ജോമോന്റെ ചേച്ചി – 2 2

കൃത്യം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ അടുത്ത വിളിയെത്തി

രാവിലെ തന്നെ എന്തിനാ തിളച്ച വെള്ളത്തിൽ കുളിക്കുന്നെ എന്ന് കരുതി ഞാൻ എണീറ്റു

പല്ല് തേക്കാൻ ബ്രെഷും വായിൽ വെച്ചു തിരിഞ്ഞപ്പോ ആണ് എന്നെ നോക്കി വാതിൽ ചാരി നിൽക്കുന്ന ചേച്ചിയെ കണ്ടത്

ഇന്നലത്തെ ബനിയനും നിക്കറും തന്നെ ആണ് വേഷം

കുളി കഴിഞ്ഞതോണ്ട് മുടി പിറകിലേക്ക് കെട്ടി വെച്ചിട്ടുണ്ട്

എന്താ നോക്കുന്നെ എന്നാ ഭാവത്തിൽ ഞാൻ അവളെ നോക്കി

അത് കണ്ട് ചിരിച്ചുകൊണ്ട് എന്റെ മുൻപിൽ വന്ന് എന്റെ മുടിയൊക്കെ പിടിച്ചു വലിച്ചു നോക്കി

അത്യാവശ്യം നീളമുള്ള മുടി ആയതോണ്ട് അതൊക്കെ മുകളിലേക്ക് പൊക്കി അളവെടുക്കുവാണ് ചേച്ചി

ചേച്ചി : ശെരിക്കും നിനക്ക് പ്രേമിക്കാൻ ഒക്കെ ഉള്ള പ്രായമായോ ജോ..?

എന്നെ നോക്കി ചിരിച്ചുകൊണ്ട് ആണ് ചോദ്യം

“പിന്നെ മുടിയുടെ നീളം നോക്കിയല്ലേ പ്രായം നോക്കുന്നെ… നീ ഇങ്ങോട്ട് മാറി നിന്നെടി ചേച്ചി..”

അവളുടെ വയറിൽ കുത്തി ഇക്കിളിയാക്കിക്കൊണ്ട് ഞാൻ പറഞ്ഞു

വയറിൽ തൊട്ടാൽ അപ്പോ ചേച്ചിക്ക് ചിരി പൊട്ടും

കൈ കൊണ്ട് വയറു രണ്ടും പൊത്തി പിടിച്ചുകൊണ്ടവൾ മാറി നിന്നു

ചേച്ചി : അതല്ല ജോമോനെ.. ഞാൻ ഇന്നലെ വേറെ എന്തെക്കെയോ ആലോചിച്ചു പറഞ്ഞതാ അങ്ങനെയൊക്കെ… നീ പ്രേമിച്ചോടാ.. എനിക്ക് പ്രശ്നമൊന്നുമില്ല.. പക്ഷെ പടുത്തത്തിൽ ഒഴപ്പരുത്…

കൊറച്ചു നേരത്തെ ആലോചനക്ക് ശേഷം ചേച്ചി പറഞ്ഞു

“അതിപ്പോ നീ പറഞ്ഞില്ലേലും നല്ലൊരു കൊച്ചിനെ കണ്ടാൽ ഞാൻ പ്രേമിക്കുമെടി ചേച്ചി..”

അവളെ നോക്കി ഒരല്പം പുച്ഛഭാവത്തിൽ ഞാൻ പറഞ്ഞു.. ചുമ്മാ രാവിലെ തന്നെ ചേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ തോന്നിയത് കൊണ്ടാണ്

ചേച്ചി : നീ ഒക്കെ എന്ത് വേണേലും കാണിക്ക്.. ഒടുക്കം നിന്റെ ചേട്ടനെപോലെ വിളിച്ചിറക്കികൊണ്ട് വരാതിരുന്നാൽ മതി..

ദേഷ്യത്തോടെ എന്നെ നോക്കിക്കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി

ഞാൻ ഡ്രസ്സ്‌ ഒക്കെ മാറി ഫുഡ്‌ കഴിക്കാൻ വന്നിരിന്നു.. ചേച്ചിക്കിന്ന് ലീവ് ആയതുകൊണ്ട് രാവിലെ ദോശയൊക്കെ ഉണ്ടാക്കി എന്നെ കാത്തിരിക്കുക ആയിരുന്നു
രാവിലത്തെ ദേഷ്യമൊന്നും മുഖത്തില്ല

ചേച്ചി : ജോ രാവിലെ അമ്മ വിളിച്ചിരുന്നു..

എന്റെ പ്ലേറ്റിലേക്ക് രണ്ടു ദോശ ഇട്ടുകൊണ്ട് ചേച്ചി പറഞ്ഞു

“എന്ത് പറഞ്ഞു.. അല്ലേലും മോനെ വേണ്ടല്ലോ ഇപ്പൊ.. എന്തിനും ഏതിനും മോളെ മതിയല്ലോ..”

ചേച്ചി : ദേ ജോമോനെ വേണ്ടാട്ടോ… നിന്നെ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ടാ എന്നെ വിളിച്ചത്

“അത് വിട്… ഇത്തവണ എങ്കിലും നാട്ടിൽ പോകാൻ പറ്റുമോ..”

ചേച്ചി : നടപ്പില്ല മോനെ… നിനക്കിപ്പോ ക്ലാസ്സ്‌ തുടങ്ങിയതല്ലേ ഉള്ളു..കൊറച്ചു കൂടെ കഴിയട്ടെ… എന്നിട്ട് പോകാം.. അല്ലെങ്കിലേ നീ ഒഴപ്പും..

എനിക്കരികിൽ തന്നെ ഇരുന്നുകൊണ്ട് ചേച്ചി പറഞ്ഞു

ഞാനതെല്ലാം മൂളിക്കേട്ട് കൊണ്ടവിടെ ഇരുന്നു

നേരത്തെ എണീറ്റെങ്കിലും ചേച്ചിയോട് ഓരോന്നു പറഞ്ഞിരുന്നു സമയം അല്പം വൈകി

വേഗന്ന് തന്നെ ചാവിയെടുത്തുകൊണ്ട് ഞാൻ താഴേക്ക് ഓടി

തിരക്ക് കുറഞ്ഞ റോഡ് നോക്കി ഒരു വിധം കോളേജിൽ എത്തി

പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ ഉണ്ട് രണ്ടു മൂന്ന് പെണ്ണുങ്ങളോട് സംസാരിച്ചുകൊണ്ട് അഖിൽ നിൽക്കുന്നു

ഓരോ നിമിഷവും ഇവനൊരു കോഴി ആണെന്ന് തെളിയിച്ചുകൊണ്ടിരിക്കുക ആണല്ലോ

വണ്ടി പാർക്ക് ചെയ്തു ഞാനവന്റെ അടുത്തേക്ക് നടന്നു

അഖിൽ : മച്ചാനെ…

ഞാൻ വരുന്നത് കണ്ട അഖിലെന്നെ കൈ ഉയർത്തി കാണിച്ചു

കൂടെ നിൽക്കുന്ന പെണ്ണുങ്ങളുടെ ശ്രദ്ധയും എന്റെമേൽ ആയിരുന്നു അപ്പോൾ

അഖിൽ : ഞാൻ കരുതി മച്ചാനിന്ന് ലീവ് ആയിരിക്കുമെന്ന്.. അതുകൊണ്ട് ഞാനും തിരിച്ചു പോകാൻ ഇറങ്ങിയത അപ്പോളാണ് ഇവരെ കണ്ടത്… നമ്മളൊക്കെ ഒരേ ക്ലാസ്സാണ്

“ഇവരും മലയാളീസ് ആണോ..?

ഞാൻ ചോദിച്ചു.. ഇവരെയാരെയും ഇന്നലെ ഞാൻ ക്ലാസ്സിൽ കണ്ടതായി ഓർക്കുന്നുമില്ലായിരുന്നു

അഖിൽ : അതേട…ഇത് ജെസ്‌ന.. ഡെൽന..അമിത

കൂടെ നിന്നവരെ അവൻ പരിചയപ്പെടുത്തി

ഞാൻ അവരെയെല്ലാം ഒന്ന് ശെരിക്കും നോക്കി

Leave a Reply

Your email address will not be published. Required fields are marked *