കാഞ്ഞിരക്കുറ്റി – 4 8

അവൻ മുകളിലേക്ക് നടന്ന് അവസാനം വിശാലമായൊരു പറമ്പിന്റെ തിട്ടയിലേക്ക് കയറി. കാടും പടലും വളർന്നു കിടക്കുന്ന വലിയൊരു ഭൂനിലം. വലിയ മാവുകളും പ്ലാവുകളും തെങ്ങുകളും മഹാഗണി വൃക്ഷങ്ങളും അടങ്ങുന്ന വലിയൊരു പറമ്പ്. അവൻ നിവർന്നു നിന്ന് ചുറ്റുമൊന്നു കണ്ണോടിച്ചു. പിന്നെ മുൾപ്പടർപ്പുകൾ ഇല്ലാത്ത, ആളുകൾ വല്ലപ്പോഴും നടന്ന് സസ്യവളർച്ച കുറഞ്ഞ വഴിയിലൂടെ നടന്നു തുടങ്ങി.

 

പറമ്പിന്റെ ഉടമയും മാങ്ങയോ തേങ്ങയോ മറ്റോ കൊണ്ടുപോകാൻ വരുന്നവരോ അല്ലെങ്കിൽ കുറുക്കന്മാരോ മറ്റോ ഒക്കെ ഇതേ വഴിയിലൂടെയാവാം സഞ്ചരിക്കുന്നത്. വാഹിദ് നടന്ന് വിയർത്തു.

ഇന്നലെ രാത്രിയിലെ ആതിരായുമൊത്തുള്ള കളിയും രാവിലെ മീനുവിനൊത്തുള്ള താണ്ഡവവും അവന്റെ ശരീരത്തിൽ വലിയ തളർച്ചയൊന്നും നൽകിയില്ല. കുട്ടിക്കാലം മുതൽ പാറമടയിൽ കിടന്നു അഹോരാത്രം പണിയെടുത്തവനാണ്, ആരോഗ്യം അഗ്രവേഗം കീഴടങ്ങില്ല.!

 

ആ പറമ്പിന്റെ ഏറ്റവും അവസാനം വിശാലമായൊരു പറമ്പാണ്. മൈതാനം പോലെ വിശാലമായ പറമ്പ്. തൊട്ടാവാടിയും മീശവാൽ പുല്ലും പരവതാനി പോലെ പരന്നു കിടക്കുന്ന വലിയ ഭൂപ്രദേശം. ഇതാണ് അവസാന പറമ്പ്. വലത് ഭാഗത്തു കാട്ടിടയും അതിനപ്പുറം പറമ്പുകളുമാണ്.

വാഹിദ് കുറേക്കൂടി മുന്നോട്ട് നീങ്ങിയപ്പോൾ തന്റെ മുന്നിലായി, ആ പറമ്പിൽ മുൾക്കാടുകൾ കൊണ്ട് മൂടിയ ഒരു മരക്കുറ്റി കണ്ടു. ഒരാൾ ഉയരത്തിൽ മുൾപ്പടർപ്പുകൾ മൂടിയ നിലയിൽ ആ വലിയ പറമ്പിൽ അത് ഒറ്റപ്പെട്ടു നിൽക്കുന്നു.

 

കാഞ്ഞിരക്കുറ്റി.!

ഇതാണ് ആ സംഭവബഹുലമായ കാഞ്ഞിര മരത്തിന്റെ മുറിച്ചുമാറ്റിയ ഭാഗം. സരസുവിന്റെ ദുരൂഹ ചരിത്രം ഒളിഞ്ഞിരിക്കുന്ന കാഞ്ഞിരക്കുറ്റി. വാഹിദ് അതിന് നേരെ നടന്നു. അടുക്കുന്തോറും അതിന് ചുറ്റും തഴച്ചു വളർന്നിരിക്കുന്ന വലിയ മുള്ളുകളുള്ള ഏതോ കാട്ടു ചെടികളുടെ ഉയരം വ്യക്തമാവുകയും തന്നെക്കാൾ ഉയരത്തിൽ വളർന്നു പടർന്ന് ആ മരക്കുറ്റിയെ ഒരു കൂടാരം പോലെ വട്ടത്തിൽ പൊതിഞ്ഞു മൂടിയിട്ടുണ്ടെന്നും അവന് വ്യക്തമായി.

വാഹിദ് കാലിൽ മുള്ള് തട്ടാതെ അതിന് ചുറ്റും ഒന്ന് നടന്നു. ആ കാഞ്ഞിരമറക്കുറ്റിയുടെ അടുത്തേക്ക് ആളുകൾ വന്നു പോവുന്നതിന്റെ ലക്ഷണമുണ്ട്. അത് കാടിന്റെ ഭാഗത്തു നിന്നാണ്. അഥവാ പാറയുള്ള പറമ്പിൽ നിന്ന് കാടുവഴി ഇങ്ങോട്ട് വന്നുപോകുന്നതിന്റെ സഞ്ചാര രേഖ പതിഞ്ഞിട്ടുണ്ട്. മുൾചെടികളും പുല്ലും കാലടികളിൽ ചതഞ്ഞു ഒരു നടവരമ്പിന്റെ രീതിയിൽ വഴിതെളിഞ്ഞിട്ടുണ്ട്.

ഒരുപക്ഷെ മുള്ളുകൾ വെട്ടാനോ അല്ലെങ്കിൽ മുമ്പ് കാഞ്ഞിര മരം മുറിക്കുന്ന സമയത്ത് വന്നുപോയതോ ആകാം. പക്ഷേ ഒരു ഭാഗത്തു മാത്രം വഴിരേഖ പതിഞ്ഞത് എന്തുകൊണ്ടാവും? വാഹിദ് അതിനെ കുറിച്ച് അധികം തല പുകച്ചില്ല, കാരണം കുറുക്കന്മാർ ആവോളം വിഹരിക്കുന്ന പ്രദേശമാണ്. അങ്ങിനെയുമാകാം ആ വഴികൾ. ആ ഭാഗം പരിശോധിച്ചു കഴിഞ്ഞപ്പോൾ ആകമാനം ആ പരിസരമൊന്നു വീക്ഷിച്ചു.

 

കാഞ്ഞിരക്കുറ്റി കഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ വലതു ഭാഗത്തു വലിയൊരു പാറ. ഒരു ചെറിയ കുന്ന് പോലെ അത് നിവർന്നു നിൽക്കുന്നു. ഉറച്ച തരിശു പ്രദേശമായ പ്രതലത്തിൽ ഒരു കറുത്ത ഭൂതത്തെ പോലെ ഉയർന്നു നിൽക്കുന്ന പാറ നിൽക്കുന്ന പറമ്പിലേക്ക് താൻ നിൽക്കുന്ന പറമ്പിന്റെ അതിരിലായി വീതിയുള്ള ഒരു നാട്ടു പാത. അതാവണം നാണി മുത്തശ്ശിയുടെ വീടിനടുത്തു നിന്ന് പാറത്തൊടി തറവാട്ടിലേക്കുള്ള വഴി.

വാസു കാരണവരും അയാളുടെ കാളവണ്ടികളും പരിവാരങ്ങളും സഞ്ചരിച്ചിരുന്ന വഴി. ഒരുകാലത്ത് ജനസമ്പർക്കം സജീവമായിരുന്ന ഒരേയൊരു വഴി. അവൻ അങ്ങോട്ടേക്ക് നടന്ന് തുടങ്ങി.

ആ വഴി റോഡിലേക്ക് ചെന്നിട്ട് വീട്ടിലേക്ക് നടക്കാമെന്ന ഉദ്ദേശത്തോടെ ഏതാനും അടി മുന്നോട്ട് നീങ്ങിയതും പിന്നിൽ എവിടെയോ നിന്ന് ഒരു മൃഗത്തിന്റെ മുരൾച്ച കേട്ടത് പോലെ അവന് തോന്നി. തന്റെ വലത് ഭാഗത്താണ് കാട്ടിട വന്ന് അവസാനിക്കുന്നത്. ആ ഭാഗത്തു നിന്നല്ല കെട്ടിരിക്കുന്നത്, പിന്നിൽ നിന്ന് തന്നെയാണ്. അവൻ മിന്നായം പോലെ വെട്ടിത്തിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *