ദർശന – 3 3

“തള്ളേ….എന്റെ കുപ്പി കണ്ടോ… അതാരാ അവിടെന്ന് എടുത്ത് മാറ്റ്യേ…?” ഞാൻ നിന്ന് ചീരുവാരുന്നു….

കുപ്പീടെ കാര്യം പറയാനാ വിളിച്ചെന്ന് അറിഞ്ഞപ്പോ ആ മുഖം കാറ്റ് പോയ ബലൂൺ പോലെ ആയി….

“അതെ….അമ്മേനോട് ചൂടാവണ്ടാ….ന്തേലും പറയാൻ ണ്ടേൽ ഇങ്ങോട്ട് ആവാം….ഞാനാ എടുത്ത് മാറ്റ്യേ….”

ന്റെ മുഖം കണ്ടിട്ട് ആവണം ചെറിയമ്മ തുടർന്നു….

“ന്തേ ന്നെ തല്ലാൻ തോന്നണിണ്ടോ….? രണ്ട് തല്ല് കിട്ടിയാലും കൊഴപ്പില്ല നിന്നേ നന്നാക്കാൻ പറ്റുവൊന്ന് ഞാൻ ഒന്ന് നോക്കട്ടെ….. ഞാൻ ലീവ് എടുത്താ വന്നേക്കണേ… നീയിനി വെള്ളമടി നിർത്തി നല്ല കുട്ടി ആയിട്ട് മാത്രെ ഞാൻ തിരിച്ചു പോവുന്നുള്ളു….”

അതും പറഞ്ഞു ഒരു ആക്കിയ ചിരി ചിരിച്ചു… എനിക്കാണെങ്കിൽ പൊളിഞ്ഞിങ്ങ് വന്നു…..തിരിച്ചൊന്നും പറയാൻ നിന്നില്ല ഞാൻ നേരെ റൂമിലേക്ക് വിട്ടു….വേറെ ആരേം പോലേം അല്ല….ന്തോ ഇവരോട് പ്രത്യേക ഒരു സ്നേഹോം ബഹുമാനോം പേടീം എല്ലാം എനിക്ക് ണ്ടായിരുന്ന്….. പഷേ എന്ന് വെച്ച് എന്നെ ഭരിക്കാൻ നിന്നാ ഞാൻ ആരാന്ന് ഇവർ അറിയും… ഒരിക്കല് ഞാൻ അത് അറിയിച്ച് കൊടുത്തിട്ടുള്ളതാ….പിന്നെ അധികം ഉപദേശോ ആയിട്ട് വന്നിട്ടില്ല… ഇന്നലെ മിക്കവാറും അമ്മ കരഞ്ഞു പറഞ്ഞത് കേട്ടിട്ട് ന്നെ നന്നാക്കണം ന്ന് തോന്നീട്ട് ണ്ടാകും….ഉടുത്തിരുന്ന കൈലി ഊരി എറിഞ്ഞു ജീൻസും ഒരു ടി ഷർട്ടും വലിച്ചിട്ടു… പെട്ടെന്ന് റൂമിൽ ഒരു പെണ്ണിണ്ടായിരുന്നു ന്ന് വരെ ഓർത്തില്ല…… പെട്ടെന്ന് ഓളെ തിരിഞ്ഞ് നോക്കുമ്പോൾ പെണ്ണ് കണ്ണും തള്ളി എന്നെ നോക്കി ഇരിക്കാണ്….മൈര് നാറി പണി ആയി….രാത്രീല് ഒരു ഷെഡി പോലും ഇടാതെയാണ് ഞാൻ കെട്ന്നത്… കൈലി ഊരി എറിഞ്ഞപ്പോ കണ്ട് കാണുമോ എന്തോ… ല്ല ഞാൻ തിരിഞ്ഞ് നിന്നാണ് ഊരീത്….ഇനി കണ്ടാലും എനിക്ക് ഒരു മൈരൂല….ന്റെ റൂമിലേക്ക് വരാൻ ആരാ പറഞ്ഞെ….ഇപ്പതൊന്നും അല്ല… എങ്ങനേലും ഒരു രണ്ടെണ്ണം അകത്താക്കണം അത് മാത്രമായിരുന്നു എന്റെ ചിന്ത….നേരെ ചവിട്ടി തുള്ളി ഞാൻ പൊറത്തേക്ക് ഇറങ്ങി….മിറ്റത്തേക്ക് ഇറങ്ങി… ബൈക്കിലേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും ദോശ ചട്ടുകവുമായി
ചെറിയമ്മ പൊറത്തേക്ക് വന്നു….

“മ്മ് എങ്ങോട്ടാ???”

നെറ്റി ചുളിച്ചോണ്ടുള്ള ആ ചോദ്യത്തിന് മുന്നിൽ ഞാൻ ഒന്ന് ചൂളി പോയി….

“ല്ല… ഒന്ന് പൊറത്തേക്ക്….”

“നീ ഇപ്പെവിടേക്കും പോകുന്നില്ല….”

“ഇല്ല ചെറിയമ്മേ….ഒന്ന് വെറുതെ പൊറത്തേക്ക് പോയിട്ട് വരാന്ന് വിചാരി……”

“കേറി പോടാ അകത്തു….”

എന്നെ മുഴുവിപ്പിക്കാൻ വരെ സമ്മതിക്കാതെ ചെറിയമ്മ അലറി….. തലശ്ശേരി കോട്ടെല് വരെ എത്തിക്കാണും ആ ശബ്ദം….ശരിക്കും ഞാൻ വെറച്ച് പോയി….. ബുദ്ധിയുറക്കാത്ത പ്രായത്തിൽ കൊറേ ചീത്ത വാങ്ങിച്ചു കൂട്ടീട്ട് ണ്ടേലും പിന്നീട് ചെറിയമ്മേടെ ഇങ്ങനെ ഒരു മുഖം ഞാൻ കണ്ടിട്ടില്ല….പഷേ ആ ഭയത്തെക്കാൾ എനിക്ക് വലുത് ലഹരി തന്നെ ആയിരുന്നു….പിന്നെ ചെറിയമ്മേടെ മുഖത്ത് ഞാൻ നോക്കീല….. വേഗം വണ്ടിയുമെടുത്ത് പോകാൻ നോക്കി….സെൽഫ് അടിച്ചിട്ട് ആണേൽ സ്റ്റാർട്ടും ആകുന്നില്ല….ദൈവമേ ഈ സമയത്ത് എന്നെ പരീക്ഷിക്കല്ലേ….ഞാൻ പിന്നെ ചെയ്ത്ത് കിക്കറിൽ ആക്കി….

“ഗൗതം….നിനക്ക് പോകണമെങ്കിൽ പോകാം….ഞാൻ ഇത്രേം പറഞ്ഞിട്ടും നിനക്ക് മനസ്സിലാകുന്നില്ലെങ്കിൽ ഇനി ഞാൻ പറയില്ല….പിന്നെ നീ ഒരു കാര്യം കേട്ടോ….ഇപ്പോ നീ പോയി കുടിച്ചിട്ട് വന്ന പിന്നെ ഞങ്ങൾ ഇങ്ങോട്ട് വരില്ല… ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ എന്റെ ഭർത്താവ് എന്റെ മകൾ…… നിനക്കത് സൗകര്യം ആയിരിക്കാം…… ഇത് വെറും ഒരു വാക്കായി നീ കാണുന്നുണ്ടേൽ നിനക്ക് തെറ്റി…. ഓർത്ത് വെച്ചോ നീ…..നീ ദുഖിക്കും ഇതോർത്തു പശ്ചാതപ്പിക്കും ….”

ചെറിയമ്മ കരഞ്ഞില്ല… ദേഷ്യപ്പെട്ടില്ല… പക്ഷേ ആ വാക്കുകൾക്ക് സൂചി മുനയേക്കാൾ മൂർച്ച ഉണ്ടായിരുന്നു ….ചെറിയമ്മ പറഞ്ഞു തീരുന്നതിന് മുന്നേ വണ്ടി സ്റ്റാർട്ട്‌ ആയിരുന്നു….പിന്നീട് എന്നെ മുന്നോട്ട് നയിച്ചത് ഞാൻ ആയിരുന്നില്ല… ന്റെ തലച്ചോർ ആയിരുന്നു… ലഹരിയേക്കാൾ വലുത് ആയി അവിടെ ആരും ണ്ടായിരുന്നില്ല… വണ്ടിയുമായി മുന്നോട്ട് പോവുമ്പോൾ മിററിലൂടെ ചെറിയമ്മ നെഞ്ചിൽ കൈ വച്ച് കരയാണ്….ഞാനും കരഞ്ഞു കൊണ്ടാണ് വണ്ടി ഓടിക്കുന്നത്….ശരിക്കും കുഞ്ഞു മരിച്ചതിനേക്കാൾ ഞാൻ ഈ
അവസ്ഥയിൽ ആവാൻ കാരണം… ഞാൻ കാരണം ആണല്ലോ അവൾ മരിച്ചതെന്ന് ഓർക്കുമ്പോളുള്ള ആ കുറ്റബോധമാണ്….അതാണെന്നെ അലട്ടുന്നത്.….എന്താലും അവര് പറഞ്ഞപോലെ ചെയ്യും… ഇനി ഒരിക്കലും ന്റെ വീട്ടിലേക്ക് വരില്ല… അങ്ങനെ സംഭവിച്ചാ പിന്നെ അമ്മ എന്നോട് ജീവിതത്തിൽ ക്ഷമിച്ചെന്ന് വരില്ല….കൈ വിറച്ചിട്ട് എനിക്ക് വണ്ടി പുളയുന്നത് പോലെ തോന്നി….ല്ല എനിക്ക് മദ്യം വേണം… ല്ലെങ്കിൽ ഞാൻ മരിച്ചു പോകും ന്നെനിക്ക് തോന്നി….നേരെ അടുത്തുള്ള ബീവറേജിലേക്ക് വിട്ടു… ഞാൻ എത്തുമ്പോൾ അത് തുറന്നിരുന്നില്ല… നാശം പിടിക്കാൻ ആയിട്ട് ഞാൻ ആരെയൊക്കെയോ ശപിച്ചു….ആ തിണ്ണയിലേക്ക് കയറി ഇരുന്നു….ഞാൻ ഒരു മുഴുകുടിയൻ ആയത് ആ നാട്ടിൽ പാട്ടായിരുന്നു….അതോണ്ട് ആരേലും കാണുന്നതും അച്ഛനും അമ്മയ്ക്കും അത് നാണക്കേട് ണ്ടാകും ന്ന് തുടങ്ങിയ ചിന്തകൾക്കൊന്നും അവിടെ സ്ഥാനം ണ്ടായിരുന്നില്ല….മൈര് 9 മണി ആയിട്ടും ഇവന്മാർക്ക് തൊറക്കാൻ നേരായില്ലേ… ഏത് നായിന്റെ മോളെ കാലിന്റെ എടേൽ പോയിരിക്കയാണ് ഇവന്മാര്…..

Leave a Reply

Your email address will not be published. Required fields are marked *