ജോമോന്റെ ചേച്ചി – 2 2

ചേച്ചി : ഉണ്ട ആണ്…അന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ സ്വപ്നം കണ്ട ജീവിതം അന്നോടെ കുഴി വെട്ടി മൂടേണ്ടി വന്നേനെ.. ഇന്നിപ്പോ അങ്ങനെ അല്ലല്ലോ…മുൻപിൽ ഇപ്പൊ വല്യ തടസ്സങ്ങൾ ഒന്നുമില്ല

ചെറിയ കാറ്റത്തു നിന്ന് വിറച്ചുകൊണ്ട് ചേച്ചി പറഞ്ഞു

സ്വപനവും തടസ്സവും എന്നൊക്കെ പറഞ്ഞെങ്കിലും ഞാനതൊന്നും കാര്യമാക്കതെ അവളെയും കൂട്ടി വീടിനകത്തു കേറി

അവളെക്കാൾ ഒരു പൊടിക്ക് വലുപ്പം കൂടുതൽ എനിക്കായത് കൊണ്ട് എന്റെ തോളിൽ ചാരിയാണ് ചേച്ചിയുടെ നടപ്പ്

അവളുടെ റൂമിന് മുൻപിൽ എത്തിയിട്ടും അവളാ നിൽപ്പ് തുടർന്നു

കാര്യമായി വേറെന്തോ ആലോചനയിൽ ആണെന്ന് തോന്നി കക്ഷി

“ടി ചേച്ചി… റൂമെത്തി… നീയല്ലേ നാളെ ക്ലാസ്സൊണ്ടെന്ന് പറഞ്ഞു കയറുപൊട്ടിച്ചത്..”

ചേച്ചി : ഓഹ്.. ഞാനത് മറന്നു.. നീ പൊയ്ക്കെ.. രാവിലെ വിളിക്കുമ്പോ എണീറ്റോണം

എനിക്കുള്ള നിർദ്ദേശങ്ങൾ തന്ന് അവൾ അവളുടെ റൂമിലേക്ക് പോയി

ഞാൻ എന്റെ റൂമിലേക്കും

റെക്കോർഡ് എഴുതാൻ ഉണ്ടായിരുന്നെങ്കിലും അതൊക്കെ പിന്നെത്തേക്ക് മാറ്റിവെച്ചു ഞാൻ കേറി കിടന്നു
കോളിങ്‌ബൈൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്

കയ്യിലെ വാച്ച് നോക്കിയപ്പോ സമയം രാത്രി 7 മണി

“ഇത്രയും നേരം ഉറങ്ങിയോ ഞാൻ..”

വേഗം എണീറ്റ് ബാത്‌റൂമിൽ കയറി മുഖം കഴുകിയിറങ്ങി

അപ്പോളും ബെല്ലടിക്കുന്ന ശബ്ദം കേൾക്കാം

ഏതവന ഇത്രയും മുട്ടി നിൽക്കുന്നെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വാതിലിനരികിലേക്ക് നടന്നു

വാതിൽ പാതി തുറന്നതേ ഒരു ലേഡീസ് ബാഗ് പറന്നു വരുന്നതാണ് കണ്ടത്

നേരത്തെ കണ്ടത് കൊണ്ട് ഞാനത് പിടിച്ചു

അപ്പൊ തന്നെ എന്നെ തള്ളി മാറ്റി കാറ്റ് പോലൊരു സാധനം അകത്തേക്കു പോയി

പോയ വഴിയേ നല്ല പെർഫ്യൂമും വിയർപ്പും കലർന്നൊരു സുഖമുള്ള മണമായിരുന്നു

അത് ആരുടെ ആണെന്ന് മനസിലായപ്പോ ചുണ്ടിൽ താനെ ഒരു ചിരിയൊക്കെ വന്നു

തിരിഞ്ഞു നോക്കിയപ്പോ സോഫയിൽ ഇരുന്നു എന്നെ കലിപ്പിച്ചു നോക്കുന്ന ചേച്ചിയെ ആണ് കണ്ടത്

ചേച്ചി : എന്തടാ തെണ്ടി എത്ര നേരം ബെല്ലടിക്കണം ഈ നടയൊന്ന് തുറന്നു കിട്ടാൻ

വാതിൽ തുറക്കാൻ വൈകിയതിന്റെ കലിപ്പാണ്

“ഞാൻ ഒറങ്ങി പോയേടി ചേച്ചി.. അതാ..”

അവൾക്കരികിൽ വന്നിരുന്നുകൊണ്ട് ഞാൻ പറഞ്ഞു

ചേച്ചി : ഒരങ്ങി പോയി പോലും.. നിന്റെ ഫോണെവിടെടാ..?

“ഹാ..ചൂടാവെല്ലെടി… ഫോൺ ബാഗിൽ ആണ്… വന്നപ്പോ നല്ല ഷീണം തോന്നി.. അതാ കേറി കിടന്നതേ ഉറങ്ങി പോയെ.. അല്ല.. നീ രണ്ടു ദിവസം കൂടെ കഴിഞ്ഞല്ലേ വരുമെന്ന് പറഞ്ഞെ..?

ഞാൻ വിഷയം മാറ്റാനായി ചോദിച്ചു..

ചേച്ചി : ഒന്നും പറയെണ്ടെടാ… മീറ്റിംഗ് ഒക്കെ ഇന്നലെയെ കഴിഞ്ഞു.. പിന്നെ ആ പെണ്ണുമ്പുള്ളക്ക് അവിടെയൊക്കെ ചുറ്റി കറങ്ങാൻ വേണ്ടി ആണ് രണ്ടു ദിവസം കൂടെ പറഞ്ഞത്

സോഫയിലേക്ക് തളർന്നു കിടന്നുകൊണ്ട് അവൾ പറഞ്ഞു

ഒരു കറുപ്പ് പാന്റും വെള്ള ടി ഷർട്ടും ആണ് വേഷം… മുകളിൽ കറുപ്പ് വരകൾ ഉള്ളൊരു ഷർട്ടും തുറന്നിട്ടിട്ടുണ്ട്

ചൂട് ആയത് കൊണ്ടാണെന്നു തോന്നുന്നു ഷർട്ട് ഊരി ഒരേറ് വെച്ചു കൊടുക്കുന്നത് കണ്ടു

ഇതെന്താപ്പോ ഇങ്ങനെ എന്നാ ഭാവത്തിൽ ഞാനവളെ നോക്കി

കാര്യം മനസിലാക്കിയ ചേച്ചി മുൻപിലെ ചെറിയ പല്ലുകൾ മുഴുവൻ കാണിച്ചെന്നെ ചിരിച്ചു കാണിച്ചു
പിന്നെ എന്റെ തോളിലേക്ക് ചാരി കിടന്നു

സംഭവം വേറൊന്നുമല്ല ഈ മുഷിഞ്ഞ തുണിയൊക്കെ തോന്നിയടത്തു കൊണ്ടുപോയി ഇടുന്നത് എന്റെ ശീലമായിരുന്നു.. അതിന്റെ പേരിൽ ആണ് ഞങ്ങൾ തമ്മിൽ കൂടുതലും തല്ല് നടക്കുന്നത്.. ആ ചേച്ചി ആണിപ്പോ റോക്കറ്റ് വിട്ടപ്പോലെ ഒരു ഷർട്ട് വലിച്ചെറിഞ്ഞത്

“നിനക്ക് എന്നാ രണ്ടു ദിവസം കൂടെ നിന്നിട്ട് വന്നാൽ പോരായിരുന്നോ.. അവിടെയൊക്കെ കാണാൻ പറ്റിയ ഒരുപാട് സ്ഥലങ്ങൾ ഒക്കെ ഉള്ളതല്ലേ…?

ചേച്ചി : വയ്യെടാ.. ഒരാഴ്ച ആവാറായില്ലേ പോയിട്ട്…നീ കൂടെ ഇല്ലാഞ്ഞിട്ട് അവടെ ഒടുക്കത്തെ ബോറടി… പിന്നെ ആ തള്ളേടെ ഒടുക്കത്തെ ചളിയടിയും… ഒടുക്കത്തെ കത്തി ആണ് മോനെ.. സഹിക്കുകേല…

തലക്ക് കൈ വെച്ചുകൊണ്ട് അവൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *