കാഞ്ഞിരക്കുറ്റി – 2 9

 

“ഹലോ, ഞാനൊരു പോലീസ് ഉദ്യോഗസ്ഥയാണ്. ഇതുപോലെ ചീഞ്ഞ കഥകൾ കേൾക്കുമ്പോ നിയന്ത്രണം വിട്ടുപോകുന്ന നിസ്സാര പെണ്ണല്ല ഞാൻ. നിങ്ങളെന്താണ് എന്നെ കുറിച്ച് കരുതിയത്, ങേ..?” ആതിര നിന്നു കിതച്ചു.

 

വാഹിദ് നടത്തം നിർത്തി ശാന്തഭാവത്തോടെ ആതിരയുടെ മുഖത്തേക്ക് അൽപനേരം നോക്കികൊണ്ട്‌ നിന്നു. അവനെ എതിർക്കുന്ന ഭാവത്തോടെ രക്തമിരച്ചു കയറി ചുവന്നു തുടുത്ത മുഖത്തോടെ ആതിര വാഹിദിന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് നിന്നു. പക്ഷേ വാഹിദ് അല്പം പോലും പതറാതെ അവളെ കുറച്ചുനേരം കൂടി അതേ നോട്ടം നോക്കി നിന്നതിനു ശേഷം പതുക്കെ പറഞ്ഞു.

 

“നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ കിഷോറിന് വിളിച്ചു എന്നെയൊന്നു ഒഴിവാക്കി തരാൻ പറയാം. എനിക്ക് വേണ്ടി നേർച്ച നേർന്നു വന്നു നിൽക്കുന്നതൊന്നും അല്ല ഞാൻ..” വാഹിദ് അവളെയൊന്ന് ഇരുത്തി നോക്കിയിട്ട് മുന്നോട്ട് നടന്നു നീങ്ങി.

 

“കിഷോറോ? താനാണോ സാറിനു മടിയിലിരുത്തി പേരിട്ടത്. താൻ എന്തൊരു അഹങ്കാരമുള്ള മനുഷ്യനാണ്.” തന്റെ മേലുദ്യോഗസ്ഥനെ അത്ര നിസ്സാരമായി അഭിസംബോധന ചെയ്തത് അവൾക്ക് ഒട്ടും ഉൾക്കൊള്ളാൻ സാധിച്ചില്ല. തന്റെ ജോലിയിൽ ആവശ്യത്തിലധികം അഭിമാനം ചുമക്കുന്ന വ്യക്തിയാണ് ആതിരയെന്ന് വാഹിദിനു മനസ്സിലായി. അവൻ അവളെ അവഗണിച്ചു നടത്തം തുടർന്നു.

 

“ഡിറെക്റ്റീവ് ആയതിന്റെയാവും ഈ അഹങ്കാരം. അല്ലെങ്കിലും നിങ്ങൾ പ്രൈവറ്റ് ഡ്യൂട്ടിക്റ്റീവ്കൾക്കൊരു വിചാരമുണ്ട്, ഞങ്ങൾ പോലീസുകാർ വെറും കഴിവ് കെട്ടവരാണ്, നിങ്ങളോളം ബുദ്ധിമിടുക്ക് ഇല്ലാത്തത് കൊണ്ടാണ് പലപ്പോഴും ഞങ്ങൾക്ക് നിങ്ങളുടെ സഹായം തേടേണ്ടി വരുന്നതെന്ന്.”

ആതിര അമർഷം അടങ്ങാത്ത നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. അത് കേട്ടതും വാഹിദ് പെട്ടന്ന് നിന്നു, പിന്നെ ആശ്ചര്യത്തോടെ അവളെ തുറിച്ചു നോക്കി. ആ ഭാവമാറ്റം അവളെ ഒന്ന് തളർത്തി. അവൾ അല്പം പതറിയ ആത്മവിശ്വാസത്തോടെ അവനെ ആശങ്കയോടെ നോക്കിക്കൊണ്ട് നിശ്ചലയായി.

 

“അപ്പോൾ കാര്യങ്ങൾ അങ്ങിനെയാണ്. താനൊരു പ്രൈവറ്റ് ഡിറ്റെക്റ്റീവ് ആണെന്നാണ് കിഷോർ ഈ അഹങ്കാരിപ്പെണ്ണിനെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. അവളുള്ളപ്പോൾ പിന്നെ എന്തിന് ഇങ്ങനൊരാൾ എന്ന ചിന്തയാണ് ഈ കലിപ്പ് തുള്ളൽചരിതത്തിന്റെ അടിസ്ഥാനം. ഒന്നുമല്ലാത്ത ഒരുത്തനെ അവൾക്കൊപ്പം താമസിപ്പിക്കുന്നതിന്റെ ഔചിത്യമില്ലായ്മ കരുതിയാവണം കിഷോർ അങ്ങിനെയൊരു ബുദ്ധി പ്രയോഗിച്ചത്.” വാഹിദ് അൽപ്പം തമാശയോടെ ചിന്തിച്ചു.

 

അവന്റെ ചുണ്ടിൽ സ്വതസിദ്ധമായ തന്റെ ഗോപിയമായ കള്ളച്ചിരി തെളിഞ്ഞു വന്നു. നേർത്ത ബ്രൗൺ നിറമുള്ള പൂച്ചക്കണ്ണിൽ കുസൃതി ഒളിഞ്ഞു നിന്നു. അവൻ ആ തമാശ ആസ്വദിച്ചുകൊണ്ട് മുഖം തിരിച്ചു നടക്കാൻ തുടങ്ങി. അഞ്ചു മിനിറ്റ് നേരം കൊണ്ട് സ്‌കൂളിന്റെ അടുത്തെത്തി.

അതുവരെ രണ്ടുപേരും തികഞ്ഞ മൗനത്തിൽ തന്നെ നടന്നു. ഇടയ്ക്ക് ഒന്ന് രണ്ടു തവണ അവൻ അവളെ നോക്കിയെങ്കിലും അപ്പോഴൊക്കെ നിലത്തേക്ക് നോക്കി മനോഹരമായ അംഗ ചലനങ്ങളോടെ, തികഞ്ഞ അംഗവടിവോടെയുള്ള തന്റെ ശരീരം ഒഴുകി നീങ്ങുന്നത് പോലെയുള്ള പാദചലനങ്ങളുമായി നടക്കുകയായിരുന്നു അവൾ.

 

“ഭക്ഷണത്തിന്റെ കാര്യം എങ്ങനാ. ഹോട്ടലിൽ നിന്ന് കഴിക്കുന്നോ അതോ ഇവിടെ വച്ചുണ്ടാക്കി കഴിക്കുന്നോ.?” വീട്ടിൽ എത്തിയപ്പോൾ വാഹിദ് സംശയത്തോടെ ആതിരയോട് ചോദിച്ചു. അവൾ മറുപടിയൊന്നും പറയാതെ വാതിൽ തുറന്ന് അകത്തേക്ക് കയറിപ്പോയി.

 

“വച്ചുണ്ടാക്കി തരാൻ ഞാൻ ഇയാളുടെ കെട്ട്യോൾ ഒന്നും അല്ലല്ലോ.” അകത്തേക്ക് വാതിൽ കടന്ന് കയറിപ്പോകുന്നതിന്റെ ഇടയിൽ അവൾ പിറുപിറുത്തു.

 

ആതിര മുറിയിൽ കയറി വാതിൽ അടച്ചു കുറ്റിയിട്ടപ്പോൾ പുറത്തു ബുള്ളറ്റ് സ്റ്റാർട്ട്‌ ആവുന്ന ശബ്ദം കേട്ടു.പിന്നെ അത് അകന്നകന്നു പോയി. അവൾ തുടയിലും ചന്തിയിലും ഇറുകിച്ചേർന്നു നിന്ന ജീൻസ് അഴിച്ചു ബെഡിലേക്ക് നിക്ഷേപിച്ചു. പിന്നെ ഷർട്ടും അഴിച്ചു ബെഡിലേക്ക് എറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *