ജീവിതമാകുന്ന നൗക – 2 1

പക്ഷെ ഞാൻ വെറുതെ വിടാൻ ഉദ്ദേശിച്ചില്ല. .

“മാം ആ ഇൻ്റെർവെൽ സമയത്തെ CCTV ഫുറ്റേജ്‌ കൂടി ഒന്ന് കാണു,”

അങ്ങനെ ഒരു ആവിശ്യം ഞാൻ ഉന്നയിക്കുമെന്ന് അവര് പ്രതീക്ഷിച്ചില്ല. മനസില്ലാ മനസോടെ ഇൻ്റെർവെൽ സമയത്തെ ഫുറ്റേജ് നോക്കി അന്നയുടെ പെഫോമൻസും ചിരിച്ചു കൊണ്ട് കൂളായി സംസാരിക്കുന്ന എന്നെയും കണ്ടു കാണണം. അവരുടെ മുഖം ഒന്ന് മാറി. എങ്കിലും അന്നയോടെ ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല. MLA യുടെ മോൾക്ക് അല്ലെങ്കിൽ പണച്ചാക്കിൻ്റെ മോൾക്കുള്ള പ്രിവിലേജ്. എന്നോട് ക്ലാസ്സിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല എന്നതു കൊണ്ട് ഞാൻ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സ് എടുത്തുകൊണ്ടിരുന്ന സർ സീറ്റിൽ പോയി ഇരുന്നോളാൻ പറഞ്ഞു.

അല്പം കഴിഞ്ഞു അന്നയും ക്ലാസ്സിലേക്ക് വന്നു. അവളുടെ പട്ടി ഷോ ചീറ്റിയെങ്കിലും അത് മുഖത്തു പ്രകടിപ്പിക്കാതെ വിജയ ചിരിയുമായിട്ടാണ് കടന്നു വന്നത്. രാഹുൽ എന്നോട് എന്തായി എന്ന് ചോദിച്ചെങ്കിലും പിന്നെ പറയാം എന്ന് ഞാൻ പറഞ്ഞു. ക്ലാസ്സ് കഴിഞ്ഞതും അന്ന ദേഷ്യത്തോടെ എന്നെ തിരിഞ്ഞു നോക്കി ഞാൻ തിരിച്ചും കലിപ്പിച്ചു നോക്കി എന്നിട്ട് അവൾ അവരുടെ കൂട്ടുകാരികൾക്ക് ഒപ്പം പോയി.

സുമേഷ് അന്നയുടെയും അവളുടെ കൂട്ടുകാരികളുടെയും പിന്നാലെ ഔഡി. മാത്യു അടക്കം ഉള്ളവർ എന്നോട് ഡിറക്ടറുടെ റൂമിൽ എന്താണ് ഉണ്ടായത് എന്ന് ചോദിച്ചു. ഞാൻ വിശദമായി ഒന്നും പറഞ്ഞില്ല.

പുറത്തേക്കിറങ്ങി ശേഷം തിരിച്ചു ഹോസ്റ്റലിലേക്ക് പോകുന്ന വഴി ഒരു ബേക്കറിയിൽ കയറി രാഹുലിൻ്റെ അടുത്ത് നടന്ന അടുത്തു കാര്യങ്ങൾ പറഞ്ഞു.
“ഡാ അർജ്ജു സംഭവം കൈ വിട്ടു പോകുമോ ഒരു ദിവസം തന്നെ നീ അവളുമായി രണ്ടു വട്ടം ഉടക്കി. ആദ്യ ദിവസം തന്നെ അലമ്പാക്കരുത് എന്ന് രാവിലെ എനിക്ക് ഉപദേശം തന്നിട്ട് പോയവനാണ് ”

രാഹുൽ എന്നെ കളിയാക്കി ചിരിച്ചു

“അത്യവശ്യം പിടിപാടുള്ള കൂട്ടത്തിൽ ആണ്. പിന്നെ നിന്നെ വിളിപ്പിച്ചതും ആ ഇക്‌ണോമിക്‌സ് ലെക്ചർ അരുൺ സർ എന്താണ് സംഭവം എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ബാക്കി ടീച്ചേഴ്സ് ഒക്കെ ഇപ്പോൾ അറിഞ്ഞു കാണും ”

ഇതേ സമയം ലേഡീസ് ഹോസ്റ്റലിൽ

“അവനെ ഡയറക്ടർ മാം ഊടു പാട് ഫയർ ചെയ്തു. പിന്നെ ലാസറ്റ് വാർണിംഗും കൊടുത്തിട്ടുണ്ട്”

അന്ന ചിരിച്ചു കൊണ്ട് അവളുടെ കൂട്ടികാരികളോടെ വിജയശ്രീ ലാളിതയായി തള്ളി

“എന്നാലും ഞാൻ വിചാരിച്ചത് അവനെ സസ്‌പെൻഡ് ചെയ്യുമെന്നാണ് “

അമൃത വിഷമത്തോടെ പറഞ്ഞു.

“അത് ഫസ്റ്റ് ഡേ ആയതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത് എന്ന് മാം പറഞ്ഞത് ഇത് കൊണ്ടൊന്നും തീരാൻ പോകുന്നില്ല ഈ അന്ന ആരാണ് എന്ന് അവൻ മനസിലാക്കാൻ പോകുന്നേയുള്ളു”

സസ്‌പെൻഡ് ചെയ്താലും ഡിസ്മിസ്സ് ചെയ്യിക്കരുതട്ടോ അന്നെ…. കാണാൻ വക്കത്തുള്ള ഒരുത്തൻ ആണ്. എന്താ ലുക്ക് എന്താ പൊക്കം?

അനുപമ അത് പറഞ്ഞതും അന്നാ അവളെ ഒന്ന് തറപ്പിച്ചു നോക്കി.

അരുൺ ക്ലാസ്സ് കഴിഞ്ഞു പൃത്വി ഓഫീസിൽ എത്തിയതും രണ്ട് ടെക്നിക്കൽ സ്റ്റാഫിനെയും മീറ്റിംഗിന് വിളിച്ചു

“ഉടനെ ഒരു കമ്പ്ലീറ്റ് ബാക്ഗ്രൗണ്ട് ഫയൽ ഉണ്ടാക്കണം പേര് അന്നാ മേരി കുര്യൻ അച്ഛൻ കുര്യൻ കുന്നേൽ MLA ഡീറ്റൈൽ ആയി തന്നെ SWOT ചെയ്യണം സ്റെങ്ത് വീക്നസ് ഓപ്പർട്യൂണിറ്റി ത്രെറ്റ് എല്ലാം വേണം. നാളെ തന്നെ സംഭവം റെഡി ആക്കണം. കുടുംബക്കാരുടെ അടക്കം എല്ലാവരുടെയും കമ്പ്ലീറ്റ് ഡീറ്റെയിൽസ് വേണം”

എന്നിട്ട് അരുൺ ക്ലാസ്സിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ അവരുടെ സിസ്റ്റത്തിൽ സേവ് ചെയ്തിട്ടുള്ള കോളേജ് cctv വീഡിയോസ് കാണാൻ തുടങ്ങി.

മെൻസ് ഹോസ്റ്റലിലും ഇത് തന്നെ ആയിരുന്നു സംസാര വിഷയം. അർജുനും അന്നയും തമ്മിൽ ഉള്ള ഉടക്ക്. ഡയറക്റ്ററുടെ അടുത്തേക്ക് വിളിച്ചപ്പോൾ തന്നെ അർജുൻ്റെ ചീട്ട് കീറി മിനിമം ഒരു സസ്പെന്ഷൻ എങ്കിലും കിട്ടും എന്നാണ് എല്ലാവരും വിചാരിച്ചത്. പക്ഷേ ഒന്നും സംഭവിച്ചില്ല.
ഞങ്ങൾ റൂമിൽ എത്തിയപ്പോൾ തൃശൂർ ഗെഡികൾ അടക്കം എല്ലാവരും റൂം നം 7 ൽ കാത്തു നിൽപ്പുണ്ട്. എല്ലാവർക്കും അറിയണം എന്താണ് സംഭവിച്ചത് എന്ന്.

Leave a Reply

Your email address will not be published. Required fields are marked *