കൃത്യസമയത്ത് ആഹാരം വാരിക്കൊടുക്കുന്നതും ഫൈസി തന്നെയായിരുന്നു. ശാരീരികമായ ആഗ്രഹങ്ങൾ മാറ്റിവെച്ച്, അവളുടെ വേദനയിൽ പങ്കുചേരുന്ന അവന്റെ ആ സ്നേഹം ഐഷുവിനെ അവനോട് കൂടുതൽ അടുപ്പിച്ചു.
”കാക്കു… എനിക്ക് നിന്നെ വലിയൊരു ഉപദ്രവമായല്ലേ ഈ മൂന്ന് ദിവസം?” അവൾ ഇടയ്ക്ക് ചോദിക്കും.
”എടി പോട്ടി… സുഖം പങ്കുവെക്കാൻ മാത്രമല്ലല്ലോ പ്രണയം. നിന്റെ ഈ വേദനയിലും കൂടെ നിൽക്കുമ്പോഴല്ലേ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടുന്നത്,” ഫൈസി അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറയും.
ആ മൂന്ന് ദിവസങ്ങളിൽ അവർ അധികം സംസാരിച്ചില്ലെങ്കിലും അവരുടെ മനസ്സുകൾ തമ്മിൽ കൂടുതൽ ചേർന്നുനിന്നു. പുറത്തെ ലോകത്തെക്കുറിച്ചോ ബാൽക്കണിയിൽ നടന്ന സംഭവങ്ങളെക്കുറിച്ചോ അവർ വ്യാകുലപ്പെട്ടില്ല.
അങ്ങനെ ക്വാറന്റൈനിലെ പതിനാലാം ദിവസം സമാഗതമായി. ആ മുറിക്കുള്ളിലെ അവരുടെ വാസം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. പിറ്റേന്ന് രാവിലെ അവർക്ക് പുറത്തിറങ്ങാം, നാട്ടിലേക്ക് തിരിക്കാം.
ലഗേജുകൾ പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഐഷു. പ്രിയപ്പെട്ട ഇടം വിട്ടുപോകുന്നതിന്റെ ഒരു വിഷമം ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.
പെട്ടെന്നാണ് ഫൈസിയുടെ ഫോൺ ബെല്ലടിച്ചത്. സ്ക്രീനിൽ ‘ഇളയമ്മ’ എന്ന പേര് തെളിഞ്ഞു. കഥയുടെ തുടക്കത്തിൽ പറഞ്ഞതുപോലെ ഫൈസിയുടെ ഉപ്പയുടെ അനിയത്തിയാണ് അവർ.
ആ ഫോൺ സ്ഥിരമായത് കൊണ്ട് തന്നെ ആ ഫോൺ കോൾ ഫൈസിക്ക് ഒരു ആശങ്കയും നൽകിയില്ല.
”ഇതാ ഇളയമ്മ വിളിക്കുന്നു… നമ്മുടെ റിലീസ് ഓർഡർ വന്നോ എന്ന് തിരക്കാനായിരിക്കും,”
ഫൈസി ഫോണിലേക്ക് നോക്കി ഐഷുവിനോട് പറഞ്ഞു.
ഐഷു ഒരു ചെറുപുഞ്ചിരിയോടെ അവനെ നോക്കി. ആ ഫോൺ കോളോടെ അവരുടെ ജീവിതത്തിലെ ഒരു വലിയ അധ്യായം അവസാനിക്കുകയാണെന്നും പുതിയൊരു ലോകത്തേക്ക് അവർ കാലെടുത്ത് വെക്കാൻ പോകുകയാണെന്നും അവൾ തിരിച്ചറിഞ്ഞു.
ഫൈസി ഫോൺ അറ്റൻഡ് ചെയ്ത് കാതിലേക്ക് വെച്ചു.
”ഹലോ… ഇളയമ്മേ…”
കുറെ അന്വേഷണങ്ങൾക്ക് ഒടുവിൽ അവർ തന്റെ മകളെ പറ്റി ചോദിച്ചു.. അവൻ ഒരു പുഞ്ചിരിയോടെ ഇപ്പോൾ കൊടുക്കാം എന്ന് പറഞ്ഞ് ഐഷുവിനു നേരെ ഫോൺ നീട്ടി..
നാട്ടിലേക്ക് പോകാൻ ബാഗ് പാക്ക് ചെയ്യുന്നതിനിടയിൽ അവൾ സന്തോഷത്തോടെ ഫോൺ എടുത്തു.
”ഉമ്മാ… ഞങ്ങൾ നാളെ രാവിലെ ഇറങ്ങും. എല്ലാം റെഡിയാക്കി വെച്ചോ,” അവൾ ആവേശത്തോടെ പറഞ്ഞു.
പക്ഷേ മറുഭാഗത്ത് ഉമ്മയുടെ ശബ്ദം അല്പം പരിഭ്രമത്തിലായിരുന്നു. “മോളേ… ഐഷൂ… ഒരു ചെറിയ പ്രശ്നമുണ്ട്. നാളെ നിനക്ക് ഇങ്ങോട്ട് വരാൻ പറ്റുമെന്ന് തോന്നുന്നില്ല.”
ഐഷുവിന്റെ മുഖത്തെ ചിരി മാഞ്ഞു.
“അതെന്താ ഉമ്മാ? ക്വാറന്റൈൻ കഴിഞ്ഞല്ലോ.”
”അതല്ല മോളേ… ഇന്നലെ നമ്മുടെ നാട്ടിലെ ബേക്കറിയിൽ വന്ന ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചു. ആ സമയത്ത് ഞാനും അവിടെ ഉണ്ടായിരുന്നു. അതുകൊണ്ട് ആരോഗ്യപ്രവർത്തകർ എന്നോട് വീട്ടിൽ തന്നെ ക്വാറന്റൈനിൽ ഇരിക്കാൻ പറഞ്ഞിരിക്കുകയാണ്. നീ ഇങ്ങോട്ട് വന്നാൽ നിനക്കും അത് റിസ്ക് ആണ്.. നിങ്ങളിപ്പോ. കഴിഞ്ഞതല്ലേ ഉള്ളു…നിനക്കിനി ക്ലാസ്സ് ഒക്കെ വരാൻ ഉള്ളതാ…അതുകൊണ്ട് ഇവിടേക്ക് വരാതെ ഇരിക്കുന്നതാ നല്ലത്….”
ഐഷുവിന് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. പക്ഷേ ഉമ്മ തുടന്നു പറഞ്ഞു.
“മറ്റൊരു കഷ്ടകാലം കൂടി ഉണ്ട്. ഫൈസിയുടെ ഉമ്മയും ആ സമയം കടയിൽ ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളിപ്പോ രണ്ടുപേരും കൂടെ നമ്മുടെ വീട്ടിൽ ഒരുമിച്ച് ക്വാറന്റൈനിൽ ഇരിക്കാൻ തീരുമാനിച്ചു…..അവർക്ക് അവിടെ ഇരുന്നാൽ അജുവിനും ബുദ്ധിമുട്ടാവില്ലേ.”
ഐഷു സ്തംഭിച്ചു പോയി. ഉമ്മ വീണ്ടും നിർദ്ദേശിച്ചു.
“അതുകൊണ്ട് മോളേ… നീ നാളെ ഫൈസിയുടെ കൂടെ അവന്റെ വീട്ടിലേക്ക് പൊയ്ക്കോ. അവിടെ അവന്റെ അനിയൻ അജു മാത്രമേ ഉള്ളൂ. രണ്ടാഴ്ച കഴിഞ്ഞ് ഞങ്ങളുടെ ടെസ്റ്റ് റിസൾട്ട് ഒക്കെ വന്ന ശേഷം നീ ഇങ്ങോട്ട് വന്നാൽ മതി. അജുവിനോട് ഞാൻ സംസാരിച്ചിട്ടുണ്ട്.”
ഫോൺ വെച്ച ശേഷം ഐഷു ഫൈസിയെ നോക്കി. അവൾ ഉണ്ടായതെല്ലാം പറഞ്ഞതും അവനും ആകെ ആസ്വസ്ഥമായി…. അല്പനേരം ആ മുറിയിൽ നിശബ്ദതയായിരുന്നു.
തങ്ങൾ പിരിയേണ്ടി വരുമെന്നും ആ കാമജീവിതം അവസാനിക്കുമെന്നും കരുതിയ നിമിഷത്തിലാണ് വിധി മറ്റൊരു രൂപത്തിൽ അവർക്ക് മുന്നിലെത്തിയത്.
