നത് ഇഷ്ടം അല്ലാത്തത് കൊണ്ട് ഞാൻ ഡയറക്ഷൻ ടീമിന്റെ കൂടെ കൂടി. ചാർട് നോക്കി അതിനനുസരിച്ചു അര്ടിസ്റ്റ്നെയും മറ്റ് ടെക്‌നിഷ്യൻസ്നെയും കോർഡിനേറ്റ് ചെയ്തിരുന്നത് ഞാൻ ആയിരുന്നു. ആ തിരക്കിൽ നിൽക്കുമ്പോൾ ആണ്‌ എഡി വന്ന് പറയുന്നത്.

” ഡാ ഇന്ന് നിനക്ക് സീൻ ഉണ്ട് ”

” ഇല്ലല്ലേ ചേട്ടാ ഞാൻ അല്ലെ ചാർട് നോക്കുന്നത് ഇതിൽ ഇല്ലല്ലോ ”

” ഡാ തോമസ് ചേട്ടൻ പറഞ്ഞതാ ഇപ്പോൾ നീ അങ്ങോട്ട് ചെല്ല് ”

ഞാൻ സെറ്റിലേക്ക് ചെല്ലുമ്പോൾ അലീന മേഡവും ഫെലിക്സും എല്ലാം അവിടെ ഉണ്ട്. തോമസ് ചേട്ടൻ എന്റെടുത് വന്നിട്ട് പറഞ്ഞു.

“ഡാ ഇപ്പോൾ നല്ല ലൈറ്റ് ഉണ്ട് ഈ മൂഡ് നാളെ കിട്ടിയെന്ന് വരില്ല. നിന്റെ കഥപാത്രം നായകനോട് അവന്റെ ചേച്ചിയോട് ഉള്ള നിന്റെ ഇഷ്ടം തുറന്ന് പറയുന്ന സീൻ ആണ്‌….. പിന്നെ നിന്റെയും അലീനയുടെയും കുറച്ച് മോൻടേജ് ഷോട്സും”

” ഒക്കെ ചേട്ടാ നമുക്ക് ചെയ്യാം ”

സീൻ എന്താണെന്ന് ഞാൻ നേരെത്തെ വായിച്ചിട്ടുണ്ട് എങ്കിലും ഞാൻ ഒന്നുകൂടെ അതെടുത്തു വായിച്ചു.

ഹീറോ – ഡാ മേനോൻ സാറിന്റെ കാശ് കൊടുത്തു. ഇനി നമുക്ക് കുറച്ച് സാവകാശം കിട്ടും….. നീയും ചേച്ചിയും ഇല്ലായിരുന്നെങ്കിൽ ഇത് ഒന്നും നടക്കില്ലായിരുന്നു…… അവളുടെ കല്യണം കൂടെ ഒന്ന് നടന്നാൽ എനിക്ക് പിന്നെ ഈ പ്രേശ്നങ്ങൾ ഒന്നും ഒന്നുമല്ല…. ആ മുന്നാൻ നാളെ ഒരു കുട്ടർ വരൂ മെന്ന് പറഞ്ഞിട്ടുണ്ട്….. ഇത് നടന്നാൽ മതി ആയിരുന്നു ”

Leave a Reply

Your email address will not be published. Required fields are marked *