ഹൈഡ്രാഞ്ചിയ പൂക്കൾ Like

“സിസ്റ്ററിനെ കണ്ടാലും അതു തന്നെ പറയും.”

“ഏത് ഈ ഞാനോ?”

“ഉം എന്താ അല്ലേ?”

അവർ അവനെ സാകൂതം നോക്കി.

“നിനക്കെന്താ അങ്ങിനെ തോന്നാൻ?”

“ഞാൻ പെണ്ണുങ്ങളെ കുറെ കണ്ടിട്ടുള്ളതാണെന്ന് കൂട്ടിക്കോ.”

“ഓഹോ, അപ്പോൾ എന്നെ കണ്ടിട്ട് എന്ത് തോന്നി?”

“ആ തോന്നിയതാണ് ഞാൻ പറഞ്ഞത്.”

“എന്ത്?”

“സിസ്റ്ററിനും ഒരു വഷളത്തരം മുഖത്തുണ്ട് എന്ന്.”

“അയ്യോടാ? ഞാൻ ആ ടൈപ്പ് ഒന്നുമല്ല..”

“പിന്നെ.. വെറുതെ ഇരിക്ക് സിസ്റ്ററെ.”

“അതെന്താടാ?”

“സിസ്റ്ററിന് എന്നോട് എന്തോ പറയണമെന്നില്ലേ?”

“എന്ത്?”

“എന്തൊക്കെയോ വേണമെന്നില്ലേ?” അനാവശ്യമായ അധികാരം അവർ എടുത്ത സ്ഥിതിക്ക് തനിക്കും ഇനി ആകാം.

“പിന്നെ, നിനക്ക് അങ്ങിനെ തോന്നിയോ?”

“ഉം തോന്നി.”

“എന്നാൽ അങ്ങിനൊന്നും ഇല്ല.”

“അത് ചുമ്മാ..” അവൻ വിട്ടില്ല

“അല്ലെടാ.”

“അതേടാ.”

അവർ പൊട്ടിച്ചിരിച്ചു.

ഒരു ഹൈഡ്രാഞ്ചിയ പൂക്കുല കാറ്റത്ത് ഇളകിയാടുന്നതുപോലെ.

“നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാണ്.”

“ഞാൻ ആലോചിച്ച് കൂട്ടുന്നതൊന്നുമല്ല, സിസ്റ്റർ ആളത്ര വെടിപ്പല്ല, അല്ലെങ്കിൽ എന്റെ കൂട്ടുകാരുമായി ഈ തരം വിഷയങ്ങൾ സംസാരിക്കാൻ എങ്ങിനെ സാഹചര്യം സിസ്റ്ററിന് വന്നു.”

അവർ ചെറുതായി ഒന്ന് ഇരുന്നതുപോലെ തോന്നി.

“അത് പിന്നെ.. നിന്നെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ്.”

“അയ്യോ ഒന്നും അറിയാത്ത ഒരു പാവം.” അവർ വെറുതെ അത് പറയില്ല എന്നത് ഉറപ്പ്.

“എടാ” സിസ്റ്റർ തമാശ് രീതിയിൽ ഒരു താക്കീതോടെ വിളിച്ചു.

“ഒന്നു ചുമ്മാതിരി സിസ്സ്റ്ററേ.”

“എടാ നീ എന്തൊക്കെയാ ഈ പറയുന്നത്?”

“സിസ്റ്റർ എന്നോട് എന്തൊക്കെയാ ചോദിച്ചത്?”

“അത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ?”

“ഒഹോ, അതെന്തിഷ്ടമാ?”

“അതൊരിഷ്ടം.  പക്ഷേ നീ എന്നെ തീരെ മൈൻഡ് ചെയ്തില്ല. നിനക്കെന്താണ് എന്നോട് ഒരു പിണക്കം?”

“എനിക്ക് ഒരു പിണക്കവുമില്ല സിസ്റ്ററെ.”

“പിന്നെ നിന്നെ കോളേജിലേയ്ക്ക് ഇപ്പോൾ കാണാറില്ലല്ലോ?” അവരുദ്ദേശിച്ചത് നേഴ്‌സിങ്ങ് കോളേജ് ആണെന്ന് മനസിലായി.

“അത് പിന്നെ ബെന്നിയും മറ്റും..”

“ബെന്നിയോട് നിനക്ക് എന്തോ ഒരു ദേഷ്യമുണ്ടല്ലേ? ഞങ്ങളുടെ അടുപ്പം ആണ് കാരണം?”

അവർ പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കുന്നു എന്നും, നേഴ്‌സിങ്ങ് മാത്രമല്ല സൈക്യാട്രികൂടി ചേരും എന്നും അവനു തോന്നി.

പക്ഷേ “ഇല്ല സിസ്റ്ററേ” എന്ന് അവൻ പറഞ്ഞു, സിസ്റ്ററിന് ബെന്നിയോടുള്ള അടുപ്പമാണ് അവന്റെ അകൽച്ചയ്ക്ക് കാരണം എന്നത് സത്യമാണെങ്കിലും അവന് അങ്ങിനെ പറയുവാനേ ആ സന്ദർഭ്ഭത്തിൽ സാധിക്കുമായിരുന്നുള്ളൂ.

“എന്നാൽ ബെന്നിയേക്കാളും, ജെറിയെക്കാളും എനിക്കിഷ്ടം നിന്നെയാണ്..” അവർ അവനോട് സ്വൽപ്പം അടുത്തിരുന്ന് കഴുത്തും തലയും അവനോട് അടുപ്പിച്ച് ആണത് പറഞ്ഞത്.

അവൻ ചെറുതായി ചിരിച്ചു എന്ന് വരുത്തി. അവർ ഉദ്ദേശിക്കുന്ന ആ ഇഷ്ടം എന്താണെന്ന് അവന് ശരിയായി മനസിലായി.

“പക്ഷേ നിനക്ക് എന്നോട് അങ്ങിനൊന്നും ഇല്ലാ എന്ന് എനിക്ക് തോന്നുന്നു.”

“ഒരു ആങ്ങളയോടെന്ന പോലെയൊ?” അവൻ എടുത്തടിച്ചതുപോലെ ചോദിച്ചു.

അതിൽ അവർ വീഴും എന്ന് അവന് അറിയാമായിരുന്നു.

അവർ മറ്റെങ്ങോട്ടോ മുഖം തിരിച്ചു. മറുപടി പറയാൻ സാധിക്കാത്ത അവരുടെ മുഖത്ത് ജാള്യതയും, വൈഷമ്യവും ഉണ്ടായിരുന്നു. മുഖം തിരിച്ചതിനാൽ അത് ശരിയായി കണ്ടില്ലെങ്കിലും അവനത് മനസിലായി.

“അപ്പോൾ ആ ഇഷ്ടം അല്ല.”

അവർ ചിരി മായതിരിക്കാൻ ബന്ധപ്പെട്ടു

“എനിക്കറിയാം എന്താണ് ആ ഇഷ്ടം എന്ന്.”

“എന്നാൽ നീ പറ” അവർ വിക്കി..

“ഞാൻ പറയുന്നില്ല, പക്ഷേ എനിക്ക് അറിയാം.”

അവർ എതിർക്കാതെ എല്ലാം സമ്മതിക്കുന്ന മാനസീകാവസ്ഥയിലെത്തിയിരുന്നു. ആ ശരീരം അടുത്ത നിമിഷം തന്റേതാകും എന്ന് ശരീരഭാഷയിൽ തന്നെ വ്യക്തമായിരുന്നു.

ആ സമയം തന്നെ അവർ യാന്ത്രീകമായി അവന്റെ വലത്തെ കൈ എടുത്ത് അവരുടെ കൈകളിൽ അമർത്തി പിടിച്ചു.. പിന്നെ സാവധാനം ആ കൈ പതിയെ വലിച്ചടുപ്പിച്ച് അവരുടെ മുഖത്തോട് ചേർത്ത് അവർ പറഞ്ഞു

“…വേറൊരു കുട്ടിയുള്ളതിനാലാണ് എന്ന് എനിക്കറിയാം..” അറ്റവും മുറിയുമില്ലാതെ, ബന്ധമില്ലാത്ത, സംസാരിക്കാത്ത വിഷയത്തിലേയ്ക്കാണ് അവർ പോകുന്നത് എന്ന് ശ്യാമിന് മനസിലായി.

Leave a Reply

Your email address will not be published. Required fields are marked *