“കാക്കു, ഐഷു എവിടെ? അവൾ വന്നില്ലേ?”
”അവൾ കുളിക്കാൻ കയറിയതേ ഉള്ളൂ. അവൾ കൂടി വന്നിട്ട് കഴിക്കാം എന്ന് കരുതി ഞാൻ ഇരിക്കുവാ,” ഫൈസി പതുക്കെ പറഞ്ഞു.
അജു ഒരു പ്ലേറ്റ് എടുത്ത് ബിരിയാണി വിളമ്പാൻ തുടങ്ങി.
“ഓ… അവള് വന്നിട്ട് കഴിക്കാൻ അവളേന്റെ ഭാര്യയൊന്നുമല്ലല്ലോ! എനിക്ക് നല്ല വിശപ്പുണ്ട്, ഞാൻ കഴിക്കുവാ. അവൾ വരുമ്പോൾ കഴിച്ചോളും,”
അവൻ ഒരു വലിയ കഷ്ണം ചിക്കൻ വായിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
ഫൈസി ഒന്നും മിണ്ടിയില്ല. അവൻ മനസ്സിൽ മറ്റൊരു പ്ലാൻ മെനയുകയായിരുന്നു.
അജു വീട്ടിലുള്ളിടത്തോളം തനിക്ക് ഐഷുവിനെ സ്വസ്ഥമായി ഒന്ന് തൊടാൻ പോലും കഴിയില്ലെന്ന് അവന് ഉറപ്പായിരുന്നു.
”എടാ അജൂ… നാളെ നീ ഒന്ന് കോയമ്പത്തൂർ വരെ പോകണം. നമ്മുടെ പാർലറിലേക്ക് കുറച്ച് പുതിയ മിഷീനുകളും സാധനങ്ങളും വാങ്ങാനുണ്ട്. നീ പോയാൽ കാര്യങ്ങൾ പെട്ടെന്ന് നടക്കും. രണ്ട് ദിവസം കൊണ്ട് തിരിച്ചു വരാമല്ലോ.
എനിക്ക് ഈ ക്വാറന്റൈൻ ഒക്കെ കഴിഞ്ഞു വന്നതല്ലേ ഉള്ളൂ, വല്ലാത്ത ക്ഷീണം,
” ഫൈസി വളരെ കാര്യമായി തന്നെ പറഞ്ഞു.
അജു ബിരിയാണി ചവയ്ക്കുന്നത് നിർത്തി ഫൈസിയെ ഒന്ന് നോക്കി. “നാളെയാ? നടക്കില്ല ഇക്കാ… ഈ മാസം ഫുൾ ടൂർണമെന്റ് നടക്കുവാ. എനിക്ക് രാവിലെ ട്രെയിനിങ്ങും വൈകുന്നേരം മാച്ചും ഉണ്ട്. ടീമിൽ നിന്നും എനിക്ക് മാറി നിൽക്കാൻ പറ്റില്ല.”
”എടാ, അത് അത്ര അത്യാവശ്യമുള്ള കാര്യമായതുകൊണ്ടാ ഞാൻ നിന്നോട് പറയുന്നത്. കളി പിന്നെയും കളിക്കാമല്ലോ,” ഫൈസിയുടെ ശബ്ദത്തിൽ അല്പം അമർഷം കലർന്നു.
”അത് പറ്റില്ല. ക്ലബ്ബിന്റെ പ്രധാന കളിക്കാരനാ ഞാൻ. ഇക്കയ്ക്ക് പോകാൻ പറ്റില്ലെങ്കിൽ വേറെ ആരെങ്കിലും വിട്ടോ. അല്ലെങ്കിൽ ഇക്ക തന്നെ പൊക്കോ. എനിക്ക് ഇപ്പൊ ഫുട്ബോൾ ആണ് പ്രധാനം,” അജു കടുപ്പത്തിൽ തന്നെ മറുപടി നൽകി.
”നിനക്ക് വീട്ടിലെ കാര്യങ്ങളേക്കാൾ വലുതാണോടാ ഈ പന്ത് തട്ട്? ഞാൻ പറയുന്നത് നീ ഒന്ന് അനുസരിക്കില്ലേ?” ഫൈസിക്ക് ശരിക്കും ദേഷ്യം വന്നു തുടങ്ങി.
”ഇക്ക വെറുതെ ഓരോന്ന് പറഞ്ഞു ചൂടാവണ്ട. എനിക്ക് എന്റെ കാര്യങ്ങൾ അറിയാം. ഇക്ക വന്ന സ്ഥിതിക്ക് ഇക്ക തന്നെ പൊക്കോ,” അജു വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
ഭക്ഷണമേശയിൽ സഹോദരങ്ങൾ തമ്മിൽ വാക്കുകൾ കൊണ്ട് തർക്കം മുറുകി. പുറത്ത് മഴ പെയ്യാൻ തുടങ്ങുന്നതുപോലെ അന്തരീക്ഷം ഇരുണ്ടു കൂടിയിരുന്നു. മുറിക്കുള്ളിൽ ഫൈസിയുടെയും അജുവിന്റെയും തർക്കം നടക്കുമ്പോൾ, കുളി കഴിഞ്ഞ് ഈറൻ മണക്കുന്ന ശരീരവുമായി പടികൾ ഇറങ്ങി വരുന്ന ഐഷു ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.
അകത്തെ മുറിയിലെ തർക്കം മുറുകുന്നതിനിടയിലാണ് കുളി കഴിഞ്ഞ് ഈറൻ മുടിയുമായി ഐഷു താഴേക്ക് എത്തിയത്.
നേരിയ നനവുള്ള നീല ചുരിദാറിൽ അവൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. പടികൾ ഇറങ്ങി വരുമ്പോൾ തന്നെ ഡൈനിങ് ടേബിളിലിരുന്ന് ഇക്കയും അനിയനും പരസ്പരം പോർവിളിക്കുന്നത് അവൾ കേട്ടു.
”എന്താടാ രണ്ടും കൂടി ഇവിടെ? വന്നിട്ട് ഒരു മണിക്കൂർ ആയതേ ഉള്ളൂ… അപ്പോഴേക്കും തുടങ്ങിയോ കോഴിപ്പോര്?” ഐഷു ഒരു കള്ളച്ചിരിയോടെ അവരുടെ അടുത്തേക്ക് വന്ന് ചോദിച്ചു.
ഫൈസി ഗൗരവത്തിൽ ഐഷുവിനെ നോക്കി.
“നീ കേൾക്ക് ഐഷൂ… നാളെ പാർലറിലെ ആവശ്യത്തിന് ഇവനോട് കോയമ്പത്തൂർ വരെ ഒന്ന് പോകാൻ പറഞ്ഞതാ. എനിക്ക് വല്ലാത്ത ബോഡി പെയ്‌ൻ ഉണ്ട്. ഇവൻ അത് കേൾക്കാതെ കളി എന്നും പറഞ്ഞ് ഒഴിയുവാ.”
അജു ഉടനെ ഇട കേറി. “അതല്ല ഐഷൂ… ഈ മാസം ഫുൾ ഞങ്ങൾക്ക് ടൂർണമെന്റ് ആണ്. ഞാൻ ടീമിലെ മെയിൻ വിങ്ങർ ആണ്. ഞാൻ പോയാൽ കളി മൊത്തം പാളും.
ഇക്കയ്ക്ക് വേണമെങ്കിൽ ഒരാഴ്ച കഴിഞ്ഞ് പോകാം, അല്ലെങ്കിൽ വേറെ ആരെങ്കിലും വിടാം. അതിന് എന്നെ നിർബന്ധിക്കുന്നതാ.”
ഐഷു അല്പനേരം ആലോചിച്ചു. ഫൈസിക്ക് തന്നെ തനിച്ചു കിട്ടാനാണ് അജുവിനെ നാടു കടത്താൻ നോക്കുന്നതെന്ന് അവൾക്ക് നന്നായി അറിയാം. പക്ഷേ, അജുവിനെ പെട്ടെന്ന് നിർബന്ധിച്ചാൽ അവന് സംശയം തോന്നുമെന്ന് അവൾ ഭയപ്പെട്ടു. കൂടാതെ, അജുവിന്റെ ഫുട്ബോളിനോടുള്ള ഭ്രാന്തും അവൾക്കറിയാം.
