അങ്ങനെ രഞ്ജിത് തീർന്നതും അവർ രണ്ട് പേരും ഒന്നായി.
കണ്ണൻ ആ പഴയ കാര്യങ്ങൾ എല്ലാം ഓർത്ത് അങ്ങനെ അവന്റെ കൈ അവളുടെ വയറിൽ നിന്നും മുകളിലേക്ക് കൊണ്ടുപോവാൻ തുടങ്ങി.
“തൊട്ടുപോകരുത് എന്നെ… എന്റെ ജിനുവിനെ കൊന്നവൻ ഇപ്പോഴും ഈ കൊത്തയിൽ തന്നെ ജീവനോടെയുണ്ട്” നൈല പറഞ്ഞു.
“രാജുവിനെ തീർക്കുന്ന കാര്യമാണ് നീ ഉദ്ദേശിച്ചതെങ്കിൽ എനിക്ക് അതിന് ബുദ്ധിമുട്ടുണ്ട്. രാജു എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. പിന്നെ അവൻ ജിനുവിനെ വെറുതെ കൊന്നതൊന്നുമല്ലല്ലോ അവന്റെ പെങ്ങളെ കൊല്ലാൻ നോക്കിയിട്ടല്ലേ ” കണ്ണൻ പറഞ്ഞു.
“എന്ന് മുതൽ നോക്കാൻ തുടങ്ങി ഈ നേരും നെറിയും എല്ലാം. സത്യം പറ കണ്ണാ നിനക്ക് അവനെ പേടിയല്ലേ… എന്റെ രഞ്ജിത്തേട്ടൻ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ നേരം വെളുക്കുന്നതിനു മുന്നേ ആ രാജു തീർന്നേനെ അതിപ്പോ നേർക്കുനേർ ആണെങ്കിലും വളഞ്ഞിട്ട് ആണെങ്കിലും” എന്നും പറഞ്ഞ് നൈല ഉള്ളിലേക്ക് നടക്കാൻ തുടങ്ങി.
“ഞാൻ പറഞ്ഞ ഈ ഒരു കാര്യത്തിൽ എല്ലാം തീരുമാനം ആയതിനുശേഷം മതി എന്റെ കൂടെ വന്ന് കിടക്കലും എന്നെ തൊടുന്നതിനെക്കുറിച്ച് ഓർക്കുന്നത് പോലും” നൈല പോകുന്ന വഴിക്ക് വീണ്ടും പറഞ്ഞു.
അടുത്തദിവസം കൊത്തയിലെ ഫുട്ബോൾ ഗ്രൗണ്ടിന് ചുറ്റുമുള്ള ഗാലറിയിൽ കയറിയിരുന്നു രാജു അവിടെ നടക്കുന്ന പിള്ളേരുടെ കളി കാണുകയായിരുന്നു,
“ഹലോ രാജു, ഞാൻ CI ഷാഹുൽ. രാജു ഒന്ന് സൂക്ഷിക്കണം കെ-ടീം ഇപ്പോഴും രാജുവിനെ തീർക്കാൻ കണ്ണന്റെ ഒരു നിർദ്ദേശത്തിന് കാത്തിരിക്കുകയാണ്, ബി കെയർഫുൾ” രാജുവിന്റെ അടുത്തേക്ക് നടന്നു വന്ന് ഷാഹുൽ അവനോട് പറഞ്ഞു. പക്ഷേ അതെല്ലാം കേട്ടിരുന്നു എന്നല്ലാതെ ഒരു മറുപടിയും രാജുവിന്റെ ഭാഗത്ത് നിന്നും വന്നില്ല അവൻ എപ്പോഴും അവിടെ നടന്നുകൊണ്ടിരുന്നു പന്ത് കളി നോക്കിയിരിക്കുകയായിരുന്നു.
“ഞാൻ വേണമെങ്കിൽ ഒരു ഐഡിയ തരാം. കെ-ടീം രാജുവിന് അറ്റാക്ക് ചെയ്യുന്നതിനേക്കാളും മുന്നേ രാജു അങ്ങോട്ടൊക്കെ അറ്റാക്ക് ചെയ്യണം, കേസ് ഒന്നുമില്ലാതെ ഞാൻ നോക്കിക്കോളാം. രാജിപ്പോഴും ജിനുവിനെ കൊന്നിട്ട് ഫ്രീയായിട്ട് നടക്കുന്നില്ല അതുപോലെതന്നെ” ഷാഹുൽ പറഞ്ഞു.
“മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിച്ച് കുറുക്കന്റെ കഥ, പണ്ട് ബോംബെ പോലീസ് ഇത് പയറ്റി വിജയിച്ചിട്ടുണ്ട്. ഞാൻ ജീവിതത്തിൽ ഓർക്കാൻ ആഗ്രഹിക്കുന്ന വളരെ കുറച്ച് നിമിഷങ്ങളെന്നും അതിലും കുറവ് മനുഷ്യരും, അതിൽ ആദ്യം വരുന്ന മുഖമാണ് എന്റെ കണ്ണന്റെ, അതുകൊണ്ട് ഞാൻ എന്നല്ല ആരും കണ്ണനെ തൊടുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്” രാജു തന്റെ തീരുമാനം വ്യക്തമായി ഷാഹുലിന്റെ അടുത്ത് പറഞ്ഞു, ഷാഹുൽ തിരിച്ചു നടക്കാൻ തുടങ്ങി.
“ആ ടെലഗ്രാം അയച്ച് തന്നതിന് താങ്ക്സ്” രാജു നടന്നുപോയ അയാളുടെ അടുത്ത് പറഞ്ഞു.
ഷാഹുൽ അവിടെ നിന്നു പോയത് പുറകിൽ ഒരു കാർ വധം നിർത്തുന്നു രാജു തിരിഞ്ഞു നോക്കി, കണ്ണനായിരുന്നു, അതും ഒറ്റയ്ക്ക്.
“എന്താടാ ഇവിടെ വരെ വന്നിട്ട് കളി നോക്കിയിരിക്കുന്നു വാടാ നമുക്ക് പന്ത് തട്ടന്റെ പണ്ടത്തെപ്പോലെ” എന്നും പറഞ്ഞ് കണ്ണൻ നേരെ ഗ്രൗണ്ടിലേക്ക് ഓടി, രാജു മുഖത്ത് ഒരു പുഞ്ചിരി വന്നു, ആ ചിരിയോടുകൂടി അവൻ എല്ലാം നോക്കി കൊണ്ടിരുന്നു.
അന്നേദിവസം രാത്രി രാജു താമസിച്ച് ഇരുന്ന് ലോഡ്ജ്…
രാജു സ്വന്തം വീട്ടിലേക്ക് പോയില്ല, കണ്ണൻ താമസിക്കാൻ വേറൊരു സ്ഥലമോ വേണമെങ്കിൽ പഴയ ക്ലബ് തന്നെ ശരിയാക്കിത്തരാം എന്ന് പറഞ്ഞിട്ടും രാജു കേട്ടില്ല അവൻ കൊത്തയിൽ ഒരു ലോഡ്ജ് എടുത്ത് താമസിച്ചു.
“എത്രകാലമായില്ലേ നമ്മളിങ്ങനെയൊന്നും കൂടിയിട്ട്. പഴയ കാലം തന്നെയായിരുന്നടാ ബെസ്റ്റ് ഒന്നും ചിന്തിക്കാതെ ഇങ്ങനെ അടിച്ചുപൊളിച്ചു നടത്താമായിരുന്നു” കുടിച്ചു കഴിഞ്ഞതിനു ശേഷം കണ്ണൻ പറഞ്ഞു.
“നീ ആഗ്രഹിച്ച ജീവിതം തന്നെയല്ലേ നീ ജീവിക്കുന്നത് പിന്നെ എന്താ” രാജു ചോദിച്ചു.
“എനിക്ക് അവൾ ഇല്ലാത്ത പറ്റില്ലഡാ. നീ പണ്ട് പറഞ്ഞതാടാ ശരി ജീവിതത്തിലേക്ക് ഒരു പെണ്ണ് വന്നു കഴിഞ്ഞതിനുശേഷം ആണ് ഞാൻ അത് മനസ്സിലാക്കി, നമ്മൾ അവർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകും. നീ എന്തായാലും ഒന്നു സൂക്ഷിച്ചോ അവൾ ഇനിയും നിന്നെ കൊല്ലാൻ വേണ്ടി ആൾക്കാരെ വിടും, കയ്യിൽ നീ എന്തെങ്കിലും ആയുധം കരുതണം” കണ്ണൻ പറഞ്ഞു.
