അത് കേട്ടതോടെ ഞാൻ
ഞെട്ടി … ചേച്ചി എന്റെ കൂടെ …അയ്യോ
.
അഭി: അത് വേണ്ട അച്ചു …ഞാൻ അമ്മയേം കൂട്ടി പൊക്കോളാം
.
അച്ചു : ചേച്ചീടെ കുട്ടി പറഞ്ഞതങ് കേട്ട മതി …നാളെ കോളേജിൽ നമുക്ക് ഒരുമിച്ച് പോവാ
.
ഞാൻ നിമിഷങ്ങൾക്കുള്ളിൽ പലതും കണ്ണിൽ കണ്ടു
കോളേജ് തല കുത്തനെ നിൽക്കുന്നതും , ടീച്ചറെ കാലേ വാരി നിലത്തടിക്കുന്നതും ..
പ്രിൻസിപ്പൾ ജീവനും കൊണ്ടോടുന്നതും എല്ലാം
ഞാൻ ഉടനെ അജിയെ ഫോൺ വിളിച്ചു …അവനോട് കാര്യം പറഞ്ഞു
അതറിഞ്ഞ അജി
അജി : സഭാഷ് …. റീത്ത് എത്രയെണ്ണം വേണമെന്ന് വാട്സാപ്പ് ചെയ്താൽ മതി ഞാൻ എത്തിച്ചോളാം
അതും പറഞ് ചിരിച്ചു കൊണ്ട് ആ തെണ്ടി ഫോൺ വെച്ചു
അവൻ പറഞ്ഞത് ശെരിയാണ് അച്ചുവിനെ കണ്ടാൽ നെരിന്ത് പോലെ ഇരിക്കുമെങ്കിലും
ആള് വളരെ ഡേയ്ഞ്ചറാണ്
എന്റെ കഴുത്തിന്റെ അത്രയേ ഉയരമുള്ളു തടിയും എന്റെ അത്ര ഇല്ല
..പക്ഷെ ഒടുക്കത്തെ ആരോഗ്യമാണ്
കുറച്ച് മുൻപ് അവളോട് തല്ലുണ്ടാക്കിയപ്പോ ഒറ്റക്കൈകൊണ്ട് എന്നെ ചുമരിൽ കേറ്റിയിട്ടുണ്ട്
ആ ഈർക്കിൽ പോലുള്ള കയ്യില് ഇത്രേം ആരോഗ്യം ഉണ്ടോ എന്നൊക്കെ അന്ന് ചിന്തിച്ചിരുന്നു
ഇനി ഇപ്പൊ കോളേജിൽ പോയാലുള്ള അവസ്ഥ …
അങ്ങനെ ഓരോന്ന് വിചാരിച്ചു നേരം വെളുപ്പിച്ചു
രാവിലെ കുളിച്ചു മാറ്റി ബാഗുമെടുത്തു പതിയെ ഗോവണിയുടെ മേലെ നിന്ന് താഴേക്ക് എത്തി നോക്കി
താഴെ നിന്ന് രണ്ട് കണ്ണുകൾ മുകളിലേക്ക് നോക്കി നില്കുന്നു
ആ രണ്ടു കണ്ണും എന്നെ കണ്ടു
അച്ചു : എനിക്കറിയാം നീ മുങ്ങാൻ നോക്കുമെന്ന് …അത് കൊണ്ട്
തന്നെയാ ഇവിടെ തന്നെ കാത്തു നിന്നത്
വേഗം വാ …
അതും പറഞ്ഞു അച്ചു പുറത്തേക്ക് നടന്നു
രക്ഷയില്ലാശാനെ … പെട്ട്
ഞങൾ രണ്ടു പേരും ഒരുമിച്ച് പുറത്തേക്ക് പോവുന്നത് കണ്ട ‘അമ്മ
അച്ചുവിനോട് എങ്ങോട്ടാണെന്ന് ചോദിച്ചു
പക്ഷെ അങ്ങിനെ ഒരു ചോദ്യമേ കേൾക്കാത്ത പോലെയാണ് അച്ചു പുറത്തേക്ക് നടന്നത്
പിന്നെ ‘അമ്മ അവളോട് ഒന്നും ചോതിച്ചില്ല
എന്റെ നേരെ നോക്കി എന്താ എന്ന് കൈ കൊണ്ട് താളം കാട്ടി
ഞാൻ വന്നിട്ട് പറയാം എന്ന് കൈ കൊണ്ട് തിരിച്ചും താളം കാട്ടി കൊണ്ട് അവളുടെ പുറകെ പോയി …
കാറിൽ കേറി നേരെ കോളേജിലേക്ക്
അച്ചു :എന്താ നിന്റെ ആ ടീച്ചറിന്റെ പേര് ?
അഭി : ലക്ഷ്മി
അച്ചു : പ്രായമുള്ള ടീച്ചറാണോ ?
അഭി :ഹേയ് ..അല്ല… നിന്റെ പ്രായമൊക്കെ ഏകദേശം ഉണ്ടാവുള്ളു ?
അച്ചു : അവരുടെ വീട് എവിടെയാ ?
അഭി : അറിയില്ല …കുറച്ച് ദൂരെ എവിടെയോ ആണ് …ഇവിടെ വാടകക്ക് വീട്ടിൽ നിൽകുവാ
അച്ചു : കല്യാണം കഴിഞ്ഞതാണോ ?
അഭി : അറിയില്ല … കണ്ടാൽ കല്യാണം കഴിഞ്ഞ പോലെ ഒന്നും ഇല്ല
അച്ചു : ഓഹോ …നിനക്ക് കണ്ടാൽ തന്നെ അതൊക്കെ അറിയോ ?
അഭി : അവരുടെ നെറ്റിയിൽ സിന്ദൂരം ഒന്നും കണ്ടിട്ടില്ല …അത് കൊണ്ട് പറഞ്ഞതാ
പിന്നെ അറിയാൻ ഇവിടെ ഒരാളുണ്ടല്ലോ
ദൈവമേ മരിക്കുന്നതിന് മുൻപ് എനിക്കൊരു അളിയനെ കണ്ടിട്ട് മരിച്ചാ.. മതി
ഞാൻ അതും പറഞ്ഞു ഒന്ന് ചിരിച്ചു…കൂടെ അച്ചുവും
അച്ചു : എന്റെ പൊന്ന് മരിക്കാതിരിക്കാനാ ഞാൻ കെട്ടാത്തത് …
അതും പറഞ്ഞു അവളെന്നെ ഒന്ന് നോക്കി ചരിച്ചു
അഭി : ഹോ …ഭയങ്കര ത്യാഗം തന്നെ
അങ്ങനെ സംസാരിച്ച് വണ്ടി കോളേജിന്റെ അകത്തെത്തി
എന്റെ ഉള്ളിൽ നല്ല ഭയം ഉണ്ട്
അവളാണെങ്കിൽ ഒരു കൂസലുമില്ലാതെ ഇരിക്കുന്നു
ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു
മുകളിലേക്ക് കയറി എന്റെ ക്ലാസ്സിന്റെ വരാന്തയിലേക്ക് കടന്നപ്പോ അതാ വരുന്നു ആ യക്ഷി ഞങ്ങളുടെ ഓപ്പോസിറ്റ്
ഞാൻ ഒന്ന് നിന്നു
പെട്ടെന്ന് അച്ചുവും നിന്നു
ഞാൻ മുന്നോട്ട് നോക്കിയപ്പോൾ … ആ യക്ഷിയും അവിടെ ഇങ്ങോട്ട് നോക്കി തന്നെ നിൽക്കുന്നു
എനിക്കൊന്നും മനസ്സിലായില്ല
ഞാൻ അച്ചുവിന്റെ മുഖത്ത് നോക്കി ഒരു അത്ഭുദം പോലെ ഉള്ള ഭാവം
ആ യക്ഷിയുടെ മുഖത്തും അത് തന്നെ ഭാവം
ഞാൻ അച്ചുവിനെ ഒന്ന് തോണ്ടി …അവൾ എന്നെ ഒന്ന് നോക്കി
അപ്പോഴേക്കും യക്ഷി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന് അച്ചുവിനെ കെട്ടിപ്പിടിച്ചു
