അന്ന് രാത്രി മോർച്ചറിയിൽ…
കണ്ണനും കെ-ടീമും ഒപ്പം നൈലയും ജിനുവിന്റെ ബോഡി കാണാൻ എത്തിയിരുന്നു.
“വളരെ കരുത്തനായ ഒരാൾ ആണ് ഇത് ചെയ്തത്. ജുഗുലാർ വെയ്ൻ വലിച്ച് പൊട്ടിച്ചത് ആണ് മറന്ന കാരണം” ഡോക്ടർ പറഞ്ഞു. ഇതെല്ലം കരഞ്ഞ് കൊണ്ട് നൈല അവിടെ ഇരുന്ന് കേട്ടു. (പീല – കെ ടീമിലെ അംഗം)
“പീല… ബോഡി ഫ്രീസറിലേക്ക് വെക്കാൻ ഉള്ള ഏർപ്പാട് ചെയ്യ്” എന്നും പറഞ്ഞ് ദേഷ്യത്തിൽ നൈല അവിടെ നിന്നും ഇറങ്ങി പോയി. കണ്ണൻ അവളെ തടയാൻ ശ്രേമിച്ചെക്കിലും അത് നടന്നില്ല.
“പീല, ഗുരുജി ഭായിയെ വിളിച്ചിട്ട് ലക്‌നൗവിൽ നിന്നും രാജുവിന്റെ സകല ഡീറ്റൈൽസും എടുക്കാൻ പറ” കണ്ണൻ അവരോട് ആവിശ്യപെട്ടു.
ഇതേ സമയം പോലീസ് സ്റ്റേഷനിൽ രാജുവിന് ചോദ്യം ചെയ്യാനായി ടോണിയുടെ മുറിയിലേക്ക് കൊണ്ടുവന്നപ്പോ. രാജുവിന് വലിക്കാനായി സിഗ്ഗ്രെറ്റ് എല്ലാം അവർ ടേബിളിൽ തന്നെ ഒരുക്കി വെച്ചിരുന്നു, അതിൽ നിന്നും ഒരെണ്ണം എടുത്ത് രാജു വലിക്കാൻ തുടങ്ങി.
“നീ എങ്ങനെയാ UP എത്തിയത്” ടോണി ചോദിച്ചു.
“സാധാരണ എല്ലാരും ബോംബെക് അല്ലെ പോക്കാർ, ഒരു ചേഞ്ച് പിടിച്ചത… നമ്മുടെ ടീം, എല്ലാവരും ഇപ്പൊ എവിടെ ഉണ്ട്”
“ഷാജൻ ടിബി പിടിച്ച് മരിച്ചു, മനോജ് കോയമ്പത്തൂരിൽ കോറ്റേഷൻ പിടിക്കാൻ പോയി അവിടെ വെച്ച് തീർന്നു, നിഷാന്ത് ഗൂഡലൂരിൽ കുടുംബമായി ജീവിക്കുന്നു. പക്ഷെ റാഫി മാത്രം ഇങ്ങോട്ടും പോയില്ല, നീ എന്നും തിരിച്ച് വരും, എല്ലാം പഴയത് പോലെ ആവും എന്ന് പറഞ്ഞ് കാത്തിരുന്നു. ബാറിൽ വെച്ചുണ്ടായ ഒരു ചെറിയ അടിയുടെ പേരിൽ നടുക്കടലിൽ ഇട്ട് അവനെയും… എർലാൻ. കണ്ണന്റെ മെയിൻ ആൾ ആണ്, 25 കേസ് ഉള്ള കൊലയാളി” ടോണി എല്ലാം അവന് പറഞ്ഞ് കൊടുത്തു.
“എന്തായി ടോണി കാര്യങ്ങൾ” പെട്ടന് കേറി വന്ന ശാഹുൽ ചോദിച്ചു.
“ഇയാൾ അല്ല സർ, ഇയാൾ വീട്ടിലേക്ക് വന്നതാണ്” ടോണി പറഞ്ഞു.
“നല്ല ബെസ്ററ് നാട്. ശെരിയെന്ന ഇയാൾ ചേല്, പക്ഷെ ടൌൺ വിട്ട് പോവരുത്, താൻ ഇപ്പോഴും ഒരു പ്രതി ആണ്” എന്നും പറഞ്ഞ് ശാഹുൽ രാജുവിനോട് പോവാൻ പറഞ്ഞു. എല്ലാം അവിടെ ഇരുന്ന് തലയാട്ടി സമ്മതിച്ച് രാജു ഇറങ്ങി.
തന്റെ നീക്കങ്ങൾ എല്ലാം വിജയിക്കുന്ന കണ്ട ശാഹുൽ ടോണിയെ നോക്കി ചിരിച്ചു.
“ടോണി ഐശ്വര്യയുടെ കാര്യം അയാളോട് പറഞ്ഞില്ലേ”
“അവൾ ഇവനെ ചതിച്ചിട്ട് പോയതല്ലേ, പറഞ്ഞിട്ടെന്താ കാര്യം”
“ഒരു യഥാർത്ഥ ആൺ അവന്റെ മരണം വരെ ആ പ്രേമം ഉള്ളിൽ കൊണ്ട് നടക്കും…”
ശാഹുൽ പറഞ്ഞത് പോലെ തന്നെ രാജു നേരെ പോയതാ ഐഷുവിനെ കാണാൻ ആയിരുന്നു. രാജു അവന്റെ കാറുമായി അവളുടെ ബുക്ക് സ്റ്റാലിൻ മുന്നിൽ കാത്തിരുന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോ ഐശ്വര്യ പുറത്തു വന്നു, പണ്ട് കണ്ടതിലും പക്വത ഇപ്പൊ ഉണ്ട്, ഒരു പച്ച സാരിയും നെറ്റിയിൽ ഒരു പൊട്ടും തൊട്ട് വന്ന അവളെ രാജു കൂറേ നേരം നോക്കി ഇരുന്നു, ശേഷം അവിടെ നിന്നും വണ്ടി എടുത്തു.
രാജു അവിടെനിന്നും നേരെ പോയത് അവരുടെ വീട്ടിലേക്ക് ആയിരുന്നു. വീടിന്റെ മുറ്റത്ത് അവന്റെ അച്ഛൻ ആ പഴയ സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. രാജു ഗേറ്റിനു വെളിയിൽ വണ്ടി നിർത്തിയ ശേഷം ഉള്ളിലേക്ക് കയറാനായി അയാളോട് അനുവാദം ചോദിച്ചു, എന്നാൽ അയാളുടെ ഭാഗത്തുനിന്നും മറുപടിയൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഗേറ്റും കിടന്നു ഉള്ളിലേക്ക് കയറിയവൻ അച്ഛന്റെ മുന്നിൽ കുറച്ചു നേരം വന്നു എന്നാൽ അയാൾ അവനെ കണ്ട ഭാവം നടിക്കാതെ അവിടെ നിന്ന് സ്കൂട്ടർ സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു, അവൻ ഉള്ളിലേക്ക് കേറി പോയി.
“മോളെ…” അവിടെ ഇരുന്നു കരയുന്നുണ്ടായിരുന്ന അനിഖേയെ രാജു വിളിച്ചു. ഏകദേശം 10 വർഷത്തിനുശേഷം കാണുന്ന തന്റെ ചേട്ടനെ അവൾ പോയി കെട്ടിപ്പിടിച്ചു.
“എനിക്ക് പേടിയാവുന്നു ചേട്ടാ അവന്റെ ആൾക്കാർ എന്നെ കൊല്ലും” അനിഖ ഭയത്തോടു കൂടി പറഞ്ഞു.
“മോള് പേടിക്കണ്ട ചേട്ടൻ വന്നില്ലേ. അടുത്തമാസം അല്ലേ നിന്റെ പിറന്നാൾ നമുക്ക് കേക്ക് എല്ലാം മുറിച്ച് ആഘോഷിക്കണം” രാജു അവളെ പറഞ്ഞു സമാധാനപ്പെടുത്തി.
