ജീവിതമാകുന്ന നൗക – 2 1

അന്നയുടെ അനിയൻ സ്റ്റീഫന് ഈ ബന്ധത്തിനോട് ഒട്ടും താല്പര്യം ഇല്ല. ജോണി ചേച്ചിക്ക് പറ്റിയ ആൾ അല്ലെന്നാണ് സ്റ്റീഫൻ്റെ വിലയിരുത്തൽ. പിന്നെ എല്ലാ കോളേജിലെ പോലെ മെക്ക് സിവിൽ യുദ്ധത്തിൻ്റെ പേരിൽ ജൂനിയർ ആയി ചേർന്ന സ്റ്റീഫനെ മുൻപരിചയം ഉണ്ടായിട്ട് കൂടി ഈ ജിമ്മി മൈൻഡ് ചെയ്യാറെ ഇല്ല. പോരാത്തതിന് എല്ലാവരുടെ അടുത്തും സ്ഥായി ആയിട്ടുള്ള പുച്ഛം കലർന്ന സംസാരവും കൂടെ കാശിൻ്റെ ഹുങ്ക്.

ജിമ്മിക്ക് അടി കിട്ടിയത് അറിഞ്ഞു ഉടനെ സ്റ്റീഫൻ അന്നയെ വിളിച്ചു

“ഡി ചേച്ചി നീയായിട്ടു ജിമ്മിക്ക് സമ്മാനം ഒപ്പിച്ചു കൊടുത്തെന്നു കേട്ടല്ലോ. നിൻ്റെ ക്ലാസ്സിലെ ആ ചേട്ടന്മാരെ എന്നെ ഒന്ന് പരിചയപ്പെടുത്താമോ. ഒന്ന് അഭിനന്ദിക്കാൻ ആണ്”

“പോടാ ചെക്കാ അവന്മാരെ ഞാൻ പാഠം പഠിപ്പിച്ചു കാണിച്ചു തരാം എനിക്ക് ആരുടെയും സഹായം ഒന്നും വേണ്ട. ഞാൻ കരാട്ടെ ഒക്കെ പഠിച്ചേക്കുന്നത് ചുമ്മാതെ ആണോ, എന്നോട് കളിക്കാൻ വന്നാൽ അവന്മാർ വാങ്ങി കൂട്ടും ”

അന്ന ദേഷ്യത്തിൽ പറഞ്ഞു.

“എൻ്റെ ചേച്ചി വെറുതെ നല്ല ആണ് പിള്ളേരുടെ കൈയിൽ നിന്ന് വാങ്ങാൻ നിൽക്കണ്ട, അവന്മാർക്ക് നല്ല ഇടി ഇടിക്കാൻ അറിയാം, ആ ജിമ്മിയും കൂട്ടരും 9 പേരുണ്ടായിട്ടാണ് തിരിച്ചു ഒരടി പോലും കൊടുക്കാൻ പറ്റാതെയാണ് വാങ്ങി കൂട്ടിയത്. അവൻ്റെ മൂക്കിൻ്റെ പാലം ഒടിഞ്ഞിട്ടുണ്ട്. നാണക്കേട് കാരണം അവൻ ഹോസ്പിറ്റലിൽ പോയി കിടക്കുകയാണ്”

“നീ നോക്കിക്കോ സ്റ്റീഫ തല്ലി തോൽപിക്കാൻ പറ്റിയില്ലെങ്കിലും ഈ അന്ന അവന്മാരെ ബുദ്ധി ഉപയോഗിച്ചു വീഴ്ത്തും”
അതും പറഞ്ഞിട്ട് അവൾ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു,

അത് കേട്ടതും സ്റ്റീഫൻ ഒന്ന് ഞെട്ടി കാരണം കുരുട്ട് ബുദ്ധിയും വാശിയും ചേച്ചിക്ക് നല്ല പോലെ ഉണ്ട്.

അമ്മയില്ലാത്തതിനാൽ അന്ന ചേച്ചിയെ സ്റ്റീഫന് വലിയ കാര്യമാണ്. അമ്മയുടെ അതേ സ്ഥാനം ഉപദേശിച്ചു നേരെ ആക്കാൻ പറ്റുകയുമില്ല. എന്താകുമോ എന്തൊ

തുടരും…

Leave a Reply

Your email address will not be published. Required fields are marked *