അച്ഛൻ… പുള്ളി എപ്പോഴു ബിസിനെസ്സ് എന്ന് പറഞ്ഞു നടക്കുന്നത് കൊണ്ട്
എന്റെ കഥയിൽ പ്രത്യേകിച്ച് റോളിലൊന്നും ഇല്ല – എന്റെ ഒരു സ്വകാര്യ ബേങ്ക് അത്രേ ഒള്ളു …
അച്ഛൻ മരണ ലൂക്ക് ആണ് 59 വയസ്സ് ഉണ്ട്… പക്ഷെ 45 പോലും കണ്ടാൽ പറയില്ല…
അതെ ലുക്ക് തന്നെ ആണ് എനിക്കും ..പക്ഷെ എന്നെ കണ്ട 22 വയസ്സെന്ന് തന്നെ പറയും
പിന്നെ ‘അമ്മ … ഒരു പഞ്ച പാവം …ഭയങ്കര സുന്ദരിയാണ്
എല്ലാവരോടും നല്ല സ്നേഹം
അച്ഛൻ അമ്മയെ സൗന്ദര്യം കണ്ട് കെട്ടിയതാണ് .. ചേച്ചി ..ജനിച്ച് കുറച്ചു കാലം അവർ
സെപ്പറേറ്റ് ആയി നിന്നിരുന്നു
ആ ഗാപ് ആണ് ഞാനും ചേച്ചിയും തമ്മിലുള്ള പ്രായ വ്യത്യാസം
ചേച്ചിയുടെ പേര് അശ്വതി ..അച്ചു എന്ന് വീട്ടിൽ വിളിക്കും ..എന്നേക്കാൾ 6 വയസ്സ് മൂപ്പുണ്ട്
അതിന്റെ നല്ല ഹങ്കാരവുമുണ്ട് …
എന്നോട് അമ്മയേക്കാൾ സ്വാതന്ത്ര്യവും ,സ്നേഹവും, കമ്പനിയും എല്ലാം
ചേച്ചിയാണ്
28 വയസ്സായി ..കല്യാണം വേണ്ട എന്ന് പറയുന്നത് കൊണ്ട് ഇപ്പൊഒറ്റത്തടിയാണ്
ഒരു ടീച്ചർ ആവാനുള്ള പഠിപ്പ് ഒക്കെ ഉണ്ട്
ജോലി ഒന്നും ചെയ്യുന്നില്ല
അത്യാവശ്യം സമ്പാദ്യം ഉള്ള കുടുംബം ആയത് കൊണ്ട് പണിക്ക് പോവേം വേണ്ട
പല ബിൽഡിങ്ങിന്റെയും റൂമിന്റെയും വാടക ചേച്ചിയുടെ അക്കൗണ്ടിലാണ് വരുന്നത്
അച്ഛൻ എന്റെ ബേങ്ക് ആണെങ്കിൽ ചേച്ചിയാണ് എന്റെ ATM …
എന്റെ മുതുമുത്തച്ഛൻ ഈ നാട്ടിലെ വലിയ ജന്മി ആയിരുന്നെന്ന് കേട്ടിട്ടുണ്ട് …
അത് സത്യമാവാനും സാധ്യത ഉണ്ട്
കാരണം ഞങ്ങളുടെ വീടിനു മുന്നിലുള്ള കണ്ണെത്താ ദൂരത്തുള്ള നെൽവയൽ ഞങ്ങളുടെ തന്നെ ആണ്
ഞങ്ങളുടെ എന്ന് പറയുമ്പോ … അച്ഛന്റെ ചേട്ടന്മാരുടെയും ,പെങ്ങന്മാരുടെയും ഒക്കെ ഓഹരിയും അതിൽ പെടും
പക്ഷെ ഒരു സെന്റ് പോലും പുറത്തു പോയിട്ടില്ല
അച്ഛനാണ് മുത്തച്ഛന്റെ ആൺ മക്കളിൽ ചെറുത് …അത്കൊണ്ട് തറവാട് വീട് അച്ഛനാണ് കിട്ടിയത്
തറവാട് വീട് എന്ന പറയുമ്പോ ഒരു വലിയ മന തന്നെയാണ് എന്റേത്
ഒരുപാട് മുറികൾ ഉണ്ട് വീട്ടിൽ …എന്റെ മുറി രണ്ടാമത്തെ നിലയിൽ ഒരു മൂലയിലാണ്
അതാണ് മുകളിലത്തെ വലിയ മുറി
ബാക്കി പിന്നെ പറയാ … കഥ ഇനിയും കിടക്കുകയല്ലേ …പിക്ചർ അഭിബി ബാക്കി ഹെ ബായ് …
*************************
ഞാൻ കയറിച്ചെല്ലുമ്പോ കാണുന്നത് ചേച്ചിയെ ആണ്
ഞാൻ ഒന്ന് പരുങ്ങി ചേച്ചിയുടെ അടുത്ത് കൂടി അകത്തേക്ക് കയറി
അച്ചു : നിൽക്കഭി …
ഞാൻ പതിയെ നിന്നു … പക്ഷെ തിരിഞ്ഞു നോക്കിയില്ല
അച്ചു എന്റെ അടുത്തേക്ക് വന്നു
അച്ചു : എന്താ
നിന്റെ പ്രശ്നം ..നീ എന്താ എന്നോടൊന്നും ഇപ്പൊ പഴയ പോലെ മിണ്ടാത്തെ…
ഞാൻ എന്തേലും പറഞ്ഞത് എന്റെ കുട്ടിക്ക് വെഷമം ഉണ്ടാക്കിയോ ?
അച്ചുവിന്റെ ശബ്ദത്തിൽ നല്ല സങ്കടം ഉണ്ടായിരുന്നു
കോളേജിലെ പ്രശ്നവും …അതറിഞ്ഞാലുള്ള നാണക്കേടും ..സങ്കടവും ആവോളം ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ട് എന്റെ കണ്ണിൽ നിന്ന് കണ്ണീർ പതിയെ കവിളിലൂടെ താഴേക്ക് ഒഴുകി
അത് കണ്ട അച്ചു എന്റെ മുഖം പിടിച്ചുയർത്തി
അച്ചു : എന്താ അഭി …എന്ത് പറ്റി … എന്തേലും പ്രശ്നമുണ്ടോ …
എല്ലാം എന്റെ കുട്ടി ഈ ചേച്ചിയോട് പറയുന്നതല്ലേ ..
ചേച്ചിയോട് പറയാൻ പറ്റാത്ത എന്ത് വെഷമാ എന്റെ പൊന്നിനുള്ളത്
ഞാൻ അച്ചുവിനെ മുറുകെ പിടിച്ച് ആ നെഞ്ചിലേക്ക് ചാഞ്ഞു
അച്ചു എന്റെ തലയിൽ തലോടി ,,അവൾക്കും നല്ല സങ്കടം ഉണ്ട്
അച്ചു : വാ അഭി …ഇരിക്ക് … ചേച്ചിയോട് കാര്യം പറ
അച്ചു എന്നെ പിടിച്ചു ഒരു സോഫയിൽ ഇരുത്തി
ഞാൻ എല്ലാ കാര്യവും അവളോട് പറഞ്ഞു …അച്ഛനേം അമ്മയേം കൊണ്ട് കോളേജിൽ കയറിയാൽ മതി എന്ന് പ്രിൻസിപ്പൽ പറഞ്ഞതും …
ഞാൻ പതിയെ അവളെ നോക്കി .. അവളെന്തോ ചിന്തയിലാണ്
അച്ചു : എന്നാലും ഇപ്പോഴത്തെ കാലത്തൊക്കെ ഇങ്ങനത്തെ ടീച്ചർമാരുണ്ടോ ?
എന്റെ മുഖത്തു നോക്കി അത്ഭുതത്തോടെ ചോദിച്ചു
ഞാനൊന്നും മിണ്ടിയില്ല
അച്ചു :അഭി നാളെ നമുക്ക് കോളജിലേക്ക് പോവാ … ഞാനും വരാം നിന്റെ കൂടെ ..
എനിക്കാ ആ ടീച്ചറെ ഒന്ന് കാണണം …എന്നിട്ട് രണ്ട് വർത്തമാനം പറയണം
