തിരിഞ്ഞു നോക്കാതെ ചേച്ചി ചോദിച്ചു
ഇവളെന്നെ എങ്ങനെ കണ്ടു..
“ഞാൻ വന്നതെങ്ങനെ ചേച്ചി അറിഞ്ഞു..?
അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു
“നീയാ സ്റ്റെപ്പ് മുഴുവൻ ചവിട്ടികുലുക്കി കേറി വന്നാൽ എങ്ങനെ അറിയാതിരിക്കും ജോ..”
എന്നെ കളിയാക്കിക്കൊണ്ട് ചേച്ചി പറഞ്ഞു
“ശബ്ദം കേട്ട് എങ്ങനെ അറിയാൻ പറ്റും.. വേറെ ആരെങ്കിലും ആയിരുന്നെങ്കിലൊ..”
“അതൊക്കെ അറിയാൻ പറ്റും… നിന്നെ കാണാൻ തുടങ്ങിയിട്ട് കൊറച്ചായല്ലോ..”
“ഹ്മ്മ്… അത് വിട്.. അച്ഛൻ നിന്നെ എങ്ങോട്ടും പറഞ്ഞു വിടില്ലെന്ന് നിനക്കറിയാമായിരുന്നല്ലേ..”
ഞാൻ അവളോട് ചോദിച്ചു
ചേച്ചി : അറിയാമായിരുന്നു..
പെട്ടെന്ന് തന്നെ മറുപടിയും എത്തി
“എന്നിട്ടാണോടി ചേച്ചി നീയവിടെ വന്നിരിന്നു കരഞ്ഞത്… എന്നോട് എന്തൊക്കെയാ പറഞ്ഞെ.. ഇവിടുന്ന് പോകുവാ വരുവാ എന്നൊക്കെ..”
ചേച്ചി : അത് ഞാൻ നിന്നെ ചുമ്മാ കളിപ്പിക്കാൻ പറഞ്ഞതല്ലേ ചെക്കാ..വെറുതെ നിന്റെ റിയാക്ഷൻ എന്താണെന്ന് അറിയാൻ വേണ്ടി അങ്ങനെയൊക്കെ പറഞ്ഞപ്പോഴേക്കും നീ ഇറങ്ങി ഓടിയില്ലേ..
എന്നെനോക്കി ഒരു ആക്കിയ ചിരിയോടെ അവൾ പറഞ്ഞു.. പറഞ്ഞത് സത്യം തന്നെ ആണ്… അങ്ങനെ ഒക്കെ കേട്ടപ്പോ വേറെ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു
“മ്മ്… മതി ഇവിടെ നിന്നത്..തണുപ്പടിക്കും..”
അവളോട് ഞാൻ അകത്തേക്ക് കയറാൻ പറഞ്ഞു.. രാത്രി ആയാൽ ചെറിയ രീതിയിൽ മഞ്ഞു വീഴുമായിരുന്നു.. പിന്നെ നല്ല തണുപ്പുള്ള കാറ്റും
ചേച്ചി : ഒരഞ്ചു മിനിറ്റ് കൂടെ ജോമോനെ.. എത്ര നാളായെന്ന് അറിയോ മനസ്സറിഞ്ഞൊന്ന് ഇങ്ങനെ നിന്നിട്ട്..
കൈ രണ്ടും കൂട്ടി കെട്ടി ആകാശം നോക്കി ചേച്ചി അവിടെ നിന്നു
“ചേച്ചി.. ഞാനൊരു കാര്യം ചോദിക്കട്ടെ..?
ചേച്ചി : എന്താടാ..?
“അല്ല വെറുതെ ചോദിക്കുവാ.. ചേട്ടൻ വേറൊരു കല്യാണം കഴിച്ചെന്നു അറിഞ്ഞിട്ടും നിനക്കെന്താ ഒരു വിഷമം ഇല്ലാത്തത്.. ശെരിക്കും ജോയലിനോട് ഇഷ്ടം ഒണ്ടായിരുന്നോ..?
ഒരുപാട് നാളായി ഉണ്ടായിരുന്ന ഒരു സംശയം ഞാൻ തുറന്നു ചോദിച്ചു
ചോദിച്ചു കഴിഞ്ഞപ്പോ എന്നെ തന്നെ നോക്കി നിൽക്കുന്ന ചേച്ചിയെ ആണ് ഞാൻ കണ്ടത്.. മുഖത്തു ചെറിയൊരു ചിരിയും ഉണ്ടായിരുന്നു
ചേച്ചി : നിനക്ക് അറിയില്ലേ സത്യം..?
മുഖത്തെ ചിരി വിടാതെ തന്നെ അവൾ എന്നോട് ചോദിച്ചു
“എനിക്ക് അറിയില്ല.. നീ തന്നെ പറ..?
ചേച്ചി : ശെരി.. ഇത്രയും ആയില്ലേ ഇനി ഞാൻ തന്നെ പറയാം… ആദ്യമൊക്കെ ഇഷ്ടം ആയിരുന്നു നിന്റെ ചേട്ടനെ… അതിന് കാരണം ചോദിച്ചാൽ അന്നത്തെ എന്റെ അവസ്ഥയൊക്കെ നിനക്ക് അറിയാവുന്നത് അല്ലായിരുന്നോ.. അങ്ങനത്തെ ഒരവസ്ഥയിൽ നിന്ന് ഇങ്ങനെ ഒരു കുടുംബത്തിലേക്ക് എന്നെ കൊണ്ട് വന്നതിന് നിന്റെ ചേട്ടനോട് എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്.. ആ ഒരു ഇഷ്ടം ആയിരുന്നു അവനോടുണ്ടായിരുന്നത്..”
അവൾ പറയുന്നത് കേട്ട് ഞാൻ നിന്നു.. ഇതൊക്കെ എനിക്ക് ആദ്യമേ തോന്നിയ കാര്യങ്ങൾ ആയിരുന്നു
ദുരിതം പിടിച്ചൊരു കുടുംബത്തിൽ നിന്ന് രക്ഷിച്ചു ഇതുപോലൊരു അച്ഛനെയും അമ്മയെയും കൊടുത്തതിന്റെ കടപ്പാടിന്റെ പുറത്തുള്ള ഒരിഷ്ടം
“എന്നിട്ട്…?
ചേച്ചി : എന്നിട്ടെന്താ… നിന്റെ ചേട്ടന്റെ സ്വഭാവം മാറുന്നതൊക്കെ എനിക്ക് പണ്ട് മുതൽക്കേ അറിയാമായിരുന്നു.. കോളേജിൽ പല പെണ്ണുങ്ങളുടെ പിറകെ പോണ കാര്യമൊക്കെ ഞാൻ അപ്പപ്പോൾ തന്നെ അറിഞ്ഞിരുന്നു..
വല്യ എന്തോ കാര്യം കണ്ട് പിടിച്ചത് പോലെ അവൾ എന്നോട് പറഞ്ഞു
“എങ്ങനെ അറിഞ്ഞു..അവന്റെ കോളേജും ചേച്ചിയുടെ കോളേജും തമ്മിൽ കൊറേ ദൂരമുണ്ടല്ലോ…നീ അവിടെ പോയി അന്വേഷിച്ചോ..?
ചേച്ചി : ഒന്ന് പോടാ.. അവിടെ പോയി അന്വേഷിക്കാൻ എനിക്ക് പ്രാന്തല്ലേ… എന്റെ കൂടെ പഠിക്കണ ഒരു പെണ്ണിന്റെ ചേട്ടൻ അവന്റെ കോളേജിലാ.. അങ്ങനെ അറിഞ്ഞതാ
“ഓഹ്.. അങ്ങനെ… പിന്നെന്താ നീ അമ്മയോട് പറയാതിരുന്നേ… അന്ന് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ സംഭവിക്കുമായിരുന്നോ.. നീയൊരു മണ്ടി തന്നെ ചേച്ചി
അവളെ കളിയാക്കാൻ ഉള്ള ഒരവസരവും ഞാൻ കളഞ്ഞില്ല
