(റഫീഖ് എരിതീയിൽ എണ്ണ ഒഴിച്ചു)
പിന്നെ ഞാൻ ഇപ്പോ വന്നത് ലക്ഷ്മിക്ക് ഒരു സാധനം തരാനാ അവൻ ആ ഗിഫ്റ്റ് അവൾക്ക് നേരെ നീട്ടി
ലക്ഷ്മി : എന്താ ഇത്?
റഫീഖ് : തുറന്ന് നോക്ക്
ലക്ഷ്മി : സോറി എനിക്ക് ഇതൊന്നും വേണ്ട
റഫീഖ് : അങ്ങനെ പറയരുത് ഞാൻ ആഗ്രഹിച്ച വാങ്ങിയതാണോ തന്നെ ആദ്യമായി കണ്ടപ്പോ മുതൽ മനസ്സിൽ കരുതീത തനിക്ക് എന്തെങ്കിലും ഗിഫ്റ്റ് ചെയ്യണമെന്ന്
ലക്ഷ്മി : നോക്കു ഞാൻ ഇപ്പോൾ ഒരു ഗിഫ്റ്റ് വാങ്ങാനുള്ള മാനസികാവസ്ഥയിലല്ല
റഫീഖ് : എനിക്കറിയാം ലക്ഷ്മി എങ്കിലും താൻ ഇത് നിരസിച്ച് എന്നെ ഇൻസൾട്ട് ചെയ്യരുത് എനിക്ക് ഇങ്ങനെയൊക്കെ വാങ്ങി കൊടുക്കാൻ ആരുമില്ലാത്തത് കൊണ്ട
(ലക്ഷ്മി മടിച്ച് കൊണ്ടാണെങ്കിലും അത് വാങ്ങി)
ആ സമയം റഫീക്കിന്റെ മനസ്സിൽ അവൻ ആഹ്ലാദിക്കുകയായിരുന്നു
റഫീഖ് : ലക്ഷ്മി ഇങ്ങനെ വീടിനുള്ളിൽ അടച്ചു പൂട്ടിയിരുന്നാൽ വീണ്ടും ഓരോ വേണ്ടാത്ത
ചിന്തകൾ മനസ്സിൽ വരും ഇയാൾക്ക് ഒന്ന് പുറത്തേക്ക് ഇറങ്ങിക്കൂടെ
ലക്ഷ്മി : എങ്ങോട്
റഫീഖ് : എങ്ങോട് വേണമെങ്കിലും പോവാലോ ബീച്ചിലോ പർകിലോ അങ്ങനെ കുറച്ചു സമാധാനം കിട്ടുന്ന എവിടേക്കെങ്കിലും
ലക്ഷ്മി ഒന്നും മിണ്ടാതെ സ്തംഭിച്ച നിന്നു
റഫീഖ് : ലക്ഷ്മി എന്റെ കൂടെ ഒന്ന് പുറത്തേക്ക് വരാമോ ഇയാളുടെ മൈൻഡ് ഒന്ന് റിലാക്സ് ആവും
ലക്ഷ്മി : നിങ്ങൾ ഇത് എന്ധോക്കെയാ പറയുന്നത്
റഫീഖ് : ഇനിയെങ്കിലും എന്നെ ഒരു അന്യനായി കാണാതിരുന്നൂടെ അറ്റ്ലീസ്റ്റ് ഒരു ഫ്രണ്ട് ആയിട്ടെങ്കിലും കണ്ടൂടെ ഒന്ന് പുറത്ത് പോയി ഉടനെ തിരിച്ചു ആക്കിയേക്കാം
ലക്ഷ്മി : മ്മ്
റഫീഖ് (മനസ്സിൽ) : നിന്റെ പ്ലാൻ വർക്കായി മോനേ 🤩
റഫീഖ് : വാ പോവാം
(റഫീഖ് അവൾക്കായി വണ്ടിയുടെ ഡോർ തുറന്നു കൊടുത്തു)
യാത്രയ്ക്ക് ഇടയിൽ അവർ രണ്ട് പേരും തമ്മിൽ ഒന്നും മിണ്ടിയില്ല വണ്ടി ഓടി ഒരു ബീച്ചിൽ എത്തി
റഫീഖ് : ഇറങ്
രണ്ടു പേരും വണ്ടിയിൽ നിന്ന് ഇറങ്ങി നടക്കാൻ ആരംഭിച്ചു (ലക്ഷ്മി അവളുടെ ഭർത്താവിനോപ്പം അവസാനമായി പുറത്തിറങ്ങിയത് എപോഴാണെന്ന് മറന്നിരുന്നു)
റഫീഖ് : എന്താ ലക്ഷ്മി ഒന്നും മിണ്ടാത്തത്?
ലക്ഷ്മി : നമ്മൾ ഏറ്റവും അതികം വിശ്വസിക്കുന്നവർ നമ്മളെ ചോദിക്കുമ്പോൾ ഉണ്ടാവുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല
റഫീഖ് : അതൊക്കെ മറക്കാനല്ലേ നമ്മൾ ഇങ്ങോട് വന്നത് അപ്പോ ഇവിടെ വന്നിട്ടും ഇതൊക്കെ പറയുന്നത് എന്തിനാ?
(ലക്ഷ്മി തിരമാലകൾ ആസ്വദിച്ചു നിന്നു അവർ വീണ്ടും നടക്കാൻ ആരംഭിച്ചു നടക്കുമ്പോൾ റഫീഖ് ലക്ഷ്മിയുമായി ഒട്ടി ചേർന്ന് നടക്കാൻ ശ്രമം നടത്തി എന്നാൽ ലക്ഷ്മി അകന്ന് മാറിയത് കണ്ട റഫീഖ് ആ ശ്രമം നിർത്തി )
ലക്ഷ്മി : ഞാൻ ആരുമല്ലാതിരുന്നിട്ടും നിങ്ങൾ എനിക്ക് വേണ്ടി കുറെ ബുദ്ധിമുട്ടി
റഫീഖ് : ലക്ഷ്മി എനിക്ക് ആരുമല്ലന്ന് ആരാ പറഞ്ഞെ? ഞാൻ ആദ്യമായി സ്നേഹിച്ച പെണ്ണ് ലക്ഷ്മിയാണ് ജീവിതത്തിൽ ഇത് വരെ മറ്റൊരു പെണ്ണിനോടും ഉണ്ടാവാതിരുന്ന ഒരു പ്രത്യേക തരാം ഫീലാ എനിക്ക് തന്നോട് അത് എങ്ങനെ തന്നെ പറഞ് മനസ്സിലാക്കണമെന്ന് എനിക്ക് അറിയില്ല
ലക്ഷ്മി : നിങ്ങളുടെ ഇഷ്ടം ആത്മാർഥമായിരിക്കാം പക്ഷെ ഞാൻ ഒരു ഭാര്യയാണ്
റഫീഖ് : എന്നിട്ട് ഈ ഭാര്യയോട് ഭർത്താവ് ചെയ്തതെന്താ? ലക്ഷ്മി കാണിക്കുന്നതിന്റെ നൂറിൽ ഒന്ന് ആത്മാർത്ഥത എങ്കിലും അവന് ലക്ഷ്മിയോട് തിരിച്ചു കളിക്കുന്നുണ്ടോ?
ലക്ഷ്മി : ഒരാൾ ചതിച്ചു എന്നത് ഒരിക്കലും മറ്റൊരാൾക് ചതിക്കാനുള്ളതിന്റെ ന്യായീകരണമാവില്ല
റഫീഖ് : ലക്ഷ്മി അതിന് ഇതിൽ എവിടെയാ ചതി അവൻ ഇയാളുമായി കമ്മിറ്റെഡ് ആയി ഇരിക്കെ തന്നെ വേറൊരു പെണ്ണുമായി അവിഹിതത്തിന് പോയ പോലെ ഇയാൾ ചെയ്യണമെന്ന് ഞാൻ പറഞ്ഞില്ല അവനെ ലിഗലി ഉപേക്ഷിച്ച ശേഷം ഞാൻ തന്നെ അന്തസായി നോക്കിക്കോളാം എന്റെ പെണ്ണായിട്ട്
ലക്ഷ്മി : നിർത്ത് നമുക്ക് ഈ സംസാരം ഇവിടെ വച്ച് നിർത്താം
റഫീഖ് : സോറി ലക്ഷ്മി തനിക്ക് അൺകംഫര്ട്ടബിള് ആയെങ്കിൽ ക്ഷമിക്കണം
ലക്ഷ്മി : തിരിച്ചു പോവാം
