“ഷെറിന്റെ ഉമ്മയാണോ ” സ്വകാര്യം പോലെ അവൾ ചെവിയിൽ ചോദിച്ചു..എനിക്കത്ഭുതമായി.. ഇവൾക്കെല്ലാം അറിയാമോ.
ഞാൻ ആണെന്ന് തലയാട്ടി. വലതു വശത്തിരിക്കുന്ന ചെറിയമ്മയും അതു കഴിഞ്ഞു തൂണിന്റെ അപ്പുറത്ത് ഇരിക്കുന്ന അമ്മമാരും..
ആകാശം മഴകഴിഞ്ഞു ചെറിയ ചുവപ്പിൽ നിന്നു.തണുത്തപ്പോ ചൂടുള്ള കട്ടൻ ഒരിറക്ക് കുടിച്ചു.നല്ല സുഖം. സൈഡിൽ അമ്മയുടെ ചിരി.. ഉമ്മയുമായി.. അതുപിന്നെ ഉള്ളതാണ് ചിരിച്ചാൽ നിർത്തില്ല. ഞാൻ ചെറിയമ്മയെ നോക്കി… രണ്ടു കാലുകളും പതിയെ ആട്ടി രണ്ടുകയ്യും തുടയുടെ ഇരുവശത്തും തിണ്ണയിൽ ഊന്നി കുനിഞ്ഞു.. ആ തല ചെരിച്ചു മുന്നിലേക്ക് നോക്കി എന്തോ ആലോചിക്കുന്നു.. വല്ലാത്ത ഭംഗി തോന്നി പെണ്ണിന്.. ഞാൻ നോക്കി നിന്നു..പെട്ടന്ന് ശ്രദ്ധ എന്നിലേക്ക് വന്നു പെണ്ണിന്റെ.. ആ മുഖത്തു ഒറ്റ നിമിഷം ചളിപ്പ് പടർന്നു.. ഞാൻ നോട്ടം മാറ്റാൻ നിന്നില്ല… ചെറിയമ്മ നേരെ ഇരുന്നു.. സൈഡിൽ വെച്ചിട്ടുള്ള ഗ്ലാസ് എടുത്ത് ചുണ്ടിൽ ചേർത്ത് എടക്കണ്ണിട്ടു വീണ്ടും എന്നെ നോക്കി. കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി ആ കവിളിൽ
ഉമ്മ ഇറങ്ങി… അമ്മയും,ഞാനും ആ കാറിന്റെ എടുത്ത് വരെ ചെന്നു.. കേറുന്നതിനു മുന്നേ ഉമ്മ വിങ്ങി പൊട്ടാനായിരുന്നു.. അവസാനം ആ കൈകൾ വിടർത്തി അവർ എന്നെ അവരിലേക്ക് ചേർത്ത് പിടിച്ചു.. അമ്മ ചിരിച്ചു.. ഉമ്മയുടെ സ്നേഹ ചുംബനം നെറ്റിയിൽ..
പിന്നെ വേഗം കാറിൽ കേറി.. പാവം തോന്നി.. വിഷമവും.. ഷെറിൻ ഇനിയില്ല എന്ന ബോധവും.
“എല്ലാവരെയും കൂട്ടി വീട്ടിലേക്ക് വരണം കേട്ടോ, ” ഉമ്മ കാർ തിരിച്ചു.
“അനു.മോളെ,ലക്ഷ്മി ” അമ്മയെയും ചെറിയമ്മയെയും നോക്കി ചിരിച്ചു കൊണ്ട് ഉമ്മ കണ്ണിൽ നിന്ന് മറഞ്ഞു.
പുറകിൽ നിന്ന് എന്നെ അമ്മ ചുറ്റി പിടിച്ചു.
“വല്ല്യ സ്നേഹം ഒന്നും വേണ്ട.. ലക്ഷ്മി.. അവർ വന്നപ്പോ ഇവൻ പറയാ എന്റെ അമ്മയെക്കാളും സ്നേഹം ഉമ്മയോടുണ്ടെന്ന് ” ഞാൻ അന്തം വിട്ടു.. ചെറിയമ്മയുടെ ആ വാക്കുകൾ കേട്ട്.. ഇത്ര നേരം എന്ത് നല്ല പെണ്ണായിരുന്നു. അമ്മയുടെ കൈകൾ എന്റെ മേത്തൂന്ന് വിട്ടു. ഞാൻ തിരിഞ്ഞു രണ്ടിനെയും നോക്കി.. ചെറിയമ്മ ഒളുപ്പിച്ച ചിരിയോടെ എന്നെ കളിയാക്കി. പണിതരുന്നോ ജന്തു..അമ്മ ഞാൻ ചെറിയമ്മയെ നോക്കുന്നത് കണ്ടു എന്നോട് ചിരിച്ചു…
“നീയെന്തു പറഞ്ഞാലും എനിക്കിവനെയറിയാം, എന്റെ മോനെ ഞാൻ മനസ്സിലാക്കിയപോലെ വേറെയാറും മനസ്സിലാക്കിയിട്ടില്ല..കേട്ടോടീ കുശുമ്പീ ” എന്നോട് ചേർന്നു നിന്ന് അമ്മ അവൾക്കിട്ട് കൊട്ടി. ഞാൻ ചിരിച്ചു.. അവൾ കാണ്‍കേ തന്നെ .അമ്മയും..
“അതേ… മോന്റെ മനസ്സിലാക്കാത്ത ചില കാര്യങ്ങളും ഉണ്ട് ലക്ഷ്മി മാഡം ” ചെറിയമ്മയുടെ അർത്ഥം വെച്ചുള്ള ഒരു പറച്ചിൽ.. ദൈവമേ… ഞാൻ ചിരി നിർത്തി..
“ആണോടാ?” അമ്മയുടെ ചോദ്യം..
“പറഞ്ഞു കൊടുക്ക് അഭി മോനെ ” ചെറിയമ്മയുടെ പുച്ഛത്തിലുള്ള പ്രോത്സാഹനം..ഞാൻ ദയനീയതയോടെ അവളെ നോക്കി.
“ഒന്നുമില്ലമ്മേ.. ഇവളെ അറീല്ലേ എന്നെ കുറ്റം അല്ലാതെ ഇതുവരെയെന്തേലും അവൾ പറഞ്ഞിട്ടുണ്ടോ ” രക്ഷപ്പെടാൻ കാച്ചിയതാണേലും.. ചെറിയമ്മയുടെ മുഖം എനിക്കൊന്നു കാണണമായിരുന്നതു പറയുമ്പോൾ..ഇന്നത്തെ അനുഭവം വെച്ചു.. ചെറിയമ്മ എന്നോട് കാണിച്ചിട്ടുള്ള അടുപ്പം എന്താണെന്ന് അറിയാൻ ഒരു ശ്രമം.. പക്ഷെ ആ മുഖത്തു ഒരു ഭാവ മാറ്റവുമില്ല. എനിക്ക് നിരാശയായി..
“നീപോടാ കാട്ടുമാക്കാ ” ചെറിയമ്മയുടെ പ്രതികരണം അങ്ങനെ ആയിരുന്നു…
“നീ പോടീ… അണ്ണാച്ചി ” ഞാനും വിട്ടുകൊടുത്തില്ല.. ദേഷ്യം കൊണ്ടല്ല..ഇത് സ്ഥിരം ആയിപ്പോയി..
” മതി രണ്ടുപേരും നിർത്തിക്കോ.. കെട്ടിക്കാറായി,പോത്ത് പോലെ വളർന്നു ന്നട്ടും കടിച്ചു കീറാൻ നടക്ക ” അമ്മയിടപെട്ടു…എന്നെയും ചെറിയമ്മയെയും വലിച്ചു വീട്ടിൽ കേറ്റി…
“അനൂ ” അച്ഛന്റെ വിളി.. “എന്താ കുട്ടേട്ടാ” ചെറിയമ്മ റൂമിലേക്ക് നടന്നു… ഞാൻ ഹാളിൽ കേറി ടി വി ഓൺ ചെയ്തു… കുറച്ചു നേരം കണ്ടപ്പോ അച്ഛന് വന്നു. കല്യാണത്തിനെ കുറിച്ച് തള്ളിമറിച്ചു… അങ്ങനെ ഇരിക്കുമ്പോൾ… അടുക്കളയിൽ നിന്ന് ചീത്ത .അമ്മയാണ്.ചെറിയമ്മക്കായ്ക്കും എന്ന് കരുതി ഞാൻ സമാധാനിച്ചു
