ജാസ്മിൻ മഞ്ഞുപോലെ വെളുത്തു ചുവന്നിട്ടാണെങ്കിൽ മാളവിക ഇരു നിറമാണ്. ഇളം ഗോതമ്പിന്റെ നിറം. ഉറച്ച വടിവുള്ള ശരീരം. അധികം വലിപ്പമില്ലാത്ത മുലകൾക്ക് ഭംഗിയുണ്ട്. അധികം വണ്ണമില്ലാത്ത തുടകളും പുറത്തേക്ക് വളഞ്ഞു തള്ളി നിൽക്കുന്ന ഉഗ്രൻ അരക്കെട്ടും. നല്ല പെരുമാറ്റവും സംസാരവും സ്വഭാവവും.
“ചേട്ടാ, ഈ മുടിഞ്ഞ ഗ്ലാമറും വച്ച് ഇങ്ങനെ കള്ളച്ചിരി പാസാക്കല്ലേ. എന്നും ബ്രേക്ക്ഫാസ്റ്റിനു വീട്ടിൽ വന്നൂടെ.? എന്തിനാ ഹോട്ടലിൽ നിന്ന് കഴിക്കുന്നത്.” മാളവിക വളച്ചുകെട്ടി കാര്യം പറയുകയാണെന്നു വ്യക്തം.
“എന്നും വന്നു ഇഡ്ഡലി തിന്നാൽ എങ്ങിനെ ശരിയാകും. നമ്പർ വാങ്ങിയില്ലേ ഇയാൾ.ഇഡ്ഡലി ചൂടാകുമ്പോൾ വിളിച്ചാ മതി, ഞാൻ വന്നു ചട്ണിയും കൂട്ടി വയർ നിറയെ തിന്നോളാം. പോരെ?”
അത് പറഞ്ഞപ്പോൾ വാഹിദിന്റെ ചുണ്ടിൽ അവന്റെ സ്വതസിദ്ധമായ കള്ളച്ചിരി തെളിഞ്ഞു. മാളവിക ആ വാക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന അശ്ലീലരസം മനസ്സിലായപ്പോൾ മാളവിക ആകെ നാണിച്ചു കോൾമയിർ കൊണ്ടു. അവളുടെ കണ്ണിൽ ഒരു തിളക്കമുണ്ടായി, മാറിടം ഒന്ന് ഉയർന്നു താഴ്ന്നു.
“കൂടെക്കൂടെ വിളിക്കും. ഇഡ്ഡലിക്ക് തീയിട്ടേച്ചു പോകുവല്ലേ, ഇറക്കിവെക്കാൻ സഹായിച്ചേ പറ്റൂ.” ചെറിയൊരു കിതപ്പിൽ കള്ളച്ചിരിയോടെ മാളവിക അതേ പോലെ തിരിച്ചടിച്ചു.
വാഹിദ് അവളോട് യാത്ര പറഞ്ഞ് വന്നവഴിയേ നടന്നു കാട്ടിനുള്ളിലേക്ക് നുഴഞ്ഞു കയറി. മുൾനാമ്പുകളും പുല്പടർപ്പും കാലുകൊണ്ട് ചവുട്ടിയൊതുക്കി അവൻ ഉള്ളിലേക്ക് നീങ്ങി അല്പം തുറസ്സായ ഒരു ഭാഗത്തെത്തി. നിലത്തു കാൽപ്പാടുകൾ കാണാനില്ലെങ്കിലും കരിയിലകളും ചുള്ളികമ്പുകളും ചവുട്ടിയരച്ചത് കാണാൻ സാധിക്കുന്നുണ്ട്. ഇവിടെയാവണം അവർ പരസ്പരം പങ്കുവച്ചത്.
ആ വെപ്രാളത്തിൽ ചവുട്ടിയരച്ചതാവും ഈ കാണുന്നതൊക്കെ. വാഹിദ് സൂക്ഷമമായി ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. ചെറുമരങ്ങളും ഇടത്തരം വൃക്ഷങ്ങളും വളർന്നു സമാന്യം ഇടതൂർന്ന കാടുമൂടിയ പുറമ്പോക്ക് സ്ഥലമാണ്. പകൽ സമയത്തുപോലും ആർക്ക് വേണമെങ്കിലും മറഞ്ഞിരിക്കാം.
അവൻ മുന്നോട്ട് നീങ്ങി. കുറച്ചുകൂടി മുകളിലേക്ക് പോയപ്പോൾ ഇടതു ഭാഗത്തുള്ള ഉയർന്ന പറമ്പിലേക്ക് പലപ്പോഴായി മൃഗങ്ങളോ മനുഷ്യരോ കയറിയിറങ്ങിയ മണ്ണ് ഒതുങ്ങിയ ഭാഗം കണ്ടു.
വാഹിദ് അതുവഴി മുകളിലേക്ക് കയറി നിലം പരിശോധിച്ചു. അനവധി തിട്ടുകളുള്ള വലിയ പറമ്പാണ്. ഓരോ ചെറു പറമ്പുകളും തിട്ടുകളായി ഉയർന്നുയർന്നു കിടക്കുന്നു. കാടിനോട് ചേർന്ന ആ അതിരിലൂടെ ആരോ മുകൾ ഭാഗത്തേക്ക് നടന്ന് പോയതിന്റെ ബൂട്ടിന്റെ പാടുണ്ട്. പക്ഷേ ബൂട്ടിന്റെ ഗ്രിപ് പാട്ടേൺ ഇല്ല. ചിലയിടത്തു മണ്ണിളകി അമർന്നു കിടക്കുന്നു. ഒന്നുകിൽ തിരക്കിട്ടു നടന്നിരിക്കണം, അല്ലെങ്കിൽ..
അതെ, അല്ലെങ്കിൽ എന്തോ ഭാരം ചുമന്നു നടന്നതാവണം. വാഹിദ് മൊബൈൽ എടുത്ത് ആ പാടുകളുടെ ഫോട്ടോ എടുത്തു. പിന്നെ ഓരോ തിട്ടുകളും കയറി മുകളിലേക്ക് കയറി. അപ്പോഴാണ് തിട്ടുകൾ കയറുന്ന ഇടത്തൊക്കെ ചിലയിടങ്ങളിൽ മണ്ണിൽ മാന്തിയത് പോലെ തോന്നിപ്പിക്കുന്ന ചില അടയാളങ്ങൾ ശ്രദ്ധിച്ചത്.
ഇളകിക്കിടക്കുന്ന മണ്ണുകൾ ഉള്ള ഭാഗത്താണ് അത് കാണപ്പെട്ടത്. വാഹിദിന്റെ ബുദ്ധിശക്തി ചൂടുപിടിച്ചു. അവനിലെ സാമാർഥ്യം ഉണർന്നെഴുന്നേറ്റ് അന്വേഷണ ത്വര സജീവമാകുകയും തനിക്ക് അസാധ്യമെന്ന് തോന്നുന്ന വെല്ലുവിളികളെ നിഷ്പ്രഭമാക്കാനുള്ള ഉൾവാശി പുറത്തുചാടുകയും ചെയ്തു.
ഭാരമുള്ള എന്തോ വസ്തു ചുമന്നുകൊണ്ട് ആരോ ഈ വഴി നടന്നു പോയിട്ടുണ്ട്. ഓരോ പറമ്പിന്റെ തിട്ടിൽ എത്തുമ്പോഴും ആ വസ്തു നിലത്തു വെക്കുകയും തിട്ടയിലേക്ക് കയറി അതെടുത്തു വീണ്ടും നടക്കുകയും ചെയ്തിട്ടാണ് പോയിരിക്കുന്നത്. അതുകൊണ്ടാണ് മണ്ണിൽ മാന്തിയെടുത്തത് പോലുള്ള പാടുകളും ആ ഭാഗത്തു ബൂട്ട് കുറച്ചധികം അമർന്നത് പോലെയുള്ള പാടുകളും.
ഒരുപക്ഷെ മഴയോ ശക്തമായ കാറ്റോ ഉണ്ടായാൽ ഈ പാടുകൾ മാഞ്ഞുപോകുമായിരുന്നു. അങ്ങിനെയൊന്നും ഇല്ലാത്തത് കൊണ്ട് ഈ പാടുകൾ ഒന്നോ രണ്ടോ ദിവസം മുമ്പ് ഉണ്ടായത് ആയിരിക്കാനും സാധ്യതയുണ്ട്. ഇന്നലെ നടന്ന സംഭവവുമായി ബന്ധം ഉള്ളതാവണം എന്നില്ല. എങ്കിലും ബൂട്ടിന്റെ പാട് വളരെ വ്യക്തമാണ്, ഷാർപ്പാണ്. ഏറ്റവും അടുത്ത സമയത്തു പതിഞ്ഞത് ആവാനാണ് സാധ്യത.
