കിഷോർ രാജനോട് ചോദിച്ചു. അയാൾ അതേ എന്ന് തലയാട്ടുകയും ചെയ്തു.
“ഇനി അഥവാ ആരെങ്കിലും ശവശരീരം കാണുകയാണെങ്കിൽ പ്രേതബാധയേറ്റ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ ജാനകി ഉപയോഗിച്ച വിഷക്കൂട്ട് തന്നെ നിങ്ങളും ഉപയോഗിച്ചു, അല്ലേ?”
വാഹിദാണ് അത് ചോദിച്ചത്. അതിനും രാജൻ തലയാട്ടി.
“ഉമ്മത്തിന്റെ കായയും കാഞ്ഞിരക്കുരുവും പരസ്പരം അരച്ച് ചേർത്ത് അതിന്റെ കൂടെ മരണം എളുപ്പമാക്കുന്ന മറ്റേതെങ്കിലും വിഷം കൂടി കലർത്തിയ മിശ്രിതം ആയിരിക്കണം. ഏതാണെന്ന് ചോദിക്കുന്നില്ല, പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിക്കോളും.”
വാഹിദ് രാജനോട് പറഞ്ഞു. രാജൻ വാഹിദിനെ നോക്കി നിശബ്ദനായി ഇരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അമ്മുവും അവനെ തന്നെ നിർന്നിമേഷയായി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
“തന്റെ ഭാര്യയെ താനാണോ കൊന്നത് അതോ ശരത്തോ? അഞ്ചുപേരെ കൊന്ന കാര്യമല്ലേ നിങ്ങൾ പറഞ്ഞുള്ളൂ. മൊത്തം ആരുപേരുടെ ബോഡിപാർട്സ് കിട്ടിയിട്ടുണ്ട്.”
കിഷോർ രാജനോട് ചോദിച്ചു. പെട്ടന്ന് രാജന്റെ മുഖത്ത് ഒരു ഞെട്ടലുണ്ടായി. അയാൾ തളർന്നത് പോലെ മുഖം കുനിച്ചു.
“ഞാനാണ് കൊന്നത്. അന്ന് ശരത്തിന്റെ കൂടെ കളികഴിഞ്ഞതിനു ശേഷം അവനെ അമ്മുവിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടപ്പോൾ ഞാൻ വീട്ടിലേക്ക് ചെന്നു. ഞങ്ങളുടെ കിടപ്പുമുറിയിൽ തന്റെ ഭാര്യ ബോധമില്ലാതെ കിടക്കുന്നു. മുറിയിൽ എമ്പാടും അവരുടെ കളിയുടെ കടുപ്പം എനിക്ക് കാണാൻ കഴിഞ്ഞു.
വായിലെ ഉമിനീരും തുപ്പൽവെള്ളവും മൂത്രവും ശുക്ലവും തീട്ടം പുരണ്ട മഞ്ഞവെള്ളവും ഛർദ്ദിലും ഒക്കെയായി തറയും കിടക്കയും നാറുന്നുണ്ടായിരുന്നു. അവർക്ക് പ്രണയം കാമഭ്രാന്തായി മാറിയിട്ടുണ്ടെന്നും നാളെ തന്റെ മകളും ഇതേ പരുവത്തിൽ കിടക്കേണ്ടി വരുമെന്നും എനിക്ക് മനസ്സിലായി. അതേ കിടപ്പിൽ അവളെയും ശ്വാസം മുട്ടിച്ചു കൊന്നുകളഞ്ഞു. അന്ന് ശരത്തിന്റെ കൂടെ അവളെയും ഇവിടെ കൊണ്ടുവന്നു നിലവറയിൽ തള്ളി.”
രാജന്റെ ശബ്ദം ചിലമ്പിച്ചു. ഇനിയൊന്നും തങ്ങൾക്ക് അറിയാനില്ലെന്ന് മനസ്സിലായപ്പോൾ കിഷോറും ആതിരയും എഴുന്നേറ്റു. വാഹിദ് അമ്മുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ മുഖം പിടിച്ചുയർത്തി. അവൾ വലിയ കരിനീല മിഴികൾ വിടർത്തി അവനെ നോക്കി. പതുക്കെ അവ നിറഞ്ഞുവരികയും കവിളിലേക്ക് ഒഴുകുകയും ചെയ്തു.
“അനാഥനായി വളർന്ന ഞാൻ നിന്നെ എന്റെ അനുജത്തിയായി മാത്രമേ എന്നും കണ്ടിട്ടുള്ളൂ. നിന്റെയുള്ളിൽ എന്നെങ്കിലും എന്നോട് പ്രണയം തോന്നിയിട്ടുണ്ടെങ്കിൽ ശാരികയെ ഞാൻ കണ്ടുമുട്ടിയ സമയത്തെങ്കിലും നിനക്ക് പറയാമായിരുന്നു.”
വാഹിദ് താഴ്ന്ന ശബ്ദത്തിൽ അമ്മുവിനോട് പറഞ്ഞു. അമ്മുവിന്റെ ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി. മൂക്കിന്റെ തുമ്പിൽ ചുവപ്പുകലർന്നു വിറക്കുകയും നിയന്ത്രണം നഷ്ട്ടപ്പെട്ടു എന്തിനെന്നറിയാത്ത വേദനയിൽ തേങ്ങിക്കരയുകയും ചെയ്തു. കിഷോറും ആതിരയും അവരെ ആനയിച്ചുകൊണ്ട് പാറപ്പറമ്പിലേക്ക് നടന്നു.
പിന്നാലെ ചെന്ന വാഹിദ്, അവിടെ നിൽക്കുന്ന മീനാക്ഷിയുടെയും മാളവികയുടെയും കൂടെ നിൽക്കുന്ന മഞ്ജരിയെ കണ്ടു. ആദ്യമായിട്ടാണ് അവളെ കാണുന്നത്. കിഷോറും ആതിരയും അമ്മുവിനെയും രാജനെയും വാഹനത്തിൽ കയറ്റി അകന്ന് പോകുന്നതും നോക്കി വാഹിദ് ആ വലിയ പാറയുടെ കീഴിൽ നിശ്ചലനായി നിന്നു. പോലീസ് വാഹനം അകന്ന് കണ്ണിൽ നിന്ന് മറയുന്നത് വരെ ആതിര തന്നെമാത്രം നോക്കിയിരിക്കുന്നത് വാഹിദ് കണ്ടു.
ചക്രവാളം പതുക്കെ ചുവന്നു തുടങ്ങുകയും കാറ്റിൽ തണുപ്പുകലരുകയും ചെയ്തപ്പോൾ പതുക്കെ നടക്കാൻ തുടങ്ങിയ വാഹിദ്, തന്നെ ആരാധനയോടെ നോക്കിനിൽക്കുന്ന മഞ്ജരിയുടെ വിടർന്ന കണ്ണുകൾ കണ്ടു. കുട്ടിത്തം തോന്നിപ്പിക്കുന്ന മുഖത്ത് ചുവന്നു തടിച്ച ചുണ്ടുകളിൽ അവൾപോലും അറിയാതെ വിരിഞ്ഞുനിൽക്കുന്ന മനോഹരമായ പുഞ്ചിരികണ്ടു. വാഹിദ് മീനാക്ഷിയുടെ സമീപത്തേക്ക് ചെന്നു.
“ആദ്യമായി കണ്ടപ്പോൾ തന്നെ ഞങ്ങടെ കുടുംബത്തിലെ മരുമകൻ ആണെന്ന് എനിക്ക് മനസ്സിലായിരുന്നു. എഴുത്തുകാരൻ ആണെന്ന് നുണപറയുന്നത് കണ്ടപ്പോൾ ഞങ്ങളായിട്ട് നുണ പൊളിക്കണ്ട എന്ന് കരുതി.”
