അവൾ ചിരിച്ചുകൊണ്ട് പിന്നെ നീന്തി തുടങ്ങി …കുറച്ചു കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചു കുളത്തിൽ നിന്ന് കയറി
പിന്നെ സാദാരണ പോലെ ആ ദിവസവും നീങ്ങി
പിറ്റേന്ന് കോളേജിലേക്ക് ചെന്ന് ക്ലാസ്സിൽ എത്തിയപ്പോ അമൽ ഉണ്ട് …എന്നെ കണ്ട അവൻ ഒന്ന് പരുങ്ങി ..അത് കണ്ടപ്പോ എനിക്ക് ചിരിവന്നു
എന്റെ ബെഞ്ചിലുണ്ടായിരുന്ന
ബിനു പറഞ്ഞു : എടാ നിന്റെ യക്ഷി ആണല്ലോ രാവിലെ തന്നെ ക്ലാസ്സെടുക്കുന്നത്
അത് കേട്ടപ്പോ എനിക്ക് അമ്പരപ്പൊന്നും തോന്നിയില്ല …
അച്ചുവിന്റെ ബ്രദർ ആയത്കൊണ്ട് ഇനി എന്നോടൊന്നും പറയില്ല എന്നെനിക്കറിയാം ഞാൻകൂസലില്ലാതെ ഇരിക്കുന്നത് കണ്ടപ്പോ ബിനുവിന് അത്ഭുദം
ബിനു : നിന്റെ മുഖത്ത് എന്താ ദേഷ്യമൊന്നും കാണുന്നില്ലല്ലോ …
അഭി : ഞങ്ങൾ അത് കോംപ്രമേസ് ആക്കി
ബിനു : അപ്പൊ മുലക്ക് പിടിച്ചത്
അഭി : അതും
കൂടെ ചേർത്തല്ലേടാ പട്ടി കോംപ്രമേസ് ആക്കീത് ….
സിനിമ ഡയലോഗും അടിച്ചു ഞാൻ ചിരിച്ചു
അവന്റെ മുഖത്ത് ഒരു അമ്പരപ്പ്
ടീച്ചർ ക്ലാസ്സിൽ വന്നു … ക്ലാസ് തുടങ്ങി ഇടക്ക് ടീച്ചർ
അഭിക്ക് മനസ്സിലായോ ,അഭി കേട്ടോ ,അഭി എഴുതിയോ ,അഭി കേൾക്കുന്നുണ്ടോ
ഇങ്ങനെ ചോദ്യങ്ങൾ വന്നപ്പോ ക്ലാസ് മുഴുവൻ എന്നെ തന്നെ അത്ഭുതത്തോടെ നോക്കി
എനിക്ക് ശെരിക്കും ചിരി വന്നത് എന്റെ അടുത്ത് ഇരിക്കുന്ന ബിനുവിന്റെ മോന്ത
കണ്ടപ്പോഴാ …
പക്ഷെ ഞാൻ ടീച്ചറോട് ഈ ചോദ്യത്തിനൊക്കെ തലയാട്ടിയതല്ലാതെ ഒരക്ഷരം മിണ്ടിയില്ല
കാരണം അവർ മുൻപ് എന്നോട് ചെയ്തത് തന്നെ നല്ല വിഷമം ഉള്ളിൽ ഉണ്ടായിരുന്നു
.
പിന്നെ ക്ലാസ്സിൽ എന്റെ വിടവ് നികത്തിയത് അമലായിരുന്നു
ഞാൻ അന്ന് ടീച്ചറുടെ പൊരിക്കുന്ന വിഭവം ആയിരുന്നെങ്കിൽ അമൽ ടീച്ചറുടെ തന്തൂരി തന്നെ ആയിരുന്നു
എന്തെങ്കിലും കാരണം കിട്ടിയാൽ അവനെ മസാല തേച്ചു വഴറ്റി പുഴുങ്ങി അങ്ങെടുക്കും
എന്നിട്ട് അവസാനം ഒരു ”GET OUT ”
അവന്റെ അവസ്ഥകണ്ട് എനിക്ക് ശെരിക്കും പാവം തോന്നിയിരുന്നു
സംഗതി എന്നോട് ചെയ്തത് തെണ്ടിത്തരമാണെങ്കിലും ഞാൻ അവന്റെ അവസ്ഥ ഒരുപാട് അനുഭവിച്ചതല്ലേ
ഒരിക്കൽ അവൻ എന്നോട് വന്നു മാപ്പു പറയുക പോലും ചെയ്തു
അത്രക്ക് അനുഭവിച്ചിരുന്നു പാവം
ഏതായാലും ക്ലാസ് പിന്നെ എനിക്ക് അത്ര ബുദ്ദിമുട്ട് ഉണ്ടാക്കിയില്ല
അങ്ങിനെ ഒരു ശനിയാഴ്ച
ഞാൻ രാവിലെ ഒരു കട്ടൻ ചായയും പിടിച്ച് ചാര്പടിയിൽ ഇരിക്കുകയായിരുന്നു
അപ്പോഴാണ് ഗേറ്റിന് മുന്നിൽ ഒരു ഓട്ടോ വന്ന് നിന്നത്
അതിൽ നിന്ന് ഒരു മഞ്ഞ ചുരിധാറിട്ട പെണ്ണും ഇറങ്ങി
ഒരു കിടു സുന്ദരിപ്പെണ്ണ്
ആരാണെന്ന് ഒന്നുടെ നോക്കി …അപ്പോഴാ ആളെ മനസ്സിലായത്
“ടീച്ചർ ”
ആദ്യമായി ചുരിദാറിൽ കണ്ടപ്പോ ആളെ പെട്ടെന്ന് മനസ്സിലായില്ല
.
ടീച്ചറാണെന്ന് മനസ്സിലായതും ചാരുപടിയിൽ കയറ്റിവെച്ച കാൽ എന്നോട് പറഞ്ഞു
“എന്നെ ഇറക്കിവെച്ച് ഓടെടാ പുല്ലേ ”
.
ഞാൻ റോക്കറ്റ് കണക്കെ അകത്തേക്കോടി അടുക്കള വഴി പുറത്തേക്ക് ചാടി ചെരുപ്പിട്ടു
എന്റെ വെപ്രാളം കണ്ട അച്ചു ഉറക്കെ ചോദിച്ചു
അച്ചു : എങ്ങോട്ടാടാ .. ഇത്ര തിരക്കിട്ട്
അഭി : ഒരു മിസൈൽ വരുന്നുണ്ട് മോളെ … ജീവൻ വേണമെങ്കിൽ ഓടിക്കോ
.
ഞാൻ തിരിഞ്ഞു നോക്കാതെ അമ്പലകുളത്തിലേക്കോടി അജിയെ വിളിച്ചു
അജി വർക്ഷോപ്പിൽ ആണെന്ന് പറഞ്ഞു
അവനു സ്വന്തമായി ഒരു വർക്ഷോപ് ഉണ്ട് ബൈക്കിന്റെ
അതികം ദൂരം ഇല്ല
ഞാനവിടേക്ക് നടന്നു…..
*******************************
തുടരും………
*****************************
ഓരോ ഡയലോഗിനും കാരക്റ്ററിന്റെ പേര് കൊടുത്തത് ബോറായി തോന്നുണ്ടെങ്കിൽ പറയണം
അടുത്ത പാർട്ടിൽ മാറ്റാം
അഭിപ്രായം പറയണം
എങ്കിലേ കഥയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റൂ
ലാഗ് അടിപ്പിക്കാതെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം…..
