കരാർ – 1 4

“ഡാ നിന്നെ ആണ്‌ ഞാൻ ആദ്യം ക്ഷണിക്കുന്നത് ആ നീ നാട്ടിൽ ഉണ്ടായിരിന്നിട്ടും സമയത്ത് എത്താതത് വലിയ കഷ്ട്ടം ആണ്‌ കേട്ട ”

കാർത്തിയെ കണ്ട വൈശാഖ് പരിഭവം പറഞ്ഞു.

” സോറി ഡാ ഒരു അർജെന്റ് മീറ്റിംഗ് ഉണ്ടായിരുന്നു ”

” ഞാൻ വിചാരിച്ചു നീ നാട്ടിൽ ഇല്ലായിരിക്കും എന്ന്….. കഴിഞ്ഞ രണ്ട് മാസമായി നിന്നെ ക്ലബ്ബിൽ പോലും കണ്ടില്ല……….. ആ കുഴപ്പമില്ല വൈകിവന്നതിന് ശിക്ഷ ഉണ്ട് …… ഫസ്റ്റ് പർചെയ്സ് നീ തന്നെ നടത്തിക്കോ ”

” ഒക്കെ ….. ഞാൻ ചെറുത് എന്തെകിലും വാങ്ങാം ”

” ചെറുത് പോരാ വലുത് തന്നെ വേണം ….. നീ സമയം എടുത്ത് നോക്കിക്കോ ”

വൈശാഖ് കാർത്തിയെ ഉന്ദിതള്ളി ജ്യൂവലറിക്ക് ഉള്ളിൽ കയറ്റി.

” വി ഐ പി കസ്റ്റമർ ആണ്‌…… നമ്മുടെ സ്പെഷ്യൽ ഐറ്റംസ് ഒക്കെ കാണിച്ചു കൊടുക്ക് ”

സ്റ്റാഫ്‌കൾ വലിയ മലകളും മറ്റും അവന് മുന്നിൽ നിരത്തി.

” ഞാൻ ഇത് ആർക്ക് കൊടുക്കനാട ”

” വാങ്ങി വെച്ചോ ഭാവി വൈഫ്ന് കൊടുക്കാം ”

” അത്‌ അപ്പോൾ അവളും ആയി വന്ന് വങ്ങിക്കോളാം ”

” ഡാ പിശുക്ക ………… ഒക്കെ നീ ഇതൊന്നും വാങ്ങിക്കണ്ട….. നമുക്ക് റിങ് സെക്ഷനിൽ പോകാം…….. നീ നിന്റെ ഭാവി വധുവിനെ പ്രൊപ്പോസ് ചെയ്യുന്നത് ഇവിടെന്ന് വാങ്ങുന്ന റിങ് കൊണ്ട് മതി ”

കാർത്തിക്ക് അവരുടെ കൂടെ റിങ് സെക്ഷനിൽ പോയി. അവിടെ അവർ അവന് മുന്നിൽ നിരത്തി വെച്ച മോതിരങ്ങളിൽ അവന് ഇഷ്ടപ്പെട്ടത് അവൻ കൈയിൽ എടുത്ത് നോക്കി.

അവന്റെ ഓർമ മൂന്ന് മാസം പിന്നിലേക്ക് പോയി.

അന്ന് ഓഫീസിൽ പ്രേതെകിച്ചു പണി ഒന്നും ഇല്ലാത്ത ദിവസമായിരുന്നു. അതുകൊണ്ട് തന്നെ അവൻ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി. ക്ലബ്ബിൽ പോയാൽ ഫ്രണ്ട്‌സ് ഒക്കെ വരാവുന്നതേ ഉള്ളു പിന്നെ എവിടെ പോകും എന്ന് ആലോചിച്ച അവന് ഉത്തരം കിട്ടി.
ഇന്ന് ജോൺന്റെ വെഡിങ് ആനുവേഴ്സറി ആണ്‌. അന്ന് അവൻ ആനുവേഴ്സറിക്ക് ക്ഷണിക്കുമ്പോൾ പോകില്ല എന്ന് ഉറപ്പുണ്ടായിട്ടും ഞാൻ വരം എന്ന് അന്ന് അവനോട് പറഞ്ഞത് നന്നായി എന്ന് അവന് തോന്നി. അവിടെ ഒന്ന് മുഖം കാണിച്ചു വരുമ്പോയേക്കും സമയം ആവും എന്ന് കരുതി അവൻ ജോൺന്റെ വീട്ടിലേക്ക് വണ്ടി വിട്ടു.

ജോണിന്റെ വീട്ടിൽ ചെല്ലുമ്പോൾ അവന്റെ റിലേറ്റീവ്സും മറ്റ് ഫ്രെണ്ട്സും
ഒക്കെ ഉണ്ടായിരുന്നു. അവിടെ കൂടി ഇരുന്നവരിൽ ആരോ ഞാൻ ആരാണെന്ന് മനസിലായി ചുറ്റും കൂടി. പുല്ല് വരണ്ടായിരുന്നു എന്ന് വിചാരിച്ചപ്പോൾ ആണ്‌. ജോൺ വന്ന് എന്നെ രക്ഷിച്ചു അകത്തേക്ക് കൊണ്ട് പോയത്.

” ഡാ സത്യം പറയാമല്ലോ…. ഞാൻ നിന്നെ ഒരു ഫോർമാലിറ്റിക്ക് വിളിച്ചെന്നെ ഉള്ളു നീ വരും എന്ന് വിചാരിച്ചില്ല ”

ജോൺ അവന്റെ ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തി. അപ്പോഴാണ് ഞാൻ അവർക്ക് ഗിഫ്റ്റ് ഒന്നും വാങ്ങിയില്ല എന്ന് ഓർത്തത്. ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി. കാറിൽ കേറി. ഭാഗ്യം അത്‌ അവിടെ തന്നെ ഉണ്ട്. മുൻപ് എന്നോ ആരോ എനിക്ക് തന്ന ഗിഫ്റ്റ് കാറിന്റെ ഡാഷിൽ തന്നെ ഉണ്ടായിരുന്നു. അത്‌ എന്താണെന്ന് തുറന്നു പോലും നോക്കിയിട്ടില്ല. ഞാൻ അതുമായി ജോൺന്റെ വീട്ടിൽ കയറുമ്പോൾ വീണ്ടും അവന്റെ ഫ്രെണ്ട്സും റിലേറ്റീവ്സും ഓരോ കാര്യം പറഞ്ഞോണ്ട് എന്നെ പൊതിഞ്ഞു. ഞാൻ ഒരുവിധം അവിടെനിന്നും രക്ഷപെട്ട് ജോൺന്റെ അടുത്ത് ചെന്ന് അവന് ഗിഫ്റ്റ് കൊടുത്തു.

“ഡാ…. കഴിച്ചിട്ടേ പോകാവൂ…….. പ്ലീസ് ”

അവന്റെ ക്ഷണം നിരസിക്കാൻ അപ്പോൾ തോന്നിയില്ല. അവിടെ ഇരിക്കാം എന്ന് തീരുമാനിച്ചു ഞാൻ എന്നെ അതികം ശ്രെദ്ധിക്കാത്ത സ്ഥാലം നോക്കി. ഒടുവിൽ ഞാൻ അങ്ങനെ ഒരു സ്ഥാലം കണ്ടുപിടിച്ചു സിറ്റ്ഔട്ടിൽ നിന്നും ഹാളിലേക്കുള്ള ഡോർന്റെ സൈഡിൽ ഉണ്ടായിരുന്ന സെറ്റിയിൽ ഇരുന്നു. ആളുകൾ വരുന്നതിനാൽ സ്പേസ്ന് വേണ്ടി അത്‌ അങ്ങോട്ട് നിക്കി ഇട്ടിരിക്കുന്നത് ആയിരുന്നു.

ഞാൻ അവിടെ ഇരുന്നു. കുറച്ച് കഴിഞ്ഞ് എന്നെ ഫുഡ്‌ കഴിക്കാൻ വിളിച്ചു. ഫുഡ്‌ കഴിച്ചു ഇറങ്ങാം എന്ന് വിചാരിച്ചപ്പോൾ ആണ്‌ അവന്റെ മക്കൾ ചുറ്റും കൂടിയത്. അവരോട് കുറെ സമയം ചിലയിച്ചു കൊണ്ട് ഞാൻ വീണ്ടും എന്റെ പഴയ സിറ്റ്ൽ വന്നിരുന്നു. സമയം പോക്കേണ്ടിരുന്നു വിരുന്നുകാർ ഓരോരുത്തരായി പിരിഞ്ഞു പോയി. കുട്ടികൾ എന്റെ അടുത്ത് നിന്നും മാറിയപ്പോൾ. ഞാൻ ഇറങ്ങാം ഇന്ന് വിചാരിച്ചു എഴുന്നേൽക്കാൻ ഒരുങ്ങുമ്പോൾ ആണ്‌ അവന്റെ വീടിന് മുന്നിൽ ഒരു ടാക്സി വന്നു നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *