ജോമോന്റെ ചേച്ചി – 2

അവളെ നോക്കി കൈ കാണിക്കുന്ന അമിതയുടെ അടുത്ത് ഞാൻ മറ്റാരും കേൾക്കാതെ ചോദിച്ചു

“അവളുടെ പേരെന്താ…?

ഒരു ആക്കിയ ഭാവത്തോടെ അമിത എന്റെ മുഖത്തേക്ക് തന്നെ നോക്കി ചിരിക്കാൻ തുടങ്ങി

അമിത : എന്തിനാ ജോ.. ഈ ജാട പെണ്ണുങ്ങളുടെ പേരൊക്കെ അറിഞ്ഞിട്ട് എന്ത് കിട്ടാനാ…

“അത് പിന്നെ നിങ്ങടെയൊക്കെ പേരറിഞ്ഞില്ലേ… അല്ലേലിപ്പോ എന്താ.. ഒരു പേരല്ലേ ചോദിച്ചുള്ളൂ.. പറയാൻ പറ്റുമെങ്കിൽ പറ..”

കൈ രണ്ടും കെട്ടി ഞാനല്പം മാറി നിന്നു

എനിക്കറിയാമായിരുന്നു അവളെന്റെ അടുത്തേക്ക് വരുമെന്ന്.. ഊഹം തെറ്റിയില്ല അമിത മെല്ലെ എന്റെ അടുക്കലേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു

അമിത : ചുമ്മാ ചെറിയ പിള്ളേരെപോലെ മാറി നിക്കല്ലേ ജോ….ഞാൻ പേര് പറയാം

“എന്നാ പറ..?

അമിത : അർഷിത… അർഷിതാ നന്ദകുമാർ

ആ പേര് മനസിലെവിടെയോ തട്ടിയപോലെ തോന്നി എനിക്കപ്പോ

അവളുടെ പേര് തന്നെ മനസ്സിൽ വെറുതെ ഉരുവിട്ടുകൊണ്ട് ഇരുന്നപ്പോഴേക്കും അർഷിത ഞങ്ങൾക്കരികിലേക്ക് എത്തിയിരുന്നു

കിതച്ചുകൊണ്ട് കമ്പിയിൽ പിടിച്ചു ശ്വാസമെടുക്കാൻ ശ്രമിക്കുകയാണ് അവൾ

ഞാൻ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് ബാക്കി എല്ലാവരും കണ്ടിരുന്നു.. അത് അഖിലെന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്

അർഷിത : സോറീടി… ATM തപ്പി കൊറേ നടന്നു… അടുത്ത് എങ്ങും ഇല്ല.. പിന്നെ വഴീ കണ്ട ഒരു അമ്മാവനോട് ചോദിച്ചു ATM കണ്ട് പിടിച്ചപ്പോ തന്നെ അടുത്ത ജംഗ്ഷൻ എത്തി… ഹോ.. എന്നാ ചൂടാ രാവിലെ

വാ തോരാതെ കൂട്ടുകാരികളോട് സംസാരിച്ചുകൊണ്ടിരിക്കുകയാണവൾ

സംശയം കേട്ടുകൊണ്ടിരിക്കാൻ തന്നെ ഒരു രസം തോന്നി
അമിത : ആദ്യം നീയാ തൊപ്പി ഊരികളാ… എന്നിട്ട് പറ ഇവിടെ ചൂടുണ്ടോ ഇല്ലയോ എന്ന്

അർഷിത : ഓഹ് സോറി

തലയിൽ നിന്ന് തൊപ്പി ഊരികൊണ്ട് അവൾ പറഞ്ഞു

അപ്പോഴേക്കും അഖിൽ അവളെ പരിചയപ്പെടാൻ തുടങ്ങിയിരുന്നു

ഞാൻ എന്തായാലും അവർ സംസാരിക്കട്ടെ എന്നാ ഭാവത്തിൽ അല്പം മാറി നിന്നു

ഇടക്ക് അഖിൽ എന്നെ ചൂണ്ടി കാട്ടി അവളോടെന്തൊക്കെയോ പറയുകയും രണ്ടു പേരും കൂടെ ചിരിക്കുകയും ചെയ്യുന്നുണ്ട്

ഈ നാറി ഇതിനിടയിലൂടെ എനിക്കിട്ട് പണിയുന്നുണ്ടോ എന്നൊരു സംശയം

ഞാൻ മാറി നിൽക്കുന്നത് കണ്ട് അമിത എന്റടുക്കലേക്ക് വന്നു

അമിത : എന്താ ജോ അമ്മുവിനെ ഇഷ്ടയില്ലേ..?

“അമ്മുവോ… അതാര്.. ഇനിയും ഒണ്ടോ ആൾക്കാർ നിങ്ങടെ കൂടെ..?

അമിത : അതല്ല മണ്ടൂസേ..അർഷിതയെ ഞങ്ങൾ അമ്മുവെന്ന വിളിക്കുന്നെ…

അവൾ ഒരു ചിരിയോടെ പറഞ്ഞു

അല്ലേലും അർഷിത എന്ന പേരിനെക്കാൾ വിളിക്കാൻ എളുപ്പം അമ്മു എന്ന് തന്നെ ആണ്

“ഓഹ് അങ്ങനെ… അല്ല ഇവിടെ ഇവന്റെ ചളിയടിയും കേട്ട് നിന്നാൽ മതിയോ.. ക്ലാസ്സിൽ കേറണ്ടേ..?

ഞാൻ അവരോടായി ചോദിച്ചു

ഇടക്ക് അഖിലിനെയൊന്ന് പൊക്കി പറഞ്ഞത് കൊണ്ട് ബാക്കി പെൺപടയെല്ലാം അവനെ നോക്കി ചിരിക്കുന്നുണ്ട്

കൂടെ അമ്മുവും ചിരിക്കുന്നുണ്ടായിരുന്നു.. അത് കണ്ടപ്പോ മനസ്സിലെവിടെയോ ഒരു സന്തോഷം പോലെ

പാർക്കിങ്ങിൽ നിന്ന് ക്ലാസ്സിലേക്ക് നടക്കുമ്പോൾ ഞാൻ ഏറ്റവും പിന്നിലായിരുന്നു നടന്നത്

അഖിലാണേൽ ബാക്കി മൂന്ന് പെണ്ണുങ്ങളുടെ നടുവിലൊരു രാജാവിനെപോലെ നടന്നു പോകുന്നു

ഇടക്ക് ഡെൽനയും ജെസ്‌നയും എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു

ഇവന്റെ വായിൽ തലവച്ചു പോയല്ലോ എന്ന ഒരു ഭാവത്തിൽ.. പാവങ്ങൾ… മൂന്നിന്റെയും തല തിന്നുവാണ് അഖിൽ

ഇവർക്ക് പിറകിൽ നടന്നിരുന്ന അമ്മു പെട്ടന്ന് പിറകിലേക്ക് വന്നു

ഇപ്പം അവളുടെ നടത്തം എന്റെ ഒപ്പമാണ്

ഞാൻ എന്താണെന്ന ഭാവത്തിൽ അവളെ നോക്കിയപ്പോ ഒരു ചിരിയായിരുന്നു മറുപടി

അടുത്ത് നിന്ന് നോക്കുമ്പോൾ അവളുടെ ചിരിയും ചേച്ചിയുടെ ചിരിയും ഒരുപോലെ തോന്നി

അമ്മു : നമ്മൾ പരിചപ്പെട്ടില്ലല്ലോ..?

എന്നോടവൾ ചോദിച്ചു

“എന്നെക്കുറിച്ചെല്ലാം അഖിൽ പറഞ്ഞു കാണുമല്ലോ..”
അമ്മു : എന്നാലും അതല്ലല്ലോ ജോ ഒരു മര്യാദ…ഏത്.. മനസിലായില്ലേ..?

“ഓ അത്.. മനസിലായി..”

ഒരു പ്രത്യേക ശൈലിയിൽ അവളെന്നോട് സംസാരിച്ചു… അതേ രീതിയിൽ തന്നെ ഞാനും മറുപടി പറഞ്ഞു..പറഞ്ഞു തീർന്നതും ഞങ്ങൾ ഒരുമിച്ചു പൊട്ടി ചിരിച്ചു

അവിടെ തുടങ്ങുകയായിരുന്നു എന്റെ കലാലയ ജീവിതത്തിലെ ഒട്ടും മറക്കാൻ കഴിയാത്ത ഒരു സൗഹൃദം

അഖിലും അമ്മുവും ജെസ്‌നയും അമിതയും ഡെൽനയുമെല്ലാം അന്നൊരു ദിവസം കൊണ്ട് എന്റെ ജീവിതത്തിലെ ഒരു ഭാഗമായി മാറി

അവർക്കും അതുപോലെ തന്നെ ആയിരുന്നു.. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളെല്ലാം ഒരുപാടടുത്തു

ഒരു മനസ്സും രണ്ടു ശരീരവും എന്ന് ആരോ പറഞ്ഞത് പോലെ പോകെ പോകെ ഞങ്ങളും അതുപോലെയായി വരികയായിരുന്നു

മറ്റുള്ളവരേക്കാൾ ഞാനും അമ്മുവും വല്ലതെ അടുത്തു.. പക്ഷെ കൂട്ടുകാർ എന്ന നിലയിൽ അല്ലാതെ അവളോട് വേറൊരു വികാരവും അവളോടെനിക്ക് തോന്നിയില്ല എന്നതാവും സത്യം

പക്ഷെ ചേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഇടക്കിടെ ഞാനവൾക്ക് മറ്റൊരു സ്ഥാനം കൂടി നൽകി 😁

അങ്ങനെ ദിവസവും വഴക്കിടാൻ ഞങ്ങൾക്ക് പുതിയൊരു വിഷയം കൂടെ കിട്ടി

പകൽ സമയം കൂട്ടുകാരുമായി കോളേജ് ലൈഫ് അടിച്ചു പൊളിക്കുകയും അതുപോലെ തന്നെ രാത്രി സമയം ചേച്ചിയുമായുള്ള വഴക്ക് അതിന്റെ മുറക്ക് തന്നെ നടക്കുകയും ചെയ്തു

അങ്ങനെ ഒരു അവധി ദിവസം രാവിലെ തന്നെ ഫോണിന്റെ കാറികൂവൽ കേട്ടാണ് ഞാൻ എണീറ്റത്.. അവധി ആയതോണ്ട് രാവിലെ എണീക്കാൻ പറഞ്ഞുകൊണ്ട് ചേച്ചിയുടെ ശല്യം ഇല്ലായിരുന്നു.. പക്ഷെ അടുക്കളയിൽ പത്രങ്ങൾ കൂട്ടി മുട്ടി വലിയൊരു യുദ്ധം നടക്കുന്നത് ഞാൻ അറിഞ്ഞു

അഖിലിന്റെയും അമിതയുടെയും മിസ്സ്ഡ് കാൾ മാറി മാറി വന്ന് കിടപ്പുണ്ട്… ബാക്കി ഉള്ളവരുടെ വക കണ്ണ് പൊട്ടുന്ന തെറിയും വാട്സാപ്പിൽ

അമ്മുവിന്റെ അവസാന മെസ്സേജ് ഇന്ന് ഉച്ചക്ക് മുൻപേ അഞ്ചണ്ണവും എന്റെ ഫ്ലാറ്റിൽ ഹാജർ വെക്കുമെന്ന് ആയിരുന്നു

ഇനി ഇവർ വന്ന് എന്ത് പണി തരുമെന്ന് ആലോചിച്ചു ഞാൻ കട്ടിലിൽ തന്നെ ഇരുന്നു

– തുടരും

Leave a Reply

Your email address will not be published. Required fields are marked *