ദർശന – 3 3

തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ എന്നോട് ഒരു ഭീഷണിയോടെ ആയിരുന്നു അച്ഛനത് പറഞ്ഞത്….അച്ഛന്റെ വാക്കുകൾക്ക് വിലയില്ലാഞ്ഞിട്ടോ ഇവിടത്തെ സാഹചര്യം അറിയാഞ്ഞിട്ടോ അല്ല….എന്നെ കൊണ്ട് ഇതിന് പറ്റില്ല എന്നെനിക്ക് നന്നായിട്ട് അറിയാമായിരുന്നു….തിരിച്ചു നടന്ന് വരുമ്പോൾ കലങ്ങിയ കണ്ണുമായി എന്നെ നോക്കിയിരിക്കുകയാണ് ദർശനയുടെ അച്ഛൻ….ആ കണ്ണുകളിൽ എവിടെയോ ഒരു പ്രതീക്ഷ ബാക്കി നിൽക്കുന്നത് കാണാം… എന്നോട്
ചോദിക്കുക വരെ ചെയ്യാതെ അച്ഛൻ ഉറപ്പ് നൽകിയിട്ടുണ്ടാകാം…..അധിക നേരം ആ കണ്ണുകളിൽ നോക്കി നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല….. ഞാൻ ഉമ്മറത്തേക്ക് വരുമ്പോൾ എനിക്ക് അഭിമുഖാമായി ഭാഗ്യ ചെറിയമ്മ വരുന്നത് കണ്ടു….. ആ കണ്ണുകളിൽ എന്തോ എന്നോട് പറയാൻ ഉള്ളത് ഞാൻ കണ്ടു…

“എഡി… നീ ഇങ്ങ് വന്നേ….”

എന്താ എന്ന് ചോദിക്കാൻ തുടങ്ങുന്നതിനു മുന്നേ തന്നെ എന്റെ കയ്യും പിടിച്ചു അകത്തേക്ക് ചെറിയമ്മ നടന്നിരുന്നു….ആ സമയത്ത് യാന്ത്രികമായി പുറകെ പോകാനേ എനിക്ക് കഴിഞ്ഞുള്ളു….എന്നെയും കൂട്ടി അകത്തുള്ള ഒരു റൂമിലേക്ക് കയറി….അവിടെയുള്ള എല്ലാരോടും ചെറിയമ്മ പുറത്തേക്ക് പോകാൻ പറഞ്ഞ ഉടനെ എല്ലാവരും പോയി….ഡോറും ലോക്ക് ചെയ്ത് ചെറിയമ്മ എന്റടുത്തേക്ക് വന്നു….പറയാനുള്ളത് ഈ കാര്യം തന്നെ ആണെന്ന് എനിക്ക് അറിയാം….അച്ഛനെ പോലെ ചെറിയമ്മയോട് പറഞ്ഞു ഒഴിയാൻ എനിക്ക് കഴിയില്ല….ഒരു മൈരിലും വിശ്വാസം ഇല്ലാഞ്ഞിട്ട് കൂടി ഞാൻ സർവേശ്വരനോടും പ്രാർത്ഥിച്ചു….എനിക്ക് അതിനുള്ള ശക്തി തരണേ എന്ന്….

“എഡി… ഞാൻ പറയാൻ പോകുന്ന കാര്യം നീ എങ്ങനെ എടുക്കും എന്നെനിക്ക് അറിയില്ല… പക്ഷെ ഞാൻ പറഞ്ഞിട്ട് നിനക്ക് തീരുമാനിക്കാം….”

” ചെറിയമ്മ പറയാൻ പോകുന്ന കാര്യം എനിക്ക് അറിയാം… അച്ഛൻ എന്നോട് എല്ലാം പറഞ്ഞു….ല്ല ചെറിയമ്മേ പറ്റത്തില്ല….. ഞാൻ പോണു വീട്ടിൽ കാണും….ന്തേലും ഉണ്ടേൽ വിളിക്ക്….. ”

“ഡാ…!”

പ്രതീക്ഷിച്ചത് ആയിരുന്നു ആ പുറകിൽ നിന്നുള്ള വിളി….

“കല്യാണം മുടങ്ങീന്ന് അറിഞ്ഞപ്പോ പെണ്ണൊന്ന് തൂങ്ങി ആയിരുന്നു….. നിന്റെ അമ്മ കണ്ടത് കൊണ്ട് ഇപ്പഴും ഒരു കൊഴപ്പോം ഇല്ലാണ്ട് നിക്കണ്….. ആരും അറിഞ്ഞിട്ടില്ല ഇത്….നിന്റെ അച്ഛൻ പോലും….ആ റൂമിന്റെ കൊളുത്ത് പോയികിടക്കുന്നത് കൊണ്ട് രക്ഷപ്പെട്ടു….ഇല്ലേ പെട്ട് പോയേനെ….. ഇവിടെ ഇപ്പൊ ആര് ചത്താലും അതിന്റെ ശാപം ഒന്നും എന്റെ കുട്ടിക്ക് കിട്ടാൻ പോണില്ല….. മോനെ….. പക്ഷെ മരിക്കാണ്ട് നോക്കാൻ നമ്മളെ കൊണ്ട് പറ്റില്ലേ…..!

“ചെറിയമ്മേ….ഒരു കാര്യം ചോദിക്കട്ടെ….!”

“ചെറിയമ്മക്ക് എന്റെ പ്രായത്തിൽ ഒരു മകൻ ഉണ്ടായിരുന്നേൽ ഇവളെ അവന് കെട്ടിച്ചു കൊടുക്കുവായിരുന്നോ….!!!”

“ഉറപ്പായിട്ടും….!!”

അത് വെറുതെ എന്നെ ബോധിപ്പിക്കാൻ വേണ്ടി പറഞ്ഞ വാക്കുകൾ
ആയിരുന്നില്ല….അത്രക്കും തീവ്രമായ തീരുമാനം ആണ്… ആ കണ്ണുകളിലെ തീക്ഷണത എനിക്ക് വായിക്കാൻ പറ്റി…..

“സമ്മതം ആണെന്ന് പറഞ്ഞോളൂ ചെറിയമ്മേ….!”
എനിക്ക് പിന്നെ രണ്ടാമത് ഒന്ന് ചിന്തിക്കാൻ ഉണ്ടായിരുന്നില്ല….. ഹൃദയം പറയുന്ന വേദനയിലും….ഇനി ഞാൻ കാരണം ഒരു മരണം കൂടെ….. ഇവളോ ഇവളുടെ അച്ഛനോ മരിച്ചാൽ ഒന്നും ആ ശാപം എന്നെ ഏൽക്കാൻ പോണില്ല….. പക്ഷെ ആ ജീവൻ രക്ഷിക്കാൻ എന്നെ കൊണ്ട് കഴിയും എന്നിവരെല്ലാം പറയുമ്പോൾ…..എല്ലാരുടെയും സന്തോഷമല്ലേ നടക്കട്ടെ……

“പക്ഷെ ചെറിയമ്മേ….ഒരു കാര്യം ഓർത്തോളു….അവളിനി ജീവിക്കാൻ പോകുന്നത് എന്റെ കൂടെയാണ്….അവളെ ഒരിക്കലും ഒരു ഭാര്യ ആയി എനിക്ക് കാണാൻ പറ്റും എന്ന് നിങ്ങൾ ആരും കരുതണ്ട….ഈ ചെയ്യുന്ന ചെറിയ തെറ്റിന്റെ പേരിൽ ജീവിത കാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് അവൾ ആയിരിക്കും….. ഞാൻ എന്നും കൂടെയുണ്ടാകും പക്ഷേ ഒരു ഇണയായി….ഒരു തുണയായിട്ട് ആയിരിക്കത്തില്ല…..!!”

“മോനെ.. എഡിസാ…”

പിന്നെ ഞാൻ അവിടെ നിന്നില്ല….ചെറിയമ്മക്ക് ഇനി പറയാനുള്ളത് എന്തായിരിക്കും എന്ന് എനിക്ക് ഊഹിക്കാൻ ഉള്ളതെ ഉണ്ടായിരുന്നുള്ളൂ….. ഇവരെല്ലാം മുൻകൂട്ടി കണ്ടതോണ്ട് ആണോ എന്നറിയില്ല അമ്മ എനിക്ക് മുണ്ടും ഷർട്ടും തേച്ചു തന്നത്….. നല്ല സിൽക്ക് ന്റെ ബ്ലൂ ഷർട്ട്……… അമ്മ വന്ന് എന്നോട് എന്തൊക്കെയോ പറഞ്ഞു…..ഞാൻ എല്ലാത്തിനും യാന്ത്രികമായി മറുപടി കൊടുക്കുകയും ചെയ്തു……. അങ്ങനെ ആ സമയം വന്നു….പെണ്ണിന്റെ കയ്യും പിടിച്ചു ബന്ധുക്കൾ പന്തലിലേക്ക് വന്നു….എന്നെ ഏതെല്ലോ രണ്ട് പിള്ളേർ പിടിച്ചു വലിച്ചു സ്റ്റേജിലേക്ക് കൊണ്ട് പോയി…ഒരു ചെറിയ മുറ്റം ഉള്ള വീട് ആയതിനാൽ സ്റ്റേജ് കൂടി വന്നതോടെ നിക്കാൻ സ്ഥലം ഇല്ലാതായി….മൈര് ലൈഫ് കയ്യീന്ന് ഒലിച്ചു പോവുമ്പോഴാ അവന്റെ സ്ഥലത്തിന്റെ അളവെടുപ്പ്….എന്നെ ആരൊക്കെയോ കൂടെ ആ കൂടത്തിന്റെ മേലെ എടുത്തിരുത്തി…..

Leave a Reply

Your email address will not be published. Required fields are marked *