ജീവിതമാകുന്ന നൗക – 2

“ഡാ അർജുൻ അർജു മോനെ”

എന്താടാ രാഹുമോനെ?

“അർജുൻ ദേവ” അതാണ് ശിവയുടെ പുതിയ പേരും ഐഡൻറ്റിറ്റിയും നിതിൻ്റെ പുതിയ പേരാണ് രാഹുൽ കൃഷ്ണൻ. രണ്ടു പേർക്കും പുതിയ പേരിൽ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് വോട്ടേഴ്‌സ് id എല്ലാം ജീവ എത്തിച്ചിരുന്നു. പിന്നെ ഇരുവർക്കും പുതിയ ബാങ്ക് അക്കൗണ്ടുകളും അതിൽ അത്യാവിശ്യത്തിൽ അതികം പണവും. രണ്ടു പേരും കൂടി ക്യാഷ് എടുത്ത് ഒരു polo GT യും ഓരോ ബുള്ളറ്റും വാങ്ങി.
കുറച്ചു ദിവസങ്ങളായി ഇരുവരും പുതിയ പേരുകൾ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചു ശീലിക്കുകയാണ്. കാരണം യാതൊരു കാരണവശാലും പഴയ ഐഡൻറ്റിറ്റി വെളിവാകരുതെന്ന് ജീവ ആവിശ്യപെട്ടിട്ടുണ്ട് .

രണ്ടു പേർക്കും, പരീക്ഷ എഴുതാതെ തന്നെ MAT റിസൾട്ടിൽ നല്ല ഉയർന്ന സ്കോർ ഉണ്ട്. ജീവയുടെ മറ്റൊരു ലീല. നാട്ടിൽ ഉള്ള ഏതു കോളേജിലും അഡ്മിഷൻ ഉറപ്പാക്കാനുള്ള സ്കോർ. കൂടാതെ ചെന്നൈയിലെ പ്രമുഖ കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ഉയർന്ന മാർക്കോഡ് പാസ്സായി എന്ന് കാണിക്കാനുള്ള സർട്ടിഫിക്കറ്റ്. യൂണിവേഴ്സിറ്റി ഡാറ്റ ബേസിൽ വെരിഫിയ ചെയ്താൽ പോലും അവിടെ പഠിച്ചു എന്ന് കാണിക്കു

നാളെയാണ് TSM എന്ന പ്രമുഘ സ്വകാര്യ എഡ്യൂക്കേഷണൽ ഗ്രൂപ്പിൻ്റെ കീഴിൽ ഉള്ള MBA കോളേജിൽ ഗ്രൂപ്പ് ഡിസ്കഷനും ഇൻറ്റർവ്യൂവും ഉയർന്ന MAT സ്കോർ ഉള്ളത് കൊണ്ട് അഡ്മിഷൻ ഒരുവിധം ഉറപ്പാണ്. പിന്നെ ജീവയുടെ ഏതോ ലോക്കൽ കണക്ഷൻ വഴി ആവിശ്യം വന്നാൽ റെക്കമണ്ടേഷൻ നടത്താം എന്നും ഉറപ്പു പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഇരുവർക്കും അഡ്മിഷൻ്റെ കാര്യത്തിൽ ടെൻഷൻ ഒന്നുമില്ല.

പിറ്റേ ദിവസം ഏകദേശം 9 മണിയോടെ ഇരുവരും ക്ലീൻ ഷേവ് ഒക്കെ അടിച്ചു കാക്കനാടുള്ള TSM കോളേജ് ക്യാമ്പസ്സിൽ എത്തി. വളരെ വലിയ ക്യാമ്പസ് ആണ് കൂടുതലും എഞ്ചിനീയറിംഗ് ബ്ലോക്ക് ആണ് അതെ ക്യാമ്പസ്സിൽ തന്നെ കുറച്ചു മാറി വേറെ ഒരു ബിൽഡിംഗ് ആണ് എംബിഎ ക്യാമ്പസ്. ഏകദേവും 10 വലിയ ക്ലാസ്സ് റൂം സെമിനാർ ഹാൾ ലൈബ്രറി കംപ്യൂട്ടർലാബ് ഒക്കെ കൂടിയ വലിയ ഒരു കെട്ടിട സമുച്ചയം എംബിഎ ക്യാമ്പസ്സിന് വേർ തിരിച്ചു ഒരു മതിലും ഗേറ്റും ഉണ്ട് അതിനു പുറമെ മെയിൻ റോഡിൽ നിന്ന് വേറെ എൻട്രൻസും ഉണ്ട്.. എഞ്ചിനീയറിംഗ് ക്യാമ്പസ്സിൽ നിന്നും വരാം. പുറത്തു നിന്നും നേരെയും കടന്നു വരാം.

ഏകദേശം 120 സീറ്റ് ആണ് ഉള്ളത് 60 സീറ്റിലേക്ക് ഉള്ള പ്രവേശനം ഇതിനു മുൻപുള്ള MAT ലിസ്റ്റിൽ നിന്ന് കഴിഞ്ഞു. ബാക്കി 60 സീറ്റിലേക്ക് ആണ് പ്രവേശനം. ചെന്നപ്പോൾ തന്നെ 90 സ്റ്റുഡന്റസും അവരുടെ പേരൻ്റെസും ഉണ്ട്. എല്ലാവർക്കും ഇരിക്കാനായി വരാന്തയിൽ കസേര ഒക്കെ ഇട്ടിട്ടുണ്ട്. ആദ്യം 10 പേരുടെ ചെറിയ ഗ്രൂപ്പുകൾ ആക്കി ഡിസ്കഷൻ പിന്നെ ഇന്റർവ്യൂ.
രാഹുൽ വന്നിട്ടുള്ള പെൺകുട്ടികളുടെ കളക്ഷൻ എടുക്കുന്ന തിരക്കിൽ ആണ്. മിക്കവരും ഡിഗ്രി കഴിഞ്ഞു വന്ന ചെറിയ പിള്ളേർ. 3 വയസെങ്കിലും ഇളയവർ.

“ഒരുത്തിയെ വളച്ചാൽ ജീവിത സഖി ആയി കൂട്ടാം”

രാഹുൽ മനക്കോട്ട കെട്ടി കൊണ്ട് പതുക്കെ പറഞ്ഞു

അർജുൻ ചെറിയ വിഷമത്തിൽ ആണ്. എല്ലാവരുടെയും അച്ഛനും അമ്മയും ഒക്കെ എത്തിയിട്ടുണ്ട്. അവൻ അവൻ്റെ അച്ഛനെയും അമ്മയെയും കുറിച്ചാലോചിച്ചു പോയി. അവൻ പഴയകാല ഓർമ്മകളിലേക്ക് പോയി.

പെട്ടന്നാണ് വരാന്തയിലേക്ക് മെഴ്‌സിഡസ് S ക്ലാസ് ബെൻസ് വന്നത്. ഡ്രൈവർ ഇറങ്ങി പിൻ വാതിൽ തുറന്നതും ഒരു സുന്ദരി ഇറങ്ങി. വരാന്തയിൽ ഇരുന്ന് സകലരും അങ്ങോട്ട് നോക്കി നിന്ന് പ്രത്യകിച്ചു ആണ് പിള്ളേർ. പെൺ പിള്ളേരിൽ പലരും അവളുടെ സൗന്ദര്യവും സ്മാർട്നെസ്സും കണ്ട് അവളെ അസൂയയോടെ നോക്കി, കാരണം അത് പോലത്തെ ലുക്ക് ആയിരുന്നു 5.8 പൊക്കം, വെളുത്ത നിറം, വടിവൊത്ത ശരീരം, അത്യാവശ്യം നീളം ഉള്ള മുടി. മുടി ചില ഭാഗത്തു കളർ ചെയ്തിട്ടുണ്ട്. ബാക്കി അഡ്മിഷൻ വന്ന പെണ്കുട്ടികളുടേത് പോലെ സൽവാർ അല്ല വേഷം. പ്രൊഫഷണലുകളുടെ പോലെ ഡ്രസ്സ് ചെയ്തിരിക്കുന്നു ഒരു ബ്ലാക്ക് മിഡി സ്കർട്ടും വെള്ള സ്കർട്ടും. അവളുടെ വസ്ത്രധാരണവും പൊക്കവും അവളെ ആ കൂട്ടത്തിൽ തന്നെ വ്യത്യസ്തയാക്കി അവളുടെ സൗന്ദര്യം പോലെ തന്നെ ആയിരുന്നു സ്മാർട്നെസ്സ്. എല്ലാവരും തന്നെ ശ്രദ്ധിക്കുന്നു എന്ന അഹങ്കാരത്തോടെ വരാന്തയിലേക്ക് ഒരു ചെറു പുഞ്ചിരിയും ആയി കയറി വന്നു.

അർജുൻ ഒഴികെ എല്ലാവരുടെയും അവളെ നോക്കി ഇരിക്കുകയാണ്. കാരണം അവൻ ആ സമയം അച്ഛനെയും അമ്മയെയും കുറിച് ഓർത്തിരിക്കുകയായിരുന്നു. രാഹുൽ അർജുൻ്റെ കൈയിൽ ഒന്ന് തട്ടി എന്നിട്ട് നോക്കാൻ കണ്ണ് കൊണ്ട് കാണിച്ചു. അർജുൻ ഒന്ന് നോക്കിട്ടു വീണ്ടും പഴയ ഓർമ്മകളിലേക്ക് പോയി. തൻ്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകാതിരിക്കുന്ന അർജുനനെ അവളും ശ്രദ്ധിച്ചു.

അപ്പോഴേക്കും അവളുടെ രണ്ടു കൂട്ടുകാരികൾ ഓടി വന്നു അവളെ കെട്ടിപിടിച്ചു എന്നിട്ട് പരിസരം മറന്ന പോലെ അൽപ്പം ഉച്ചത്തിൽ സംസാരം തുടങ്ങി.

“ഡീ അന്നേ നീ അടിപൊളി ആയിട്ടുണ്ടല്ലോ……”
അവർ തമ്മിൽ അല്പം ഉച്ചത്തിൽ ചിരിച്ചു കളിച്ചു സംസാരിക്കാൻ തുടങ്ങി അത് വരെ അവിടെ മൊത്തം നിശബ്ദതയും ചെറിയ കുശുകുശുക്കലും മാത്രമായിരുന്നു . പെട്ടന്ന് ഡയറക്ടർ എന്ന എഴുതിയ റൂമിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു. എല്ലാവരും അവരുടെ ഉച്ചത്തിൽ ഉള്ള സംസാരത്തിന് ചീത്ത വിളി കിട്ടും എന്ന് കരുതി .എന്നാൽ ഡയറക്ടർ മേഡം അവളുടെ അടുത്തേക്ക് പുഞ്ചിരിച്ചു കൊണ്ട് വന്ന് അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അല്പം നേരം കുശലം പറഞ്ഞിട്ട് തിരിച്ചു റൂമിലേക്ക് പോയി.

അല്പം സമയം കഴിഞ്ഞപ്പോൾ ആദ്യ ഗ്രൂപ്പ് ഡിസ്കഷൻ ഉള്ളവരെ ഒരു സ്റ്റാഫ് വന്ന് വിളിച്ചു. അർജുനും അന്നയും അടക്കം ആദ്യ 10 പേർ. അകത്തുള്ള ഒരു കോൺഫറൻസ് റൂമിലാണ് ഗ്രൂപ്പ് ഡിസ്കഷൻ. Current affairs ആണ് ടോപ്പിക്ക് UN രക്ഷ സമിതിയിൽ ഇന്ത്യക്ക് സ്ഥിരഅംഗത്വം അതാണ് വിഷയം . മാർക്കിടാൻ നേരത്തെ കണ്ട ഡയറക്ടർ അടക്കം ഉള്ളവർ വലിയ കോൺഫറൻസ് ടേബിളിൻ്റെ ഒരു സൈഡിൽ ഉപവിഷ്ടരായി.

സ്വയം പരിചയപ്പെടുത്തൽ ആയിരുന്നു ആദ്യം. അർജുൻ തൻ്റെ പുതിയ പേരടക്കം എല്ലാം ഭംഗിയായി അവതരിപ്പിച്ചു. എന്നിട്ടു ബാക്കി ഉള്ളവരെ വീക്ഷിച്ചു എല്ലാം ചെറിയ പിള്ളേർ ആണ്. പലരുടെയും മുഖത്തു ടെൻഷൻ. ആദ്യമായിട്ടാണ് ഇതിൽ പങ്കെടുക്കുന്നത് എന്ന് വ്യക്തം. ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങിയതും അന്ന എന്നവൾ ആദ്യമേ സംസാരിച്ചു അതിൽ നിന്ന് തന്നെ ടോപിക്കിനെ കുറിച് അവൾക്ക് അല്പം വിവരം ഉണ്ടെന്ന് മനസ്സിലായി. മാത്രമല്ല അവൾ ഗ്രൂപ്പ് ഡിസ്കഷൻ്റെ മോഡറേറ്റർ സ്ഥാനവും ഏറ്റെടുത്തു. പരിമിതമായ സമയത്തിനുള്ളിൽ വിഷയത്തിനെ ആസ്പദമായി സംസാരിക്കാൻ വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. ചിലർക്ക് സബ്ജെക്റ്റിനെ കുറിച്ച ഒന്നുമറിയില്ലെങ്കിലും എന്തോക്കയോ തള്ളി മറക്കാൻ പരിശ്രമിക്കുന്നുണ്ട്. അന്ന എന്നവൾ നല്ല ഷോ ആണ്.

Leave a Reply

Your email address will not be published. Required fields are marked *