അമ്മ : ടാ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോ
ഞാൻ : ആഹ്
അമ്മ : ഉം, പിന്നേ അമ്മായി വരും കൊറച്ച് കഴിഞ്ഞാ അവളേം വിളിച്ചോണ്ട് വാ വരുമ്പോ
ഞാൻ : ആഹ് ശെരി
അമ്മ : ഉം
> 11:44
പപ്പ : ഞാൻ ഓടിച്ച് നോക്കട്ടെ ബസ്സ്
ഞാൻ : പ്പ 😂
പപ്പ : ഓ
ഞാൻ : ഞാൻ പൈസ കൊടുത്ത് വാങ്ങീട്ട് കുട്ടൻ ഓടിച്ചോ
പപ്പ : 😂
ഞാൻ : പാദസരം കൊള്ളാ.
പപ്പ : 👀
ഞാൻ : 😁
പപ്പ : അയ്യടാ ദേ പൊക്കോ
ഞാൻ : എന്ത് പൊക്കോ👀
പപ്പ : ദേ കളിക്കല്ലേ 😟
ഞാൻ : എന്ത് കളിക്കല്ലേ 😌
പപ്പ : എന്റെ കൈയ്യീന്ന് പോയാ ഞാൻ സത്യം ആയിട്ടും മുണ്ട് പൊക്കും അവസാനം 😂
ഞാൻ : 😂
പപ്പ : എന്താണ് എന്നെക്കാൾ ആവേശം ആണല്ലോ
ഞാൻ : ആ കാണേണ്ടത് കണ്ടപ്പോ കിട്ടേണ്ടത് കിട്ടിയപ്പോ ഒരു ആവേശം
പപ്പ : അയ്യടാ ഒരൊറ്റ അടി ചന്തിക്ക് തന്നാ മതി
ഞാൻ : ഹാ വാ
പപ്പ : എങ്ങോട്ട്
ഞാൻ : ഉം…😌
പപ്പ : എന്ത് ചൂടാ
ഞാൻ : ഉം സത്യം വാ സർവത്ത് വാങ്ങി തരാ
പപ്പ : എനിക്ക് shake മതി 😁
ഞാൻ : ദൈവമേ ഈ പണ്ടാരക്കാലൻ തൊട്ടാ കാശാണല്ലോ
പപ്പ : ഉം അതേ 😁
ബൈക്ക് എടുത്ത് അപ്പറം ഒരു cool ബാറിൽ കൊണ്ട് നിർത്തി അവക്ക് മുട്ട പഫ്സ്സും ഷേക്കും പറഞ്ഞു
ഞാൻ : ഈ shake കുടിച്ച് അതിന്റെ ദാഹം മാറാൻ വെള്ളം വാങ്ങണം അതോണ്ടാ ഞാൻ ഈ സാധനം കുടിക്കാത്തത്
പപ്പ : സത്യം 😨 ഞാൻ കരുതി എനിക്കാ ഈ ജൂസും ഷേക്കും കുടിച്ചാ ഇങ്ങനെ-ന്ന് 😳
ഞാൻ : 😁, ആഹ് പിന്നേ മര്യാദക്ക് അടങ്ങി ഒതുങ്ങി ഇരുന്നോ ക്ലാസ് എന്നാ തൊടങ്ങാ
പപ്പ : june ല്
ഞാൻ : ഉം…bp നോക്കണം കേട്ടല്ലോ high ആണ് പറഞ്ഞു ഉപ്പ് കമ്മി ആക്കിക്കോ
പപ്പ : ഓഹ് 🙄 😏
ഞാൻ : ഈ ചുണ്ട് ഇനി സൈഡിൽ പോയാ ചെപ്പ കുറ്റി ഞാൻ അടിച്ച് തിരിക്കും 👀
പപ്പ : ഏഹ് 😟
ഞാൻ : അത്ര ഇല്ല എന്നാലും ഞാൻ വല്ലതും ചെയ്യും
പപ്പ : 😁 ഈഹ്… എന്റെ ദൈവമേ
> 12:11
അമ്മ : ആഹ് എന്തായി
ഞാൻ : ഒന്നൂല്ല bp വളരേ high ആണ് കുണ്ടിക്ക് ചെ കുട്ടിക്ക്
പപ്പ : 😂
അമ്മ : ഏഹ് എന്താ കാര്യം
ഞാൻ : ആഹ് ചോദിച്ചോ
അമ്മ : 👀
പപ്പ : നിങ്ങള് ഡെല്ലി പോയപ്പോ കുട്ടൻ ഞാൻ വീട്ടി പോയപ്പോ ഊട്ടി പോയി അതിന്റെ ആണ് 👀
അമ്മ : ഉവ്വ്
പവി അമ്മായി രണ്ട് പേരും വണ്ടിയില് വന്നു
ഞാൻ : ടീ 👀
പവി : എന്താ 🙄
ഞാൻ : നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ബാക്കില് ആളെ വച്ച് ഓടിക്കരുത്ന്ന്
പവി : ഒന്ന് പോടാപ്പാ 😏
അവള് വായിലെ ലോലിപ്പോപ്പ് ഇട്ട് ഡാൻസ് കളിപ്പിച്ചോണ്ട് അകത്തേക്ക് കേറി…
അമ്മായി : ടാ സിദ്ധു എവടെ പോയേ
ഞാൻ : എനിക്കറിയില്ല
അമ്മായി : നീ കൂടെ ഉണ്ടെന്ന് പറഞ്ഞല്ലോ അവൻ
ഞാൻ : എന്നാ മകൻ ഒരൊറ്റ തള്ള് തള്ളിയതാ
അമ്മായി : ആഹ് എങ്ങനെ ഇരുന്ന എന്റെ മോനാ നിന്റെ ഒക്കെ കൂടെ കൂടെ കള്ളത്തരം പഠിച്ചു
അമ്മ : അയ്യോ നല്ല ചെക്കൻ പഠിക്കാൻ പോയ സ്ഥലത്ത് പ്രേമിച്ച് നടന്നിട്ട് ആഹാ ദേ നിന്റെ മോനെക്കാളും നല്ലത്
പവി : പവിയാ
അമ്മ : നീയാ നിന്നെ എന്റെ മോള് എന്ന് പോലും ഞാൻ പറയില്ല കേറി പോടീ 😏… ആഹ് എന്റെ രാമു ആണ് രാമൻ തന്നേ ആണ് 😁
ഞാൻ : ഐശ് thanks മ്മാ 😮💨
അമ്മ : ടീ ആഹാരം തരട്ടെ എന്തായി കാര്യങ്ങൾ
അമ്മായി : അയ്യോ ഇനി അങ്ങോട്ട് തെരക്ക് തന്നേ മോളെ അതേ നീ അല്ലെങ്കി ഇന്ദു ആരെങ്കിലും കല്യാണം വിളിക്കാൻ പോവുമ്പോ കൂടെ വേണം നീ ആണേ കൂടുതൽ സമാദാനം
> 13:44
അമ്മായി : ഏട്ടൻ എന്തോ പറഞ്ഞു ഇന്നലെ
അമ്മ : പറഞ്ഞു കാര്യം ഒക്കെ
അമ്മായി എന്നെ ആണ് നോക്കിയത്
അമ്മ : പറഞ്ഞോ കൊഴപ്പൂല്ല
അമ്മായി : ഇന്നലെ അവള് ഏട്ടനോട് കണ്ണന്റെ പ്രശ്നം ഒക്കെ പറഞ്ഞ് ഒരുപാട് സങ്കടപ്പെട്ടു അതോണ്ടാ ഏട്ടന് വേറെ വഴി ഇല്ലാതെ ആർക്കും എന്തിന് രാധുന് പോലും ഇഷ്ട്ടൂല്ല ഇങ്ങനെ ഇപ്പൊ ഇത് നടത്താൻ കണ്ണൻ ഒരു idea പറഞ്ഞപ്പോ മഹി പിന്നെ അതില് പിടിച്ച് തൂങ്ങാൻ തൊടങ്ങി പോരാത്തതിന് എല്ലാം വിധി പോലെ ഏതോ ഒരു ആള് പെണ്ണ് ചോദിക്കാൻ വന്നത് അവടെ അറിയേം ചെയ്തു, സോന ഇല്ലേ ആ നന്ദുന്റെ
അമ്മ : ആഹ്
അമ്മായി : അവളോടാ ഏതോ ഒരു tuition പഠിക്കുന്ന കുട്ടി ഏട്ടന്റെ കാര്യം തെരക്കിയത് ഇവനെ അവൾടെ ഒക്കെ കൂടെ കണ്ടിട്ട്, പെണ്ണിനെ കണ്ടാലും ആ ഒരു പ്രായം ഒക്കെ ആയ പോലെ തോന്നോല്ലോ
അമ്മ : ഉം
അമ്മായി : സോന നന്ദുനോട് പറഞ്ഞിട്ട് അവൻ കണ്ണനോട് ചോദിച്ചു എന്താടാ പവിക്ക് കല്യാണം നോക്കുന്നുണ്ടോ എന്ന്… അത് ഈ ചെക്കൻ കേട്ട് ഇന്നലെ ബഹളം ആയിരുന്നു അതിന്റെ എടയില് ദാസേട്ടൻ അവനേ വഴക്ക് പറഞ്ഞു ഇങ്ങനെ നടന്നോ ഒരാൾക്ക് വേണ്ടാ നിന്നെ എന്നൊക്കെ പറഞ്ഞിട്ട്
അമ്മ : ഉം
പവി : ശോ
ഞാൻ : എന്തോന്ന് ശോ പോടീ
അമ്മ : 😂
ഇച്ചു : രാമേട്ടൻ എന്ത് പറഞ്ഞെ
അമ്മായി : രാമു ചോദിച്ചത് എന്താ ഏട്ടന്റെ ഇഷ്ട്ടം ഇവടെ ഇവൻ പറയുന്നത് വിട്ടേക്കൂ ഏട്ടന്റെ കാര്യം ഏട്ടൻ പറയൂ ഏട്ടാന്ന്
അമ്മ : ശ്ശോ…
ഞാൻ : എത്ര വട്ടം ഏട്ടാ പറഞ്ഞേ 😂
അമ്മ : പോടാ 😂
അമ്മായി : ഏട്ടൻ പറഞ്ഞു ഞങ്ങക്ക് ഇഷ്ട്ടാ പക്ഷെ ഇപ്പൊ ഇതൊക്കെ എന്ന്… അപ്പൊ രാമു പറഞ്ഞു ഏട്ടാ ഞാൻ ഇവര് final year പഠിക്കുമ്പോ കല്യാണം കഴിപ്പിച്ച് വിട്ടു എല്ലാർക്കും എതിർപ്പുണ്ട് കൃഷ്ണടെ വീട്ടില് എല്ലാർക്കും ഈ കുട്ടികളെ ഇങ്ങനെ ചെയ്യുന്നത് മോശം ആണ് തോന്നി അന്ന് പക്ഷെ പണിക്കരുടെ വാക്ക് കേട്ടാ ഞങ്ങള് ചെയ്തത് എന്താ ഇരുവത്തി നാലിലെ പാതി നക്ഷത്രം കഴിഞ്ഞാ പിന്നേ കൊച്ചിന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരും എന്ന് പറഞ്ഞിട്ട് അത് സത്യം ആണ് അതോണ്ട് ഞങ്ങള് ഐശ്വര്യം ആയിട്ട് അത് നടത്തി ഇത് അങ്ങനെ ഒന്നും വേണ്ടാ just official confirmation, ബാക്കി കല്യാണം ഏട്ടൻ പറയുന്ന സമയത്ത് എന്ന് ദാസേട്ടനും ഒക്കെ ഇതാ പറഞ്ഞെ
അമ്മ : എന്താ ഇപ്പൊ പ്രശ്നം
അമ്മായി : ഒന്നൂല്ല മഹിടെ രണ്ട് മക്കൾക്കും നല്ല സമയം തൊടങ്ങി അപ്പൊ പഴയ മോശം സമയത്തിന്റെ ചെറിയ ചെറിയ effects മാറാൻ ഒരു ഗണപതി ഹോമം വേണം അതേ പോലെ തകിടും ഇണ്ട് കണ്ണന് പക്ഷെ ബൈരവ മൂർത്തിടെ ഈ കമ്മൽ അവനും ഇണ്ടല്ലോ അതോണ്ട് ഏലസ് വേണ്ടാ എന്നായി…
അമ്മ : ആഹ്
അമ്മായി : പണിക്കര് പറഞ്ഞു ഇനിയും നാപ്പത്തി മൂന്ന് ദിവസത്തിന്റെ ഉള്ളിൽ പുതിയ ഒരു ആഘോഷം നടത്തണം എന്ന്… സമയം ഇണ്ടായിരുന്നെങ്കി അമ്മു അമ്മ ആയാ അത് മതി പക്ഷെ ഇത്
അമ്മ : ആരാ ജ്യോത്സ്യൻ
അമ്മായി : അത് അറിയില്ല
ഞാൻ : എനിക്ക് ഇത് പവിയും ആ പൊട്ടനും കൂടെ ഉള്ള plan ആണോ എന്നാ സംശയം
പവി : പോടാ 😡
ഞാൻ : 😁
അച്ഛൻ : ഭാഗ്യ എവടെ
അമ്മ : അയ്യോ ഏട്ടൻ വന്നു
അച്ഛൻ : ആഹ് നീ വന്നോ ഇരിക്ക് ടാ
അമ്മായി : ഏട്ടാ അത് കിച്ചു ചേ രാധു പറഞ്ഞു നിങ്ങക്ക് ബുദ്ധിമുട്ട് വല്ലതും ആണെങ്കി വേണ്ടാ ഈ കാലത്ത് ഇതൊക്കെ വിശ്വസിച്ചാ ആണ് പ്രശ്നം എന്ന്…
അച്ഛൻ : ശെരി ആണ് പക്ഷെ ഒരാൾടെ വിശ്വാസത്തെ കളിയാക്കാൻ നമ്മളാളല്ലാ നോക്കാ ഏഹ്
പപ്പ എറങ്ങി വന്നു
അമ്മായി : അങ്ങെനെ ആണെങ്കി സിദ്ധുന്റെ എൻഗേജ്മെന്റ് ദിവസം ഇതും
അച്ഛൻ : ഏഹ്
അമ്മ : അത് വേണോ
അച്ഛൻ : അത് വേണ്ട ടീ ദാസനെ കണ്ടിട്ടാ വന്നേ രാമന് നമക്ക് ഇതൊരു ബുദ്ധിമുട്ട് ആയോ എന്നൊരു സംശയം
അമ്മ : അയ്യോ ഒരിക്കലും ഇല്ല
അച്ഛൻ : ആഹ് ഒരു engagement അല്ലേ നടത്തി വിടാം കല്യാണം അമ്പത് വയസ്സിൽ നടത്തിയാ മതിയല്ലോ 😌
പവി : 😁
അച്ഛൻ : അയ്യാ കിണി ആ എന്തായാലും പഠിക്കാനും വൈയ്യാ പണി എടുക്കാനും അറിയില്ല കെട്ടിച്ച് വിട്ടാ ദാസന്റെ തലക്ക് ഒരു അമിട്ട് തൂക്കി ഇട്ടിട്ട് എനിക്ക് ഒരു മൂലക്ക് ഇരിക്കാ
പവി : ഓഹ്… എല്ലാരും നോക്കിക്കോ maths teacher ആയിട്ടേ വേറെ പണി ഉള്ളു
ഞാൻ : നീ എന്ത് എത്ര പാനി പുരി ആണ് ഒരു plate എന്ന് എണ്ണാൻ പഠിപ്പിക്കോ പിള്ളേരെ
അച്ഛൻ : 😂, ആഹ് halo
പപ്പ : 😁
അച്ഛൻ : എന്തായി ഹോസ്പിറ്റലിൽ പോയിട്ട്
അമ്മായി എന്നെ നോക്കി അമ്മടെ കൈക്ക് തട്ടി സ്വന്തം വയറിൽ തടവി തല ആട്ടി
അമ്മ : ഉംച്ച് തല വേദന
അമ്മായി : ആഹ്, ഞാൻ കരുതി ഇവള് അമ്മൂമ്മ ആയീന്ന്
അമ്മ : അയ്യടി നീയും അമ്മൂമ്മ തന്നേ
അമ്മായി : കാര്യം ഇവൻ എന്റെ മോൻ തന്നേ പക്ഷെ ഞാൻ അമ്മൂമ്മ ആവില്ല 😂, ഈ കാര്യത്തി നിന്നെ ഞാൻ തള്ളി പറയുന്നു രാമാ നീ എന്റെ മോനല്ല
അമ്മ : നോട്ടം നോക്ക്…ഇവനെ കൊണ്ട് അങ്ങനെ ഉള്ള ഉപയോഗം ഒന്നൂല്ല എന്തിന് കൊള്ളാ ടാ നിന്നേക്കൊണ്ട്, ആ പാച്ചു ഒക്കെ വീട്ട്കാർടെ മനസ്സ് മനസ്സിലാവുന്ന മോനാ 😏
ഞാൻ : 🙄 ഉം…
ഞാൻ പോയി സോഫയിൽ കെടന്നു
പവി വന്ന് എന്റെ മേലെ കേറി കെടന്നു
ഞാൻ : എണീറ്റ് പോടി
പവി : എനിക്ക് എന്തോ പോലെ
ഞാൻ : ഏഹ്
പവി : periods
ഞാൻ : ആണോ ശെരി കെടക്ക്
