മലർവാടി – 4 Likeഅടിപൊളി  

മീനു : രാത്രിയോ എന്തിനാ …

അഭി :എനിക്കാ പഞ്ചായത്ത് ഗ്രൗണ്ട് വഴി ഒന്നോടണം …നിനക്ക് ഇവിടന്ന് കാണുന്നുണ്ടോ അറിയാനാ … ഹല്ല …പിന്നെ

മീനു : അഭിയേട്ടൻ എന്നെ പറ്റിക്കല്ലേ ….

ദൈവമേ ഇതിന് ഞാൻ ഊതിയതാണെന്ന് മനസ്സിലായില്ലേ …സീരിയസാക്കിയോ

അഭി : എടീ …വെറുതെ സംസാരിച്ചിരിക്കാനാ …

മീനു : ഒറ്റക്ക് എനിക്ക് പേടിയാ അഭിയേട്ടാ …

ഞാൻ പിന്നെ അവിടെ പഴം പുഴുങ്ങാനല്ലേ പോണത്

അഭി : എന്നാ …അച്ചൂനേം .ചേച്ചിയേം ..അനൂനേം ..ഒക്കെ വിളിക്ക …അപ്പൊ പേടിയാവില്ലല്ലോ

മീനു : അയ്യോ …അഭിയേട്ടാ …അവര് നേരത്തെ കിടക്കും ….

ദൈവമേ …ഇതിനു എവിടേലും ചെറിയ പിരി ലൂസ് ണ്ടോ …എനിക്ക് ചെറിയ ഒരു ദേഷ്യം വന്നു …എല്ലാം സീരിയസാക്കി എടുത്താൽ പിന്നെ എന്ത് ചെയ്യും

അഭി : മോള് ചായ കുടിച്ചോ…

മീനു : ഇല്ല അഭിയേട്ട …ഞാൻ ഡ്രസ്സ് മാറ്റിട്ടുള്ളു താഴേക്ക് പോയിട്ടില്ല …

അഭി : എന്ന മോള് വേഗം ചെല്ല് …അച്ചു നിന്നെ കത്തിരിക്ക ചായകുടിക്കാൻ …

ഈ ഏട്ടനൊന്ന് കിടക്കട്ടെ …

മീനു : അഭിയേട്ടന് ചായ വേണ്ടേ

അഭി

: വേണ്ട മോളെ …തലക്കൊരു കനം …ഏട്ടനൊന്ന് കിടക്കട്ടെ ട്ടോ …

മീനു : അയ്യോ… എന്ത് പറ്റി …

അഭി : ഒന്നല്ല പൊന്നേ ….. മോള് ചെല്ല് … ഒന്ന് കിടന്നാ ശെരിയാവും …എന്റെ പൊന്നോ …

അവൾ എന്നോടൊന്ന് ചിരിച്ച് ടാറ്റ കാട്ടി താഴേക്ക് പോയി

ഇവൾക്കെന്തോ പറ്റിയിട്ടുണ്ടല്ലോ …. കിളി പോയ പോലെ …

ഞാൻ ചിരിച്ചുകൊണ്ടാലോചിച്ചു …പിന്നെ ചെറുതായി ഒന്ന് മയങ്ങി …എഴുന്നേറ്റപ്പോ 7 മണി

മുഖം ഒന്ന് കഴുകി ഞാൻ നേരെ താഴേക്ക് ചെന്ന് ..അടുക്കളയിൽ നിന്ന് സംസാരവും ചിരിയുമൊക്കെ കേൾക്കുന്നുണ്ട് …ഞാൻ നേരെ അങ്ങോട്ട് ചെന്നു …

എല്ലാവരും സംസാരത്തിലാണ് …എന്നെ കണ്ടതും അച്ചു

അച്ചു : അഭി …തലവേദന മാറിയോ …മീനു പറഞ്ഞു …ഞാൻ വന്ന് നോക്കിയപ്പോ നീ നല്ല ഉറക്കമാണ്

തലവേദനയോ… എനിക്കോ … ദൈവമേ ആ കോമഡിയും ഏറ്റില്ലെ … ഇവള് അതും സീരിയസാക്കിയോ …ഞാൻ മീനുവിനെ ഒന്ന് നോക്കി

അവൾ അല്പം സങ്കടത്തോടെ എന്നെ നോക്കുന്നു …

ടീച്ചർ : കുറവുണ്ടോ അഭി …

അനു : മുഖത്ത് നല്ല ക്ഷീണം ണ്ട് ട്ടോ …

അപ്പൊ അവൾ പഞ്ചായത്ത് മുഴുവൻ പറഞ്ഞിട്ടുണ്ട് ….

അഭി : ആ …കുറവുണ്ട് ..

ഞാൻ കൂടുതൽ explain ചെയ്യാൻ പോയില്ല …പിന്നെ ഒരുപാട് ചോദ്യം വരും

അഭി : ‘അമ്മ എവിടെ അച്ചു

അച്ചു : ഒരു യാത്ര കഴിഞ്ഞു വന്നതല്ലേ കിടക്കാണ്

അഭി : അനു …നിന്നെ ഇപ്പൊ കാണാനേ കിട്ടുന്നില്ലല്ലോ

… ജോലിക്കാരി ആയപ്പോ ഫുൾ ബിസി ആണല്ലേ …

അനു : ഞാൻ രാവിലെ പോയാൽ ആറു മണി ആവില്ലേ വരാൻ …അപ്പൊ നീ ചിലപ്പോ പുറത്തായിരിക്കും …ഞാൻ നേരത്തെ കഴിച്ചു കിടക്കേം ചെയ്യും

അഭി : ഇപ്പൊ …ഭയങ്കര ജാഡയാണെന്നൊക്കെ കേട്ടല്ലോ … അജി പറഞ്ഞു

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

അനു : ആ …ഞാൻ അവനെ കണ്ടിരുന്നു … അപ്പൊ ഇച്ചിരി തിരക്കായിരുന്നു …മിണ്ടാൻ പറ്റിയില്ല.. അതായിരിക്കും

അവളും ചരിച്ചു

ടീച്ചർ : ചായ എടുക്കട്ടേ അഭി …

അഭി : മ്മ് … ചായക്ക് കൂടെ കഴിക്കാൻ വല്ലതും ണ്ടോ

ടീച്ചർ :ഇന്ന് മീനൂസ് സ്പെഷ്യൽ ഉണ്ട് …

അഭി : ആഹാ …എന്നാ പോരട്ടെ

ഞാനാ തറയിലേക്ക് കയറിയിരുന്നു … പിന്നെ എല്ലാവരോടും സംസാരിച്ചിരുന്നു … രാത്രി ഭക്ഷണവും കഴിച്ച് നേരെ റൂമിലേക്ക് വെച്ച് പിടിച്ചു …

ഒരു കറുത്ത തുണിയും കറുത്ത ടീഷർട്ടും ഇട്ട് വരാന്തയിലേക്ക് പോയി …ഇതിപ്പോ കുറച്ചായിട്ടുള്ള ശീലമാണ് … രാത്രി വരാന്തയുടെ ഒരു മൂലയിൽ അരണ്ട വെളിച്ചം മാത്രമുള്ളൊരിടത്ത് ഒരു ചാര് കസേരയിൽ ഇരിക്കുന്നത് …അച്ചു പിണങ്ങി നിന്നപ്പോ തുടങ്ങിയതാ …ഇപ്പോഴും അങ്ങനെ ചെന്ന് കുറച്ചുനേരം ഇരിക്കും … അന്ന് സങ്കടം വന്നിട്ടാണെങ്കിൽ …ഇപ്പൊ അല്പം സമാദാനത്തോടെ ഇരിക്കാൻ …

അങ്ങനെ ഇരിക്കുമ്പോഴാണ് മീനു അങ്ങോട്ട് വരുന്നത് …ഞാൻ സന്തോഷത്തോടെ അവളെ നോക്കി ഒന്ന് ചിരിച്ചു …ആ ചിരിക്ക് അല്പായുസ്സായിരുന്നു …അവളുടെ കൂടെ ടീച്ചറും ..

Updated: November 23, 2026 — 4:09 pm

Leave a Reply

Your email address will not be published. Required fields are marked *