ഇവിടെ എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ ഞാൻ അന്തം.. വിട്ട കുന്തം.. പോലെ നിന്നു
കുറച്ചു നിമിഷം അവർ പരസ്പരം തമ്മിൽ നോക്കി ഒന്നും മിണ്ടാതെ നിന്നു
*****
(ഇനി നമുക്ക് യക്ഷിയെ ടീച്ചർ എന്ന് തന്നെ വിളിക്കാം ,അച്ചു,ലച്ചു, കൺഫ്യൂഷൻ ആവണ്ട )
*****
അച്ചു : ലച്ചു നീ ഇവിടെ
ടീച്ചർ : അച്ചു ഞാൻ ഇപ്പൊ ഇവിടെയാണ് പഠിപ്പിക്കുന്നത്
അച്ചു : എത്ര കാലായെടി കണ്ടിട്ട് … അന്ന് ക്ലാസ് കഴിഞ്ഞു പോയ ശേഷം നീ എന്നെ ഒന്ന്
വിളിക്കുക പോലും ചെയ്തില്ലല്ലോ …നിന്നെ വിളിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു കിട്ടിയില്ല
എന്ത് പറ്റി നമ്മളെ ഒക്കെ മറന്നോ ?
ടീച്ചർ : അതൊക്കെ വലിയ കഥയാടി …എല്ലാം സമാദാനത്തിൽ പറയാം ..
അല്ല ..നീ എന്താ ഇവിടെ ..എന്താ ഇവന്റെ കൂടെ ?
അച്ചു : ഇതെന്റെ ബ്രദറാടി
ഇവനെ ഇവിടുത്തെ ഏതോ ഒരു ടീച്ചർ പണി കൊടുത്തു അതൊന്ന് ചോദിക്കാൻ വന്നതാ
ടീച്ചർ ഒന്ന് ഞെട്ടി എന്നെ നോക്കി
ഞാനാണെങ്കിൽ അതിലേറെ ഞെട്ടി നിൽകുവാണല്ലോ
.
ഇവര് ഫ്രണ്ട്‌സ് ആണോ … അങ്ങിനെയാണെങ്കിൽ പണി പാളി ..
ഇതൊക്കെ കറങ്ങി തിരിഞ്ഞ് എന്റെ തലയിൽ വന്ന് തന്നെ വീഴും
നിക്കണോ.. അതോ… ഓടണോ
ഓടണ്ട ..വൈകീട്ട് വീട്ടിലേക്ക് തന്നെ അല്ലെ കേറാൻ ഉള്ളത്
ടീച്ചർ :അച്ചു നീ പറഞ്ഞ ടീച്ചർ ഞാൻതന്നെയാ
പ്രശ്നം ഇത്തിരി പെശകാ
ഇവന്റെ ക്ലാസ്സിലുള്ള അമൽ അവനാ അത് പറഞ്ഞ് പ്രിൻസിപ്പലിന്റെ അടുത്ത് എത്തിച്ചത്
അവനാണ് ഇതിന്റെ കാരണവും
അവൻ സാറിനോട് സാക്ഷി കൂടെ പറഞ്ഞപ്പോ സംഭവം എന്റെ കയ്യീന്ന് പോയി
അല്ലാതെ ഇവനെ ഉപദ്രവിക്കാൻ ചെയ്തതല്ലെടി …
.
ടീച്ചറുടെ വാക്കു കേട്ടപ്പോ എന്റെ കണ്ണ് തള്ളി
എന്റമ്മോ … ഓന്ത് മാറുമോ ഇതുപോലെ നിറം
അപ്പൊ ഇത്രയും കാലം അവരെന്നെ ക്ലാസ്സിൽ വെച്ച് പൊരിച്ചതോ ?
അത് അമലുമായി എന്ത് ബന്ധം ഉണ്ടായിട്ട പരട്ട തള്ളെ
ഞാൻ ആലോചനയിൽ നിന്നു
അച്ചു : എടി ..എന്ന നമുക്കൊന്ന് പ്രിൻസിപ്പാളിനെ കണ്ടാലോ
ടീച്ചർ : ആടി ..പോകാം … ഞാനീ
ബുക്കൊന്ന് സ്റ്റാഫ് റൂമിൽ വെക്കട്ടെ …
നിങ്ങള് നടന്നോ ..ഞാനങ്ങോട്ട് എത്തിക്കോളാം
അച്ചു : എടി …ആ അമലിനെ കൂടി വിളിക്കാൻ പറ്റുമോ
ടീച്ചർ :ആ …ഞാൻ വിളിപ്പിക്കാം
ഞങ്ങൾ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് നടന്നു
ഞങ്ങൾ ഒന്നും മിണ്ടിയില്ല
എനിക്കാണെങ്കിൽ ഒന്നും മിണ്ടാനും പറ്റുന്നില്ല
ഒരൊറ്റ ഡയലോഗിലല്ലേ ആ തള്ള നിഷ്കളങ്കയും ,നല്ലവളുമായത്
പെണ്ണിനെ വിശ്വസിക്കാൻ പറ്റില്ലാന്ന് കാരണവന്മാര് പറഞ്ഞത് വെറുതെയല്ല
ഇന്നലെ ടീച്ചറെ കാലേ വാരി നിലത്തടിക്കും എന്നൊക്കെ വിചാരിച്ച ഞാൻ ആരായി
ഞാൻ അച്ചുവിന്റെ മുഖത്തേക്ക് നോക്കി
അവൾ എന്നെ നോക്കുന്നില്ല ,പക്ഷെ മുഖത്തു ഒരു കുസൃതി ചിരി ഉണ്ട്
ഇതെന്ത് കൂത്ത്
അങ്ങനെ ഞങ്ങൾ പ്രിൻസിപ്പാൾ റൂമിൽ എത്തി
അച്ചു കയറിച്ചെന്നു അദ്ദേഹത്തിന്റെ മുന്നിൽ ഇരുന്നു ..ഞാൻ അച്ചുവിന്റെ പുറകിലും
പ്രിൻസിപ്പാൾ : ഇതാരാ
അഭി :സാർ ..ഇതെന്റെ ചേച്ചിയാണ്
പ്രിൻസിപ്പാൾ: ഞാൻ നിന്നോട് അച്ഛനേം ‘അമ്മ …
അച്ചു : അവന്റെ അച്ഛനും അമ്മയും ഒക്കെ ഞാനാ ..സാറ് … കര്യം പറ
പ്രിൻസിപ്പാൾ പറഞ്ഞു മുഴുവുപ്പിക്കും മുന്നേ അച്ചു ഓവർടേക്ക് ചെയ്തു
പ്രിൻസിപ്പാൾ അവളെ ഒന്ന് നോക്കി
അദ്ദേഹം കാര്യം പറഞ്ഞു തുടങ്ങും മുൻപേ ടീച്ചറും അമലും ആ റൂമിലേക്ക് കടന്നു വന്നു
അദ്ദേഹം അമലിനെ അടുത്തേക്ക് വിളിച്ചു കാര്യം പറയാൻ പറഞ്ഞു
അവൻ ഒരു കൂസലുമില്ലാതെ എല്ലാം എന്റെ തലയിലാക്കി തന്നെ പറഞ്ഞു
അവൻ പറഞ്ഞു കഴിഞ്ഞതും അച്ചു കസേരയിൽ നിന്ന് ചാടി എണീറ്റ്
അമലിന്റെ കോളറിന് പിടിച്ച് കാലിന്റെ തള്ള വിരലിൽ നിർത്തി
അത് കണ്ട ഞാനും
ടീച്ചറും പ്രിൻസിപ്പാൾ അദ്ദേഹവും ഒരു പോലെ ഞെട്ടി
കാരണം ആരും സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു നീക്കമായിരുന്നു അത്
അച്ചു : സത്യം പറയെടാ … പറഞ്ഞില്ലേൽ പിന്നെ ജീവിതത്തില് നീ നിന്റെ നാവു പൊക്കൂല
അവൻ പേടിച്ചു വിറച്ചു …എല്ലാം തത്ത പറയുംപോലെ മണി മണിയായി പറഞ്ഞു
അവൻ പറഞ്ഞു കഴിഞ്ഞതും അച്ചു ടീച്ചറെ നേരെ നോക്കി ചോദിച്ചു
