”എടാ അജൂ… നീ ഇത് എവിടെയാ? ഞങ്ങൾ ഇവിടെ വാതിൽക്കൽ നിൽക്കുവാ,” ഫൈസി അല്പം കടുപ്പത്തിൽ തന്നെ ചോദിച്ചു.
”ഞാൻ ഗ്രൗണ്ടിലാ ഇക്കാ… ഒരു മാച്ച് നടക്കുവാ,” അജു കിതച്ചുകൊണ്ട് മറുപടി പറഞ്ഞു.
”എടാ, ഞങ്ങൾ വരുന്നത് നിനക്ക് അറിയാവുന്നതല്ലേ? എന്നിട്ടാണോ നീ കളിക്കാൻ പോയത്? ഉമ്മയെങ്കിലും ഉണ്ടായിരുന്നെങ്കിൽ സാരമില്ലായിരുന്നു. ഇതിപ്പോ ഞങ്ങൾ പുറത്ത് നിൽക്കണോ?”
ഫൈസിക്ക് ശരിക്കും ദേഷ്യം വന്നു.
”ഓ… അതിന് ഇക്ക വരുന്നതിന് ഞാനെന്തിനാ അവിടെ കാവലിരിക്കുന്നത്? ഇക്കയ്ക്ക് വീട് അറിയില്ലേ? ആ വലതുവശത്തെ ജനലിന്റെ അരികിൽ തപ്പിയാൽ ചാവി കിട്ടും. എടുത്ത് അകത്ത് കയറിക്കോ… എനിക്ക് ഇവിടെ കളി തീരാനായിട്ടില്ല. ഞാൻ രാത്രി വരാം
,” അജു ഒട്ടും ഗൗരവമില്ലാതെ പറഞ്ഞു തീർത്തതും ഫോൺ കട്ടായി.
”കണ്ടോ… ഇവന്റെ ഒരു കാര്യം,” ഫൈസി ഫോൺ പോക്കറ്റിലിട്ട് ഐഷുവിനെ നോക്കി.
“നാട്ടിലെ പിള്ളേരുടെ കൂടെ ഗ്രൗണ്ടിലാ. നമുക്ക് ചാവി എടുക്കാം.”
ഫൈസി പറഞ്ഞതുപോലെ ജനൽപ്പടിക്കൽ നിന്നും ചാവി കണ്ടെത്തി. വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ വീടിനുള്ളിൽ ഒരു തണുപ്പും ഏകാന്തതയും അനുഭവപ്പെട്ടു. ഉമ്മയും ഉപ്പയും ഇല്ലാത്ത ആ വലിയ വീട് ഇപ്പോൾ അവർക്ക് മാത്രമായി തുറന്നു കൊടുക്കപ്പെട്ടതുപോലെ തോന്നി.
”വാ ഐഷൂ… അകത്തേക്ക് കയറിക്കോ,”
ഫൈസി ലൈറ്റുകൾ തെളിച്ചു.
ഉമ്മറത്തെ വലിയ ഹാളും അവിടുത്തെ സോഫകളും കണ്ടപ്പോൾ ഐഷുവിന് വലിയൊരു ആശ്വാസം തോന്നി. അജു വരാൻ ഇനിയും സമയമുണ്ടെന്ന തിരിച്ചറിവ് അവളുടെ ഉള്ളിൽ ഒരു കുസൃതി ചിരി പടർത്തി.
”കാക്കു… അപ്പൊ അജു വരാൻ വൈകുമല്ലേ?”
അവൾ തന്റെ ബാഗ് താഴെ വെച്ച്, ഫൈസിയുടെ അടുത്തേക്ക് നടന്നു ചെന്നു.
ആ വലിയ വീടിന്റെ സ്വീകരണമുറിയിൽ, തങ്ങളെ തടയാൻ ആരുമില്ലാത്ത ആ നിമിഷം, ആവേശകരമായ മറ്റൊരു തുടക്കത്തിന് അവർ തയ്യാറെടുക്കുകയായിരുന്നു.
ഹാളിലെ വെളിച്ചത്തിൽ ഐഷു ആ വീടിനെ ഒന്ന് നോക്കി
.
”വാ… നമുക്ക് മുകളിലേക്ക് പോകാം,” ഫൈസി അവളുടെ ബാഗുമെടുത്ത് പടികൾ കയറാൻ തുടങ്ങി.
മുകളിലെത്തിയപ്പോൾ ഫൈസി തന്റെ മുറിയുടെ വാതിൽ തുറന്നു.
“ഐഷൂ, നീ ഈ റൂമിൽ കിടന്നോ. നിനക്ക് ഇവിടെയാകുമ്പോൾ കൂടുതൽ സൗകര്യമായിരിക്കും. ഞാൻ താഴെ ഉമ്മയുടെയും വാപ്പയുടെയും റൂമിൽ കിടക്കാം. അവർ ആരും ഇല്ലാത്തതുകൊണ്ട് അവിടെ കിടക്കുന്നതിന് കുഴപ്പമില്ലല്ലോ.”
ഐഷു ഒരു നിമിഷം അവനെ നോക്കി നിന്നു. എന്നിട്ട് ഒരു കള്ളച്ചിരിയോടെ അവന്റെ അരികിലേക്ക് നടന്നു ചെന്നു.
“അയ്യോ കാക്കു… നീ താഴെ പോയി കിടന്നാൽ നമ്മുടെ കാര്യങ്ങൾ എങ്ങനെ നടക്കും?
അപ്പുറത്തെ മുറിയിൽ അജു ഉണ്ടാവില്ലേ?
അവനെ എങ്ങനെയെങ്കിലും താഴത്തെ മുറിയിലേക്ക് മാറ്റിയാൽ നമുക്ക് ഈ മുകളിലത്തെ ഫ്ലോർ മൊത്തം കിട്ടില്ലേ?”
ഫൈസി ചിരിച്ചുകൊണ്ട് അവളുടെ തോളിൽ കൈ വെച്ചു.
“എടി… ആ ചെക്കൻ ഞാൻ പറഞ്ഞാൽ കേൾക്കില്ല. അവന്റെ റൂമും സെറ്റപ്പും വിട്ട് അവൻ എങ്ങോട്ടും വരില്ല. പക്ഷേ നീ പേടിക്കണ്ട, അവൻ ഒരു തവണ ഉറങ്ങിക്കഴിഞ്ഞാൽ പിന്നെ ബോംബ് പൊട്ടിയാൽ പോലും അറിയില്ല. അവന്റെ ഉറക്കം അത്രയ്ക്ക് കടുപ്പമാ. അതുകൊണ്ട് അവൻ അപ്പുറത്തെ മുറിയിൽ ഉണ്ടെങ്കിലും നമ്മൾ ഇവിടെ ഫുൾ സേഫ് ആയിരിക്കും.”
അതു കേട്ടപ്പോൾ ഐഷുവിന് സമാധാനമായി. അവൾ പതുക്കെ മുറിക്കുള്ളിലേക്ക് കയറി. ബാഗ് മേശപ്പുറത്ത് വെക്കുന്നതിനിടയിൽ ഫൈസി ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. ഐഷു പതുക്കെ നടന്ന് അവന്റെ പിന്നിലെത്തി. അവൾ തന്റെ കൈകൾ അവന്റെ വയറിലൂടെ ചുറ്റി അവനെ പിന്നിൽ നിന്നും മുറുകെ പുണർന്നു.
യാത്രയുടെ തളർച്ചയും എന്നാൽ ഫൈസിയുടെ സാമീപ്യം നൽകുന്ന ആവേശവും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.
ഐഷുവിന്റെ പുണരലിൽ ഫൈസി ഒന്ന് പുഞ്ചിരിച്ചു. അവളുടെ ശരീരത്തിൽ നിന്നും ഇപ്പോഴും ആ നീണ്ട യാത്രയുടെ വിയർപ്പ് മണം വരുന്നുണ്ടായിരുന്നു. അവൻ പതുക്കെ അവളുടെ കൈകൾ വിടുവിച്ച് അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി.
