അത് പൂനത്തിന്റെ അച്ഛനുള്ള ഒരു തിരിച്ചടി ആണെന്ന് അയാൾക്ക് പോലും മനസിലായില്ല പിന്നെ ആണ് മനസിലായത് അപ്പോഴേക്കും അവിടെ നിന്നും ഇറങ്ങി
പോകുന്ന വഴി അയാൾ ഓർത്തു ഏതു തെണ്ടിയുടെ മകളുടെ മുൻ ഭർത്താവിനെ ആണ് ഹരിദേവ അയാളുടെ മകൾക്കു ആലോചിച്ചത്
പിറ്റേദിവസം ചാന്ദിനിയുടെ കല്യാണ ദിവസം ഇത് കഴിഞ്ഞു കൃത്യം 5ആം ദിവസം ആണ് പൂണാത്തകന്റെയും വരുന്നിന്റെയും കല്യാണം
തീരെ ലളിതം ആയി ആയി ചാന്ദിനിയുടെ കല്യാണം നടത്തുന്നത് അത് വരന്റെയും വീട്ടുകാരുടെയും ഇഷ്ടത്തിനു അനുസരിച്ചു ആണ്. ഒരു അമ്പലത്തിൽ വച്ചു ആണ് നടത്തുന്നത് ആ ദേവി ക്ഷേത്രം അവിടെ വച്ചു നടത്തിയിട്ടുള്ള വിവാഹം അത് സർവ്വ വിധ മംഗലത്തോട് കൂടി ജീവിത അവസാനം വരെ നിലനിൽക്കും എന്നാണ് പൊതുവെ ഉള്ള് വിശ്വാസം ഹരിദേവ ഇപ്പോൾ അത് വിശ്വസിക്കുന്നു അയാൾ അത്രയും വിശ്വാസി ആയിരുന്നില്ല. എന്നാൽ ഇപ്പോൾ വിശ്വസിക്കുന്നു.
മയിൽപീലി നിറം ഉള്ള കല്യാണ സാരിയിൽ അതീവ സുന്ദരി ആയി ചാന്ദിനി അടായാഭാരണങ്ങൾ അധികം ഇല്ല എന്നിട്ടും പൂനത്തിന് അവളോട് അടങ്ങാത്ത അസൂയ ആയി. ആരായിരിക്കും അവളെ കെട്ടുന്ന ആ ഭാഗ്യവാൻ. ഒരു പക്ഷെ അവനും അതീവ സുന്ദരൻ ആയിരിക്കും. അല്ലാതെ ഇത്രയും സുന്ദരിയെ കൊടുക്കുമോ പൂനത്തിന്റെ ചിന്ത പോയത് ആ വഴിക്കു ആണ്
മൂന്ന് കാറുകൾ വന്നു അതിൽ നിന്ന് ഒന്നിൽ നിന്നും DCP വിനോദ്കുമാർ ഇറങ്ങി അത് കണ്ട പൂനതിന്റെ മുഖം ഇരുണ്ടു പിറകെ കിരണിന്റെ അച്ഛനും അമ്മയും ചേച്ചിയും അളിയനും ഇറങ്ങുന്നത് കണ്ടപ്പോൾ അവൾക്കു ഒരാശങ്ക മണത്തു . ചാന്ദിനിയുടെ അമ്മാവൻ വന്നു വരനെ ആനയിക്കാൻ ആവശ്യപ്പെട്ടു അതനുസരിച്ചു ചാന്ദിനിയുടെ കസിൻ ബ്രോസ് എല്ലാം അവിടെ എത്തി ഡോർ തുറന്നു ഇറങ്ങുന്ന യുവ കോമളനെ കണ്ട പൂനത്തിന്റെ തലയിൽ ഒരു ഇടുത്തി വീണു അവൾ അവിടെ കണ്ട തൂണിൽ ചാരി നിന്നും ആ ശരീരം വിയർപ്പിൽ കുളിച്ചു ഈ അവസ്ഥ തന്നെ ആയിരുന്നു അവളുടെ അച്ഛന്റെയും അമ്മയുടെയും. യഥാർത്ഥത്തിൽ കിരണും അവളും ബന്ധം വേർപെടുത്തിയ കാരണം ചന്ദിനിയുടെ അച്ഛനും അവളുടെ ബന്ധുക്കളും പൂനത്തിന്റെ വീട്ടുകാർക്കും മാത്രം അറിയായിരുന്നു എന്നാൽ മറ്റുള്ളവരെ പൂനത്തിന്റെ വീട്ടുകാർ തെറ്റിദ്ധരിപ്പിച്ചു കിരണിനെ ആണവർ വില്ലൻ ആക്കിയത്. കിണിനെ കണ്ട ആ ബന്ധുക്കൾ നേരിട്ട് ചാന്ദിനിയുടെ അമ്മാവനോടെ കാരണം തിരക്കി അയാളുടെ ഭാര്യാ വള്ളി പുള്ളി തെറ്റാതെ പൂനം കാണിച്ച പണി ഓരോന്ന് ആയി പറഞ്ഞു. ആ സ്ത്രീക്ക് പൂനത്തിന്റെ അമ്മയുടെ പാത്രസ്സ് ഇഷ്ടം അല്ല പോരെ പൂരം അങ്ങനെ അവരുടെ മനസ്സിൽ വില്ലൻ ആയിരുന്ന കിരൺ പെട്ടന്ന് നായകൻ ആയി
അങ്ങനെ കല്യാണം നടന്നു ചാന്ദിനിയെ കിരൺ സ്വന്തം ആക്കി. എന്നാൽ ഇത് കാണാൻ നിക്കാതെ പൂനം അവളുടെ വീട്ടിൽ പോയി മനസ് നിറയെ കലിപ്പ് സങ്കടം എല്ലാം ഉണ്ടായിരുന്നു
അങ്ങനെ ചാന്ദിനി കിരണിന്റെ വീട്ടിൽ വലതു കാൽ വച്ചു കയറി
ആ ആ രാത്രി അവരുടെ ആദ്യ രാത്രി മനോഹരം ആയ ആ രാത്രിയിൽ പരസ്പരം പ്രണയം നിറഞ്ഞു ഒഴുകിയ ആ രാവിൽ ഇണ കുരുവിയെ പോലെ കൊക്കുരുമ്മി സല്ലപിച്ചു അവർ തള്ളി നീക്കി പിറ്റേ ദിവസം അവരെ സ്വൈര്യം ആയി വിട്ടു കൊണ്ട് അച്ഛനും അമ്മയും ചേച്ചിയും അളിയനും ഒരു ബന്ധു വീട്ടിൽ പോയി വൈകിട്ടു വരുക. കിരണിന്റെ അമ്മയുടെ വകയിലെ ഒരു അമ്മൂമ്മ വയ്യാതെ കിടക്കുന്നു അവരെ കാണുക എന്നതും അളിയന്റെ നാട്ടിലെ തോട്ടം നോക്കുക എന്നീ രണ്ടു ഉദ്ദേശങ്ങൾ മാത്രം
ചാന്ദിനി രവിലെ കുളി കഴിഞ്ഞു ബെഡ്‌റൂമിൽ കട്ടിലിൽ ഇരുന്നു ഒരു വരിക വായിക്കുക ആണ്. വായന അവളുടെ വീക്ക് പോയിന്റ് ആണെന്ന് മനസിലാക്കിയ കിരൺ ധാരാളം മാസികകളും നോവൽ, മറ്റു പുസ്തകം എല്ലാം അവൾക്കായി വാങ്ങി വച്ചിരുന്നു. കൂടാതെ തന്റെ ബിസിനസ് അവളെ പഠിപ്പിക്കാൻ തീരുമാനിച്ചിരുന്നു കിരണിന്റെ അച്ഛൻ അതിനു സമ്മതം മൂളി
തിളക്കം ഉള്ള നല്ല ഓറഞ്ച് കളർ സാരി അതിനു മച്ചു ചെയുന്ന ബ്ലൗസ് പിന്നെ നെറ്റിയിൽ സീമന്ത രേഖയിൽ കുംകുമ ചാർത്തിയിരിക്കുന്നു ആകെപ്പാടെ നല്ല ലുക്ക്
