പക്ഷെ അഭി … എനിക്ക് നിന്നെ പിരിയാൻ കഴിയില്ല അഭി … ഇത് തെറ്റാണെന്ന് എനിക്കറിയാം …എന്റെ കുട്ടിയെ പറ്റിക്കാണെന്നും എനിക്കറിയാം ..പക്ഷെ എനിക്ക് പറ്റുന്നില്ല അഭി … നിങ്ങള് രണ്ടാളും ഒരുമിച്ചുനടക്കുമ്പോ എന്തോരം സന്തോഷാണെന്ന് അറിയോ …ഞാൻ നിന്നെ കുറെ മറക്കാൻ നോക്കി പൊന്നെ …എനിക്ക് പറ്റുന്നില്ലെടാ …
നീ എന്നോട് പലപ്പോഴും അവളുടെ കാര്യം പറയാൻ നോക്കിയത് എനിക്കറിയാമായിരുന്നു …ഞാൻപലപ്പോഴും മനപ്പൂർവം ഒഴിഞ്ഞ് മാറിയതാ … നിനക്ക് അവളെ ചതിക്കാൻ കഴിയില്ല …ആ വേദന കൊണ്ടാണ് എന്നോട് പറയാൻ ശ്രമിച്ചതും … അതൊക്കെ നിന്റെ നല്ല മനസ്സാ
അഭി… അതൊക്കെ കാണുമ്പോ എനിക്ക് നിന്നോട് സ്നേഹം കൂടുന്നതല്ലാതെ നിന്നെ മറക്കാനോ വെറുക്കാനോ കഴിയുന്നില്ലെടാ …
ഞാൻ ആദ്യമായി വീട്ടിൽ വന്നപ്പോ നീ എന്നെ കണ്ട് ഓടിയില്ലേ …അന്നൊരുപാട് സങ്കടായി …ഞാൻ അച്ചൂന്റെ റൂമിലെ ബാത്റൂമിൽ കയറി എത്ര കരഞ്ഞു അറിയോ അഭി …അപ്പോഴും എനിക്ക് നിന്നോട് ഒരു തരി ദേഷ്യം തോന്നിയില്ല ഈ പൊന്നിനോട് സ്നേഹം മാത്രമേ തോന്നിയുള്ളൂ ….
പിറ്റേന്ന് എന്നോട് കോളേജിൽ നിന്ന് നീ പറഞ്ഞില്ലേ … ഞാൻ നിന്നെ ഉപദ്രവിച്ചെന്നും നിനക്കെന്നോട് ദേഷ്യമാണെന്നും വെറുപ്പാണെന്നുമൊക്കെ …നീ അതൊക്കെ പറഞ്ഞു ക്ലാസ്സിലേക്ക് പോയി … എനിക്കെത്രത്തോളം സങ്കടം വന്നു എന്നറിയോ …ആ ദിവസം മുഴുവൻ ഞാൻ കരഞ്ഞു …അന്ന് വീട്ടിലെത്തിയിട്ടും സങ്കടം മാറിയില്ല അഭി …
എന്നെ വേണ്ടാന്ന് വെക്കെല്ലെടാ …സഹിക്കാൻ കഴിയില്ല …എത്ര ഞാൻ മറക്കാൻ നോക്കി അറിയോ …ഇതെന്റെ കുട്ടീടെ ചെക്കനാ …ഞാനാഗ്രഹിക്കുന്നത് തെറ്റാ ..എന്നൊക്കെ ഞാൻ എന്നെ തന്നെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി … പക്ഷെ പിന്നെ നിന്റെ മുഖം കാണുമ്പോ ഈ ചിരി കാണുമ്പോ ഞാൻ മറക്കാൻ നോക്കുന്ന സ്നേഹം അതിനേക്കാളേറെ പിന്നേം ഉള്ളിൽ തോന്നും
നിങ്ങളെ ഞാൻ ഒരിക്കലും ശല്യം ചെയ്യില്ല അഭി …പക്ഷെ എന്നോട് മറക്കാൻ പറയരുത് …അതെനിക്ക് കഴിയില്ല … ഇത് കാരണം എന്നെ വെറുക്കേം ചെയ്യരുത് …എന്റെ കുട്ടികളെ നിങ്ങള് പൊന്നുപോലെ നോക്കുമെങ്കിൽ …ഞാൻ മരിച്ചോളാം അഭി … അല്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല പൊന്നെ …
അവളുടെ നെഞ്ചിലേക്ക് എന്റെ കണ്ണീര് വീണപ്പഴാ അവൾ സംസാരം നിർത്തിയത് …
ലച്ചു
: എന്റെ പൊന്ന് കരയാണോ … ഞാനെന്റെ പൊന്നിനെ കരയിപ്പിച്ചോ …
അഭി : സന്തോഷം കൊണ്ടാ ലച്ചൂ …നിന്റെ ഓരോ വാക്കിലുമുണ്ട് നിനക്ക് എന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന് …നീ ഇത്രേം പറഞ്ഞപ്പോഴും അതിലൊന്നും എന്നെ വേദനിപ്പിക്കുന്ന ഒരു വാക്കു പോലും ഞാൻ കേട്ടില്ല …മറിച്ച് ആവോളം സ്നേഹം ഓരോ വാക്കിലും ഉണ്ടായിരുന്നു …അതിനേക്കാളും സന്തോഷം എനിക്ക് വേറെന്താ … ഞാനും നിന്റെ അതെ അവസ്ഥയിലാണ് പൊന്നെ … എനിക്കും നിന്നെ മറക്കാനോ വെറുക്കാനോ പറ്റില്ലെടി …പക്ഷെ മീനൂന്റെ കാര്യം ആലോചിക്കുമ്പോ ഒരു സങ്കടം … എല്ലാം ശെരിയാകും … സമയമാകുമ്പോ നമുക്ക് എല്ലാം പറയാ …അത് വരെ നമുക്ക് ഇങ്ങനെ സ്നേഹിക്ക …ദൈവം നമ്മളെ ഒരുമിപ്പിച്ചിട്ടുണ്ടെങ്കിൽ അതേ ദൈവം തന്നെ ഒരു വഴി കണ്ടിട്ടുണ്ടാവും … അതുവരെ നമ്മൾ കാത്തിരുന്നാൽ മതി …
ലച്ചു : മതി പൊന്നെ …എനിക്കിത്ര കേട്ടാ മതി … സന്തോഷായി എനിക്ക് … ഒരുപാട് കാലം ഞാൻ അറിയാതെയാണെലും വേദനിപ്പിച്ചില്ലേ … ഇനി സ്നേഹിച്ചോളാം …എന്റെ ജീവനേക്കാളേറെ ഞാൻ സ്നേഹിച്ചോളാം … പകരം സ്നേഹത്തോടെയുള്ള ഒരു ചിരിയെങ്കിലും എനിക്ക് ഈ പൊന്നിന്റെ അടുത്തുന്നു കിട്ടിയാ മതി …
അഭി : ഉണ്ടാവും …ജീവനുള്ളത് വരെ കൂടെ ഉണ്ടാവും …വേദനിപ്പിക്കില്ല ..അതിനെനിക്ക് കഴിയില്ല …
അത്ര പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു …
അവളെന്നെ കെട്ടിപിടിച്ചു …അവളും കരഞ്ഞു …പിന്നെ രണ്ടാളും പരസ്പരം കണ്ണ് തുടച്ചു കണ്ണുകളിലേക്ക് നോക്കി
