………’ചാപ്പി’………..
എന്തോ ഒരു അശരീരി പോലെ ഒരു ശബ്ദം എന്റെ ചെവിയിലേക്ക് എത്തി….നിക്കിനി തോന്നീത് ആണോ….. കുഞ്ഞൂ ന് അത്രേം സന്തോഷം വരുമ്പോ ന്നെ വിളിക്കിന്നത് ആണ് ചാപ്പി…അവളിനി ശരിക്കും ഇതെല്ലാം അറീന്നുണ്ടാവുമോ….. ഞാൻ ഇങ്ങനെ നശിക്കിന്നത് അവൾ അറിയുന്നുണ്ടാവ്വോ….ഞാൻ എല്ലാരോടും ഇങ്ങനെ പെരുമാറുന്നത് ഓൾ അറീന്നുണ്ടാവ്വോ… എന്തോ പിന്നെനിക്ക് അവിടെ നിക്കാൻ എനിക്ക് തോന്നീല്ല…നേരെ വണ്ടി എടുത്ത് തിരിച്ചു….. ഇറങ്ങുമ്പോൾ ബീവറേജിലെ ചേട്ടൻ വരുന്നത് കണ്ടു….വണ്ടി നിർത്യാലോ….ന്നെ കൊണ്ട് ഇത് പറ്റൂല…എന്തോ ഒരു ശക്തി എന്നെ വണ്ടീന്ന് ഇറങ്ങാൻ സമ്മതിച്ചില്ല….. തിരിച്ചു വരുമ്പോൾ ഞാൻ അലറി ശബ്ദം ണ്ടാക്കിയാണ് വന്നത്….അ ശബ്ദത്തിൽ മാത്രം ശ്രദ്ധിച്ചു അതെ കുറിച്ചുള്ള ഓർമ്മകൾ മാറ്റി….ദൈവമേ ചെറിയമ്മ നെഞ്ചു പൊട്ടി പറഞ്ഞിട്ടും ഞാൻ… ഞാൻ എപ്പഴാ ഇത്രയും ക്രൂരൻ ആയത്….അമ്മയെ എന്ന് തൊട്ട് തള്ളേന്ന് വിളിക്കാൻ തൊടങ്ങിയോ അന്ന് ഗൗതം മരിച്ചിരിക്കുന്നു…..ഞാൻ എന്തൊരു നാറിയാണ്….. ആരെ മറന്നാലും ന്റെ അമ്മയോട് ഞാൻ ഇങ്ങനെ കാണിക്കാൻ പാടില്ലായിരുന്നു….മോർ താൻ എ മദർ….ഷി വോസ് സംതിങ് സ്പെഷ്യൽ….. എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്ത് ആയിരുന്നില്ലേ അമ്മ…..അവൾ മരിച്ചതിനു ശേഷം എത്ര തവണ ഞാൻ അമ്മയെ കരയിച്ചു….ആദ്യായിട്ട് അച്ഛൻ വരെ കരയിന്നത് ഞാൻ കണ്ടു….. ജീവിക്കാൻ ഒരുതരത്തിലും എനിക്ക് യോഗ്യതയില്ല….അവള്ടെ പേരിലാണ് ഞാൻ കുടിക്കാൻ തുടങ്ങിയെ….എന്നാൽ ഇപ്പോ കുടിക്കുന്നത് എനിക്ക് വേണ്ടിയല്ലേ…. എന്റെ സന്തോഷത്തിന്….എല്ലാം എന്റെ എന്റെ എന്റെ….. കണ്ണ് നിറഞ്ഞിട്ട് എനിക്ക് റോഡ് ഒന്നും കാണാൻ പറ്റിന്നുണ്ടായിരുന്നില്ല….ഞാൻ വീട്ടിലേക്ക് കയറുമ്പോ ചെറിയമ്മ അമ്മയോട്
കയ്യും കാണിച്ചു വണ്ടീൽ കേറാൻ പോവാണ്… ബാക്കി രണ്ടാളും വണ്ടീൽ കേറി ഇരുന്നിട്ടിണ്ട്….. വണ്ടി സ്റ്റാൻഡ് ഇൽ ഇടാനുള്ള സാവകാശം ഒന്നും നിക്ക് ണ്ടായിരുന്നില്ല….വണ്ടിയും മറിച്ചിട്ട് ഓടി പോയി ചെറിയമ്മേടെ കാലിലേക്ക് ഞാൻ വീണു….
“ചെറിയമ്മ പോകരുത്….പ്ലീസ് ചെറിയമ്മേ… ഞാൻ അറിയാതെ ആ നേരത്ത്….എന്നോട് ക്ഷമിക്കണം….ഇനിയൊരിക്കലും ഞാൻ ഇത് ആവർത്തിക്കൂല….വെള്ളടിക്കേം ല്ല….ന്റെമ്മയാണെ സത്യം……”
ആരെയും ബോധ്യപ്പെടുത്താനുള്ള വാക്കുകൾ ആയിരുന്നില്ല… എല്ലാം എന്റെ ഹൃദയത്തിൽ നിന്ന് തന്നെ വന്നത് ആയിരുന്നു….ചെറിയമ്മ എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു..
“നീ അടിച്ചിട്ടുണ്ടോ…?
“ന്റമ്മയാണേ സത്യം…. ല്ലാ….”
ചെറിയമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു….പിന്നെനിക്കും പിടിച്ചു നിൽക്കാൻ ആയില്ല….കൊറേ കാലത്തെ സങ്കടോം വെഷമോം എല്ലാം ഞാൻ കരഞ്ഞു തീർത്തു……ശരിക്കും ഞാൻ തളർന്ന് പോയിരിന്നു….. എന്റെ നെറ്റിയിൽ ഒരു ഉമ്മേം തന്നു കൊണ്ട് അമ്മയോട് ആയി പറഞ്ഞു…
“ഞാൻ പറഞ്ഞില്ലേ ചേച്ചീനോട്….. ചെറിയമ്മ പറഞ്ഞാ ന്റെ കുട്ടിക്ക് കേക്കാണ്ട് ഇരിക്കാൻ പറ്റൂല… ഇവനെ ഇവനെ ഞാൻ തട്ടി നടന്നതാ….” ചെറിയമ്മ വീണ്ടും പൊട്ടിക്കരഞ്ഞു….എനിക്ക് എന്റെ അമ്മയെ ഫേസ് ചെയ്യാൻ കഴിയുന്നില്ല….അമ്മ തലയിൽ കയ്യും കൊടുത്ത് കരയാണ്….ഓടി ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു….
“സോറി പപ്പു… എല്ലാത്തിനും…..”
അമ്മ എന്നെ വീണ്ടും കെട്ടിപ്പിടിച്ചു കരഞ്ഞു….അമ്മ എന്റെ മുഖത്തു മുഴുവൻ ഉമ്മകൾ കൊണ്ട് മൂടി….. ആ ചുംബങ്ങൾക്ക് മദ്യത്തിന്റെ ലഹരിയേക്കാൾ സുഖം ണ്ടായിരുന്ന്…..
“പപ്പു… പപ്പൂന് എന്നോട് ദേഷ്യണ്ടോ….”
“എനിക്കോ….ഞാൻ നിന്റെ അമ്മയല്ലേടാ….. മക്കള് കുരുത്തക്കേട് കാണിച്ചാ ആരാ പിന്നെ ക്ഷമിക്കാ….”
അമ്മ കരയുന്നതിന് ഇടയിലും ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞ്
തീർത്തത്….നിക്ക് പിന്നെ കൺട്രോൾ ചെയ്യാൻ പറ്റീല്ല… ദൈവമേ ന്ത് കുടിയാ ഞാൻ കുടിച്ചേ…. കുടുംബത്തെ മറന്ന്…..തേജേനേം ഒമുവിനേം എല്ലാരേം വെറുപ്പിച്ചു…… കരഞ്ഞു ഞാൻ ശരിക്കും അവശൻ ആയിരുന്നു…..
“അവനെ കൊണ്ട് പോയി കെടത്ത്….ഓൻ കൊർച് നേരം ഒറങ്ങട്ടെ….പാവം ക്ഷീണിച്ചു അവൻ….” എന്റെ തലേൽ തടവി ആണ് അച്ഛനത് പറഞ്ഞത്…ഒരു ദിവസം അടിച്ചു ലക്കില്ലാണ്ട് വന്നപ്പോ അച്ഛന്റെ നേരെ എന്റെ കൈ ഓങ്ങീട്ടുണ്ട്…..ദൈവമേ ആ നശിച്ച നാളുകൾ… ന്റച്ഛന് നേരെ വരെ കൈ ഉയർത്താൻ മാത്രം നീചൻ ആയിരുന്നോ ഞാൻ….താഴെ അമ്മേടെ മുറീൽ ന്നെ കൊണ്ട് പോയി കിടത്തി…..
