മൂഞ്ചി….
അഭി : രണ്ടാളും കിടന്നില്ലേ ?…
ടീച്ചർ : ഇല്ല… ഉറക്കം വരുന്നില്ല …അപ്പൊ ഇവളാ പറഞ്ഞത് അഭി …ഇവിടെ ഇരിക്കാറുണ്ടെന്ന് …അപ്പൊ ഞങ്ങള് ഇങ്ങോട്ട് വന്നു
തമാശ പറഞ്ഞാലും മനസ്സിലാവാത്ത ഒരു പോത്ത് …
ഞാൻ മീനുവിനെ നോക്കി ഒന്ന് പല്ലിറുമ്മി
അഭി : മീനു ആ ലൈറ്റ് ഇട്ടേര് …
അവളെഴുന്നേറ്റു ലൈറ്റ് ഇട്ടു
ടീച്ചർ : എന്താ അഭി ഇരുട്ടത് ഒറ്റക്ക് ഇരിക്കണ് … എന്നും ഇരിക്കാറുണ്ടോ
ടീച്ചർ അത് ചോദിച്ചത് മീനുവിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കിയാണ്
അഭി : ഒന്നൂല്ല … വെറുതെ പുറത്തേക്കും നോക്കി ഇരിക്കും …മനസ്സ് ഒന്ന് ഫ്രീ ആവും …സുഗായി ഉറങ്ങാ …
ടീച്ചർ : അത് നല്ല ഐഡിയ ആണല്ലോ …എനിക്കാണെങ്കിൽ സ്കൂളിലെ പ്രഷർ കാരണം ശെരിക്ക് ഉറങ്ങാനും പറ്റുന്നില്ല
അഭി : എന്ന ടീച്ചർ ഇനി ഇവിടെ വന്ന് ഇരുന്നോ …മനസ്സ് ഒന്ന് ഫ്രീ ആവുമ്പൊ പോയി കിടന്ന മതീലോ …അല്ലെ മീനു
മീനു ഒന്ന് പുഞ്ചിരിച്ചു …ഒപ്പം ടീച്ചറും
ടീച്ചർ : നീ ഇന്നെന്താ ക്ലാസ്സിൽ വരാഞ്ഞേ
അഭി : ഇന്നെന്തോ ഒരു മൂഡില്ല …അപ്പൊ വന്നില്ല
ടീച്ചർ : നിനക്കോ അതോ നിന്റെ ടീമിനോ മൂഡില്ലാത്തത് … ആരും വന്നിട്ടില്ലല്ലോ
അഭി : അപ്പൊ ആതിരയും വന്നില്ലേ ?…
അമലും ,ബിനുവും, ഉണ്ടാവൂല എന്ന പറഞ്ഞിരുന്നു …ആതിര ലീവാവും എന്ന് വിചാരിച്ചില്ല
ടീച്ചർ : ഇല്ല അവളും വന്നിട്ടില്ല …നിങ്ങള് നല്ല ഉഴപ്പന്മാരാവുന്നുണ്ട് ട്ടോ ..
അഭി : ഞങ്ങള് പഠിപ്പികളാ ടീച്ചറെ …ക്ലാസ്സിൽ കോപ്പ് …എക്‌സാമിൽ ടോപ്
…
ടീച്ചർ : അതൊക്കെ തീരുമാനമാക്കി തരാ … ഞാനൊരു ക്ലാസ് ടെസ്റ്റ് വെക്കുന്നുണ്ട് …അപ്പോ അറിയാ എല്ലാം ….
അഭി : ടീച്ചറെ …ചതിക്കല്ലി ട്ടോ … പണി പാളും
ടീച്ചർ : ഒരു ടഫ് ടെസ്റ്റ് തന്നെ തരും മക്കളെ … തോറ്റ നല്ല പണിയും തരും
അഭി : എന്നാ എനിക്ക് ആ ചോദ്യങ്ങൾ ആദ്യം തന്നെ പറഞ്ഞു തരണം … കൈക്കൂലി തരാം ടീച്ചറെ …
ടീച്ചർ : ഒരു കൂലിയും വേണ്ട …നിങ്ങളെ ഗാങിനെ ഞാൻ പൂട്ടും …
അഭി : കുറച്ചു സമാദാനത്തിനാ ഇവിടെ വന്ന് ഇരിക്കുന്നത് … മനുഷ്യനെ പേടിപ്പിച്ച് ഇന്നത്തെ ഉറക്കം കളയും ടീച്ചർ ….
ഞാൻ ചിരിച്ചു കൊണ്ടാണ് പറഞ്ഞത് … ഒപ്പം ടീച്ചറും മീനുവും ചിരിച്ചു
മീനു ആണെങ്കിൽ പോസ്റ്റ് ആയി ഇരിക്കാണ് …ഞങ്ങളുടെ സംസാരം കേട്ട് വെറുതെ അവളും ചിരിക്കുന്നു ….
നീ വെറുതെ ഇരിക്ക് …ആവശ്യമില്ലാത്ത പണി ചെയ്തിട്ടല്ലേ …ഒറ്റക്ക് വന്ന പോരെന്നോ
ഞാനല്പം ദേഷ്യത്തോടെ മനസ്സിൽ പറഞ്ഞു
ടീച്ചർ : ഇവിടെ ഇങ്ങനെ ഇരുന്നാൽ എങ്ങിനെ സമാദാനം കിട്ടാ …അഭി ..
അഭി : അതൊന്നുല്ല ടീച്ചറെ … ഇരുട്ടത്ത് ഇരുന്ന് പുറത്തേക്ക് വെറുതെ നോക്കിയാൽ മതി …ശാന്തമായ ചിന്ത മനസ്സിലേക്ക് പതിയെ ഓടിയെത്തും …
ടീച്ചർ : ആണോ … എന്ന ഞാനും ഒന്ന് ഇരുന്ന് ശാന്തത കിട്ടോ നോക്കട്ടെ
അതും പറഞ്ഞു ടീച്ചർ കണ്ണുരുട്ടി പുറത്തേക്ക് നോക്കി
അഭി : അടിപൊളി …ഇതെന്തിനാ ഇങ്ങനെ നോക്കണേ
…ഇങ്ങനെ നോക്കിയ അപ്പുറത്തെ ശാന്ത വരെ എഴുന്നേറ്റോടും …പിന്നെ അല്ലെ ശാന്തത …
എന്റെ വർത്താനം കേട്ടു രണ്ടാളും കുലുങ്ങി ചിരിച്ചു … മീനു കുറച്ചധികം ചിരിച്ചു
അഭി : ഇങ്ങനല്ല …. നമ്മൾ ഇരുട്ടത്ത് ഇരിക്കണം … എന്നിട്ട് പുറത്തെ ചെറിയ വെളിച്ചത്തിലേക്ക് നോക്കണം ….
ടീച്ചർ : അതെന്തിനാ …അപ്പൊ പുറത്ത് എന്ത് കാണാനാ …
അഭി : നമ്മൾ ശബ്ദമുണ്ടാക്കാതെ ഇവിടെ ഇരുന്ന് പുറത്തേക്ക് ശ്രദ്ദിച്ചാൽ …രാത്രിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രേതങ്ങളെ കാണാം … വെള്ള സാരിയും …നീളമുള്ള മുടിയും … വലിയ പല്ലും ഒക്കെയായിട്ട് ഇങ്ങനെ നടന്നു പോവും … നമ്മള് ശബ്ദമുണ്ടാക്കിയാൽ …അവർ നമ്മളെ കാണും …കണ്ടാൽ നമ്മൾ തീർന്നു …
ഞാൻ കുറച്ചു പേടിപ്പിക്കുന്ന രീതിയിൽ ആണ് പറഞ്ഞത് …
ഞാൻ പതിയെ രണ്ടാളേം ഒന്ന് നോക്കി …
മീനു ടീച്ചറുടെ കയ്യിൽ മുറുക്കി പിടിച്ചിരിക്കുന്നു …മുഖത്തു നല്ല ഭയം … ടീച്ചർ ഒന്നും മിണ്ടുന്നില്ല …രണ്ടും നന്നായി പേടിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി …
