പ്രണയമന്താരം – 14

Related Posts


ആ വാക്കുകൾ അവളെ വല്ലാതെ തളർത്തി….. അവൾ കല്യാണി ടീച്ചറിൽ നിന്നും ശ്രെദ്ദമാറ്റി, അത്രയ്ക്ക് മോശം ആയിരുന്നു അവളുടെ അവസ്ഥ. ഈ ഭൂമി ഇപ്പോൾ നിശ്ചലം ആയിരുന്നങ്കിൽ എന്നുവരെ അവൾ ആഗ്രഹിച്ചു. താൻ എത്രത്തോളം കൃഷ്ണയെ സ്നേഹിക്കുന്നു അല്ലെങ്കിൽ അവൻ ഇല്ലാതെ ഒരു ജീവിതം ഇല്ല, അവൻ അവൾക്കു ആരെക്കെയോ ആയിരുന്നു…….. അല്ല ആണ് അവളുടെ ജീവൻ ആണ്…..

തുളസിയിലെ ഈ മാറ്റങ്ങൾ കല്യാണി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. അവളുട മുഖം കണ്ട് കല്യാണിക്കും എന്തോ പോലെ ആയി… തന്റെ മകൻ അവളുടെ കയ്യിൽ സുരക്ഷിതനാണ് എന്ന് മനസിലായി…. അവൾക്കു ജീവൻ ആണ് കൃഷ്ണ..

എന്താ മോള് ഒന്നും മിണ്ടാതെ നിക്കുന്നെ… ഞാൻ ചോദിച്ചതു കെട്ടില്ലേ.. മുഖം വല്ലാതെ ആയല്ലോ എന്തു പറ്റി….

ഞാ….. ഞാൻ എന്തു പറയാൻ ആണ്… അവളുടെ സ്വരം ഇറി…. കണ്ണ് നിറഞ്ഞു തുളുമ്പി.. അതു നിയന്ത്രിക്കാൻ കഴിഞ്ഞില്ല…

ഹാ അവന്റെ ഇഷ്ടങ്ങൾ ഒക്കെ മോൾക്ക്‌ അല്ലെ അറിയൂ…. അങ്ങനെ ആണല്ലോ കണ്ണൻ പറഞ്ഞത്… ഒരു ചിരിയോടെ കല്യാണി ടീച്ചർ ചോദിച്ചു..

അതു….

ഒരു വല്ലാത്ത ഭാവത്തോടെ തുളസി നോക്കി…..

ഞങ്ങൾക്കു ആ കുട്ടിയെ ഇഷ്ട അവന്റ മുറപ്പെണ് അല്ലെ.. സുന്ദരി ആണ്, ഇപ്പോൾ ഒറപ്പിച്ചു വെച്ച് അവളുടെ ഡിഗ്രി കഴിഞ്ഞു നടത്താൻ ആണ് പ്ലാൻ……. അപ്പോളെക്കും കണ്ണൻ തേർഡ് ഇയർ ആകും…

ഇതൊക്കെ ഒരു ശില പോലെ കേട്ടു നിന്നത് അല്ലാതെ തുളസിക്കു മറുപടി ഇല്ലായിരുന്നു…

മോൾക്ക്‌ എന്റെ മരുമോൾടെ ഫോട്ടോ കാണണ്ടെ…. ഇങ്ങു ബാ…നോക്കു…..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

തുളസി തന്റെ വിഷമം കടിച്ചു പിടിച്ചു നിന്നു…. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ… ഒന്ന് ഉറക്കെ കരയാൻ പോലും പറ്റുന്നില്ല… അവൾ പാതിമരിച്ചതു പോലെ നിന്നു..
മോള് ഞാൻ പറഞ്ഞത് കെട്ടില്ലേ തുളസിയെ തട്ടി വിളിച്ചു കല്യാണി അമ്മ ചോദിച്ചു…. നോക്കിയെ ഇതാ എന്റെ മോള്…

അപ്പോൾ ആണ് തുളസി ഞെട്ടി ആ ഫോണിലേക്ക് നോക്കിയത്…………

അവളുടെ കണ്ണ് മിഴിഞ്ഞു….. കണ്ണുനീര് ഒരു ജലപ്രഭാവം പോലെ ഒഴുകി……. തന്റെ മുന്നിൽ കണ്ട കാഴ്ച അവൾക്കു വിശ്വാസിക്കാൻ ആയില്ല. അവൾ കല്യാണി ടീച്ചറെ നോക്കി വല്ലാത്ത ഒരു ആരാധനയോടെ…..

മോൾക്ക് ഇഷ്ടം ആയോ… അറിയുമോ അളിനെ… എന്റെ കണ്ണന് ഇഷ്ടായി……

ഒരു പൊട്ടി കരച്ചിലോടെ കല്യാണി ടീച്ചറുടെ കാലിൽ വീണു തുളസി… കാലിൽ ചുറ്റി പിടിച്ചു പൊട്ടികരഞ്ഞു അവൾ… ആ ഫോണിൽ കണ്ടത് തന്റെ പടം ആണ് എന്ന് മനസിലായതോടെ ഇത്രയും നേരം അടക്കിപിടിച്ച വിഷമം മൊത്തം അവളുടെ കണ്ണിലുടെ ഒഴുകി വന്നു.അലറി കരഞ്ഞു അവൾ…

എന്നോട് ക്ഷെമിക്കണം ടീച്ചറെ ഞാൻ ഒത്തിരി ഒഴിവാക്കി വിട്ടതാ കണ്ണനെ… ഒത്തിരി ഉപദേശിച്ചു… വഴക്കു പറഞ്ഞു….. പക്ഷേ പറ്റിയില്ല…. ഇഷ്ടം ആയിരുന്നു എന്റെ ജീവൻ ആയിരുന്നു… എന്നിട്ടും ഒഴിവാക്കാൻ നോക്കി പക്ഷേ അവൻ എന്നേ തൊപ്പിച്ചു കളഞ്ഞു….. എന്നിട്ടും ഞാൻ പറഞ്ഞു നോക്കി, ഈ പാഴ് ജന്മത്തിനെ എന്തിനാ ചുമക്കുന്നതു എന്റെ കണ്ണന് നല്ല ഒരു ജീവിതം കിട്ടും എന്ന്…….

പക്ഷേ നിന്നെ കിട്ടില്ലല്ലോ മോളെ…. തുളസിയെ എണിപ്പിച്ചു നിർത്തി അവളുടെ നെറ്റിയിൽ ഉമ്മ നൽകി കെട്ടിപിടിച്ചു കരഞ്ഞു കല്യാണിയും..

കുറച്ചു നേരം അങ്ങനെ നിന്ന് അവളെ അടർത്തി മാറ്റി ആ മുഖത്തു നോക്കി നിന്നു കല്യാണി..

സുന്ദരിയാണ് എന്റെ കുട്ടി, കണ്ണന്റെ ഭാഗ്യം ആണ് മോള്…. അവനെ ഒരു പുനർജ്ജന്മം നൽകി ഞങ്ങൾക്കു തിരിച്ചു തന്ന മോളെ അല്ലാതെ ആരെ ഞാൻ അവനെ ഏൽപ്പിക്കും…. പിന്നെ പ്രായം കുടി വന്നാൽ 4 വയസു വെത്യാസം അതു ഒന്നും ഒരു കുഴപ്പം അല്ല……. പിന്നെ രണ്ടാം കെട്ടു മോൾടെ കാര്യം ഒക്കെ ആതിര പറഞ്ഞു എനിക്ക്‌ അറിയാം…ബെന്ധുക്കൾ കുറ്റം പറയുമായിരിക്കും… അതു എനിക്കും മാധവേട്ടെനും വിഷയം അല്ല, ഈ പറയുന്ന ആരും ഉണ്ടായില്ല എന്റെ കണ്ണന് ഒരു വിഷമം വന്നപ്പോൾ….
ടീച്ചറെ…. ഞാൻ……..

ഒന്നുടെ ആലോചിച്ചിട്ടു പോരെ……. ചങ്കു പറിഞ്ഞു ആണേലും തുളസി പറഞ്ഞു ഒപ്പിച്ചു

എന്താ നീ വിളിച്ചേ… ടീച്ചറെന്നോ….

അല്ല… അതു….. തുളസി ഒന്ന് പരുങ്ങി..

അമ്മ എന്ന് വിളിച്ചോണം ഇനി മുതൽ….

അതു കേട്ട് തുളസിയുടെ കണ്ണു വിടർന്നു, ആ കുവള മിഴികൾ നിറഞ്ഞു ഒഴുകി സന്തോഷം കൊണ്ട്..

എന്റെ മോള് ഒന്ന് വിളിച്ചേ ഒന്ന് കേൾക്കട്ടെ..

അമ്മേ……………

കല്യാണി.. തുളസിയെ മാറോടു അണച്ചു ആ മുടിയിൽ തലോടി….

അവൻ ഒരു പാവം ആണ്, മോള് കണ്ണനെ പൊന്നു പോലെ നോക്കും എന്ന് എനിക്ക്‌ അറിയാം എന്നാലും അവനെ കൈവിട്ടു കളയല്ലേ എന്റെ കുട്ടിയെ….

അവൾ കല്യാണിയിൽ നിന്നും മാറി കല്യാണി അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി.. അതിൽ ഉണ്ടായിരുന്നു കല്യാണിക്കു ഉള്ള മറുപടി….

മോളെ സമയം ഒരുപാട് ആയി നമുക്ക് പോകാം…

ആ പോകാം അമ്മേ…..

പിന്നെ മോളെ… കാര്യം ഞാൻ സമ്മതിച്ചു എന്ന് കരുതി അവനു ഒത്തിരി സാതന്ത്ര്യം കൊടുക്കണ്ട കേട്ടോ….

തുളസി ഒന്ന് ചിരിച്ചു…… അവൾക്കു മനസിലായി എന്താ അമ്മ ഉദേശിച്ചത്‌ എന്ന്…

അവിടുന്ന് അവർ ഇറങ്ങി വൈകാതെ വീട്ടിൽ എത്തി.

അമ്മ തുളസിയോട് എന്താണ് സംസാരിച്ചതു എന്ന് അറിയാൻ തിടുക്കത്തോടെ ഓടി വന്നത് ആയിരുന്നു കൃഷ്ണ…

അവൻ തുളസിയുടെ അമ്മയോട് സംസാരിച്ചു തുളസിയുടെ റൂമിൽ ചെന്നു…… ബാത്‌റൂമിൽ ആയിരുന്നു അവൾ അപ്പോൾ… ഒരു മുളിപ്പാട്ടു കേൾക്കാം…..

അവൻ അവളെ കാത്തു ബെഡിൽ ഇരുന്നു..

കുളി കഴിഞ്ഞു വെളിയിൽ ഇറങ്ങിയ തുളസി കാണുന്നത് തന്നെ നോക്കി ഇരിക്കുന്ന കൃഷ്ണയെ ആണ്… അവരുടെ കണ്ണുകൾ ഉടക്കി…

ശബ്ദം കേട്ടു തല ഉയർത്തിയ കൃഷ്ണ കണ്ടത് കുളിച്ചു ഇറങ്ങി വരുന്ന തുളസിയെ ആണ്…

മുടി ടവ്വൽ കൊണ്ട് കെട്ടിവെച്ചിരിക്കുകയാണ്…. കഴുത്തിലും, മുഖത്തും ചെറിയ രീതിയിൽ വെള്ളത്തുള്ളികൾ ഉണ്ട്. ഫുൾ സ്ലീവ് പിങ്ക് ലെർഡി ഷർട്ടും, മുട്ടിനു താഴെ നിക്കുന്ന ലൈറ്റ് ബ്ലൂ സ്കെർട്ടും ആണ് വേഷം… കാലിൽ പിണഞ്ഞു കിടക്കുന്ന സ്വർണ പാദസരം. ഇടതുകയ്യിൽ സ്വർണ്ണ വള. കഴുത്തിൽ വെള്ളതുള്ളികൾ പറ്റി സ്വർണ ചെയിൻ. കാതിൽ ഒരു ജിമിക്കികമ്മൽ, അവളുടെ അഴകിനു മിഴിവേകാൻ വൈറ്റ് സ്റ്റോൺ ഉള്ള മുക്കിത്തി….. ഒരു സുന്ദരി ആണ് അവൾ ആരും നോക്കി നിൽക്കുന്ന സൗവുന്ദര്യം……
തന്നെ തന്നെ നോക്കി നിൽക്കുന്ന കൃഷ്ണയെ കണ്ട് തുളസിക്കു നാണം വന്നു…..

ഡാ ചെക്കാ.. ഡാ എന്തു നോട്ടം ആണ് നോക്കണേ… ചുമ്മാ മനുഷ്യനെ വട്ടാക്കാൻ…..

ഒരു സ്വപ്നത്തിൽ നിന്ന് ഉണർന്ന കൃഷ്ണ അവളെ നോക്കി…

പിന്നെ എങ്ങനെ ഒക്കെ വന്നു നിന്നാൽ നോക്കി പോകില്ലേ… മനുഷ്യന്റെ കൺട്രോൾ കളയാൻ…

അവൾ കുലുങ്ങി… കുലുങ്ങി ചിരിച്ചു…

ആ ചിരി കണ്ട് അവളുടെ അടുത്തേക്കു ചെന്നു കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.