കാഞ്ഞിരക്കുറ്റി – 10 21

“അവൾ അവിടെ.
.
ആ മുറിയിൽ.
.
“!
ശ്വാസം കിട്ടാതെ കണ്ണുകൾ തുറിച്ചു ഭീഭത്സമായ മുഖം കുടഞ്ഞുകൊണ്ട് പിടയുന്നതിനിടയിൽ രാജൻ നിലവറയിലേക്ക് മുഖം കാണിച്ചു കൊണ്ട് ഞരങ്ങി.
വാഹിദ് കൈ പിൻവലിച്ചു.

“ശാരികയാണോ അമ്മുവാണോ തന്നെ സഹായിക്കുന്ന ആ വെളുത്ത വസ്ത്രമിട്ട പ്രേതം?” കാഞ്ഞിരക്കാടിനടുത്തു മിന്നായം പോലെ കണ്ട ആ സ്ത്രീരൂപത്തെ ഓർമ്മിച്ചു കൊണ്ട് വാഹിദ് ചോദിച്ചു.

“അമ്മുവാണ്.
അവൾ നിന്നെ ഇവിടെ കണ്ടതിൽ പിന്നെ സഹകരിക്കാതായി.
ഇതിന്റെ താക്കോൽ നീ കൊണ്ടുപോയത് കാരണം അവൾക്ക് എന്നെ രക്ഷിക്കാനും കഴിയാതെയായി.
കാഞ്ഞിരമരത്തിനടുത്തു നിന്ന് ഇതിലേക്ക് രഹസ്യപാതയുണ്ട്.
പക്ഷേ നിലവറ അകത്തു നിന്ന് തുറക്കാൻ കഴിയില്ല.
അതുകൊണ്ട് ഇതിനകത്തു പ്രവേശിക്കാനും കഴിഞ്ഞില്ല.
“! രാജൻ കിതച്ചു കൊണ്ട് ഞരങ്ങുന്ന സ്വരത്തിൽ വിശദീകരിച്ചു.

“ശാരികയെ താനാണോ കൊന്നത് അതോ അമ്മുവോ.
?” വാഹിദ് രാജനെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

“ഞങ്ങളാണ് കൊന്നത്.
കഞ്ചാവു കച്ചടവത്തിലെ ഇടനിലക്കാരനായ കോളനിയിലെ ജോസിന്റെ ആളുകളെ വച്ച് ചുരത്തിൽ വച്ച് ആ മഴയുള്ള ദിവസം അവളെ തടഞ്ഞു കാറിൽ നിന്ന് പുറത്തിറക്കി.
മുഖത്ത് സഞ്ചിയിട്ടു ശ്വാസം മുട്ടിച്ചു കൊന്നുകളഞ്ഞു.
എന്നിട്ട് വാഹനം ചുരത്തിൽ നിന്ന് കൊക്കയിലേക്ക് തള്ളിയിട്ടു.
ശവശരീരം അമ്മുവിന്റെ വണ്ടിയിൽ ഇവിടെ കൊണ്ട് വന്ന് ഈ നിലവറയിൽ തള്ളി.
അതിന്റെ തലേദിവസം രാത്രി ഞാൻ അവളെ ഫോണിൽ വിളിച്ചപ്പോൾ അവൾ എല്ലാ രഹസ്യഇടപാടുകളും നിർത്തുകയാണെന്നും ഇനി അതുമായി മുന്നോട്ട് പോയാൽ നിയമത്തിന് മുന്നിൽ മാപ്പുസാക്ഷിയാകുമെന്നും പറഞ്ഞപ്പോൾ രായ്ക്കുരാമാനം എനിക്കത് ചെയ്യേണ്ടി വന്നു.

രാജൻ തളർന്ന സ്വരത്തിൽ സ്പഷ്ടമായി സംസാരിച്ചു തുടങ്ങി.

“അപ്പോൾ ശരത്.
.
? കേട്ട കഥകളിലെല്ലാം ശരത് ആയിരുന്നല്ലോ അജ്ഞാത വില്ലൻ.
അവനെവിടെ.
?” വാഹിദ് അടുത്ത ചോദ്യത്തിലേക്ക് കടന്നു.
രാജൻ കണ്ണുകളുയർത്തി വാഹിദിനെ നോക്കി.
എന്നിട്ട് നിലവറയിലേക്ക് മുഖം കൊണ്ട് ആംഗ്യം കാണിച്ചു.
വാഹിദും അറിയാതെ ആ മുറിയിലേക്ക് നോക്കിപ്പോയി.
അവൻ അസഹ്യമായ ദുർഗന്ധം സഹിക്കാതെ എഴുന്നേറ്റ് പോയി കരിങ്കൽ ഭിത്തി നീക്കി ആ മുറിയടച്ചു.
പിന്നെ തിരികെ വന്ന് പഴയപോലെ രാജന്റെ സമീപം ഇരുന്നു.

“ഒരുപാട് പറയാനുണ്ട് രാജാ.
എല്ലാം പറഞ്ഞേ പറ്റൂ.
അമ്മുവിന്റെ ഇക്കയല്ല ഈ നിൽക്കുന്ന വാഹിദ്.
സ്വന്തം ജീവിതം സ്വന്തം സന്തോഷങ്ങൾക്ക്‌ അനുസരിച്ചു ജീവിച്ചു തീർക്കുന്ന മനുഷ്യനാണ്.
നിലപാടുകൾ വിട്ട് ഒരു ദിവസം പോലും ജീവിച്ചിട്ടില്ലാത്ത എന്നെ താൻ വളരെ വിദഗ്ദമായി ഒരു ഡ്രഗ്ഗ് ഡീലർ ആക്കാൻ ശ്രമിച്ചു.
അതിൽ പിന്നെ ഞാൻ സഞ്ചരിച്ച വഴികൾ ചില്ലറ മുള്ളുകൾ നിറഞ്ഞതൊന്നുമല്ല.
വിടില്ല നിന്നെ ഞാൻ.

വാഹിദിന്റെ ശബ്ദം പരുഷമായി.
ജോർജ്ന്റെയും വിൻസെന്റിന്റെയും മരണവാർത്ത രാജന്റെ ഓർമ്മകളിൽ വവ്വാലുകളെ പോലെ ചിറകടിച്ചു പറന്നു.
വാഹിദ് പ്രതികാരചിന്ത പേറി ജീവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യനാണ്.
അവന്റെ കഴിവും കരുത്തും തനിക്ക് നേരിട്ടറിയാം.
ഒരു പക്ഷേ അവൻ തന്നെയും കൊന്നേക്കാം.
.
അപ്പൊ അമ്മു.
.
?! വാഹിദിന്റെ ശബ്ദത്തിൽ ഉറഞ്ഞുകൂടിയ വെറുപ്പിന്റെ ശാന്തത അയാളെ ഭയപ്പെടുത്തി.
അയാൾ പരിക്ഷീണിതമായി വാഹിദിനെ നോക്കി.
വാഹിദ് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
ആതിരയും അവന്റെ അടുത്തായി ആ പൊടിപാടലങ്ങൾ നിറഞ്ഞ കട്ടിലിൽ ഇരുന്നു.
അവൾ വെറുപ്പും ഭയവും കലർന്ന സമ്മിശ്ര ഭാവത്തോടെ രാജനെ നോക്കിക്കൊണ്ടിരുന്നു.
അപ്പോഴേക്കും ഒരു യുവതിയുടെ കൈപിടിച്ചു വലിച്ചു കൊണ്ട് കിഷോർ ആ മുറിയിലേക്ക് കയറി വന്നു.
വെളുത്ത പാവാടയും ബ്ലൗസും ധരിച്ചു, വെളുത്ത നേർത്ത ഷാൾ കഴുത്തിലിട്ട് തലയും താഴ്ത്തി മുറിയിലേക്ക് വന്ന യുവതിയെ വാഹിദ് ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ കണ്ടു.

അമ്മു.
!
ഒരിക്കൽ തന്റെ അനുജത്തിയെ പോലെ താൻ ചേർത്ത് നിർത്തിയ, തന്റെ കൈയിൽ തൂങ്ങി നടന്നിരുന്ന കുറുമ്പുകാരി അമ്മു.
! പ്രകടമായ മാറ്റങ്ങൾ ശരീരത്തിൽ വന്നിട്ടുണ്ടെങ്കിലും, ആ മുഖത്ത് കുറേക്കൂടി പക്വതയും വളർച്ചയും തോന്നിപ്പിക്കുന്നുണ്ടെങ്കിലും അവൾക്ക് ആ പഴയ സൗന്ദര്യം അതേ പോലെയുണ്ടായിരുന്നു.
പക്ഷേ കുറച്ചുകൂടി മുതിർന്നത് പോലെ തോന്നുന്നുണ്ട്.
ആ കുട്ടിത്തം നിറഞ്ഞു നിന്നിരുന്ന ശരീരം അല്പം തടിവച്ചു മാംസം വലിഞ്ഞു മുറുകി നിൽക്കുന്നത് പോലെ ത്രസിച്ചു നിൽക്കുന്നു.
ആതിര ആ ശാലീനത തോന്നിപ്പിക്കുന്ന പെണ്ണഴകിലേക്ക് തുറിച്ചു നോക്കി വാപൊളിച്ചു നോക്കി നിന്നുപോയി.

Leave a Reply

Your email address will not be published. Required fields are marked *