ചുംബനത്തിന് ശേഷം അവൾ അവന്റെ നെഞ്ചിലേക്ക് മുഖം ചായ്ച്ചു കിടന്നു. ഫൈസിയുടെ കൈകൾ അവളുടെ തോളിലൂടെ ചുറ്റി അവളെ ചേർത്തുപിടിച്ചു. മുറിയിലെ ഫാനിന്റെ ശബ്ദം ഒഴികെ അവിടെ വലിയൊരു നിശബ്ദതയായിരുന്നു. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഐഷു ചോദിച്ചു:
”ഇക്കു… നമ്മൾ തമ്മിൽ ഇപ്പോൾ എന്താണ് ബന്ധം? നമ്മൾ ശരിക്കും ആരാണ്?”
അവളുടെ ചോദ്യം കേട്ട് ഫൈസി ഒരു നിമിഷം ഒന്ന് ആലോചിച്ചു. അവൻ അവളുടെ തലയിൽ തലോടിക്കൊണ്ട് പതുക്കെ പറഞ്ഞു,
“സത്യം പറഞ്ഞാൽ… എനിക്കറിയില്ല ഐഷൂ. നമ്മൾ തമ്മിലുള്ള ബന്ധത്തിന് എന്ത് പേരിടണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല.”
”അതെന്താ ഇക്കു അങ്ങനെ പറയുന്നത്? ഇത്രയൊക്കെ കഴിഞ്ഞിട്ടും നിനക്ക് അറിയില്ലെന്ന് പറഞ്ഞാൽ…” അവൾ അല്പം പരിഭവത്തോടെ അവന്റെ നെഞ്ചിൽ വിരൽ കൊണ്ട് വരച്ചു.
”അതല്ലടി… ഞാൻ ഇത് മുൻകൂട്ടി പ്ലാൻ ചെയ്തതല്ല. നിന്നെ കണ്ടതും, നമ്മൾ ഈ മുറിക്കുള്ളിൽ പെട്ടുപോയതും, പിന്നീട് നടന്ന കാര്യങ്ങളുമൊന്നും ഞാൻ കരുതിക്കൂട്ടിയതല്ല. മനസ്സിന് തോന്നിയത് ഞാൻ ചെയ്തു. നിന്റെ വേദന കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, നിന്റെ സന്തോഷം കണ്ടപ്പോൾ എനിക്ക് ആവേശമായി. അതിനപ്പുറം ഒരു വലിയ നിർവചനമൊന്നും എന്റെ കയ്യിലില്ല. ഒരുപക്ഷേ, ഈ നിമിഷം ഞാൻ നിന്നെ അത്രമേൽ ആഗ്രഹിക്കുന്നു… സ്നേഹിക്കുന്നു…അത് മാത്രമാണ് എനിക്കറിയാവുന്ന സത്യം.”
ഫൈസിയുടെ ആ തുറന്നുപറച്ചിൽ ഐഷുവിനെ ചിന്തിപ്പിച്ചു. അവൻ പറഞ്ഞത് ശരിയാണ്. ആരും ഒന്നും പ്ലാൻ ചെയ്തിരുന്നില്ല. പക്ഷേ, അവൾക്ക് അവളുടെ ഉള്ളിലെ കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു.
അവൾ പതുക്കെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
“നിനക്ക് അറിയില്ലായിരിക്കും ഇക്കു… പക്ഷേ എനിക്ക് അറിയാം. നീ അപ്പുറത്തെ മുറിയിൽ ആയിരുന്നപ്പോഴും, നീ എന്നെ വഴക്ക് പറഞ്ഞപ്പോഴും, എന്റെ ഓരോ കുസൃതികളെയും നീ സഹിച്ചപ്പോഴും എന്റെ ഉള്ളിൽ എന്തോ ഒന്ന് വളരുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി നീ ആ വീഡിയോ കോളിൽ എനിക്ക് വേണ്ടി സംസാരിച്ചപ്പോൾ… അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു, നീ എനിക്ക് ആരാണെന്ന്…ഇക്കുന്റെ സ്ഥാനത്ത് വേറെ ആണുങ്ങൾ ആണെങ്കിൽ എന്റെ ഈ മോശം വശങ്ങൾ മുതലാക്കികൊണ്ട് തന്നെ അവർക്കെന്നെ സ്വന്തമാക്കമായിരുന്നു…പക്ഷെ ഇക്കു അതിനൊന്നും മുതിർന്നില്ല..”
അവൾ അവന്റെ കൈ കയ്യിലെടുത്തു ചുംബിച്ചു.
“എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ഇക്കു… വെറുമൊരു ഇഷ്ടമല്ല. എനിക്ക് നിന്നോട് പ്രണയമാണ്. ഈ ലോകത്ത് എനിക്ക് ഏറ്റവും സുരക്ഷ തോന്നുന്നത് നിന്റെ ഈ കൈകൾക്കുള്ളിലാണ്. എനിക്ക് നീയില്ലാതെ ഇനി ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.”
ഐഷുവിന്റെ ആ പ്രണയാഭ്യർത്ഥന കേട്ട് ഫൈസി ഒന്ന് വിറച്ചുപോയി. അവൻ അവളെ ഒന്നുകൂടി മുറുകെ കെട്ടിപ്പിടിച്ചു. അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് ചെന്നെത്തിയത്.
”ഐഷൂ…” അവൻ പതുക്കെ വിളിച്ചു.
”മ്മ്… പറ ഇക്കു…”
”നമ്മൾ പുറത്തിറങ്ങുമ്പോൾ ഈ ലോകം നമ്മളെ എങ്ങനെ കാണും എന്ന് എനിക്കറിയില്ല. പക്ഷേ ഈ മുറിക്കുള്ളിൽ നീ എന്റേത് മാത്രമാണ്.”
“ ഇനി ഭൂകമ്പം വന്നാലും ഐഷു കുലുങ്ങില്ല.
എന്റെ ഇക്കുനെ ഞാനാർക്കും വിട്ട് കൊടുക്കില്ല…”
ഐഷു ആ ചങ്ങാത്തത്തിലും പ്രണയത്തിലും അലിഞ്ഞു ചേർന്ന് അവന്റെ നെഞ്ചിലെ ചൂടിൽ കണ്ണുകളടച്ചു. അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു അത്.
24
ഫൈസിയുടെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോഴും ഐഷുവിന്റെ ഉള്ളിൽ ഒരു കുറ്റബോധം പതുക്കെ നാമ്പെടുത്തു. തനിക്ക് വേണ്ടി അവൻ ഇത്രയധികം അധ്വാനിക്കുകയും സുഖം നൽകുകയും ചെയ്തിട്ടും, തിരിച്ച് അവനുവേണ്ടി താൻ ഒന്നും ചെയ്തില്ലല്ലോ എന്ന ചിന്ത അവളെ അസ്വസ്ഥയാക്കി.
അവന്റെ ശരീരം ഇപ്പോഴും ആ വന്യമായ ആവേശത്തിന്റെ ചൂടിലായിരുന്നു.
”ഇക്കു…” അവൾ പതുക്കെ വിളിച്ചു.
”മ്മ്… എന്താടി?” അവൻ അവളുടെ മുടിയിൽ വിരലുകൾ ഓടിച്ചു.
