മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 3 2അടിപൊളി  

“എടാ പൂച്ച കണ്ണാ, നീ എത്തിയോ സ്റ്റേഷനിൽ?” ഫോണെടുത്ത ഉടനെ ഷെറിന്റെ ശബ്ദം കേട്ടു.

​”ഞാൻ എത്തി, പ്ലാറ്റ്‌ഫോം നമ്പർ നാലിൽ നിൽക്കുകയാ… നീ എപ്പോഴാ വരും ?” ഞാൻ തിരക്കിനിടയിലൂടെ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു.

​”ഞാൻ ജങ്ഷനിൽ എത്തിയിട്ടുണ്ട്, ദാ വരുന്നു…” എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു.

അധികം വൈകാതെ ജനക്കൂട്ടത്തിനിടയിലൂടെ ട്രാവൽ ബാഗുമായി ചിരിച്ചുകൊണ്ട് അവൾ എന്റെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടത്.

തനുവുമായുള്ള രാത്രിയുടെ തീവ്രതയും മാറി മറിയുന്ന ജീവിതാവസ്ഥകളും  മനസ്സിൽ അലയടിക്കുന്നുണ്ടെങ്കിലും, ഷെറിന്റെ സാന്നിധ്യം ആ യാത്രയ്ക്ക് വേറൊരു ഉണർവ് നൽകി. ഞങ്ങൾ ട്രെയിനിൽ കയറി സീറ്റ് പിടിച്ചു. ട്രെയിൻ ഹോൺ മുഴക്കി മുന്നോട്ടു നീങ്ങിയപ്പോൾ, പാലക്കാടൻ ഗ്രാമങ്ങളും പാടങ്ങളും പിന്നിലേക്ക് മറയുന്നത് ഞാൻ ജനൽക്കണ്ണിലൂടെ നോക്കിനിന്നു..

ഡി.. ഞാൻ പതിയെ വിളിച്ചു..

ഷെറിൻ മുഖം ഉയർത്തി എന്നെ നോക്കി ആ കണ്ണുകൾ എന്നെ എന്നത്തേയും പോലെ ത്രസിപ്പിക്കുന്ന തീവ്രത ഉണ്ടായിരുന്നു

പതിയെ ഞങ്ങൾ സംസാരിച്ചു തുടങ്ങി

ഉപ്പയുടെ പെട്ടന്നുള്ള മരണവും അവളും ഉമ്മയും ഒറ്റക്ക് ഉള്ള ഓട്ടപാചിലിൽ ആണ് എന്നും  ഒക്കെ ഉള്ള അവളുടെ സംസാരം എന്റെ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി…

ഇവളെ ഞാൻ ഇന്നലെ ചതിക്കുക ആയിരുന്നോ എന്നാ ചിന്ത എന്നെ വല്ലാതെ അലട്ടി.. ഒരിക്കലും ഇനി അത് ഉണ്ടാകില്ല എന്നാ ഒരു ഉറച്ച തീരുമാനം ഞാൻ എടുത്ത് അവളുടെ കൈ ചേർത്ത് പിടിച്ചു… കൈകൾ ചേർത്ത് പിടിക്കുമ്പോൾ ഷെറിനിൽ ഉണ്ടാകുന്ന വികാരം അവളുടെ മുഖത്തു മിന്നി മറയുന്നത് ആവേശം ഉണ്ടാക്കി… കവിളിൽ ഒരു ഉമ്മ കൊടുക്കാൻ മനസ്സ് വെമ്പി എങ്കിലും ട്രെയിനിലെ അവസ്ഥ എന്നെ അതിൽ നിന്നും അകറ്റി

ട്രെയിൻ പാലക്കാടൻ ദൂരങ്ങൾ താണ്ടി മലബാറിന്റെ മണ്ണിലേക്ക് കുതിച്ചുപാഞ്ഞു

ഇടയ്ക്ക് അവൾ കയ്യിൽ കരുതിയ ലഘുഭക്ഷണങ്ങൾ എടുത്തു

തന്നു

മണിക്കൂറുകൾ നീണ്ട യാത്രയ്ക്ക് ശേഷം ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു.

തിരക്കുപിടിച്ച ആ പുതിയ നഗരത്തിലേക്ക് ഞങ്ങൾ കാലെടുത്തു വെച്ചു.

പ്ലാറ്റ്‌ഫോമിലെ ആൾത്തിരക്കിലൂടെ ബാഗും തൂക്കി പുറത്തേക്ക് നടക്കുമ്പോൾ, മനസ്സിൽ ഒരേസമയം പുതിയൊരു തുടക്കത്തിന്റെ ആവേശവും ഞങളുടെ മുന്നോട്ട് ഉള്ള ജീവിതത്തിന്റെ പ്രതീക്ഷകളും ആയിരുന്നു മനസ്സിൽ..

നേരെ സെന്ററിലേക് പോയി അഡ്മിഷൻ നടപടികൾ പൂർത്തി ആക്കി..

റിസപ്ഷൻ ചോദിച്ചപ്പോ അവരുടെ ഹോസ്റ്റലിൽ ഒഴിവ് ഇല്ലെന്നും പുറത്ത് നോക്കാനും ആയിരുന്നു പറഞ്ഞത്. അവിടുന്ന് പുറത്ത് ഇറങ്ങി ഞങ്ങൾ നേരെ റഹ്മത്ത് ഹോട്ടലിലേക് വിട്ടു…

നല്ല വിശപ്പ് ഉണ്ടായിരുന്നു നല്ല ബീഫ് ബിരിയാണി വയറു നിറച്ചു കഴിച്ചു..

ഉമ്മാക്ക് വിളിച്ചു ബൈക്ക് പാർസൽ അയക്കുന്ന കാര്യം ചോദിച്ചപ്പോൾ അതിന്റെ ആവശ്യം ഇല്ല ഏതെങ്കിലും ഇലക്ട്രിക് സ്കൂട്ടർ എടുത്തോളാൻ ഉപ്പ പറഞ്ഞു എന്ന് ഉമ്മ പറഞ്ഞു

വയറും നിറച്ച് റഹ്മത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ കോഴിക്കോടൻ വെയിലും നഗരത്തിലെ തിരക്കും മുഖത്തേക്ക് അടിച്ചുകയറി.

നല്ല ഉച്ചവെയിലിൽ ബാഗും തൂക്കി നടക്കുന്നത് തന്നെ ചെറിയൊരു പണിയായിരുന്നു.

എങ്കിലും താമസിക്കാൻ ഒരു സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അപ്പഴത്തെ ഏറ്റവും വലിയ ആവശ്യം.

​”ഡാ..കോളേജിൽ ഹോസ്റ്റൽ ഇല്ലെങ്കിൽ പിന്നെ നമ്മൾ എവിടെയാ താമസിക്കാൻ പോകുന്നേ?” ഷെറിൻ അല്പം ആശങ്കയോടെ ചോദിച്ചു.

നമ്മുക്ക് ഒരുമിച്ച് ഒരു ഫ്ലാറ്റ് എടുത്താലോ ഞാൻ ഒന്ന് എറിഞ്ഞു നോക്കി

നീ എന്താ ഈ പറയുന്നേ? നമ്മൾ രണ്ടും കൂടെ ഒരു ഫ്ലാറ്റിൽ താമസിച്ചാൽ…

സെപ്പറേറ്റ് ഹോസ്റ്റലിൽ മാറിനിന്ന് ബുദ്ധിമുട്ടുന്നതിനേക്കാൾ നല്ലതല്ലേ ഒരു ചെറിയ ഫ്ലാറ്റ്?

അവൾ ആലോചനയിൽ മുഴുകി

“നിനക്ക് എന്നെ വിശ്വാസം ഇല്ലേ..?” ഞാൻ ചോദിച്ചു

“വിശ്വാസത്തിന്റെ അല്ലടാ പുറത്ത് അറിഞ്ഞാൽ” അവൾ പകുതിക്ക് നിർത്തി

“നാട്ടുകാർ തെണ്ടികൾ പോവാൻ പറ ” ഞാൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *