മലർവാടി – 4 Likeഅടിപൊളി  

ടീച്ചർ : ഓ ..പിന്നേ .. എന്നിട്ട് പ്രേതമുണ്ടായിട്ടല്ലേ നീ ഇവിടെ ഇങ്ങനെ ഒറ്റക്കിരിക്കണേ …

അഭി : ഞാൻ കാണാറുണ്ട് …ഭയങ്കര സുന്ദരികളാ … ആ സൗന്ദര്യം കണ്ടാൽ പിന്നേം പിന്നേം കാണാൻ തോന്നും … അതോണ്ടല്ലേ ഞാനിവിടെ എന്നും വന്നിരിക്കുന്നത്

ടീച്ചർ : അപ്പൊ നീ ഇവിടെ ഇരിക്കുന്നത് കണ്ടാൽ …നിന്നെ ഉപദ്രവിക്കില്ലേ …ഒന്ന് പോ അഭി …കള്ളം പറയാതെ

അഭി : ഇല്ല ഇങ്ങോട്ട് വരില്ല …

പണ്ടത്തെ കാരണവന്മാർ ഇവിടെ വലിയൊരു സ്വാമിയേ കൊണ്ട് രക്ഷ വെപ്പിച്ചിട്ടുണ്ട് …അത് കൊണ്ട് ഇങ്ങോട്ട് വരില്ല …ഈ മന പ്രേതങ്ങൾക്ക് പേടിയാ …

ATM ൽ നിന്ന് നോട്ട് വരുന്ന പോലെ കള്ളം വരുന്നത് കൊണ്ട് …രണ്ടും പേടിച്ച് ഒരു വഴിക്കായി

മീനു : ചേച്ചി ഞാൻ പോവാ … ഉറക്കം വരുന്നു …

അതും പറഞ്ഞു മീനു വേഗം നടന്നു

അഭി : മീനു ശ്രദ്ദിച്ചോ ട്ടോ

അവൾ അകത്തേക്കുള്ള വാതിലിന്റെ അടുത്തെത്തിയപ്പോ ഞാൻ പറഞ്ഞു

മീനു : അതിനു ഈ മനയിൽ പ്രേതം വരില്ലെന്ന് അഭിയേട്ടൻ ഇപ്പൊ പറഞ്ഞില്ലേ …

വാതില് കടന്ന മീനു ഒരൊറ്റ ഓട്ടം …ഓടുന്ന ശബ്ദവും അവള് റൂമിലെത്തി പേടിച്ചു ഉറക്കെ വാതിലടക്കുന്ന ശബ്ദവും ഞങ്ങൾ ഇവിടെ കേട്ടു

അഭി : ടീച്ചറെ … ഞാനീ ലൈറ്റ് ഓഫാക്കട്ടെ ട്ടോ … പ്രേതങ്ങൾ പോവാനുള്ള സമയമായി ..

ടീച്ചറുടെ മുഖം കണ്ടിട്ട് നല്ല പേടിച്ച പോലെ ഉണ്ട്

ലൈറ്റ് ഓഫാക്കി ഒന്നുടെ പേടിപ്പിക്കാം എന്നായിരുന്നു പ്ലാൻ

ഞാൻ ലൈറ്റ് ഓഫാക്കിയതും അഭീ … എന്ന് പേടിച്ചു വിളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു … ഞാൻ ചാരു കസേരയിൽ ഇരുന്നു അവരും എന്റെ കൂടെ വന്നു …ഞാൻ ചാരുപടി ചൂണ്ടി അങ്ങോട്ട് ഇരിക്കാൻ പറഞ്ഞു ..അവർ ഇരിക്കുന്നില്ല …അവർ നേരെ എന്റെ മടിയിലേക്ക് കയറി ഇരുന്നു …

അഭി : എന്താ ടീച്ചറെ …

ടീച്ചർ : പേടിപ്പിക്കല്ലേ പൊന്നെ …എനിക്ക് പേടിയാ …

അഭി : അപ്പൊ എന്നെ

ക്ലാസ് ടെസ്റ്റ് എന്ന് പറഞ്ഞ് പേടിപ്പിച്ചതോ

അവരെന്റെ കഴുത്തിലേക്ക് തല ചായ്ച്ചു വെച്ചു

ടീച്ചർ : മീനു എങ്ങാനും വരോ …

അഭി : ഹേയ് … അവളിനി നേരം വെളുക്കാതെ പുറത്തിറങ്ങില്ല …പാവം നന്നായി പേടിച്ചു …

ടീച്ചർ : എത്ര നാളായി പൊന്നെ …ഇങ്ങനെ ഒന്ന് കിടക്കാൻ കൊതിക്കണ് … നിനക്ക് ഇല്ലേ അഭി …

അഭി : ഇല്ലാതെ പിന്നെ … അന്ന് കൊതിപ്പിച്ചു പോയതല്ലേ പിന്നെ ഇപ്പഴല്ലേ ഇത്ര അടുത്ത് കിട്ടണത്

ടീച്ചർ : നിന്നെ കാണുമ്പോഴൊക്കെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നും … പക്ഷെ എന്താ ചെയ്യാ …നിർവ്വാഹമില്ലല്ലോ

അഭി : ടീച്ചറെ …

ടീച്ചർ : എന്റെ പൊന്ന് …നമ്മള് മാത്രമുള്ളപ്പോ ലച്ചു ന്ന് വിളിച്ച മതി ട്ടോ …

അഭി : എന്ന ലച്ചൂ …

.

.

(ഇനി മുതൽ ഞങ്ങൾ ഒറ്റക്കുള്ള സമയത്ത് ടീച്ചർ എന്ന് മാറ്റി ലച്ചു എന്നാക്കുന്നുണ്ട് …വായനക്കാർ ശ്രദ്ദിക്കണം …ഒരു കൺഫ്യൂഷൻ അവണ്ടെന്ന് കരുതി പറഞ്ഞതാ )

.

.

ലച്ചു : ഓയ് … എന്താ അഭിയേട്ടാ …

അങ്ങനെ വിളിച്ചു ലച്ചു പതിയെ ചിരിച്ചു

അഭി : എനിക്കൊരു കാര്യം പറയാനുണ്ട് …കുറെ ആയി പറയാൻ നോക്കുന്നു …എന്നെ കൊണ്ട് പറ്റുന്നില്ല ലച്ചു

ലച്ചു : എന്നെ …വേണ്ടെന്നാണോ അഭി …

അഭി : അല്ല ലച്ചൂ … ചിലപ്പോ നിനക്കതിനേക്കാൾ സങ്കടാവുന്ന കാര്യമാവും …

ലച്ചു : മീനുവിന്റെ കാര്യമാണോ …

ഞാനൊന്ന് ഞെട്ടി

അഭി

: മ്മ് …

ഞാനൊന്ന് മൂളി

ലച്ചു : അതെനിക്കറിയാം അഭി …ഞാനവളെ ഞങ്ങളെ ‘അമ്മ പ്രസവിച്ചത് മുതൽ കാണുന്നതല്ലേ …അവളുടെ ചുണ്ടൊന്നനങ്ങിയാ…. ആ മുഖത്തൊരു നിഴല് വീണാൽ എനിക്കത് വായിക്കാൻ പറ്റും … അവൾ നിന്റെ കൂടെ നടക്കുന്നതും എല്ലാം എനിക്കറിയാം …നീ അവളെ തമാശക്കോ …നിന്റെ കാര്യ ലാഭത്തിനോ അല്ല സ്നേഹിക്കുന്നത് എന്നും എനിക്കറിയാം …നീ എന്റെ കുട്ടിയെ ഒരിക്കലും സങ്കടപ്പെടുത്തില്ലെന്ന് എനിക്കുറപ്പുണ്ട് …

ലച്ചു കരയാൻ തുടങ്ങി …എനിക്കും സങ്കടായി

അവൾക്കും നീ ജീവനാണ് …നിനക്ക് എന്തെങ്കിലും വയ്യായ്ക വന്നാൽ പോലും അവളുടെ മുഖം വാടും …അന്ന് നീ പനിച്ച് ഹോസ്പിറ്റലിൽ കിടന്നപ്പോ അവള് എന്തോരം സങ്കടപ്പെട്ട നടന്നത് എന്നറിയോ …ഭക്ഷണം പോലും ശെരിക്ക് കഴിക്കുന്നില്ലായിരുന്നു …അച്ചു വരുമ്പോ നിന്റെ കാര്യം ആരും അറിയാതെ ചോദിക്കും ..അച്ചു കുഴപ്പമില്ല എന്ന് പറയുമ്പഴാ എന്റെ കുട്ടീടെ മുഖം തെളിയുന്നതും എന്തെങ്കിലും കഴിക്കുന്നതും …

Updated: November 23, 2026 — 4:09 pm

Leave a Reply

Your email address will not be published. Required fields are marked *