കരാർ – 1

പെട്ടെന്ന് മുന്നിൽ നടന്ന ജോൺ തിരിഞ്ഞു നിന്നു എന്നെ കെട്ടിപിടിച്ചു.. പെട്ടെന്ന് ഉണ്ടായ നീക്കത്തിൽ എനിക്ക് പ്രേതികരിക്കാൻ സമയം കിട്ടിയില്ല. അയാൾ എന്നെ അയാളുടെ കരങ്ങൾക്ക് ഉള്ളിൽ ആക്കി കഴിഞ്ഞിരുന്നു. എന്റെ ചുണ്ടിൽ അയാളുടെ ചുണ്ടുകൾ അമർത്തി എന്നെ ചുംബിച്ചു. എന്റെ കൈകൾക്ക് അടിയിൽ കൂടെ അയാൾ കടന്നു പിടിച്ചിരിക്കുന്നത് എന്റെ കൈകൾ അയാളുടെ പുറത്ത് ആയിരുന്നു. ഞാൻ അയാളിൽ നിന്നും വിട്ടുമാറാൻ നോക്കികൊണ്ടിരുന്നു.

ഥാപ്
കതകിൽ അടിക്കുന്ന ശബ്ദം കെട്ട്.ജോൺ ഞെട്ടി മറി. അവർ തമ്മിൽ എന്തെക്കെയോ സംസാരിക്കുന്നുണ്ട്. എന്റെ മനസ് കുറ്റബോധം കൊണ്ട് നിറഞ്ഞു. വല്ലാത്തൊരു ഭയവും എന്നെ ബാധിച്ചു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ നിന്നു. കാർത്തിക്ക് പല്ല് കടിച്ചു പിടിച്ചുകൊണ്ടാണ് ജോൺനോട്‌ സംസാരിക്കുന്നത്. അവൻ എന്നെ തെറ്റി ധരിച്ചിരിക്കും എന്ന് എനിക്ക് മനസിലായി. പക്ഷേ അവൻ ദേഷ്യത്തോടെ എന്നെ നോക്കുമ്പോൾ എനിക്ക് സന്തോഷം ആണ്‌ തോന്നിയത്. ജോൺ പോയി കയിഞ്ഞ് കാർത്തിക്ക് എന്റെ നേരെ തിരിഞ്ഞു.

“എന്റെ എഗ്രിമെന്റ്ൽ ഉണ്ടായിരുന്ന ഒരു കാര്യം മാണ് നീ ഇപ്പോൾ തെറ്റിച്ചിരിക്കുന്നത്….. ഇപ്പോൾ ഇറങ്ങി കൊണം എന്റെ വീട്ടിൽ നിന്ന് ”

” കാർത്തി…… ഐ ക്യാൻ എസ്‌പ്ലൈൻ ”

” എഗ്രിമെന്റ് സമയത്ത് മറ്റാരും ആയി റിലേഷൻ പാടില്ല ഇത് എഗ്രിമെന്റൽ ഉണ്ടായിരുന്നില്ലേ………… എന്റെ കാർഡ്, കാറിന്റെ കീ ഇത് രണ്ടും ഇവിടെ വെച്ച് ബാക്കി നിന്റേത് ആയി ഇവിടെ ഉണ്ടായിരുന്നത് എല്ലാം എടുത്തോ ”

വളരെ അതികം സങ്കടത്തോടും ദേഷ്യതോടും ആണ്‌ അവൻ അത് പറഞ്ഞത്. അവന്റെ എന്നോടുള്ള ദേഷ്യം എനിക്ക് സന്തോഷം ആണ്‌ ഉണ്ടാക്കിയത്. ഞങ്ങൾ തമ്മിൽ ഉണ്ടായ അഗ്രിമെന്റ് ഞാൻ തെറ്റിച്ചു എന്ന് അവന് തോന്നിയെങ്കിൽ തന്നെ അവന് അത് ഓഫീഷ്യൽ ആയി എന്നോട് പറയാവുന്നത്തെ ഉള്ളു. പക്ഷേ അവൻ അത് പറഞ്ഞത് അവന്റെ മനസ്സിൽ നിന്നും തന്നെ ആണ്‌. അവൻ എന്നോട് ക്യാഷ്വൽ ആയിട്ടായിരുന്നു സംസാരിച്ചത് എങ്കിൽ എന്റെ പ്രീതികരണം ഇതായിരിക്കുമോ.വല്ലാത്തൊരു ആത്മനിർവിർത്തിയിൽ ആയിരുന്നു ഞാൻ.
ഞാൻ മുകളിൽ വന്ന് എന്റെ സാധനങ്ങൾ എല്ലാം പക് ചെയ്തു തയെക്ക് ഇറങ്ങി. കാർത്തിക്കിനെ മറികടക്കുമ്പോൾ. അവൻ എന്നെ ഒന്ന് തിരിച്ചു വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. വേണ്ട അവൻ വിളിക്കണ്ട അവന്റെ സ്നേഹത്തിന് ഞാൻ അർഹഅല്ല. പക്ഷെ അവൻ എന്നെ നോക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. അവൻ എനിക്ക് പുറംതിരിഞ്ഞു നിൽക്കുക ആണ്‌. ഞാൻ ആ വീടിന്റെ പാടി ഇറങ്ങിയപ്പോൾ വലിയ ഒച്ചതിൽ തന്നെ വാതിൽ അടഞ്ഞു.

“ധാ ടപ്പേ ”

ഒരു നിമിഷം ഞാൻ അവിടെ നിന്നു എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. വീടിന് അകത്ത് നിന്നും എന്തോ തെറിച്ചു വിഴുന്ന ശബ്ദം കെട്ട് കൊണ്ട് ഞാൻ മുന്നോട്ട് നടന്നു.

അവൻ പറയാതെ തന്നെ എനിക്ക് അവന്റെ പ്രണയം മനസിലായി. പക്ഷെ ഇത് ഇങ്ങനെ തീർന്നത് നന്നായി എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.

( ഈ പാർട്ട് എഴുതി തുടങ്ങിയത് നന്ദനക്ക് ഒരു ഫ്ലാഷ് ബാക്ക് പറയാം എന്ന തീരുമാനത്തിൽ ആയിരുന്നു. മനസ്സിൽ തോന്നിയത് എഴുതിയതും ആണ്‌. പക്ഷെ ഒരു രസം തോന്നാത്തത് കൊണ്ട് ഒഴിവാക്കി….. നിങ്ങളുടെ അഭിപ്രായം എഴുതാൻ മറക്കല്ലേ )

Leave a Reply

Your email address will not be published. Required fields are marked *