ജീവിതമാകുന്ന നൗക – 2

അന്ന് കണ്ടതിൽ നിന്ന് സെക്ഷൻ ലഭിച്ച കുറെ കുട്ടികളും അവരുടെ parentസും ഉണ്ട്. കുറച്ചു സമയം കഴിഞ്ഞപ്പോൾ സിറ്റി പോലീസ് കമ്മീഷണറുടെ ഇന്നോവ കാറ് കോളേജ് പോർച്ചിൽ വന്നു. അന്നയും സിറ്റി പോലീസ് കമ്മിഷണർ ലെന പോളും കാറിൽ നിന്ന് ഇറങ്ങി. ലെന പോൾ ഒഫിഷ്യൽ വേഷത്തിൽ അല്ല സാരി ഒക്കെ ഉടുത്ത ആണ്.

അത് കണ്ട് അവിടെ ഉണ്ടായിരുന്ന പലരും ഒന്ന് കൂടി ഞെട്ടി. അന്ന് ബെൻസ് ഇപ്പോൾ സിറ്റി പോലീസ് കമ്മീഷണറുടെ കൂടെ. അവളെ വളക്കണം എന്ന് ആദ്യം കരുതിയ പലരുടെയും പകുതി ഗ്യാസ് പോയിക്കാണും.

“ഇവളുടെ റേഞ്ച് വേറെ ആണെല്ലോ.”

രാഹുൽ എൻ്റെ ചെവിയിൽ പറഞ്ഞു.

വെയിറ്റ് ചെയുന്ന ഞങ്ങൾക്കിടയിലൂടെ അവർ ഇരുവരും നേരെ MBA ഡയറക്ടറുടെ റൂമിൽ കയറി. കൂടെ ഉള്ള പോലീസ്കാരൻ ഫീസ് അടക്കാൻ ആണെന്ന് തോന്നുന്നു ഓഫീസ് റൂമിലേക്കും പോയി. അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എന്നും അങ്ങനെ ആണെല്ലോ. അവർക്ക് സ്പെഷ്യൽ പ്രിവിലേജസ് കിട്ടും. അല്പ സമയത്തിനകം അവർ അവിടെ നിന്ന് പോയി.

കുറച്ചു കഴിഞ്ഞപ്പോൾ എൻ്റെ ഊഴം ആയി. ഡയറക്ടർ മാഡം എന്നെയും ജേക്കബ് അച്ചായനെയും പരിചയപ്പെട്ടു. പിന്നെ കുറെ റൂൾസ്‌ ഇൻടെർണൽ മാർക്കസിൻ്റെ കാര്യത്തിൽ ഒക്കെ സ്ട്രിക്ട് ആണ്, അസ്‌സൈൻമെൻ്റെ സെമിനാർസും ഒക്കെ ഉണ്ടാകും എന്നൊക്കെയുള്ള പതിവ് പല്ലവി. മാത്രമല്ല ഫസ്റ്റ് year ഹോസ്റ്റലിൽ നിൽക്കണം. പുറത്തെക്കിറിങ്ങി ആ സന്തോഷ വാർത്ത പറഞ്ഞപ്പോളേക്കും രാഹുലിൻ്റെ ആവേശം ഒക്കെ പോയി.

“ഞാൻ കൊച്ചിയിലെ സൂര്യസ്തമയം പിന്നെ മണിച്ചേട്ടൻ്റെ ഫുഡ് എല്ലാം ഒന്ന് രസിച്ചു വരികയായിരുന്നു” അവൻ നെടിവീർപ്പെട്ടു.

“ഫസ്റ്റ് ഇയർ ഹോസ്റ്റലിൽ നിലക്ക് പിള്ളേരെ അതാകുമ്പോൾ എല്ലാവരുമായി കമ്പനി ആകാമെല്ലോ”
ജേക്കബ് ചേട്ടൻ വക ഒരു ഉപദേശം

ഏകദേശം 12 മണി ആയപ്പോഴേക്കും രാഹുലിൻ്റെ അഡ്മിഷൻ ഫോർമാലിറ്റീസും കഴിഞ്ഞു ഞങ്ങൾ ഫ്ലാറ്റിലേക്ക് പോയി. ഊണും കഴിഞ്ഞു പോകുന്നതിന് മുൻപ് ജേക്കബ് അച്ചായൻ വക ഒരു ഉപദേശം.

“മക്കളെ നല്ല പോലെ പഠിക്കണം കേട്ടോ ജേക്കബ് അച്ചായൻ ഇടക്ക് വരാം..

ശരി അച്ചായോ. പിന്നെ കാണാം

ഫ്ലാറ്റിൽ ചെന്നതും മണി ചേട്ടനോട് വിശേഷങ്ങൾ ഒക്കെ പറഞ്ഞു.

അവിടന്ന് താമസം മാറാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മണി ചേട്ടന് വിഷമം ആയി.

മക്കളെ നിങ്ങൾക്ക ഇവിടെ തന്നെ താമസിച്ചു കോളേജിൽ പോയാൽ പോരെ”

“അത് നടക്കത്തില്ല മണി ചേട്ടാ, പകരം ഞങ്ങൾ എല്ലാ വീക്കെൻഡ്‌സും വരാമെല്ലോ” അർജുൻ പറഞ്ഞു.

പിന്നെ ഓരോ കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു.

ബുധനാഴ്ച്ച ക്ലാസ്സ് തുടങ്ങും. ആദ്യ മൂന്നു ദിവസം ഒറിയൻ്റെഷൻ പിന്നെ റെഗുലർ ക്ലാസ്. പിന്നീടുള്ള 3 4 ദിവസങ്ങൾ പെട്ടന്ന് തന്നെ കടന്നു പോയി.

കുറച്ചു ഫോർമൽ ഷർട്സും, ടൈ, ട്രൗസേഴ്സും ഈരണ്ടു ജോഡി ഷൂസും suitcase ഒക്കെ വാങ്ങി, കാരണം ഫോർമൽസ് നിർബന്ധം ആണ് പിന്നെ ബ്ളാസർസ് ഉണ്ട് കോളേജ് വക ആഴ്ചയിൽ 2 ദിവസവും സെമിനാർസ് ഉള്ള ദിവസം ബെളസർസും ടൈയും നിര്ബന്ധമാണ്.

“ഐഐഎം പോലും ഇല്ലാത്ത വേഷം കെട്ടലുകൾ ആണെല്ലോ ഇവിടെ”

അർജുൻ ഓർത്തു.

ഇതേ സമയം തന്നെ അരുൺ മന്ത്രിയുടെ റെക്കമ്മൻഡേഷനോട് കൂടി TSM കോളേജിൽ എംബിഎ ഫാക്കൽറ്റിയായി ജോലിയിൽ പ്രവേശിച്ചു. സെൽവൻ ഹോസ്റ്റലിലെ മെസ്സിൽ പാചകക്കാരൻ ആയും കയറിക്കൂടി. പിന്നെ ജീവ പറഞ്ഞപോലെ കോളേജ് ഹോസ്റ്റലിൻ്റെയും കോളേജിൻ്റെയും ഏകദേശം മധ്യത്തിൽ ആയി ഒരു വീട് എടുത്ത് ഓപ്പറേഷനൽ ഓഫീസ് ആക്കി പ്രവർത്തനം ആരംഭിച്ചു. അരുണും ടെക്നിക്കൽ ടീമും അവിടെ തന്നെ ആണ് താമസവും.

ചൊവ്വാഴ്ച ഉച്ചയോടെ മണി ചേട്ടനോട് യാത്രയും പറഞ്ഞു ഒരു യൂബെറും വിളിച്ചു ഹോസ്റ്റലിലേക്ക് എത്തി .

“ഡാ സെയിം റൂം ആയിരിക്കൂമോടാ”

രാഹുൽ എന്നോട് ചോദിച്ചു
“ആകാൻ ചാൻസ് വളരെ കുറവാണ് “

ഹോസ്റ്റലിൽ ചെന്ന് വാർഡനെ കണ്ടു. ആണുങ്ങളുടെ ഹോസ്റ്റൽ ക്യാമ്പസ്സിന് പുറത്താണ്. 1 st ഇയർ പിള്ളേർക്ക് താഴയും 2 nd ഇയർ പിള്ളേർക്ക് മുകളിലും ആണ് റൂം പിന്നെ ഹോസ്റ്റലിൽ ഉള്ളവർക്ക് ഉച്ചക്ക് കോളേജ് ക്യാൻറ്റിനിൽ മീൽസും കിട്ടും. 2 വീലർ/ബൈക്ക് കൊണ്ടുവരാം. റാഗിങ്ങ് പോലെ ഉള്ള കല പരിപാടികൾ ഉണ്ടെങ്കിൽ വാർഡൻ്റെ അടുത്ത് പരാതി പെട്ടാൽ മതി. പിന്നെ മെസ്സ് ടൈമിംഗ് ബാക്കി റൂൾസ് ഒക്കെ പറഞ്ഞു . 9 :30 മണിക്ക് ഗേറ്റ് പൂട്ടും, വെള്ളമടിയും സിഗരറ്റും പാടില്ല വീട്ടിൽ പോകാൻ വാർഡിൻ്റെ പെർമിഷൻ ലീവ് എടുക്കുകയാണെങ്കിലും പെർമിഷൻ വേണം.

പ്രതീക്ഷിച്ച പോലെ രണ്ട് പേർക്കും രണ്ട് റൂം, റൂം 7 എനിക്കും രാഹുലിന് റൂം 11.

ഒരു റൂമിൽ നാല് പേർ ആണ് . അതിൽ ഒരാൾ നേരത്തെ വന്നിട്ടുണ്ട്.

ഹലോ ഞാൻ അർജുൻ. അർജുൻ ദേവ്. ബാംഗ്ലൂർ ആണ് സ്വദേശം

ഞാൻ സ്വയം പരിചയപ്പെട്ടു.

“ഞാൻ മാത്യ കോശി. സ്വദേശം കോട്ടയം, ബിടെക് കഴിഞ്ഞാണ് MBA ക്ക് വന്നിട്ടുള്ളത് ഏതാണ്ട് 1 വർഷം ഏതോ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്.”

പിന്നെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു. അപ്പോഴേക്കും രാഹുൽ എൻ്റെ റൂമിലേക്ക് വന്നു. അവൻ്റെ റൂമിൽ ആരും എത്തിയിട്ടില്ല. രാഹുലും മാത്യൂയേനെ പരിചയപ്പെട്ടു. ഉച്ചക്ക് മെസ്സിൽ പോയി ഫുഡ് ഒക്കെ കഴിച്ചു. വൈകിട്ടായപ്പോളേക്കും എൻ്റെ റൂമിലെ ബാക്കി രണ്ടു പേരും എത്തി. ടോണി ചാക്കോ എന്ന കൊച്ചിക്കാരനും പിന്നെ സുമേഷ് നായർഎന്ന കോഴിക്കോട് കാരനും. രാഹുലിൻ്റെ റൂമിൽ എത്തിയ രണ്ടു പേരെയും പരിചയെപ്പെട്ടു തൃശൂർ ഗഡികൾ ദീപുവും രമേഷും. കോയമ്പത്തൂർ ബിടെക് കഴിഞ്ഞ് വന്നവരാണ്. രണ്ടു പേരും നല്ല അലമ്പന്മാരാണ് ആണെന്ന് പരിചയപ്പെട്ടപ്പോൾ തന്നെ മനസ്സിലായി. പോരാത്തതിന് കട്ട ചങ്കസും. ഞങ്ങളെ പോലെ തന്നെ ചെറുപ്പം മുതലെ ഫ്രണ്ട്‌സ് ആണ്. അവന്മാരുടെ ഭാഗ്യത്തിന് ഹോസ്റ്റലിൽ അവർക്ക് ഒരേ റൂം തന്നെ കിട്ടി.
വൈകിട്ടായപ്പോളേക്കും 56 പേരോളം എത്തിയിരുന്നു കുറെ പേരെ ഒക്കെ പരിചയപ്പെട്ടു. മിക്കവരും BBA ബികോം കഴിഞ്ഞു വന്നിട്ടുള്ള ചെറുപ്പം പിള്ളേർ ആണ്. കുറെ പേർ ആദ്യമായാണ് ഹോസ്റ്റലിൽ അത് കൊണ്ട് അവന്മാർക്കൊക്ക ചെറിയ വിഷമം ഉണ്ട്. ഒരു ഡസനോളം ബിടെക്ക്കാരും ഉണ്ട്.

പിറ്റേ ദിവസം രാവിലെ 8 മണി അപ്പോളേക്കും breakfast കഴിച്ചു എല്ലാവരും കൂടി ബസ് കയറി കോളേജിലേക്ക് പോയി സീനിയർസ് ഒക്കെ ബൈക്കുകളിൽ ആണ് പോക്ക് അത് കൊണ്ട് അടുത്ത ആഴ്ച തന്നെ ബുള്ളറ്റ് എടുത്തോണ്ട് വരണം എന്ന് ഞങ്ങൾ തീരുമാനിച്ചു.

9 മണിക്ക് തന്നെ കോളേജിലെ AC സെമിനാർ ഹാളിൽ ഒറിയൻ്റെഷൻ ആരംഭിച്ചു ഉച്ചക്ക് ഒരു മണി വരെയാണ് സംഭവം. ആദ്യ ദിവസം കോഴ്സ്, മാർക്ക് സ്ട്രക്ടർ പരീക്ഷ അങ്ങനെ ജനറൽ ആയി കുറെ കാര്യങ്ങൾ. ഒരു കാര്യം മനസ്സിലായി മാത്രം മനസ്സിലായി ഇൻ്റെർനൽ മാർക്ക് കോളേജിൻ്റെ കൈയിൽ ആണ്. പിന്നെ കോളേജിനെ കുറിച് കുറെ സ്വയം പുകഴ്ത്തലും. പിന്നെ TSM ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ എന്നത് ഒരു ഫാമിലി ട്രൂസ്റ്റീൻ്റെ കീഴിൽ ആണ് അപ്പൻ R .K മേനോനും രണ്ടു മക്കളും അവർക്ക് മെഡിക്കൽ കോളേജും ഉണ്ട് തൃശ്ശൂരിൽ. മൂത്ത മകൻ സുരേഷ് മേനോൻ മെഡിക്കൽ കോളേജ് നടത്തുന്നു. ഇളയ മകൻ ദിനേശ് മേനോൻ ആണ് എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടർ. അങ്ങേരുടെ ഭാര്യാ മീരാ നായർ ആണ് ഞങ്ങളുടെ MBA കോളേജിൻ്റെ ഡയറക്ടർ. മൊത്തത്തിൽ ഒരു ഫാമിലി ബിസിനസ്സ്. കേരളത്തിലെ ആദ്യത്തെ സ്വയാശ്രയ കോളേജ് ആണ്. തുടക്കം ഈ എംബിഎ യിൽ നിന്നാണ് പോലും. സഗാക്കന്മാർ കോളേജുകൾക്ക് എതിരെ സമരം ചെയ്തപ്പോളും ഇവന്മാർ പടർന്നു പന്തലിച്ചു കാരണം പല മന്ത്രിമാരുടെ പുത്രമാരും എംബിഎ പൂർത്തീകരിച്ചത് ഇവിടന്നാണ്. ഇവന്മാർക്കുള്ള ഹോൾഡിൻ്റെ അഹങ്കാരം ഡയറക്ടർ മേഡത്തിൻ്റെ വാക്കുകളിൽ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *