കൊത്തയിൽ വീണ്ടും ദിവസങ്ങൾ കടന്നുപോയി, കണ്ണന്റെ ഭാഗത്ത് നിന്നും ഒരു നീക്കവും കാണാതെ നൈല കാര്യങ്ങളെപ്പറ്റി അറിയാനായി പോലീസ് സ്റ്റേഷൻ വരെ പോകും, എന്നാൽ അവരുടെ ഭാഗത്തുനിന്നും കാര്യമായ സഹായം ഒന്നും കിട്ടാൻ പോകുന്നില്ല എന്ന് അവൾ മനസ്സിലാക്കും. അതുകൊണ്ടുതന്നെ അവനെ തീർക്കാനായി അവൾ കുറച്ചു ഗുണ്ടകളെ ഏർപ്പാടാക്കും.
ആ ദിവസം രാത്രി രാജു തന്റെ വണ്ടിയും എടുത്ത് ആശ ചേച്ചിയുടെ അടുത്തേക്ക് പോയി.
“എടാ രാജു എത്രകാലമായടാ നിന്നെ കണ്ടിട്ട് എവിടെയായിരുന്നു നീ” കടയിൽ നിന്നും രാജുവിന്റെ അടുത്തേക്ക് ഓടി പോയി അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ആശ ചോദിച്ചു.
മറുപടിയൊന്നും പറയാതെ ഒന്നും പറയാനില്ലാതെ രാജു അവരെ നോക്കി ചിരിച്ചു. അപ്പോഴാണ് രാജു ആ കടയുടെ അടുത്ത് ഒരു പൂച്ച ഇരിക്കുന്നത് ശ്രദ്ധിച്ചത്.
“ആശ ചേച്ചിയുടെ പൂച്ചയാണോ ഇത്” രാജു ചോദിച്ചു.
“സ്നേഹിക്കാൻ ഇതുപോലെ പട്ടിയും പൂച്ചയും ഉള്ളതുകൊണ്ടാണ് ഇവിടെ ചിലരൊക്കെ ജീവിച്ചു പോകുന്നത് എന്ന് ആർക്കും അറിയില്ലല്ലോ. എവിടെനിന്നോ വന്നു ഒരു തേവിടിച്ചിക്ക് വേണ്ടി സ്വന്തം തള്ളയെ ഇട്ടിട്ട് പോയവൻ അല്ലെ അവൻ” ആശ പറഞ്ഞു. അതേസമയത്ത് തന്നെ പുറകെ കുറെ ബൈക്കുകളുടെ ഉച്ചകേട്ടാണ് രാജു തിരിഞ്ഞു നോക്കിയത്, അവരെ കണ്ടതും തനിക്കുള്ള പണിയാണെന്ന് രാജുവിന് മനസ്സിലായി.
ചുറ്റും ആയുധങ്ങൾക്കായി നോക്കിയ രാജു ആ കടയിൽ കണക്കുകൾ എഴുതാനായി വെച്ചിരിക്കുന്ന പുസ്തകത്തിന്റെ നടുക്ക് ഒരു പേന കണ്ടു.
“ഡാ…” എന്നും ഉറക്കെ വിളിച്ചു ഓരോ ഗുണ്ടകളായി രാജുവിന്റെ അടുത്തേക്ക് ഓടി വരാൻ തുടങ്ങി, രാജുവാണെങ്കിൽ ആ പേന തന്റെ കയ്യിൽ എടുത്തു ഓരോരുത്തരെയായി വീഴ്ത്തിയിടാനും തുടങ്ങി. ആവശ്യത്തിലധികം ആൾക്കാർ ഉണ്ടായിരുന്നു എങ്കിലും അവരെയൊന്നും തീർക്കാൻ രാജുവിന് അധികം സമയം വേണ്ടിവന്നില്ല.
ഈ കാഴ്ചകൾ എല്ലാം അവിടെ ഒരു കാറിൽ ഇരുന്നുകൊണ്ട് നൈല കാണുന്നുണ്ടായിരുന്നു, അവൾ വേഗം തന്നെ ആ കാറെടുത്ത് അവിടെ നിന്നും പോയി.
“ഓ നശിച്ചു പോവുമെടാ എല്ലെന്നും” ആശ കൈ രണ്ടും നിലത്തേക്ക് വീശിക്കൊണ്ട് അവരെ നോക്കി പറഞ്ഞു.
“ഇവന്മാർ എല്ലാവരും ഐശ്വര്യ കുഞ്ഞിന്റെ വീടിന്റെ മുന്നിലാണ് ക്യാമ്പ് അടിച്ചിരിക്കുന്നത്. അതിന് വേണ്ടി ആ ജിനുവും കണ്ണനും ഒരു പ്രേത്യേക ടൂറിസ്റ്റ് ഹോം തന്നെ ഉണ്ടക്കിട്ട് ഉണ്ടാലോ” ആശ കാര്യങ്ങൾ പറഞ്ഞു. കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ രാജു വേഗം തന്നെ വണ്ടി അങ്ങോട്ടേക്ക് എടുത്തു.
ഒന്നും ചെയ്യാനില്ലാതെ ഡസ്കിൽ തലചായ്ച്ച് കിടക്കുകയായിരുന്നു ഐശ്വര്യ, എന്നാൽ പെട്ടെന്നായിരുന്നു ആ പൊട്ടിയ ജനൽ പാളികളിലൂടെ വീടിനകത്തേക്ക് ഭയങ്കരമായ വെളിച്ചം വരാൻ തുടങ്ങിയത്. ബാൽക്കണി വഴി പുറത്തേക്ക് നോക്കിയപ്പോൾ അവൾ കണ്ടത് മുന്നിൽ ഉണ്ടായിരുന്ന ടൂറിസ്റ്റ് ഹോം കത്തിയെരിയുന്നത് ആയിരുന്നു. അതിന്റെ മുന്നിലാണെങ്കിൽ മുടി നീട്ടിയ ആരോ അവിടെയുണ്ടായിരുന്നു ജിനുവിന്റെ ആൾക്കാരെ എല്ലാം ഇടിച്ചിടുന്നതും. എല്ലാവരെയും തല്ലിയ ശേഷം രാജു അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങി. അപ്പോൾ ആയിരുന്നു ഐശ്വര്യ അവന്റെ മുഖം കണ്ടത്, സങ്കടവും സന്തോഷവും ചെയ്തുപോയ തെറ്റിന്റെ പശ്ചാത്താപവും എല്ലാം ആ മുഖത്ത് ഉണ്ടായിരുന്നു, എന്നാൽ രാജു അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെനിന്നും പോയി.
ഇന്ന് സംഭവിച്ച കാര്യങ്ങൾ ഒന്നും വിജയിക്കാതെ പോയത്ത് ഓർത്ത് വിഷമിച്ച് ഇരിക്കുകയായിരുന്നു നൈല, അവൾ വീടിന്റെ മുകളിൽ നിന്നും പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു, അവിടെ നിന്നും നോക്കിയാ കൊത്ത സിറ്റി മുഴുവനും കാണാം.
പെട്ടന് കണ്ണൻ പുറകിൽ നിന്നും അവളുടെ ആലില വയറിലൂടെ അവന്റെ കൈ ഓടിച്ചു, ശേഷം അവളുടെ കഴുത്തിൽ അവന്റെ മുഖം വെച്ച് ഉറക്കാൻ തുടങ്ങി. എന്നാൽ അവളുടെ ഭാഗത്ത് നിന്നും യാതൊരു വിധ പ്രതികരണവും വരുന്നുണ്ടായിരുന്നില്ല.
“നീ ആണോ രാജുവിന് തീർക്കാൻ അവന്മാരെ വിട്ടത്. എന്തിനാ നൈലെ ആവിശ്യം ഇല്ലാത്ത പണിക്ക് നിൽക്കുന്നത്” കണ്ണൻ അവളോട് ചോദിച്ചു.
