പുതിയ കുടുംബം Likeഅടിപൊളി  

പുതിയ കുടുംബം

Puthiya Kudumbam | Author : Kochumon 


ഒരു തുണി കടയിലേക്ക്‌ ഹരിന്ദ്രൻ കേറി ചെന്നു. ഹരി കുറെ കാലം
അമേരിക്കയില്‍ ആയിരുന്നു. അവിടെ കല്യാണം കഴിഞ്ഞ്‌ അവിടെ സെറ്റിൽ
ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ആകെ ഉണ്ടായിരുന്ന അമ്മയും മരിച്ചു. അന്ന്‌ നാട്ടിൽ വന്നതാണ്‌.
കുറച്ചു നാൾ നിന്നിട്ട്‌ വീണ്ടും തിരിച്ചു പോയി.

പിന്നെ ഈ കഴിഞ്ഞ മാസം വീണ്ടും വന്നു.

അയാള്‍ തുണികടക്കുള്ളിൽ എത്തി. ഉള്ളിൽ അയാളെ നോക്കി പെൺ കുട്ടികൾ
പുഞ്ചിരിച്ചു. അയാളും ചിരിച്ചു. എന്നിട്ട്‌ അയാൾ ഒരു സയിഡിൽ നില്‍ക്കുന്ന
പെൺകുട്ടിയുടെ അടുത്തേക്ക്‌ ചെന്നു…

ഗുഡ്മോര്‍ണിംഗ്‌ സാര്‍… അവൾ വിഷ്‌ ചെയ്തു. അവളുടെ ചിരിച്ച മുഖത്തേക്ക്‌
നോക്കി അയാൾ പറഞ്ഞു.

മോര്‍ണിംഗ്‌…

എന്താണ്‌ സാര്‍.. ഷര്‍ട്ട്‌, പാന്റ്‌… മറ്റെന്തെങ്കിലും…
അവള്‍ ചോദിച്ചപ്പോള്‍ അയാൾ പറഞ്ഞു…

എനിക്ക്‌ ബനിയന്‍. പിന്നെ ഷോര്‍ട്സ്‌.. ഷര്‍ട്ട്‌, ടി ഷര്‍ട്ട്‌…

അയാൾ അവളുടെ മുഖത്ത്‌ നോക്കി ചിരിച്ചു കൊണ്ട്‌ പറഞ്ഞു… അവളും
പുഞ്ചിരിച്ചു. എന്നിട്ട്‌ പറഞ്ഞു…

അതൊക്കെ മുകളില്‍ ആണ്‌. സാറ്‌ വരൂ…
ഒക്കെ..

അയാള്‍ അവളുടെ പുറകെ സ്റ്റെപ്‌ കേറി മുകളിലേക്ക്‌ പോയി…

എന്താ മോളുടെ പേര്‌.. അയാൾ ചോദിച്ചു.

അവൾ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട്‌ പറഞ്ഞു…
അമൃത… വീട്ടില്‍ അമ്മുന്ന്‌ വിളിക്കും…

ഒക്കെ. ഞാനും അമ്മുന്ന്‌ വിളിച്ചോളാം..

അയല്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു… അവൾ ചോദിച്ചു.
സാര്‍ എവിടെയാ താമസിക്കുന്നത്‌..
അമേരിക്കയില്‍…

അത്‌ കേട്ടപ്പോള്‍ അവൾ അയാളെ നോക്കി.. അപ്പോഴേക്കും ഡ്രസ്സ്‌ ഒന്ന്‌ രണ്ടെണ്ണം
അവൾ നിരത്തിയിരുന്നു..

അമേരിക്കയിലോ…

അവൾ ആകാംഷയോട്‌ ചോദിച്ചു.

യെസ്‌.. അമേരിക്കയില്‍ ആയിരുന്നു.. ഇപ്പൊ കുറച്ചു ദിവസം ആയി ഇവിടെ ഉണ്ട്‌…
ഇവിടെ എവിടെ..

അവൾ ചോദിച്ചു..

പള്ളിയില്ലേ.. അറിയുവോ…

അറിയാം…

അവൾ ചിരിച്ചു കൊണ്ട്‌ ഡ്രസ്സ്‌ ടേബിളിൽ നിരത്തികൊണ്ട്‌ പറഞ്ഞു.

ആ പള്ളിടെ പുറകിലൂടെ കിടക്കുന്ന വഴിയേ ഒരു കിലോമീറ്റര്‍ പോകുമ്പോള്‍
മത്തായി കവല ഇല്ലേ. അവിടെ നിന്ന്‌ വലത്തോട്ട്‌ തിരിഞ്ഞ്‌ ശകലം മുന്നോട്ട്‌
പോകുമ്പോള്‍ ഒരു റബര്‍ തോട്ടത്തില്‍ ഇരിക്കുന്ന വീട്‌ കണ്ടിട്ടുണ്ടോ…

ഓഹ്‌… അത്‌ ആള്‍താമസം ഇല്ലാതെ കിടക്കുന്ന വീടല്ലേ..

അവൾ ചോദിച്ചു..

അതെ.. ആ വീടാണ്‌ എന്റെ… ആ വീട്‌ മാത്രമേ ഉള്ളൂ. ആ തോട്ടം വേറെയാ..
എനിക്കറിയാം സാര്‍.. ആ ഭാഗത്ത്‌ ഞങ്ങൾ കുറെ നാൾ താമസിച്ചിരുന്നു..
ആണോ..

ഇപ്പൊ അവിടെയല്ല…

അവള്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു… അവളെ അയാള്‍ ഒന്ന്‌ നോക്കി..എന്നിട്ട്‌
ചോദിച്ചു.

ഇപ്പൊ എവിടെയാ..

സാറ്‌ പറഞ്ഞ ആ കവല ഇല്ലേ. അതേതുന്നതിനു മുന്‍പ്‌. ഒരു വാടക വീട്ടിൽ
ആണ്‌..

അയാൾ അവളെ നോക്കി… അവൾ ഡ്രസ്സ്‌ അയാളെ കാണിക്കുന്നുണ്ട്‌.

മോള്‍ വാടകണോ താമസിക്കുന്നത്‌ കണ്ടാൽ പറയില്ല…

അയാള്‍ പുഞ്ചിരിച്ചു കൊണ്ട്‌ പറഞ്ഞു…

അതെ സാറെ.. പിന്നെ കടയിൽ നിൽക്കുന്നവർ അല്പം ഭംഗി ഉള്ളവര്‍ ആണല്ലോ…
അയാൾ അവളെ നോക്കി ചിരിച്ചു..എന്നിട്ട്‌ ചില ഡ്രസ്സ്‌ അയാൾ സെലക്റ്റ്‌ ചെയ്തു.
സാറ്‌ തനിച്ചാണോ വന്നത്‌…

അതെ…

വൈഫ്‌ വന്നില്ലേ..

അവള്‍ അമേരിക്കയില്‍ ആണ്‌.. മോളെ അമ്മു.. എനിക്ക്‌ വീട്ടിൽ ജോലി ചെയ്യാന്‍
പറ്റിയ ആരെങ്കിലും കിട്ടുമോ.

അവള്‍ അയാളെ നോക്കി. എന്നിട്ട്‌ ചോദിച്ചു..
വീട്ടു പണിക്കണോ..

അതെ… രാവിലെ വന്നിട്ട്‌ വൈകുന്നേരം പൊക്കോട്ടോ. വീടും പരിസരം വൃത്തി
ആക്കണം. പിന്നെ ഫുഡ്‌ ഉണ്ടാകണം. അത്തേ ഉള്ളൂ.. 25000 രൂപയും കൊടുക്കം..

അവള്‍ അത്‌ കേട്ടപ്പോള്‍ ചോദിച്ചു.
പ്രായം പ്രശ്‌നം ആണോ..

ഏഹ്‌ അതൊന്നും പ്രശ്‌നം അല്ല… എന്നാലും 50 താഴെ മതി…പിന്നെ വീട്ടിൽ
നിര്‍ത്താന്‍ കൊള്ളാവുന്ന ആയിരിക്കണം…

അവൾ ഒന്ന്‌ ആലോചിച്ചു. അവളെ അയാൾ നോക്കി ചോദിച്ചു.

എന്താ അമ്മു ആലോചിക്കുന്നത്‌..

Updated: November 12, 2026 — 5:04 pm

Leave a Reply

Your email address will not be published. Required fields are marked *