” ഞാൻ അത്യാവിശ്യം കുക്ക് ചെയ്യും ……… വേണമെങ്കിൽ പറയാം ”
” അഹ് എന്ത് ആവിശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട…….. തനിക്ക് വീട് ചുറ്റികണണം എന്നല്ലേ പറഞ്ഞത് …… ടേക്ക് യുവർ ടൈം…… പിന്നെ മുകളിൽ രണ്ടാമത്തേത് ആണ് തന്റെ മുറി ആദ്യത്തെ മുറി എന്റേതാണ് അതിനുള്ളിൽ തൽക്കാലം കേറണ്ട ”
” ഒക്കെ ”
നന്ദന കാർത്തി തനിക്ക് നൽകിയ റൂമിൽ തന്റെ ബാഗ് വെച്ചു. അതിന് ശേഷം . ആ വലിയ ബംഗ്ലാവ് ഒന്ന് ചുറ്റികറങ്ങി കണ്ടു. മുകളിലെ ബാൽകാണിയിൽ നിന്നുള്ള കായലിന്റെ വ്യൂ ഒന്ന് കാണേണ്ടത് തന്നെ ആണ്. അവൾക്ക് ആ കാഴ്ചയും അന്തരിശവും നന്നായി ഇഷ്ടപ്പെട്ടു. ഒടുവിൽ അവൾ എത്തിയത് കിച്ചണിൽ ആയിരുന്നു. അവിടെ എന്തോ കുക്ക് ചെയ്യുകയായിരുന്ന കാർത്തി അവളെ കണ്ട് ചോദിച്ചു.
” തന്റെ സൈറ്റ്സീയിങ് ഇതുവരെ കഴിഞ്ഞില്ലേ”
” എന്താ കുക്ക് ചെയ്യുന്നത് ”
എന്ന് ചോദിച്ചുകൊണ്ട് മുന്നോട്ട് നടന്ന നന്ദനയെ കാർത്തി തടഞ്ഞു.
” നിക്ക് നിക്ക്……. ഞാൻ ഒരു കാര്യം ചെയ്യുമ്പോൾ എന്നെ ഇന്റെരെപ്റ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല……. ഇന്ന് നിന്റെ ഇവിടെത്തെ ഫസ്റ്റ് നൈറ്റ് അല്ലെ അതുകൊണ്ട് ഇന്നത്തെ ഫുട് എന്റെ വക….. നാളെ മുതൽ സ്വയം കുക്ക് ചെയ്യുകയോ ഓർഡർ ചെയ്യുകയോ ചെയ്യണം …. എന്റെ കാർഡ് കയ്യിൽ ഇല്ലേ ”
” ഞാൻ കുക്ക് ചെയ്യാം പക്ഷേ ഇനി കിച്ചൺ യൂസ് ചെയ്യാനും എന്തെങ്കിലും നിബന്ധനകൾ ഉണ്ടോ ”
” ഞാൻ അങ്ങനെ ഹെവീ ആയി ഒന്നും കുക്ക് ചെയ്യാറില്ല……. ബ്രേക്ഫാസ്റ്റ് ഞാൻ ചെറുതായി എന്തെങ്കിലും ചെയ്യും ലഞ്ച് മിക്കവാറും പുറത്ത് ആയിരിക്കും ഡിന്നർ നേരെത്തെ വരുകയാണെങ്കിൽ ഞാൻ തന്നെ ചെയ്യും മിക്കപ്പോഴും ഫ്രോസൺ ഐറ്റംസ് വേടിച്ചു ചുടാക്കുക ആണ് പതിവ്……. വേറെ നിബന്ധനകൾ ഒന്നും ഇല്ല ക്ലീൻ ആയി യൂസ് ചെയ്താൽ മതി ”
” എനിക്ക് സഹായത്തിന് ആരെയും വേണമെന്നില്ല …. ഒരു കാർ കിട്ടിയാൽ ഞാൻ തന്നെ സാധനങ്ങൾ വാങ്ങി വരം ”
” എന്റെ വണ്ടികൾ ആർക്കും ഞാൻ ഉപയോഗിക്കാൻ കൊടുക്കാറില്ല കമ്പനിയിൽ ഉപയോഗിക്കാത്തത് വല്ലതും ഉണ്ടെങ്കിൽ ഇങ്ങോട്ട് വരുത്തിക്കാം ”
” എനിക്ക് കാർത്തിയുടെ പേഴ്സണൽ നമ്പർ ഒന്ന് വേണം ഇനി നമ്മൾ മെയിൽ വഴി കമ്മ്യൂണിക്കേഷൻ നടത്തേണ്ട കാര്യം ഇല്ലല്ലോ എന്റെ നമ്പർ ഞാനും തരാം ”
” ഒക്കെ…… താൻ ഫ്രഷ് ആയി വരൂ ഫുഡ് കഴിച്ചു കൊണ്ട് ബാക്കി സംസാരിക്കാം.”
നന്ദന കുളിച്ചുകഴിഞ്ഞപ്പോയെക്കും കാർത്തി ഡൈനിങ്ങ് ടേബിളിൽ ഫുഡ് എല്ലാം സെറ്റ് ആക്കിയിരുന്നു.
കുളിച്ചു കഴിഞ്ഞ നന്ദന ആ മുറിയിൽ ഉണ്ടായിരുന്ന ഒരു ഗൗൺ ആയിരുന്നു ധരിച്ചിരുന്നത്.
” ഹാ വരൂ ”
നന്ദന ഒരു കസേരയിൽ ഇരുന്നുകൊണ്ട് ടേബിളിൽ ഇരുന്ന ഫുഡ് ഒക്കെ ഒന്ന് നോക്കി. എന്നിട്ട് പിരികം പൊക്കി കാർത്തിയെ നോക്കി. അവൻ കഴിച്ചു നോക്ക് എന്ന് ആഗ്യം കാട്ടി.
” ഇത് എന്താ ചപ്പാത്തി ആണോ വല്ലാത്തൊരു ചേവാ………. ബട്ട് കറി കൊള്ളാം ”
” അത് ചപ്പാത്തി അല്ല …… പിന്നെ കറിയും കൂട്ടി അത് കഴിച്ചുനോക്ക് ആ കോമ്പിനേഷൻ ആണ് ഹൈലൈറ്റ് ”
” മ്മ് ഇറ്റ്സ് നൈസ് ”
കഴിച്ചു കഴിഞ്ഞ് എഴുന്നേൽക്കാൻ ഒരുങ്ങിയ നന്ദനയുടെ നേർക്ക് കാർത്തി ഒരുക്കൂട്ടം പേപ്പർ നീട്ടികൊണ്ട് പറഞ്ഞു.
” വായിച്ചു നോക്കിയിട്ട് സൈൻ ചെയ്യൂ ”
അതിൽ അവളോട് അവൻ പറഞ്ഞ കാര്യങ്ങൾ ഡീറ്റൈൽ ആയി എഴുതിയിട്ടുണ്ടായിരുന്നു. അവൾ അത് വായിച്ചു നോക്കിയ ശേഷം സൈൻ ചെയ്തു കാർത്തിക്ക് കൊടുത്തു അവൻ അത് ടേബിളിന്റെ ഒരറ്റത്ത് വെച്ച ശേഷം അവർ കഴിച്ച പാത്രങ്ങൾ എടുത്തുകൊണ്ടു കിച്ചനിലേക്ക് നടന്നു.
അതിന് ശേഷം നന്ദന തന്റെ റൂമിൽ എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുമ്പോൾ. കാർത്തി അങ്ങോട്ട് വന്നു. അവനെ കണ്ടപ്പോൾ അവൾ പറഞ്ഞു.
” ഹാ സോറി എന്നെ വെയിറ്റ് ചെയ്യുക ആയിരുന്നോ….. ഞാൻ നോക്കുമ്പോൾ കാർത്തി റൂമിൽ ആയിരുന്നു. എന്നോട് റൂമിൽ കേറണ്ട എന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങോട്ട് വരാതിരുന്നത്……. ആദ്യം ആയിട്ട് ആണ് ഇങ്ങനെ ഫോര്മാലിറ്റി ഒക്കെ കാണിക്കുന്ന ഒരാൾ എന്നെ വിളിക്കുന്നത്…… ബാക്കി ഉള്ള വർ എന്നെ കാണുമ്പോൾ തന്നെ എന്റെ ശരീരത്തിൽ അധികാരം കാണിക്കും ”
