ജീവിതമാകുന്ന നൗക – 2 Like

Kambi Story – ജീവിതമാകുന്ന നൗക – 2

Related Posts


സലീം അഥവാ സാത്താൻ എന്ന് ഇരട്ട പേരുള്ള മുസ്തഫയുടെ പിൻഗാമിയായി വളർത്തികൊണ്ടുവരുന്ന സാത്താൻ കുഞ്ഞാണ് സലീം. ലണ്ടനിൽ ഉപരി പഠനമൊക്കെ കഴിഞ്ഞു സുഹയിൽ എന്ന പേരിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഒരു ഇന്ത്യക്കാരനായിട്ട് ദുബായിൽ ഒരു ഇന്ത്യൻ കമ്പനിയിൽ ജോലി ചെയുന്നു. അബു മുസ്തഫ സംസാരിച്ചു കഴിഞ്ഞതും സലിം മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തു. ജോലി ചെയുന്ന കമ്പനിയിലേക്ക് നാട്ടിൽ ഉമ്മക്ക് സുഖമില്ല എന്ന് പറഞ്ഞു ഒരു ഇമെയിലും അയച്ചു.

അബു മുസ്തഫക്ക് വേണ്ടി വേട്ടയാടാൻ സലീം എന്ന സാത്താൻ ഇന്ത്യയിലേക്ക് തിരിച്ചു

മുംബൈ ഇന്ത്യ സലിം എന്ന സുഹയിൽ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ചു ഇന്ത്യയിൽ എത്തി. ആദ്യം നേരെ ടാക്സി എടുത്തു നഗരത്തിലെ തന്നയുള്ള സാദാരണ ഒരു ലോഡ്ജിൽ മുറി സുഹയിൽ എന്ന പേരിൽ മുറി എടുത്തു. രണ്ടാം ദിവസം മനഃപാഠം പഠിച്ചു വെച്ചിട്ടുള്ള ഒരു ലോക്കൽ നമ്പർലിലേക്ക് വിളിച്ചു,

“ജലീൽ ഞാൻ സുഹയിൽ മാൽ എടുക്കാൻ വന്നതാണ്, നാളെ എട്ടു മണിക്ക് എത്തും,”

അപ്പുറത്തു ഫോണിൽ നിന്ന് രണ്ട് കൊട്ട് മാത്രം. പിന്നെ ഫോൺ കട്ടായി

രാവിലെ തന്നെ സലീം ബാഗ് പാക്ക് ചെയ്‌തു. ഒരു കവറിലായി സുഹയിൽ എന്ന പാസ്സ്പോർട്ടും ദുബായ് ഡ്രൈവിംഗ് ലൈസൻസും കൈയിൽ ഉള്ള ബാക്കി ഉള്ള കുറച്ചു US ഡോളറും സീൽ ചെയ്‌ത്‌ നേരെ ഏഴു മണിയോടെ റൂം ചെക്ക് ഔട്ട് ചെയ്‌ത് ശേഷം ധാരാവിയുടെ അടുത്തുള്ള ഒരു ബാദ്ഷ സലൂണിലേക്ക് ടാക്സി വിളിച്ചു പോയി.

കുറച്ചു നേരത്തെ എത്തി അവിടെ തന്നെയുള്ള ഒരു വഴിയൊരു ചായ കച്ചവടക്കാരൻ്റെ കൈയിൽ നിന്ന് ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് നിന്ന്. സലൂൺ തുറന്നിട്ടില്ല. ആരും നിരീക്ഷിക്കുന്നില്ല എന്നുറപ്പാക്കി ശേഷം കടയുടെ വശത്തുള്ള ചെറിയ ഇട നാഴിയിൽ നടന്നു . അവിടെ ഒരു ചെറിയ വാതിലിൽ ഉണ്ട് അതിൽ മുട്ടി. ഒരാൾ വാതിൽ തുറന്നു. ഏകദേശം 60 വയസ്സ് പ്രായമുള്ള ആൾ. മുടിയൊക്കെ മൈലാഞ്ചി നിറത്തിൽ കളർ ചെയ്തിട്ടുണ്ട്. സലീമിന് ആളെ അറിയാം. അല്ലെങ്കിൽ പഠിച്ചിട്ടുണ്ട്.
മുംബൈ കലാപത്തിൽ രണ്ട് മക്കളെയും നഷ്ട്ടപെട്ട ഒരു ബാപ്പ. കലാപത്തിൽ കഴുത്തിൽ വെട്ടേറ്റതോടെ സംസാര ശേഷി നഷ്ടപ്പെട്ടു. ഇപ്പോൾ IEM തീവ്രവാദികൾക്ക് വ്യാജ ID കാർഡുകൾ നിർമ്മിച്ച് കൊടുക്കുന്നു. അതെ ഷോപ്പിൻ്റെ മുകളിൽ ഒരു മുറിയിലാണ് ജലീൽ താമസിക്കുന്നത് അവിടെ തന്നയാണ് ജലീലിൻ്റെ പ്രവർത്തന സ്ഥലവും. സലീം രണ്ട് പാസ്പോർട്ട് ഫോട്ടോ പേഴ്സ്സിൽ നിന്ന് എടുത്ത് കൊടുത്തു

സലീം കൈയിലുള്ള കവർ അയാളെ ഏൽപ്പിച്ചു. അയാൾ തിരിച്ചു ഒരു കവർ കൊടുത്തു. അതിൽ പണം ആണ് ഉള്ളത്.

എത്ര ദിവസം എടുക്കും ഭായി?

അയാൾ കൈ കൊണ്ട് 2 ദിവസം എന്ന് കാണിച്ചു.

“അത് വരെ എവിടെ താമസിക്കും.”

കൂടെ വരൂ എന്ന് കൈ കൊണ്ട് കാണിച്ചു. 300 മീറ്റർ നടന്നതും ധാരാവിയുടെ അകത്തേക്ക് പ്രവേശിച്ചു. ലക്ഷക്കണിക്കിന് പേർ തിങ്ങി പാർക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരി.

ജലീൽ നേരെ ഒരു വീടിൻ്റെ മുകളിലേക്ക് ഒരു കൊച്ചു കോണിപ്പടി കയറി പോയി അവിടെയുള്ള റൂം തുറന്നു കൊടുത്തു. ഇനി എന്തെങ്കിലും വേണോ എന്ന് ആംഗ്യ ഭാഷായിൽ ചോദിച്ചു “വെള്ളം ഫുഡ്.“

ജലീൽ താഴെ ഒരു ചെറിയ കട ചൂണ്ടി കാണിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ അവിടന്ന് ഇറങ്ങി പോയി. സലീം റൂമിൽ കയറി വാതിലടച്ചു. കൊച്ചു റൂം ബാത്ത് റൂം ഉണ്ട്. വലിയ കാര്യം. കവർ തുറന്നു നോക്കി ഒരു ലക്ഷം രൂപയുണ്ട്. അയാൾ അവിടെ ഉള്ള കട്ടിലിൽ കിടന്നു. പണം ഒരു പ്രശ്നമാണ്. ഷെയ്‌ഖിൻ്റെ ഹവാല ശൃഖല പൊളിഞ്ഞിരിക്കുന്നു. ഇത് പോലെ ഉള്ള ലോക്കൽ പ്രവർത്തകരുടെ അടുത്ത് നിന്ന് പണം വാങ്ങേണ്ടി വരും. റിസ്ക് കൂടുതലാണ് എന്നാലും വേറെ വഴി ഇല്ല. ജലീലിനെ കുറിച്ചാലോചിച്ചപ്പോൾ അയാൾക്ക് സന്തോഷം തോന്നി. ഇനിയും ഇത് പോലെ വർഗീയ കലാപങ്ങൾ ഉണ്ടാകട്ടെ. IEM ലേക്ക് കൂടുതൽ പേരും.

സലീം രണ്ടു ദിവസം അവിടെ തങ്ങി. എങ്കിലും റൂമിൻ്റെ കൺ വെട്ടത്തിൽ തന്നെ ഉണ്ടായിരുന്നു. വേറെ ഒന്നും കൊണ്ടല്ല മോഷണം പോയാൽ പണിയാകും. ചെറിയ ഒരു ഹോട്ടൽ ഉണ്ട് അതു കൊണ്ട് ഭക്ഷണവും വെള്ളവും പ്രശ്നമല്ല. രണ്ടാം ദിവസം രാവിലെയാണ് പിന്നെ ജലീലിനെ കണ്ടത് രണ്ട് ഇന്ത്യൻ ഐഡി കാർഡ് ഡ്രൈവിംഗ് ലൈസൻസും വോട്ടേഴ്‌സ് ID കാർഡും. ഹോളോഗ്രാം ഒക്കെ ഉണ്ട് .പേര് വികാസ് തിവാരി, ഉത്തർ പ്രദേശിലെ ലുക്‌നൗ അഡ്രസ്സ്. കുഴപ്പമില്ല ഹിന്ദി അറിയാം. പിന്നെ ലോക്കൽ കാര്യങ്ങൾ കുറച്ചു പഠിക്കേണ്ടി വരും. ഒരു സാദാ ഫോണും ചാർജറും 2 സിം കാർഡും.
“പാസ്പോർട്ട് ?“ നടക്കില്ല എന്ന രീതിയിൽ തലയാട്ടി എന്നിട്ട് കൈയിലെ വാച്ച് ചൂണ്ടി കാണിച്ചു കൂടുതൽ സമയം വേണം. സാരമില്ല തത്കാലം ഇത് കൊണ്ട് കാര്യം നടക്കും. അത് കിട്ടിയതും സലീം അവിടന്ന് ഇറങ്ങി നടന്നു. അങ്ങനെ സുഹയിൽ മരിച്ചു വികാസ് തിവാരി ജനിച്ചു. അടുത്ത ലക്‌ഷ്യം ബാഗ്ലൂർ. അവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കണം. 2 മാസങ്ങൾക്ക് ശേഷം കൊച്ചിയിൽ

മറൈൻ ഡ്രൈവിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഒരു പെൻ്റെഹൗസ് ഫ്ലാറ്റിൻ്റെ വിശാലമായ ബാല്കണിയിൽ സൂര്യാസ്തമയവയും കണ്ട് കൊണ്ട് ഇരിക്കുകയാണ് രണ്ടു പേർ. ഫ്ലാറ്റ് പൃത്വി ഗ്രൂപ്പിൻ്റെ ഒരു ഉപകമ്പനിയുടെ ഗസ്റ്റ് ഹൗസ് ആണ്. എല്ലാ സൗകര്യങ്ങൾ കൂടി ഉള്ള 4 ബെഡ്‌റൂം ഫ്ലാറ്റ്. 350 ഓളം ഫ്ലാറ്റ് ഉള്ള പോഷ് ഫ്ലാറ്റ് കോംപ്ലക്സ്. കൊച്ചി നഗരത്തിലെ പ്രഥാന റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി. പിന്നെ ഭക്ഷണം ഉണ്ടാക്കാനും മറ്റു സഹായത്തിനും മണി ചേട്ടൻ എന്ന നല്ല ഒരു കൂക്കും ഉണ്ട്.

പിന്നെ നിതിൻ വളരെ ഹാപ്പി ആണ് കാരണം ഫ്ലാറ്റ് സമുച്ചയത്തിൽ അത്യവശ്യം കളർ ഒക്കെ ഉണ്ട്.

“മനോഹരം ഈ ലോകം ഇനി കോളേജിൽ കൂടി കുറെ മഴവിൽ അഴകുണ്ടെങ്കിൽ ഞാൻ പൊളിക്കും.” അസോസിയേഷൻ ഭാരവാഹികൾക്ക് ഞങ്ങൾ ബാച്ചിലേഴ്സിനെ അത്രക്കങ്ങു പിടിച്ചിട്ടില്ല. കുറെ സദാചാര പോലീസുകാർ. മുഴവൻ സമയവും പൂളിലേക്ക് നോക്കി ബാൽക്കണിയിൽ നിൽക്കുന്ന നരമ്പുകൾക്കാണ് ബാച്ചിലേഴ്സിനെ പുടിക്കാത്തത്.” നിതിൻ മനസ്സിൽ കരുതി.

ശിവയും ഇന്ന് വളരെ സന്തോഷത്തിലാണ് കാരണം കുറച്ചു മുൻപ് ജീവ വന്നപ്പോൾ അവന് അഞ്ജലിയുമായി ഫോണിൽ സംസാരിക്കാൻ അവസരം കിട്ടി. ഇരുവർക്കും കുറെ നാളുകൾക്കു ശേഷം സംസാരിക്കാനായി. കുഞ്ഞി പെങ്ങൾ സുരക്ഷിതമായി ഇരിക്കുന്നതിൽ അവന് സന്തോഷിച്ചു.

നിതിൻ ശിവയെ നോക്കി ഒരു ചെറു പുഞ്ചിരിയോടെ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *