ജോമോന്റെ ചേച്ചി – 2 2

ജെസ്‌നയെയും അമിതയെയും കണ്ടാൽ മലയാളികൾ ആണെന്ന് പറയില്ല… മോഡേൺ ഡ്രെസ്സും അത്യാവശ്യം മേക്കപ്പും തേച്ചു ബാംഗ്ലൂർ ബേസ്ഡ് ആയ പെണ്ണുങ്ങളെപ്പോലെ തോന്നി

ഡെൽന അല്പം ഇരുനിറം ആണ്.. എങ്കിലും കാണാൻ നല്ല രസമൊക്കെ തോന്നി.. മറ്റുള്ളവരെപോലെ മേക്കപ്പ് ഇട്ട് ബോറക്കിയിട്ടില്ല മുഖം
മൂവരും എനിക്ക് കൈ തന്നു

ഞാൻ എന്നെത്തന്നെ അവർക്ക് പരിചയപ്പെടുത്തി

“ഇന്നലെ നിങ്ങളെയാരും ക്ലാസ്സിൽ കണ്ടില്ലല്ലോ…?

ഞാൻ ചോദിച്ചു

അമിത : അത് ജോ ഇന്നലെ ഞങ്ങൾ ഇവിടെ വരെ വന്നതാ… പിന്നെ ഫസ്റ്റ് ഡേ തന്നെ ബോറിങ് ആവുമെന്ന് പറഞ്ഞു സിനിമക്ക് പോയി

“ആഹ്. കൊള്ളാലോ..”

അഖിൽ : നേരാ.. ഇനി പടത്തിന് പോവാൻ കമ്പനി ആയല്ലോ.. അല്ലെട

“നിങ്ങൾ എല്ലാരും നാട്ടിൽ എവിടാ..?

ഡെൽന : ജോ ഞങ്ങളൊക്കെ തിരുവനന്തപുരത്ത് നിന്നാ.. പ്ലസ് ടു മുതൽക്കേ ഒരുമിച്ചാ… So ഇവിടെയും അങ്ങനെ ആവട്ടെന്ന് കരുതി

അഖിൽ : അപ്പൊ താമസവും ഒരുമിച്ചാണോ..?

ജെസ്‌ന : അതേ.. ഞങ്ങടെ കൂടെ ഒരാൾ കൂടെ ഒണ്ട്.. അവൾടെ അച്ഛന് ഇവിടെ അടുത്ത് തന്നെ ഒരു ഫ്ലാറ്റുണ്ട്… അപ്പൊ പിന്നെ ഞങ്ങൾ സ്റ്റേ ചെയ്യാൻ വേറൊരു സ്ഥലം നോക്കിയില്ല

“ഒരാൾ കൂടെ ഒണ്ടോ..നമ്മുടെ സെയിം ക്ലാസ്സ്‌ ആണോ..?

ഞാൻ ചോദിച്ചു

അമിത : അതേടാ..ഇപ്പൊ വരും… ATM ഇൽ പോയതാ

അഖിൽ : ഓഹോ.. കുത്തി കുത്തി എടുക്കാൻ അതിൽ ഒരുപാട് ഒണ്ടോ

ജെസ്‌ന : പിന്നല്ലാതെ… ഞങ്ങടെയൊക്കെ പാതി ചിലവും നോക്കുന്നത് അവളാ…

അഖിൽ : അത്രക്ക് റീച്ച് ആണോ…

അമിത : ആടാ…

“അപ്പൊ ജാടയും അതുപോലെ കാണും..”

ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു

ഡെൽന : അങ്ങനെ പറയാതെ ജോ…അതൊരു പാവമാ… ഞങ്ങളൊക്കെ സാമ്പത്തികമായി കൊറച്ചു പിന്നോക്കം ആണ് എന്നിട്ടും ഇവിടെ ഒരു കുറവും ഉണ്ടാവരുതെന്ന് കരുതി ആണ് അവൾ ഞങ്ങൾക്ക് വേണ്ടി ഈ ചിലവൊക്കെ നോക്കിയത്…ജാഡ ഉണ്ടായിരുന്നെങ്കിൽ എന്നെ ഞങ്ങളെ പുറത്താക്കിയേനെ

അമിത : ദേ അവള് വരുന്നുണ്ട്.. ദയവു ചെയ്തു ഇപ്പൊ പറഞ്ഞപോലൊന്നും അവളുടെ മുൻപിൽ വെച്ചു പറഞ്ഞേക്കല്ലേ… അത് മതി ഇന്നവൾക്ക് കരയാൻ

അഖിൽ : കരയാനോ…എന്തോന്നിത് നേഴ്സറിയിലാണോ അവൾ പടിക്കണേ

അഖിൽ എന്നോട് പറഞ്ഞു.. ഞാൻ അപ്പൊ ആണ് മറ്റുള്ളവർ നോക്കുന്ന ഭാഗത്തേക്ക്‌ നോക്കിയത്

പാർക്ക് ചെയ്ത കാറുകൾക്കിടയിലൂടെ ഒരുത്തി ഓടി വരുന്നു
വൈറ്റ് കളർ പാന്റും ചുവന്ന ഒരു ടി ഷർട്ടും ആണ് വേഷം.. തലയിൽ ഒരു കറുത്ത തൊപ്പിയുമുണ്ട്

തൊപ്പി വെച്ചത് കൊണ്ടാണെന്ന് തോന്നുന്നു മുടിയൊക്കെ അഴിച്ചു ചുറ്റിനും ഇട്ടിട്ടുണ്ട്.. ഓടി വരുമ്പോൾ മുടിയൊക്കെ മുകളിലേക്ക് ചാടി കളിക്കുന്നു

നല്ല വെളുത്തു നീണ്ട ചെറിയ ഒരു മുഖം

മേക്കപ്പ് ഒന്നും തന്നെ ഇല്ലെന്ന് ദൂരെ നിന്ന് കാണുമ്പോഴേ അറിയാം.. കണ്ണെഴുതിയിട്ടുണ്ട്

അല്ലാതെ വേറൊന്നും ആ മുഖത്തു കാണാനില്ല

അവളെ നോക്കി കൈ കാണിക്കുന്ന അമിതയുടെ അടുത്ത് ഞാൻ മറ്റാരും കേൾക്കാതെ ചോദിച്ചു

“അവളുടെ പേരെന്താ…?

ഒരു ആക്കിയ ഭാവത്തോടെ അമിത എന്റെ മുഖത്തേക്ക് തന്നെ നോക്കി ചിരിക്കാൻ തുടങ്ങി

അമിത : എന്തിനാ ജോ.. ഈ ജാട പെണ്ണുങ്ങളുടെ പേരൊക്കെ അറിഞ്ഞിട്ട് എന്ത് കിട്ടാനാ…

“അത് പിന്നെ നിങ്ങടെയൊക്കെ പേരറിഞ്ഞില്ലേ… അല്ലേലിപ്പോ എന്താ.. ഒരു പേരല്ലേ ചോദിച്ചുള്ളൂ.. പറയാൻ പറ്റുമെങ്കിൽ പറ..”

കൈ രണ്ടും കെട്ടി ഞാനല്പം മാറി നിന്നു

എനിക്കറിയാമായിരുന്നു അവളെന്റെ അടുത്തേക്ക് വരുമെന്ന്.. ഊഹം തെറ്റിയില്ല അമിത മെല്ലെ എന്റെ അടുക്കലേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു

അമിത : ചുമ്മാ ചെറിയ പിള്ളേരെപോലെ മാറി നിക്കല്ലേ ജോ….ഞാൻ പേര് പറയാം

“എന്നാ പറ..?

അമിത : അർഷിത… അർഷിതാ നന്ദകുമാർ

ആ പേര് മനസിലെവിടെയോ തട്ടിയപോലെ തോന്നി എനിക്കപ്പോ

അവളുടെ പേര് തന്നെ മനസ്സിൽ വെറുതെ ഉരുവിട്ടുകൊണ്ട് ഇരുന്നപ്പോഴേക്കും അർഷിത ഞങ്ങൾക്കരികിലേക്ക് എത്തിയിരുന്നു

കിതച്ചുകൊണ്ട് കമ്പിയിൽ പിടിച്ചു ശ്വാസമെടുക്കാൻ ശ്രമിക്കുകയാണ് അവൾ

ഞാൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് ബാക്കി എല്ലാവരും കണ്ടിരുന്നു.. അത് അഖിലെന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *