എന്റെ മേലേക്കൂടി വെള്ളം ഒലിച്ചിറങ്ങിയപ്പോ അതോടൊപ്പം എന്റെ ഇത്രയും നാളത്തെ വലിയ വിഷമവും ഒഴുകിപ്പോയ പോലെ തോന്നി …അച്ചു പഴയ പോലെ ആയത് തന്നെ കാരണം …
ഇനി ടീച്ചർ … അവരോട് ആദ്യം നല്ല വെറുപ്പായിരുന്നു …പിന്നെ ഒരു സഹതാപമായി …ഇപ്പൊ വേറെന്തോ ഒന്ന് അവരോട് ഉണ്ട് …പക്ഷെ മീനു … എന്നെ അത്രത്തോളം സ്നേഹിക്കുന്ന അവളെ ഞാൻ എങ്ങിനെയാ ചതിക്കാ …
എനിക്കൊരു പിടുത്തവും കിട്ടുന്നില്ല …
മീനുവിനെ ഇഷ്ടമാണെന്ന് ടീച്ചറോട് പറഞ്ഞാൽ എന്തായിരിക്കും അവരുടെ മറുപടി…
എന്നോട് അവർക്ക് നല്ല ആഗ്രഹമുണ്ട് അത് അന്നത്തെ അവരുടെ പെരുമാറ്റത്തിൽ മനസ്സിലായതാണ് …അന്നത്തെ ആ കാഴ്ച …ഹോ …എന്തായാലും മൂന്നെണ്ണത്തിനെ എന്റെ തലയിൽ വെച്ചില്ലേ മുകളിലെ പുള്ളിക്കാരൻ …ഇനി പുള്ളി തന്നെ തീരുമാനിക്കട്ടെ …എന്താന്ന് വെച്ച
കുളിയൊക്കെ കഴിഞ്ഞ് കുറച്ചു നേരം കിടന്ന് താഴേക്ക് എത്തിയപ്പോ അച്ചു ഭക്ഷണം ഒക്കെ മേശയിൽ റെഡി ആക്കി ഫോണിൽ നോക്കിക്കൊണ്ടിരുന്നു …
അഭി : അച്ചു… എല്ലാം സെറ്റ് ആയോ …ഇത്ര പെട്ടെന്നോ …
അച്ചു : പെട്ടെന്നോ …മോൻ പോയിട്ട് എത്ര നേരായി … ഇതിനു മാത്രം ഒക്കെ കുളിക്കാൻ ഉണ്ടായിരുന്നോ …
അവളൊരു ചിരിയോടെ ആണ് അത് ചോദിച്ചത്
അഭി : കുളി കഴിഞ്ഞ് കുറച്ചു നേരം കിടന്നു സമയം പോയത് അറിഞ്ഞില്ല …
ഭക്ഷണമൊക്കെ കഴിച്ച് ഞങ്ങൾ പൂമുഖത്തെ സോഫയിൽ ഇരുന്ന് ഒരുപാട് സംസാരിച്ചു
അതിനിടയിൽ അച്ചു എന്റെ തലയിൽ തലോടുകയും എന്റെ നെഞ്ചിൽ തലവെച്ചു കിടക്കുകയും …കവിളിൽ ഇടക്ക് ഓരോ ഉമ്മയും ഒക്കെ തന്നു കൊണ്ടിരുന്നു …
എന്റെ മനസ്സ് നിറയാൻ …എനിക്കവളുടെ സന്തോഷം മാത്രം മതിയായിരുന്നു…
അപ്പോഴാണ് അമ്മയും മീനുവും കയറി വരുന്നത് പൂമുഖത്തേക്ക് എത്തിയ അവർ എന്റെ നെഞ്ചിൽ ചാരി എന്തൊക്കെയോ പറയുന്ന അച്ചുവിനെ ആണ് കണ്ടത് … അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ട് …മീനുവിനും ഒരു ചിരി മുഖത്തുണ്ട് പക്ഷെ ആ ചിരിയിൽ അല്പം അസൂയ കലർന്നിട്ടുണ്ടെന്ന് തോന്നി …
പക്ഷെ അവർ
അകത്തേക്ക് വന്നിട്ടും അച്ചു എന്റെ നെഞ്ചിൽ നിന്നെഴുന്നേറ്റില്ല …എന്തിന് എണീക്കണം …അവളുടെ പുന്നാര ആങ്ങള അല്ലെ …അവൾ അങ്ങിനെ കിടന്നു കൊണ്ട് തന്നെ അമ്മയോട് അമ്മാവന്റെ വീട്ടിലെ വിശേഷം ഒക്കെ ചോദിച്ചു കൊണ്ടിരുന്നു …മീനു നേരെ മുകളിലേക്ക് പോയിരുന്നു …’അമ്മ അവിടന്ന് പോയപ്പോ …ഞാൻ അവളോട് എന്റെ പെണ്ണിനെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു മുകളിലേക്ക് നടന്നു …
ഗോവണി കയറുമ്പോ ഞാൻ ചെറു ചിരിയോടെ ഒന്ന് തിരിഞ്ഞു നോക്കി …അവളുടെ മുഖം കാണാൻ …എന്നെ തന്നെ നോക്കി സോഫയിൽ ഇരിക്കുന്നുണ്ട് …പ്രത്യേകിച്ച് ഭാവം ഒന്നും ഇല്ല ..ഞാൻ നോക്കുന്നത് കണ്ടപ്പോ എന്നെ ഒന്ന് കൊഞ്ഞനം കുത്തി സോഫയിൽ നീണ്ട് നിവർന്നു കിടന്നു …ഞാൻ ചിരിച്ചു കൊണ്ട് മുകളിലേക്ക് കയറി
മീനുവിന്റെ മുറി അടച്ചിരിക്കാണ് …ഞാൻ വാതിലിൽ ഒന്ന് മുട്ടി എന്റെ റൂമിലേക്ക് നടന്നു …റൂമിലെത്തി ബെഡിലേക്ക് ഒന്ന് കിടന്നതും മീനു റൂമിൽ ഹാജരായി
അഭി : ഹോ …എന്റെ പെണ്ണ് വന്നോ …കാണാൻ കൊതിയായി മോളെ …
മീനു : രാവിലെ അല്ലെ കണ്ടത് …അപ്പോഴേക്കും കൊതിയായോ കാണാൻ
അഭി : പിന്നേ …എപ്പൊ പോയതാ …എന്താ ഇത്ര വൈകിയത്
മീനു : ‘അമ്മ വിശേഷം ഒക്കെ പറഞ്ഞു തീരണ്ടേ
അഭി : ഇങ്ങ് വാ പെണ്ണെ …
ഞാൻ ബെഡിൽ കിടന്ന് കൊണ്ട് തന്നെ അവളെ വിളിച്ചു
മീനു : വേണ്ട അഭിയേട്ടാ …അച്ചു ചേച്ചി വന്നാ …മോശല്ലേ
അഭി : അച്ചു ഇപ്പൊ ഇങ്ങോട്ട് വരില്ല …നീ ഇങ് വന്നേ
അവൾ മടിച്ചു
മടിച്ചു എന്റെ അടുത്തു വന്ന് ഇരുന്നു … ഇടക്ക് വാതിലിന്റെ ഭാഗത്തേക്ക് നോക്കുന്നുണ്ട് …അവൾക്ക് ഉള്ളിൽ ചെറിയ പേടിയുണ്ട് …അച്ചു വരുമോ എന്നായിരിക്കും …അച്ചു വരില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു … എന്നാലും ഞാൻ ബുദ്ദിമുട്ടിക്കാൻ നിന്നില്ല …
അഭി : മീനു ..നീ …രാത്രി വരാന്തയിലേക്ക് വരുമോ …അനു ഉറങ്ങീട്ട് മതി …പേടിണ്ടോ …
