ശേഷം പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയ രാജു ആ സമയമെങ്കിലും തന്റെ അച്ഛനോട് സംസാരിക്കാൻ പറ്റുമെന്ന് വിചാരിച്ചു എന്നാൽ വീണ്ടും അയാൾ കണ്ടഭാവം നടിക്കാതെ വീട്ടിനുള്ളിലേക്ക് കയറിപ്പോയി.
“ഡാ… നിന്റെ അമ്മ ചാവാൻ കിടക്കുമ്പോൾ നിനക്ക് വേണ്ടി എഴുതിയ കത്താണ്” പുറത്തേക്ക് പോകാനിരുന്ന രാജുവിനോട് അവന്റെ അച്ഛൻ പറഞ്ഞു, ശേഷം അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു കത്ത് ഇതിന് നേരെ നീട്ടി.
രാജു ഒരു ബാറിലിരുന്നു കൊണ്ട് രണ്ടു പെഗ് എല്ലാം ഓർഡർ ചെയ്തശേഷം പതിയെ ആ കത്ത് വായിക്കാൻ തുടങ്ങി.
“അയ്യോ കണ്ണൻ ഭായ്” രാജുവിന്റെ അടുത്തു തന്നെ ഉണ്ടായിരുന്ന വെയിറ്റർ പറഞ്ഞു.
ആ കത്ത് വായിക്കാൻ പറ്റാതെ രാജു മടക്കി പോക്കറ്റിൽ തന്നെ വെച്ചു. കണ്ണന്റെ പുതിയ കൂളിംഗ് ഗ്ലാസും കോട്ടും സൂട്ടും എല്ലാം ഇട്ട കോലം രാജു നോക്കി നിന്നു. കണ്ണന്റെ കൂടെയുണ്ടായിരുന്ന അവന്റെ കെട്ടിയും ബാറിൽ ഉണ്ടായിരുന്ന ബാക്കിയെല്ലാവരെയും അവിടെ നിന്നും പുറത്താക്കി, ശേഷം കെ ടീമിലെ എല്ലാവരും അവിടെ നിന്നു രാജുവിന്റെ അടുത്ത് വന്ന് കണ്ണൻ ഇരുന്നു.
“ആ കണ്ണാ ഒരെണ്ണം കുടിക്ക്” രാജു കണ്ണന് നേരെ ഒരു പെഗ് നീട്ടി.
“ഞാനിപ്പോ കുടിക്കാറുള്ള ബ്രാൻഡുകൾ ഒന്നും നീ കണ്ടിട്ട് പോലും ഉണ്ടാവില്ല. നിനക്കെന്തായിരുന്നു യുപിയിൽ പരിപാടി” കണ്ണൻ ചോദിച്ചു.
“ഞാൻ അവിടെയുള്ള ജനസംഖ്യ നിയന്ത്രണം ബോർഡിലെ അധ്യക്ഷൻ ആയിരുന്നു” രാജു മറുപടി കൊടുത്തു അത് കേട്ട് കണ്ണൻ ഇരുന്ന് ചിരിക്കാൻ തുടങ്ങി.
“നീ എപ്പോഴാ ഇനി തിരിച്ചു പോകുന്നത്” കണ്ണൻ ചോദിച്ചു.
“നിനക്കെന്താടാ എന്നെ തിരിച്ച് പറഞ്ഞയക്കാൻ ധൃതിയായോ”
“നീ പണ്ട് പോകുമ്പോൾ ഉണ്ടായിരുന്നപ്പോൾ ഉള്ള കൊത്ത അല്ല ഇതിപ്പോ എന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ അല്ലേ” കണ്ണൻ ചോദിച്ചു.
“വർഷങ്ങൾക്കുശേഷം യജമാന കണ്ട നായയെ പോലെയാണ് കൊത്ത, ആദ്യം ഒന്ന് കുറയ്ക്കും, പിന്നെ വാലാട്ടി കൊണ്ട് ഓടി വരും പിന്നെ കാൽക്കൾ വീണു കിടക്കും…” രാജു പറഞ്ഞു.
“ജിനു എന്റെ അളിയൻ ആയിരിന്നു”
“ഇപ്പോഴാണ് നീ കാര്യത്തിലേക്ക് കിടന്നത്… നിന്റെ കണ്ണിന് വല്ല കാഴ്ച കുറവുണ്ടോ?”
“ചെറിയൊരു മങ്ങലുണ്ട്, പിന്നെ ഇടയ്ക്ക് ഇങ്ങനെ വെള്ളം വരും, നിന്റെ സിസ്റ്റം പോലെ…” പുച്ഛിച്ചുകൊണ്ട് കണ്ണൻ പറഞ്ഞു.
ദേഷ്യത്തിൽ രാജു കയ്യിലുണ്ടായിരുന്ന ഗ്ലാസ് പിടിച്ചു ഞെരിക്കാൻ തുടങ്ങി. അതേസമയത്ത് തന്നെ കണ്ണൻ ഒരു ഫോൺകോൾ വന്നതുകൊണ്ട് കണ്ണൻ അവിടെ നിന്നും മാറി നിന്നു, ലക്നൗവിൽ നിന്നും ഗുരുജീ ബാബുവായിരുന്നു അവനെ വിളിച്ചത്. എന്നാൽ കണ്ണനെ പോകാൻ അനുവദിക്കാതെ അവന്റെ കയ്യിൽ കയറി രാജു പിടിച്ചു.
“എന്റെ കൂടെ ഓരോ റൗണ്ട് അടിച്ചതിനു ശേഷം മാത്രമേ നിനക്ക് ഇവിടെ നിന്നും പോകാൻ പറ്റൂ” രാജു പറഞ്ഞു.
കൂടെയുണ്ടായിരുന്ന അവന്മാർക്ക് എല്ലാം ദേഷ്യം വന്നെങ്കിലും ഒന്നും ചെയ്യാൻ പാടില്ല എന്ന് കണ്ണന്റെ ആജ്ഞ കാരണം അവർ അവിടെ തന്നെ നിന്നു.
“അ ജിനു അല്ലെങ്കിൽ തന്നെ എനിക്കൊരു ശല്യമായിരുന്നു. അവന്റെ ഓരോ പ്രശ്നങ്ങൾ തീർക്കലാണ് ഇപ്പോഴത്തെ എന്റെ പ്രധാന പണി, നീ ഇത് ചെയ്തില്ലായിരുന്നെങ്കിലും എന്നെങ്കിലും ഞാൻ തന്നെ ഇത് ചെയ്തേനെ”
കണ്ണൻ പറഞ്ഞു, ശേഷം കണ്ണൻ രാജുവിന്റെ കൂടെ ചിയേഴ്സ് പറഞ്ഞു ഓരോ പെഗ് ഇതുവരെ കുടിച്ച ശേഷം അവിടെ നിന്നും പിരിഞ്ഞു.
“ആ ഗുരുജി ഞാൻ പറഞ്ഞ കാര്യം എന്തായി? അവനെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയോ” ബാറിന്റെ പുറത്ത് എത്തിയതും കണ്ണൻ ഫോൺ എടുത്ത് ഗുരുജിയെ വിളിച്ച് കാര്യം ചോദിച്ചു.
“ഭായ് വെറുതെ മുട്ടാൻ നിക്കണ്ട ചില്ലറക്കാരനല്ല അവൻ. ഇവിടെ അവൻ അറിയപ്പെട്ടിരുന്നത് ഹാമർ രാജു എന്ന പേരിലാണ്. അവന്റെ പേര് കേട്ടാലെ ഇവിടെ ഓരോത്തന്മാരുടെ മുട്ട് വിറയ്ക്കാൻ തുടങ്ങും” ഗുരുജി പറഞ്ഞു.
“ഹാമർ രാജുവോ അതെന്താ”
“ഈ ലക്നൗവിൽ വന്ന സമയത്ത് തന്നെ ഇവിടെ ഉണ്ടായിരുന്ന ഒരു വലിയ ഗുണ്ടയെ നിമിഷനേരം കൊണ്ടാണ് ഇവൻ തീർത്തത്. കേട്ടിടത്തോളം വെച്ച് ഒരാളെ തട്ടാൻ ഇവനൊരു പേനയോ മുട്ടുസൂചിയോ ഒക്കെ തന്നെ ധാരാളം. ഹാമർ വച്ച് തിരുനെറ്റിക്ക് ഒരു അടി ‘ഹെഡ് ഷോട്ട്’ പിന്നെ ഹാമറിന്റെ കൂർത്ത ഭാഗം വെച്ച് നെഞ്ച് കീറി എടുക്കുന്നത് ‘ഹാർട്ട് സർജറി’, ഇത് രണ്ടുമാണ് ഇവന്റെ സംഭാവനകൾ. പിന്നെ അതുമാത്രമല്ല, ഈ നാട്ടിലുള്ള സാധാ പെണ്ണുങ്ങൾ മുതൽ ഹൈറേറ്റഡ് വെടിച്ചികൾ വരെ ഇവന്റെ കൂടെ ഒന്ന് കിടക്കാൻ കൊതിക്കും, ഹാമർ പോലെ ഇരിക്കുന്നു എന്നാണ് പലരും പറയാറുള്ളത്” ഗുരുജി കണ്ണന്റെ അടുത്ത് വിശദമായി രാജുവിനെ കുറിച്ച് പറഞ്ഞു കൊടുത്തു.
